മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ല്‍​വെ​ളി​ച്ചം പോ​ലെ വ്യ​ക്തം; ന​ട​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മ​ണ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ​തി​രേ ന​ട​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ര​ളം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്തി​കാ​ണി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ല്‍ വെ​ളി​ച്ചം പോ​ലെ വ്യ​ക്ത​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ക​ള​വ് മാ​ത്ര​മെ പ​റ​യു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. ഒ​രു വ​നി​താ മ​ന്ത്രി​യെ കൈ​യേ​റ്റം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ആ​ക്ര​മ​ണ​വും ഉ​ണ്ടാ​കി​ല്ല. യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ന​ട​ത്തു​ന്ന വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വീ​ണാ ജോ​ർ​ജ് ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന; എം​ആ​ർ​ഐ സ്കാ​നിം​ഗ് ന​ട​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണം

ക​ണ്ണൂ​ർ‌: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ് മ​ന്ത്രി. ക​ഴു​ത്തി​ലെ ക്ഷ​തം എം​ആ​ർ​ഐ സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് വീ​ണാ ജോ​ർ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ന്ത്രി ചി​കി​ത്സ തേ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വീ​ണാ ജോ​ർ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നാ​ലെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് മ​ന്ത്രി​യെ രാ​ത്രി​യോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​ഴു​ത്തി​ന് ഇ​ടി​ക്കു​ക​യും കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

Read More

സി​ക്കി​മി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച;‌ 2700-ലേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി; സ​ഞ്ചാ​രി​ക​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം

ഗാം​ഗ്ടോ​ക്ക്: സി​ക്കി​മി​ലെ സോം​ഗോ ത​ടാ​ക​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും മോ​ശം കാ​ലാ​വ​സ്ഥ​യി​ലും കു​ടു​ങ്ങി​യ 2700-ലേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഷെ​റ​താം​ഗ് മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ‌541 വാ​ഹ​ന​ങ്ങ​ളാ​ണ് വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്. റോ​ഡു​ക​ളി​ൽ മ​ഞ്ഞ് ക​ട്ട​പി​ടി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നീ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. സി​ക്കിം ടൂ​റി​സം വ​കു​പ്പ്, പോ​ലീ​സ്, വി​വി​ധ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്നും ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യ​ച്ചു.തു​ട​ർ​ച്ച​യാ​യ മ​ഞ്ഞു​വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ഞ്ഞു​ള്ള മേ​ഖ​ല​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്പാ​ര്‍​ക്കി​നു കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്പാ​ര്‍​ക്കി​നു ക​ത്ത് ന​ല്കി​യെ​ന്ന് യു​ഡി​എ​ഫ് പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ഈ ​ക​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പു​റ​ത്തു​വി​ട്ടു. ഡാ​റ്റാ ചോ​ര്‍​ച്ച​യു​ടെ ന​ഗ്‌​ന​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഇ​ത്ത​ര​ത്തി​ല്‍ ഓ​ഫീ​സ് ക​ത്ത് അ​യ​യ്ക്കി​ല്ല. ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന​ത്. എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട സാം​ബ​ശി​വ റാ​വു ആ​ണ് ഡാ​റ്റ എ​ടു​ക്കാ​ന്‍ സ്പാ​ര്‍​ക്കി​ന് ക​ത്ത​യ​ച്ച​ത്.എ​ല്ലാ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കെ ​സ്മാ​ര്‍​ട്ട് വ​ഴി എ​ക്‌​സ​ല്‍ ഷീ​റ്റു​ക​ള്‍ ആ​ക്കി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ആ​ര്‍​ഡി സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഏ​റ്റ​വും വ​ലി​യ ഡാ​റ്റ ചോ​ര്‍​ത്ത​ലാ​ണ് ന​ട​ന്ന​ത്.…

Read More

പൂ​​ച്ച​​ പെ​​റ്റുകി​​ട​​ക്കുന്ന ഖ​​ജ​​നാ​​വി​​ല്‍ പ​​ണം നി​​റ​​യ്ക്കും; തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കുമെന്ന് വി.​​ഡി. സ​​തീ​​ശ​​ന്‍

കോ​​ട്ട​​യം: ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ല്‍ പൂ​​ച്ച പെ​​റ്റു​​കി​​ട​​ക്കു​​ന്ന ഖ​​ജ​​നാ​​വ് യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ പ​​ണം​​കൊ​​ണ്ടു നി​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ​​തീ​​ശ​​ന്‍. ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യാ​​ഭി​​ലാ​​ഷ​​ങ്ങ​​ള്‍ നെ​​ഞ്ചി​​ലേ​​റ്റി​​യ മു​​ന്ന​​ണി​​യാ​​ണ് യു​​ഡി​​എ​​ഫ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കും. യു​​ഡി​​എ​​ഫി​​ന്‍റെ പു​​തു​​യു​​ഗ​​പ്പി​​റ​​വി ഉ​​ണ്ടാ​​കും. ഇ​​രു​​ണ്ട​​കാ​​ലം എ​​ന്നു പ​​റ​​ഞ്ഞ് എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണം ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നാ​​ണ് ചേ​​രു​​ന്ന​​തെ​​ന്നും സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. ഇ​​ട​​തു ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്ഘ​​ട​​ന​​യു​​ടെ ന​​ട്ടെ​​ല്ല് ത​​ക​​ര്‍​ത്തു. ആ​​റു​​ല​​ക്ഷം കോ​​ടി ബാ​​ധ്യ​​ത കേ​​ര​​ള​​ത്തി​​ന്‍റെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ചി​​ട്ടാ​​ണ് ഈ ​​സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണം വി​​ട്ടു​​പോ​​കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ല്‍ വി​​ല​​ക്ക​​യ​​റ്റ​​മു​​ള​​ള ഒ​​ന്നാ​​മ​​ത്തെ സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. വി​​പ​​ണി​​യി​​ല്‍ ഇ​​ട​​പെ​​ടേ​​ണ്ട സ​​പ്ലൈ​​കോ​​യ്ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് കു​​ടി​​ശി​​ക​​യാ​​യി ന​​ല്‍​കാ​​നു​​ള്ള​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ മ​​രു​​ന്നി​​ല്ല. ആ​​രോ​​ഗ്യ​​കേ​​ര​​ളം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണ്. അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ല​​മാ​​ണ് വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക കി​​ട​​ന്ന​​ത്. യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ ആ​​രോ​​ഗ്യ​​കേ​​ര​​ള​​ത്തെ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ക്കും. യു​​ഡി​​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച മെ​​ഡി​​ക്ക​​ല്‍ കോ​​ണ്‍​ക്ലേ​​വി​​ലെ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍…

Read More

ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ ആ​സ്ഥാ​ന​ത്തും പെ​രു​ന്ന​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ദേ​വ​ലോ​കം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ ആ​സ്ഥാ​ന​ത്തും പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്തും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി യു​ഡി​എ​ഫ് പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്ത് എ​ത്തി​യ ചെ​ന്നി​ത്ത​ല എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി​യാ​ണു മ​ട​ങ്ങി​യ​ത്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പ്പു​മാ​രും ആ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ ബാ​വ​യെ കാ​ണാ​റു​ണ്ടെ​ന്നും ബാ​വ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ദേ​വ​ലോ​കം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്ഥ​ല​മാ​ണ്. എ​പ്പോ​ഴും ദേ​വ​ലോ​ക​ത്തെ നി​ത്യ സ​ന്ദ​ര്‍​ശ​ക​നാ​ണെ​ന്നും സ​ഭ​യു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.

Read More

ന്യൂനമർദവും ചക്രവാതച്ചുഴിയും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ- മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില…

Read More

പൊന്നിനിത്തിരി ഇളക്കം കൂടി: സ്വർണ വില വീണ്ടും 1,18,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,830 രൂപയിലും പവന് 1,18,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 115 രൂപ വർധിച്ച് 12,185 രൂപയിലെത്തി. കുതിപ്പിന്‍റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച രണ്ടുതവണയായി മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും വർധിച്ച സ്വർണവില ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങി. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും 1,18,000 കടന്നത്.

Read More

ജാ​ർ​ഖ​ണ്ഡി​ൽ എ​യ​ർ ആം​ബു​ല​ൻ​സ്ത​ക​ർ​ന്നു​വീ​ണ് ഏ​ഴ് മ​ര​ണം

റാ​ഞ്ചി: റാ​ഞ്ചി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് എ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പൈ​ല​റ്റു​മാ​രും രോ​ഗി​യും ഡോ​ക്ട​റു​മ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ജാ​ർ​ഖ​ണ്ഡ് ച​ത്ര ജി​ല്ല​യി​ൽ സി​മ​രി​യ​യി​ലെ ബാ​രി​യ​തു പ​ഞ്ചാ​യ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം. ഏ​ഴു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ച​ത്ര പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ക്യാ​പ്റ്റ​ൻ വി​വേ​ക് വി​കാ​സ് ഭ​ഗ​ത്, ക്യാ​പ്റ്റ​ൻ സ​വ്‌​രാ​ജ്ദീ​പ് സിം​ഗ്, രോ​ഗി​യാ​യ സ​ഞ്ജ​യ് കു​മാ​ർ, ഡോ. ​വി​കാ​സ് കു​മാ​ർ ഗു​പ്ത, സ​ച്ചി​ൻ കു​മാ​ർ മി​ശ്ര, അ​ർ​ച്ച​ന ദേ​വി, ധു​രു കു​മാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റെ​ഡ്ബേ​ർ​ഡ് എ​യ​ർ​വേ​യ്‌​സി​ന്‍റെ ബീ​ച്ച്ക്രാ​ഫ്റ്റ് സി90 (​വി​ടി-​എ​ജെ​വി) വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 7:11-ന് ​റാ​ഞ്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ന് 7:34-ഓ​ടെ കൊ​ൽ​ക്ക​ത്ത എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. വാ​ര​ണാ​സി​ക്ക്…

Read More

എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പം യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം; കൊ​ല്ല​പ്പെ​ട്ട​ത് കോ​ട്ട​യം സ്വ​ദേ​ശി​നി

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യം. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം ത​ള്ളി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. സ​മീ​പ​ത്ത് നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ട് കി​ട്ടി​യി​ട്ടു​ണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്. യു​വ​തി​ക്ക് 30 -40 വ​യ​സ് തോ​ന്നി​ക്കും. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ അ​മൃ​ത എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്റെ ലോ​ക്കോ പൈ​ല​റ്റാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ലോ​ക്കോ പൈ​ല​റ്റ് റെ​യി​ല്‍​വേ​യി​ലും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ശ​രീ​ര​ത്തി​ന്റെ ത​ല ട്രാ​ക്കി​നോ​ട് ചേ​ര്‍​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തു​മാ​യു​മാ​ണ് കാ​ണു​ന്ന​ത്. സ്ത്രീ​യു​ടെ മു​ഖ​ത്ത​ട​ക്കം പാ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ട്രെ​യി​നി​ടി​ച്ച രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഇ​താ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കാ​ന്‍ കാ​ര​ണം. ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​കാ​ത്ത ഉ​പ​യോ​ഗി​ക്കാ​ത്ത ട്രാ​ക്കി​ന​ടു​ത്താ​ണ് മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ആ​ത്മ​ഹ​ത്യ​യാ​വാ​മെ​ന്ന നി​ഗ​മ​നം പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. സ്വ​ന്തം ലേ​ഖി​ക

Read More