പറവൂർ: തന്റെ നിയോജകമണ്ഡലമായ പറവൂരിൽ ഉള്ളപ്പോൾ തനിക്കു പൈലറ്റും എസ്കോർട്ടും ആവശ്യമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യം എസ്പിയോട് ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള നിർദേശപ്രകാരമാണ് ചെയ്യുന്നതെന്നും ഈ മാസം 30 വരെ തുടരണമെന്നാണു നിർദേശം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപരമായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപി ഇവ ഏർപ്പെടുത്തിയത്. താൻ പ്രതിപക്ഷനേതാവായപ്പോൾതന്നെ നിയോജകമണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ആവശ്യമില്ലെന്നു പറഞ്ഞിരുന്നതാണ്. മറ്റിടങ്ങളിൽ പോകുമ്പോഴും തനിക്ക് എസ്കോർട്ട് വേണ്ട. പൈലറ്റ് മാത്രം മതിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
Read MoreCategory: Loud Speaker
പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര് അറസ്റ്റില്‍…
പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന് എന്നിവരാണ് പിടിയിലായത്. ചൈല്ഡ്ലൈന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.
Read Moreആ സംഭവത്തിനുശേഷം ഈ വിമാനത്തെക്കുറിച്ചോ യാത്രികരെകുറിച്ചോ ആരും കേട്ടിട്ടില്ല! രണ്ടാം ലോകമഹായുദ്ധകാലത്ത് കാണാതായ വിമാനം ഹിമാലയത്തിൽ നിന്നും കണ്ടെത്തി
ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധ കാലയളവിൽ കാണാതായ അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയൻ മലനിരകൾക്കിടയിൽ നിന്നും കണ്ടെത്തി. 77 വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ. 1945ൽ ചൈനയിലെ കുൻമിംഗിൽ നിന്നും 13 യാത്രികരുമായി പുറപ്പെട്ട സി-46 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് അരുണാചൽപ്രദേശിൽ വച്ചാണ് അപ്രത്യക്ഷമായത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നതെന്നായിരുന്നു സൂചന. എന്നാൽ അതിനു ശേഷം ആരും ഈ വിമാനത്തെക്കുറിച്ചോ വിമാനത്തിലെ യാത്രികരെ കുറിച്ചോ കേട്ടിട്ടില്ല. അന്ന് വിമാനത്തിൽ യാത്ര ചെയ്ത ഒരാളുടെ മകന്റെ അഭ്യർഥന പ്രകാരം യുഎസ് സാഹസികനായ ക്ലേട്ടൺ കുഹ്ലെസ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്തെ തേടിയിറങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ഞുമൂടിയ ഒരു പർവതത്തിന്റെ മുകളിൽ നിന്നും ഇവർക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. യാത്രഭാഗങ്ങളിലെ നമ്പർ പരിശോധിച്ചാണ് ഇവർ വിമാനം തിരിച്ചറിഞ്ഞത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആരുടെതന്നെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത്…
Read Moreവൈറസ് തീയറ്ററിൽ മാത്രമേ കയറുകയുള്ളോ..? മാളുകളിലും ബാറുകളിലും കയറില്ലേ..? വിമർശനവുമായി ഫിയോക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പടുത്തി തീയറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തീയറ്ററുകളില്‍ മാത്രം എങ്ങനെ കയറുമെന്നത് എന്ത് യുക്തിയാണെന്ന് ഫിയോക് പ്രസിഡന്റ് എ. വിജയകുമാര്‍ ചോദിച്ചു. അതേസമയം, കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ നടത്തു. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ല. മരണം, വിവാഹം ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവു. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഹാജര്‍ കുറഞ്ഞാല്‍ ക്ലാസുകള്‍ അടയ്ക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ രോഗബാധിതരുണ്ടായാലും സ്കൂളുകള്‍ അടയ്ക്കാമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreബാലൻസ് വാങ്ങാൻ മറന്നു; ഗൂഗിൾ പേയിലൂടെ തിരികെ നൽകി കണ്ടക്ടർ! അനുഭവം പങ്കുവെച്ച് കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനി
കെഎസ്ആർടിസി ബസ് ടിക്കറ്റ് ചാർജിന്റെ ബാലൻസ് വാങ്ങാൻ മറന്നുപോയ യാത്രക്കാരിക്ക് തുക ഗൂഗിൾ പേ വഴി നൽകി കണ്ടക്ടർ. 183 രൂപയുടെ ടിക്കറ്റിന് 17 രൂപ കണ്ടക്ടർ ആദ്യം നൽകിയിരുന്നു. ബാലൻസ് 300 രൂപ ടിക്കറ്റിന് പിറകിൽ കുറിച്ചു നൽകി. എന്നാൽ ധൃതിയിൽ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരി പിന്നീടാണ് ബാലൻസിന്റെ കാര്യം ഓർമിച്ചത്. കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനിയായ ലസിതയുടെ അനുഭവം സുഹൃത്താണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. പോസ്റ്റിന്റെ പൂർണരൂപം ആത്മാർത്ഥ സുഹൃത്തും കൂടെപ്പിറപ്പുമായ ലസിതയുടെ കോൾ വന്നത് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ്. കൊല്ലം S. N കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ അവൾ സ്വദേശമായ എടമുട്ടത്തു നിന്നും കോളേജിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ചെറിയൊരു വിഷയം സംസാരിക്കാനായിരുന്നു വിളിച്ചത്. വൈറ്റിലയിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത KSRTC ബസിൽ (തിരുവല്ല – എറണാകുളം-…
Read Moreദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുള്ളത് കുറച്ച് അണ്ണാന്കുഞ്ഞുങ്ങളും! അവന് കുറ്റബോധമുണ്ട്, എല്ലാം തുറന്നു പറയും: സുനിയുടെ അമ്മ ശോഭന
കൊച്ചി/ആലുവ: ‘ചെയ്തുപോയ തെറ്റില്‍ മകന് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം കോടതിയോടും സമൂഹത്തോടും തുറന്നുപറയുമെന്നും’ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. ‘ദിലീപ് ഒരു കൊമ്പനാനയാണ്. കൂടെയുള്ളത് കുറച്ച് അണ്ണാന്കുഞ്ഞുങ്ങളും. കൊമ്പനാനയെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും’ ശോഭന പറഞ്ഞു. ജയിലില്‍ സുനിയെ സന്ദര്‍ശിച്ചശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. ഇവർ പിന്നീട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴിയും നല്കി. ജയിലില്‍നിന്ന് പള്‍സര്‍ സുനി അമ്മയ്ക്കെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
Read Moreആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല! തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ മമ്മൂട്ടിക്ക് വലിയ അതൃപ്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ച് സംവിധായകന് ബാലചന്ദ്രകുമാറിന് സന്ദേശമയച്ചത് മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ സിനിമാമേഖലയിലെ നിരവധിയാളുകള്‍ തനിക്ക് മെസേജ് അയയ്ക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ ഒരു സൂപ്പര്‍താരവും ഉണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍താരം ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നാണ് മമ്മൂട്ടി അടുത്തയാളുകളോടു പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ മമ്മൂട്ടിക്ക് വലിയ അതൃപ്തിയുള്ളതായും അറിയുന്നു. നടി ആക്രമിക്കപ്പെട്ടശേഷം അന്വേഷണം ദിലീപിലേക്ക് എത്തിയപ്പോള്‍ ദിലീപിനെ സംരക്ഷിച്ചുനിര്‍ത്താന്‍ വലിയ താത്പര്യം കാണിച്ച സംഘടനയിലെ പ്രബല ലോബിയുടെ നിലപാടില്‍ അതൃപ്തനായിരുന്ന മമ്മൂട്ടി പിന്നീട് അമ്മ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും തുടരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന അദ്ദേഹം സാധാരണ മെംബർ ആയി തുടരുകയാണ്.
Read Moreആവശ്യത്തിനു തല്ലു കിട്ടി, അപമാനിക്കപ്പെട്ടു, എന്നിട്ടും സിപിഐയുടെ പ്രതികരണം ഇങ്ങനെ; പക ഒടുങ്ങാതെ സിപിഎം; വീഡിയോ കണ്ട പോലീസ് പറയുന്നതിങ്ങനെ…
പത്തനംതിട്ട: ആവശ്യത്തിനു തല്ലു കിട്ടി, സഹിക്കാന്‍ വയ്യാത്ത അപമാനങ്ങളുമേറ്റു. പകയൊടുങ്ങാതെ സിപിഎം തങ്ങളെ വേട്ടയാടുന്പോഴും ശക്തമായി പ്രതികരിക്കാന്‍ പോലുമാകാത്തതിന്റെ വിഷമത്തിലാണ് സിപിഐ. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു മാത്രമാണ് സിപിഐ നേതാക്കളുടെ പ്രതികരണം. അടൂര്‍ കൊടുമൺ അങ്ങാടിക്കലില്‍ ഒരാഴ്ച മുന്‍പ് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് അയവില്ലാതെ തുടരുന്നത്. പോലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന ആക്ഷേപം സിപിഐയ്ക്കുണ്ട്. എല്‍ഡിഎഫ് സംസ്ഥാന സമിതിയിലും മുഖ്യമന്ത്രിക്കും പരാതി നല്കി കാത്തിരിക്കുകയാണ് അവര്‍. വീട് ആക്രമിച്ചുനിലവില് നാല് കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് കേസുകള്‍ സിപിഐയ്ക്കെതിരെയുമാണ് എടുത്തിരിക്കുന്നത്. ഇതില്‍ തന്നെ പോലീസിനെ ആക്രമിച്ച കേസ് സിപിഐയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സിപിഎമ്മുകാര്‍ ചെയ്തതാണെന്ന് സിപിഐ ആരോപിക്കുന്നു. സിപിഐ നേതാക്കളുടെ വീട് ആക്രമിച്ചതിനടക്കം ശക്തമായ നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൊടുമൺ- അങ്ങാടിക്കൽ പ്രദേശത്ത് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന ഏതാനും പ്രവർത്തകർ കഴിഞ്ഞയിടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതോടെയാണ്ഇവിടെ പ്രശ്നങ്ങൾ…
Read Moreഐസിയു കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്; മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെങ്കിലും ആളുകൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല. ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പിടിപെട്ടത് മൂലമുണ്ടായ ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്തുവന്നത്. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലാണ് കോവിഡ് വ്യാപനം മൂലം ചികിത്സാ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
Read Moreമൊഴികളിലെ പൊരുത്തക്കേട് ദിലീപിന് വിനയാകുമോ? സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിനു ഗുണം ചെയ്യുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സംബന്ധിച്ചു നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ഒമ്പതിനു തന്നെ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവർ എത്തിച്ചേർന്നു. ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. മൂന്നുപേരും ഗൂഢാലോചനയിലെ മുഖ്യകണ്ണികളെന്ന് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തി. മൂന്നു ദിവസങ്ങളിലായി ആകെ 33 മണിക്കൂറാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴികളും ഡിജിറ്റല്‍ രേഖകളും നിരത്തിയാകും തുടര്‍ന്നുള്ള നടപടികള്‍. ഇതുവരെ ഹാജരാക്കിയ തെളിവുകള്‍ക്കപ്പുറം പുതിയതായി ഒന്നും കോടതി മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണസംഘത്തിന് അതു തിരിച്ചടിയാകും. മൊഴികളിൽ…
Read More