മ​ഴ ശ​ക്ത​മാ​കും; വെ​ള്ളി​യാ​ഴ്ച​വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും; കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ അറിയാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യും. അ​തേ​സ​മ​യം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്. കോ​ട്ട​യം, എ​റ​ണാ​കു​ളം,ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ഇ​ന്ന് സാ​ധ്യ​ത​യു​ണ്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ , കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്.​തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. മ​ണ്‍​റോ തു​രു​ത്തി​ൽ അ​ഞ്ഞൂ​റി​ൽ അ​ധി​കം വീ​ടു​ക​ൾ…

Read More

കോട്ടയത്തെ കോ​ട്ട കാ​ത്ത് യു​ഡി​എ​ഫ്, ജ​യം ഒ​റ്റ വോ​ട്ടി​ന്; സി​പി​എം അം​ഗം എ​ത്തി​യി​ല്ല!

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സ്ഥാ​നം വീ​ണ്ടും യു​ഡി​എ​ഫി​ന്. ചെ​യ​ർ​പേ​ഴ്സ​ണാ​യി ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു വോ​ട്ടി​നാ​യി​രു​ന്നു ബിൻസിയുടെ ജ​യം. ഇ​ത്ത​വ​ണ​യും ന​റു​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ്യ​പ​രീ​ക്ഷ​ണം വേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യി​ലു​ള്ള സി​പി​എം അം​ഗം വോ​ട്ടെ​ടു​പ്പി​ന് എ​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് 22, എ​ല്‍​ഡി​എ​ഫ് 21, ബി​ജെ​പി എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കൗ​ൺ​സി​ലി​ൽ ആ​കെ 52 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​കാ​ട്ടി സി​പി​എം അം​ഗം ടി.​എം. മ​നോ​ജാ​ണ് വോ​ട്ടെ​ടു​പ്പി​ന് എ​ത്താ​തി​രു​ന്ന​ത്. അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​ണ്. പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​റ​ത്താ​യ​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും യു​ഡി​എ​ഫ് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

കഴിച്ചത് ഇഡ്ഡലി ബില്ലടിച്ചു വന്നത് സമോസയുടെ തുകയും ! ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഹോട്ടലുടമയെ അടിച്ചു കൊന്നു…

കഴിക്കാത്ത സമോസയുടെ തുക ബില്ലടിച്ചു വന്നതില്‍ കലിപൂണ്ട് ഹോട്ടലുടമയെ അടിച്ചു കൊന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂര്‍ ഗവ. ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമോസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തില്‍…

Read More

ആൾക്കാർ ഇങ്ങനെയെത്തിയാൽ വല്ലാത്ത പണിയാ..! കെഎസ്ആർടിസിയുടെ മ​ല​ക്ക​പ്പാ​റ യാത്രയ്ക്ക് മുടക്കുവാദങ്ങളുമായി വനം വകുപ്പ്

ഷാ​​​ജി​​​മോ​​​ന്‍ ജോ​​​സ​​​ഫ്കൊ​​​ച്ചി: ചു​​​രു​​​ങ്ങി​​​യ നാ​​​ളു​​​ക​​​ള്‍​ക്കു​​​ള്ളി​​​ല്‍ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ നെ​​​ഞ്ചേ​​​റ്റി​​​യ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ മ​​​ല​​​ക്ക​​​പ്പാ​​​റ ടൂ​​​ര്‍ ബ​​​സ് സ​​​ര്‍​വീ​​​സ് വ​​​നം​​​വ​​​കു​​​പ്പി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്നു. വ​​​ലി​​​യ ചെ​​​ല​​​വി​​​ല്ലാ​​​തെ കാ​​​ന​​​ന​​​കാ​​​ഴ്ച​​​ക​​​ളും വെ​​​ള്ള​​​ച്ചാ​​​ട്ട​​​വു​​​മൊ​​​ക്കെ ആ​​​സ്വ​​​ദി​​​ച്ചു​​​ള്ള ഉ​​​ല്ലാ​​​സ​​​യാ​​​ത്ര​​​യ്ക്ക് സ​​​ഞ്ചാ​​​രി​​​ക​​​ള്‍ കൂ​​​ട്ട​​​മാ​​​യി എ​​​ത്തി​​​ത്തുട​​​ങ്ങി​​​യ​​​തോ​​​ടെ, കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി കൂ​​​ടു​​​ത​​​ല്‍ ഡി​​​പ്പോ​​​ക​​​ളി​​​ല്‍​നി​​​ന്ന് സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് വ​​​നം​​​വ​​​കു​​​പ്പി​​​നു ബാ​​​ധ്യ​​​ത​​​യാ​​​കു​​​ന്ന​​​ത്. കൊ​​​ടും​​​വ​​​ള​​​വു​​​ക​​​ള്‍ നി​​​റ​​​ഞ്ഞ ഇ​​​ടു​​​ങ്ങി​​​യ റോ​​​ഡി​​​ലൂ​​​ടെ മ​​​ല​​​ക്ക​​​പ്പാ​​​റ​​​യി​​​ലേ​​​ക്ക് ഇ​​​ത്ര​​​യ​​​ധി​​​കം ബ​​​സു​​​ക​​​ള്‍ കൂ​​​ട്ട​​​ത്തോ​​​ടെ എ​​​ത്തു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യും വ​​​ന്യ​​​ജീ​​​വി​​​ഭീ​​​ഷ​​​ണി​​​യു​​​മൊ​​​ക്കെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വാ​​​ഴ​​​ച്ചാ​​​ല്‍ ഡി​​​എ​​​ഫ്ഒ വ​​​നം വ​​​കു​​​പ്പ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കും ക​​​ത്തു ന​​​ല്കി. സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. പ​​​ലേ​​​ട​​​ത്തും മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ എ​​​ത്തു​​​ന്ന​​​തോ​​​ടെ എ​​​ല്ലാ​​​വ​​​രെ​​​യും ശ്ര​​​ദ്ധി​​​ക്കു​​​ക ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്നു​​​മാ​​​ണ് വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. എ​​​തി​​​രേ വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് സൈ​​​ഡ് കൊ​​​ടു​​​ക്കാ​​​ന്‍ പോ​​​ലും പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റോ​​​ഡി​​​നു വീ​​​തി​​​യി​​​ല്ല.ത​​​മി​​​ഴ്‌​​​നാ​​​ട് അ​​​തി​​​ര്‍​ത്തി​​​യാ​​​യ മ​​​ല​​​ക്ക​​​പ്പാ​​​റ​​​യി​​​ലേ​​​ക്കു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് എ​​​തി​​​ര​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ച്…

Read More

ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും; മ​ണ്ഡ​ല പൂ​ജ ഡി​സം​ബ​ര്‍ 26 ന്; ​മ​ക​ര​വി​ള​ക്ക് ജ​നു​വ​രി 14 ന്

​ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നു നാ​ളെ തു​ട​ക്ക​മാ​കും. ഇ​ന്ന് വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്ര​മേ​ല്‍​ശാ​ന്തി വി.​കെ.​ജ​യ​രാ​ജ് പോ​റ്റി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും. തു​ട​ര്‍​ന്ന് മേ​ല്‍​ശാ​ന്തി ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ന​ട​ക​ളും തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും. പി​ന്നീ​ട് പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യു​ള്ള ആ​ഴി​യി​ല്‍ അ​ഗ്നി പ​ക​രും. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന്് ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍ ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്‍.​പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യെ​യും ശം​ഭു ന​മ്പൂ​തി​രി​യെ​യും നി​ല​വി​ലെ മേ​ല്‍​ശാ​ന്തി പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യി സ്വീ​ക​രി​ച്ച് ശ​ബ​രീ​ശ​സ​ന്നി​ധി​യി​ലേ​ക്ക് ആ​ന​യി​ക്കും. ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ലാ​ണ് മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക. സോ​പാ​ന​ത്തി​നു മു​ന്നി​ലാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക്ഷേ​ത്ര​ത​ന്ത്രി, പു​തി​യ മേ​ല്‍​ശാ​ന്തി​യെ ക​ല​ശാ​ഭി​ഷേ​കം ചെ​യ്യും. ശേ​ഷം ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​പോ​യി അ​യ്യ​പ്പ​ന്റെ മൂ​ല​മ​ന്ത്രം മേ​ല്‍​ശാ​ന്തി​യു​ടെ കാ​തു​ക​ളി​ല്‍ ഓ​തി​കൊ​ടു​ക്കും. പി​ന്നീ​ട് മാ​ളി​ക​പ്പു​റം​ക്ഷേ​ത്ര​ത്തി​ല്‍…

Read More

 ദുൽഖർ ചിത്രം കുറു​പ്പ് ടെ​ല​ഗ്രാ​മി​ൽ; തീ​യ​റ്റ​ർ പ്രി​ന്‍റിൽ കുറുപ്പിന്‍റെ കളക്ഷൻ റെക്കോഡു തകരുമെന്ന് പേടിയിൽ ആരാധകർ

വി.​ശ്രീ​കാ​ന്ത്തി​രു​വ​ന​ന്ത​പു​രം : ദു​ൽ​ഖ​ർ ചി​ത്രം ​കുറു​പ്പ് ടെ​ല​ഗ്രാ​മി​ൽ. തീ​യ​റ്റ​ർ പ്രി​ന്‍റാ​ണ് ടെ​ല​ഗ്രാ​മി​ൽ അ​പ്പ്‌​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. 12ന് ​റി​ലീ​സാ​യ ചി​ത്രം വ​ന്പ​ൻ ക​ള​ക്ഷ​ൻ നേ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ട് കൂ​ടി ചി​ത്രം ടെ​ല​ഗ്രാ​മി​ൽ എ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും പ​തി​യെ ക​ര​യ​ക​യ​റു​ന്ന സി​നി​മ മേ​ഖ​ല​യ്ക്ക് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​ണ്. ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ൽ കൊ​ടു​ക്കാ​തെ തീ​യ​റ്റ​ർ റി​ലീ​സ് ത​ന്നെ വേ​ണ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണ് കുറുപ്പ് ബി​ഗ്സ്ക്രീ​നി​ലെ​ത്തി​യ​ത്. റി​ലീ​സ് ദി​വ​സ​വും തു​ട​ർന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​ർ വ​ന്പ​ൻ സ്വീ​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ചി​ത്രം ടെ​ല​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇത് മ​ല​യാ​ള സി​നി​മ മേ​ഖ​ല​യേ​യും തീ​യ​റ്റ​ർ മേ​ഖ​ല​യേ​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ തകർക്കുമെന്നുള്ള ദുൽഖർ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്.

Read More

ശ്വാ​സം കി​ട്ടാ​തെ ഡ​ൽ​ഹി! ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടുന്നു; വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഗാ​സി​യാ​ബാ​ദി​ൽ വാ​യു നി​ല​വാ​ര സൂ​ചി​ക 800ന് ​മു​ക​ളി​ലെ​ത്തി. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. 300ന് ​മു​ക​ളി​ലാ​ണ് സൂ​ചി​ക. ഞാ​യ​റാ​ഴ്ച ഇ​ത് 330 ആ​യി​രു​ന്നു. അ​തേ​സ​മ​യം, വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്രാ​പി​ക്കു​ന്ന​തി​നു​ള്ള ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ പ​ദ്ധ​തി ഡ​ല്‍​ഹി സ​ർ​ക്കാ​ർ ഇ​ന്ന് സു​പ്രിം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഡ​ൽ​ഹി​യി​ൽ ഇ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​നും തീ​രു​മാ​ന​മാ​യി. എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​ക്കും നി​ർ​ദേ​ശം ന​ൽ​കി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 14 മു​ത​ൽ 17 വ​രെ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ​ർ​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ  വെ​ട്ടി​ക്കൊ​ന്നു; എല്ലാം കണ്ട് പേടിച്ച് അലറിവിളിച്ച് ഭാര്യ; പി​ന്നി​ൽ എ​സ്ഡി​പി​ഐയെന്ന് ബി​ജെ​പി

പാ​ല​ക്കാ​ട്: ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് മ​ന്പ​റം എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത്ത് (27) ആ​ണ് ഇ​ന്നു രാ​വി​ലെ വെ​ട്ടേ​റ്റുമ​രി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ ഭാ​ര്യ​യ്ക്കൊ​പ്പം ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ബൈ​ക്കി​ടി​ച്ചു​വീ​ഴ്ത്തി സ​ഞ്ജി​ത്തി​നെ ഭാ​ര്യ​യു​ടെ മു​ന്നി​ൽവച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഞ്ജി​ത്തി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ലം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Read More

നിറയുന്ന ഭീതി..! ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; 140 അ​ടി പി​ന്നി​ട്ട് മുല്ലപ്പെരിയാർ; മുന്നറിയിപ്പു നൽകി തമിഴ്നാട്

  ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​രു ഷ​ട്ട​ര്‍ 40 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടും ജ​ല​നി​ര​പ്പ് കു​റ​യു​ന്നി​ല്ല. നി​ല​വി​ല്‍ 2399.14 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ക​യാ​ണ്. ഇ​തി​നാ​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി ഡാ​മി​ന്‍റെ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നി​ടെ, പ​ത്ത​നം​തി​ട്ട ക​ക്കി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു. ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍ ആ​റു​ക​ളു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

ഭര്‍തൃപിതാവ് മുതല്‍ പോലീസുകാരന്‍ വരെ ! ആറുമാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; പെണ്‍കുട്ടി ഗര്‍ഭിണി; കൊടുംക്രൂരതയുടെ കഥയിങ്ങനെ…

മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം.ഭര്‍തൃപിതാവും പോലീസുകാരനും അടക്കമുള്ളവരാണ് ബാലികയെ പീഡനത്തിനിരയാക്കിയത്. ആറുമാസത്തിനിടെയാണ് 400ല്‍ അധികം വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ബീഡ് ജില്ലയിലാണ് സംഭവം. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തി. അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം…

Read More