ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരിനെ ഉൾപ്പെടുത്തിയില്ല. 2022ലെ ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 31വരെ അപേക്ഷിക്കാം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും യാത്രയ്ക്ക് അനുമതി ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് പത്താക്കി കുറച്ചത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നതും തിരികെ എത്തുന്നതും കരിപ്പൂരിലാണ്. അതിനാൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൗദിക്ക് പുറത്തുള്ളവർക്ക് നേരത്തെ തീർഥാടനത്തിന് അനുമതി നൽകിയിരുന്നില്ല. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്വിയാണ് തീർഥാടന നടപടികൾക്ക് തുടക്കമിട്ടത്. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കും.
Read MoreCategory: Loud Speaker
അസഭ്യം പറഞ്ഞ ജോജു ക്രിമിനൽ; ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമെന്ന് സുധാകരന്
തിരുവനന്തപുരം: നടന് ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന് പറഞ്ഞു. ജോജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന് പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന് ചോദിച്ചു
Read Moreവാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി; രണ്ട് മാസത്തിനിടെ 376 രൂപയുടെ വര്‍ധന;
കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇന്ന് ഒറ്റദിവസംകൊണ്ട് മാത്രം 266 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ വില 1994 രൂപയായി. സെപ്റ്റംബർ ഒന്നിന് 74.50 രൂപയാണ് വർധിച്ചത് പിന്നീട് ഒക്ടോബറിലും 36 രൂപയുടെ വര്‍ധന ഉണ്ടായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 376.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വില വര്‍ധിച്ചത് നിലവിലെ സാഹചര്യത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധിയില്‍നിന്നു കരകയറുന്ന ഹോട്ടലുകളടക്കമുള്ളവയെയായണ് വില വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. നിലവിലെ വര്‍ധന സമീപകാലത്തെ ഏറ്റവും ഉയര്‍ന്നതാണ്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreകോണ്‍ഗ്രസിന്റെ ഉപരോധ സമരത്തില്‍ സംഘര്‍ഷം; ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്തു
കൊച്ചി: വഴി തടഞ്ഞുള്ള സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിന്റെ വാഹനത്തിനു നേരെ ആക്രമണം. കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലാണ് സംഭവം. വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ രൂക്ഷ പ്രതികരണവുമായി ജോജു നേരത്തേ എത്തിയിരുന്നു. ഇതിനു പിന്നാലെ ഇവിടെനിന്നും പോകാന്‍ ശ്രമിക്കവെയാണ് ജോജുവിനെ സമരക്കാര്‍ തടയുകയും വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തത്. അതേസമയം, മദ്യപിച്ചെത്തിയ ജോജു വനിതാ പ്രവര്‍ത്തകരെ അസഭ്യം പറയുകയും തള്ളിമാറ്റാന്‍ ശ്രമിച്ചതായും സമരക്കാർ ആരോപിച്ചു. ജോജുവിനെതിരേ പോലീസ് നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Read Moreമലപ്പുറത്ത് 14കാരിയെ ഗര്‍ഭിണിയാക്കിയ 19കാരന് പോണ്‍വീഡിയോകള്‍ക്ക് അടിമ ! പ്രതിയുടെ മൊബൈല്‍ ഫോണില്‍ പോലീസ് കണ്ടത് നീലച്ചിത്രങ്ങളുടെ ഒരു ലോകം…
പൊന്നാനിയില്‍ പത്താംക്ലാസില്‍ വിദ്യാര്‍ഥിനിയായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനി് അറസ്റ്റിലായ 19കാരന് പോണ് വീഡിയോകള്‍ക്ക് അടിമയെന്ന് വിവരം. സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തി പരിശോധന നടത്തിയതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊന്നാനിയില്‍ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെണ്‍കുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ…
Read Moreമൂന്നാം തരംഗ ഭീഷണി ഇന്ത്യയിലും? ആഗോളതലത്തിൽ കോവിഡ് രോഗവും മരണവും വർധിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മൂന്നാം തരംഗ ഭീഷണി ഉയരുന്നു. ആഗോളതലത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടു മാസത്തിനിടെ ആഗോളതലത്തിൽ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ വർധന ഉണ്ടായതായി ഡബ്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിനു ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49,000 വരെ വർധനയാണുള്ളത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെയാണ് വർധന. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണങ്ങളിലും വർധനയുണ്ട്.
Read Moreകാത്തിരിപ്പിനൊടുവിൽ വിദ്യാർഥികൾ ഇന്ന് സ്കൂളിലേക്ക്; കർശനമായ മുൻകരുതലോടും സുരക്ഷയോടും കൂടിയാണ് സ്കൂൾ തുറക്കൽ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്നു വീട് ക്ലാസ്മുറികളാക്കേണ്ടിവന്ന സ്കൂൾ വിദ്യാർഥികൾ ഇന്നു വീണ്ടും സ്കൂളിലേക്ക്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ മുൻകരുതലുകളോടെയും സുരക്ഷാ സംവിധാനത്തോടെയുമാണ് ഇന്നു സ്കൂൾ തുറക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലാ കളക്ടർമാരുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് പ്രവേശന നടപടികൾ പല ഘട്ടങ്ങളിലായി വിലയിരുത്തിയിരുന്നു. സ്കൂൾ തുറന്ന് ആദ്യദിവസങ്ങളിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളാണ് അധ്യാപകർ സ്വീകരിക്കേണ്ടതെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ സമീപനവും ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും അധ്യാപകർക്ക് ഉണ്ടാകേണ്ട ധാരണകൾ സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി എസ്സിഇആർടിയുടെ വിശദമായ അക്കാദമിക് മാർഗരേഖയും നേരത്തെതന്നെ പുറത്തിറക്കിയിരുന്നു. ഇന്നു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ്…
Read Moreസത്യം ജയിക്കുമെന്ന് ആദ്യപ്രതികരണം..! ബിനീഷ് കോടിയേരി ജയിൽമോചിതനായി; കൂടുതല്‍ വെളിപ്പെടുത്തല്‍ കേരളത്തിലെത്തിയ ശേഷമെന്ന് ബിനീഷ്
ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരുവർഷത്തിനുശേഷം ജയിൽമോചിതനായി. കർണാടക ഹൈക്കോടതി വ്യാഴാഴ്ചയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായി ഇന്നലെ വൈകുന്നേരമാണ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് ബിനീഷ് പുറത്തെത്തിയത്. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ജയിലിനു പുറത്ത് കാത്തുനിന്നിരുന്നു. സത്യം ജയിക്കുമെന്നായിരുന്നു ബിനീഷിന്റെ ആദ്യപ്രതികരണം. കേസുമായി ബന്ധമുള്ള കാര്യങ്ങളല്ല അന്വേഷണസംഘം ചോദിച്ചിരുന്നത്. പലരുടെയും പേരുകൾ പറയിക്കാൻ അവർ ശ്രമിച്ചു. ഇഡി പറഞ്ഞതു കേട്ടിരുന്നുവെങ്കിൽ പത്തുദിവസത്തിനകം ജയിലിൽനിന്ന് പുറത്തിറങ്ങാമായിരുന്നുവെന്നും കേരളത്തിൽ എത്തിയശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ബിനീഷ് പറഞ്ഞു. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതു മൂലം നടപടികൾ പൂർത്തിയാക്കാൻ വെള്ളിയാഴ്ച ബിനീഷിന് കഴിഞ്ഞിരുന്നില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ മൂലം ജാമ്യക്കാർ പിന്മാറി. പുതിയ ജാമ്യക്കാരെ കണ്ടെത്തി ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.…
Read Moreപ്രത്യേക ഉത്തരവൊന്നും ഇറക്കില്ല! വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ട; വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറയുന്നു…
തിരുവനന്തപുരം: വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ട തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കില്ല. ഇതൊരു നിർദേശമായി എല്ലാവരും കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് അതിനാലാണ് വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടെ ന്ന് പറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇറക്കിയ മാർഗരേഖ അനുസരിച്ച് സ്കൂളുകളിൽ പ്രവേശനോത്സവം നടത്തണം. സ്കൂൾ തുറന്ന് രണ്ടാഴ്ചക്കാലം സിലബസ് പ്രകാരമുള്ള ക്ലാസുകൾ വേണ്ടെന്നും ലളിതമായ ക്ലാസുകൾ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനോത്സവത്തിന് മുന്നോടിയായി കോട്ടണ്‍ഹിൽ സ്കൂളിലെ ക്രമീകരണങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreആ തന്ത്രം ‘ക്ലിക്ക് ’ആവുമോ? മമത ബാനർജി ഗോവയിൽ; ഗോവ രാഷ്ട്രീയത്തിൽ മമതയുടെ നിർണായക ചുവടുവയ്പ്
നിയാസ് മുസ്തഫ പശ്ചിമബംഗാളിൽ അധികാരം ഉറപ്പിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി അധികാരത്തിലെത്താനുള്ള ശ്രമം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവയിൽ ഇന്ന് മമത ബാനർജി സന്ദർശനം നടത്തുകയാണ്. ഗോവ ഫോർവേഡ് പാർട്ടി (ജി എഫ്പി) അധ്യക്ഷൻ വിജയ് സർദേശായിയുമായി മമത ഇന്ന് രാവിലെ നിർണായകമായ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ തൃണമൂൽ കോൺഗ്രസ്- ജിഎഫ്പി സഖ്യം സംബന്ധിച്ച് നിർണായക തീരുമാനമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ മമതയും വിജയ് സർദേശായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്. നേരത്തേ ബിജെപിയുടെ ഭാഗമായി അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയാണ് ഗോവ ഫോർവേഡ് പാർട്ടി. പിന്നീട് ബിജെപിയുമായുള്ള സഖ്യം ഇവർ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ 40അംഗ നിയമസഭയിൽ മൂന്ന് എംഎൽഎമാർ ജിഎഫ്പിക്കുണ്ട്. ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു വിജയ് സർദേശായി. തൃണമൂൽ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന…
Read More