കോ​ണ്‍​ഗ്ര​സി​നെ വി​ളി​ക്കു, ഇ​ന്ത്യ​യെ ര​ക്ഷി​ക്കു മു​ദ്രാ​വാ​ക്യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ല​ഡാ​ക്കി​ൽ; 3400 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടപ്പോള്‍…

വ​ട​ക്കാ​ഞ്ചേ​രി: ഇ​ന്ധ​ന​വി​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ചും വ​ർ​ഗീ​യ​ത ഇ​ന്ത്യ​യി​ൽ​നി​ന്നും തു​ട​ച്ചു മാ​റ്റു​വാ​ൻ “കോ​ണ്‍​ഗ്ര​സി​നെ വി​ളി​ക്കു, ഇ​ന്ത്യ​യെ ര​ക്ഷി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ല​ഡാ​ക്കി​ലെ​ത്തി. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് വി​രു​പ്പാ​ക്ക വാ​ർ​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡാ​ക്കി​ലേ​ക്കു ബൈ​ക്കു​ക​ളു​മാ​യി പു​റ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 16ന് ​വി​രു​പ്പാ​ക്ക​യി​ൽ​നി​ന്നും യാ​ത്ര തി​രി​ച്ച യു​വാ​ക്ക​ൾ ല​ഡാ​ക്കി​ലെ​ത്തി തി​രി​ച്ച​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വി​രു​പ്പാ​ക്ക സ്വ​ദേ​ശി​ക​ളു​മാ​യ ജ​മാ​ൽ, ഷാ​ഫി, രാ​ഹു​ൽ, അ​ന​സ്, അ​ഭി​ലാ​ഷ് എ​ന്നീ അ​ഞ്ചു​പേ​രാ​ണ് ല​ഡാ​ക്കി​ലേ​ക്കു പോ​യ​ത്. എ​ന്നാ​ൽ 3400 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​തോ​ടെ പെ​ർ​മി​ഷ​നി​ല്ലാ​ത്ത​തു​മൂ​ലം അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​താ​യും യാ​ത്ര​സം​ഘം പ​റ​ഞ്ഞു. യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് റി​ഷി പ​ൽ​പ്പു നി​ർ​വ​ഹി​ച്ചു. സു​നി​ൽ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ആ​ർ.​കൃ​ഷ്ണ​ൻ​കു​ട്ടി, വാ​ർ​ഡ് അം​ഗം പി.​എ​സ്. റ​ഫീ​ക്, പ്ര​സാ​ദ് ക​ള​ത്തി​ൽ, സ​ന്തോ​ഷ് വി​ള​ബ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കഴിഞ്ഞദിവസം ഇവർ വിരു പ്പാക്കയിൽ തിരിച്ചെത്തി.

Read More

ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ന്‍ പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ! കാ​ലി​ത്തീ​റ്റ​യുമായി കെ​എ​സ്ആ​ര്‍​ടി​സി എത്തും

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ന്‍ പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ക​ന്നു​കാ​ലി​ക​ള്‍​ക്കു​ള്ള തീ​റ്റ​യു​ടെ വി​പ​ണ​ന​ത്തി​ലും കൈ​കോ​ര്‍​ക്കു​ന്നു. കാ​ലി, കോ​ഴി, ആ​ട് തീ​റ്റ​ക​ള്‍ ക​ര്‍​ഷ​ക​രി​ലേ​ക്കു നേ​രി​ട്ടെ​ത്തി​ക്കു​ന്ന കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ ‘ഫീ​ഡ് ഓ​ണ്‍ വീ​ല്‍​സ്’ പ​ദ്ധ​തി​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ര​ണ്ടു ബ​സു​ക​ള്‍ ഇ​ന്നു മു​ത​ല്‍ നി​ര​ത്തി​ലി​റ​ങ്ങും. കോ​ര്‍​പ​റേ​ഷ​ന്‍റെ സെ​ന്‍റ​ര്‍ ഗാ​രേ​ജി​ല്‍​നി​ന്നു മൊ​ബൈ​ല്‍ വ​ര്‍​ക്‌​ഷോ​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടു ബ​സു​ക​ളാ​ണു കാ​ലി​ത്തീ​റ്റ​യു​മാ​യി ഇ​നി കേ​ര​ളം ചു​റ്റു​ക. ഫീ​ഡ് ഓ​ണ്‍ വീ​ല്‍​സ് ആ​ക​ര്‍​ഷ​ക​മാ​ക്കാ​ന്‍ പി​ന്‍​ഭാ​ഗം രൂ​പ​മാ​റ്റം വ​രു​ത്തി​യും ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്തു​മാ​ണു ബ​സു​ക​ള്‍ എ​ത്തു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ല കാ​ലി​ത്തീ​റ്റ നി​ര്‍​മാ​താ​ക്ക​ളാ​യ കേ​ര​ള ഫീ​ഡ്‌​സി​ന്‍റേ​താ​ണു പ​ദ്ധ​തി​യെ​ങ്കി​ലും, ബ​സ് ഓ​ടി​ക്കാ​നു​ള്ള ഡ്രൈ​വ​റും ഹെ​ല്‍​പ​റും കെ​എ​സ്ആ​ര്‍​ടി​സി​യു​ടേ​താ​ണ്. കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ ര​ണ്ടു ജീ​വ​ന​ക്കാ​രും ബ​സി​ലു​ണ്ടാ​കും. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ലോ​ജി​സ്റ്റി​ക് വി​ഭാ​ഗം ബോ​ണ്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബ​സ് പ​ദ്ധ​തി​ക്കാ​യി ന​ല്‍​കു​ന്ന​ത്. വാ​ട​ക തു​ക സം​ബ​ന്ധി​ച്ച് അ​ന്തി​മ​ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള ഫീ​ഡ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

Read More

തീക്കട്ടയിലും ഉറുമ്പരിക്കുന്നു… ലാ​പ്‌​ടോ​പ്പി​ന് പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യും മോ​ഷ്‌‌ടിച്ചു !

കോ​ഴി​ക്കോ​ട്: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലാ​പ്ടോ​പ്പ് ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യും മോ​ഷ്ടി​ച്ചു. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലാ​പ്ടോ​പ്പ് കാ​ണാ​താ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ പോ​ലീ​സി​നെ “വേ​ട്ട’​യാ​ടും വി​ധ​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. അ​തേ​സ​മ​യം നാ​ണ​ക്കേ​ടാ​യി മാ​റി​യേ​ക്കാ​വു​ന്ന സം​ഭ​വ​ത്തി​ല്‍ തൊ​ണ്ടി​മു​ത​ലും മോ​ഷ്ടാ​വി​നേ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര്‍. അ​തേ​സ​മ​യം തൊ​ണ്ടി​മു​ത​ലി​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ എ​ന്ത് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പോ​ലീ​സ്. ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ടി​പ്പ​ര്‍ ലോ​റി​യു​ടെ ബാ​റ്റ​റി ഞാ​യ​റാ​ഴ്ച മോ​ഷ്ടി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ലേ​ക്ക് റി​പ്പോ​ര്‍​ട്ടും സ​മ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ ഉ​ട​മ സ്റ്റേ​ഷ​നി​ലെ​ത്തി ലോ​റി സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലേ​യും ഉ​ട​മ​യെ​ത്തി പ​രി​ശോ​ധി​ച്ചു. വൈ​കു​ന്നേ​രം വീ​ണ്ടു​മെ​ത്തി​യ​പ്പോ​ള്‍ ലോ​റി​യു​ടെ ബാ​റ്റ​റി കാ​ണ്മാ​നി​ല്ല ! ഉ​ട​ന്‍ ഇ​ക്കാ​ര്യം ഫ​റോ​ക്ക് പോ​ലീ​സി​ല്‍…

Read More

ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് പീഡനക്കേസില്‍ അറസ്റ്റില്‍ ! യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം…

ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി പോലീസ് ആണ് ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ റോബിന്‍ ജോബിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 ഒക്ടോബര്‍ ആദ്യവാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറി. അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ്…

Read More

നവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…

വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്‍കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്‍കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ…

Read More

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​ര​​​ണം: ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം; വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​യ​​​താ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​ത്തി​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​യ​​​താ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. relief.kerala.gov.in എ​​​ന്നാ​​​ണ് വെ​​​ബ്സൈ​​​റ്റ് വി​​​ലാ​​​സം. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, (ICMR ന​​​ൽ​​​കി​​​യ​​​ത്), Death Declaration Document (DDD), അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷി​​ക്കേ​​ണ്ട​​ത്.

Read More

ന്യൂജൻ കാലത്തോടൊപ്പം റേഷൻ കാർഡും; എ​ടി​എം കാ​ർ​ഡ് മാ​തൃ​ക​യി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ എ​​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ലും വ​​​ലി​​​പ്പ​​​ത്തി​​​ലും. പു​​തി​​​യ കാ​​​ർ​​​ഡി​​​ൽ ക്യുആ​​​ർ​ കോ​​​ഡും ബാ​​​ർ കോ​​​ഡും ഉ​​​ണ്ടാ​​​കും. എ​​ന്നാ​​ൽ, ​പു​​​സ്ത​​​ക രൂ​​​പ​​​ത്തി​​​ലോ, ഇ​ ​-കാ​​​ർ​​​ഡ് രൂ​​​പ​​​ത്തി​​​ലോ ഉ​​​ള്ള റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ തു​​​ട​​​ർ​​​ന്നും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും ഭ​​​ക്ഷ്യ പൊ​​​തു വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ സ്മാ​​​ർ​​​ട്ട് റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കൂ. ഇ​​തി​​നാ​​യി അ​​​പേ​​​ക്ഷ ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലേ​​​ക്ക് വ​​​രു​​​ന്ന ര​​​ഹ​​​സ്യ പാ​​​സ് വേ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​ർ​​​ഡ് പ്രി​​​ന്‍റ് ചെ​​​യ്തെ​​​ടു​​​ക്കാം. പു​​​തി​​​യ മോ​​​ഡ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർക്ക് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ സി​​​റ്റി​​​സ​​​ൺ ലോ​​​ഗി​​​ൻ വ​​​ഴി​​​യോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

Read More

പ​തി​നാ​ലു​കാ​ര​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; ജ​ഡ്ജി​ക്ക് എ​തി​രെ ന​ട​പ​ടി; ആരോപണങ്ങളുമായി വീണ്ടും പരാതിക്കാർ

ന്യൂ​ഡ​ല്‍​ഹി: പോ​ക്‌​സോ കേ​സി​ല്‍ അ​ക​പ്പെ​ട്ട ജി​ല്ലാ ജ​ഡ്ജി​യെ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഭ​ര​ത്പൂ​ര്‍ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ജി​തേ​ന്ദ്ര സിം​ഗി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ചു എ​ന്ന കേ​സാ​ണ് ജി​ല്ലാ ജ​ഡ്ജി​ക്കെ​തി​രേ​യു​ള്ള​ത്. ജ​ഡ്ജി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ജ​ഡ്ജി​ക്കെ​തി​രേ ഒ​ന്നി​ലേ​റെ പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ; ഇ​ത്ത​വ​ണ​യും ക​രി​പ്പൂ​രി​ല്ല; 2022ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ജ​നു​വ​രി 31വ​രെ അ​പേ​ക്ഷി​ക്കാം

ന്യൂ​ഡ​ൽ​ഹി: ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ​യും ക​രി​പ്പൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. 2022ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 31വ​രെ അ​പേ​ക്ഷി​ക്കാം. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​കും യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കു​ക. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നാ​ണ് ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ 21ൽ ​നി​ന്ന് പ​ത്താ​ക്കി കു​റ​ച്ച​ത്. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്ക് കൊ​ച്ചി​യാ​ണ് എം​ബാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്രം. സം​സ്ഥാ​ന​ത്തു​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​ന് പോ​കു​ന്ന​തും തി​രി​കെ എ​ത്തു​ന്ന​തും ക​രി​പ്പൂ​രി​ലാ​ണ്. അ​തി​നാ​ൽ എം​ബാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി​ക്ക് പു​റ​ത്തു​ള്ള​വ​ർ​ക്ക് നേ​ര​ത്തെ തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ന്യൂ​ന​പ​ക്ഷ​കാ​ര്യ​മ​ന്ത്രി മു​ക്താ​ർ അ​ബാ​സ് ന​ഖ്വി​യാ​ണ് തീ​ർ​ഥാ​ട​ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​യി​രി​ക്കും.

Read More

അസഭ്യം പറഞ്ഞ ജോജു ക്രിമിനൽ;  ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമെന്ന് സുധാകരന്‍

തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ജോജുവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു

Read More