ആ​ടു​ജീ​വി​ത​ത്തി​ല്‍ പൃ​ഥ്വി​യു​ടെ ട്രാ​ന്‍​സ​ഫ​ർ​മേ​ഷ​ന്‍ വ​ലി​യ മാ​തൃ​ക​യാ​യി കാ​ണ​ണം; പൂർണിമ ഇന്ദ്രജിത്ത്

ആ​ടു​ജീ​വി​ത​ത്തി​ല്‍ പൃ​ഥ്വി​യു​ടെ ട്രാ​ന്‍​സ​ഫ​ർ​മേ​ഷ​ന്‍ സ​മ​യ​മെ​ടു​ത്ത് ചെ​യ്ത​താ​ണ്. ന​മ്മു​ടെ വീ​ട്ടി​ലു​ള്ള ഒ​രാ​ള്‍ ഭ​ക്ഷ​ണ​മൊ​ന്നും ക​ഴി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത് കാ​ണു​മ്പോ​ള്‍ എ​ല്ലാ​വ​ർ​ക്കും എ​ന്താ​ണോ തോ​ന്നു​ക, അ​തു​ത​ന്നെ​യാ​ണ് എ​നി​ക്കും തോ​ന്നി​യതെന്ന് പൂർണിമ ഇന്ദ്രജിത്ത്. ര​ണ്ടു രീ​തി​യി​ല്‍ അ​തി​നെ കാ​ണാം.എ​ല്ലാ​വ​രും ഒ​രു തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ർ ആ​യ​തു​കൊ​ണ്ട് ത​ന്നെ പൃ​ഥ്വി​യു​ടെ ഈ ​ക​ഠി​നാ​ധ്വാ​നം വ​ള​രെ ഇ​ന്‍​സ്പ​യ​ർ ആ​ണ്. ആ​രോ​ഗ്യ​മാ​ണ് ന​മു​ക്ക് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​ത്. തൊ​ഴി​ലി​നേ​ക്കാ​ളെ​ല്ലാം പ്ര​ധാ​നം അ​താ​ണ​ല്ലോ. ന​മ്മ​ള്‍ എ​ല്ലാ​വ​രും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. പൃ​ഥ്വി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. അ​തി​നു വേ​ണ്ടി സാ​മ്പ​ത്തി​ക​പ​ര​മാ​യും ഇ​മോ​ഷ​ണ​ലാ​യും സ​മ​യ​പ​ര​മാ​യു​മൊ​ക്കെ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ജീ​വി​ത്ത​തി​ല്‍ വ​ലി​യ മാ​തൃ​ക​യാ​യി കാ​ണ​ണമെന്ന് പൂ​ർ​ണി​മ പറഞ്ഞു.

Read More

ശ​രീ​ര​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ൾ ക​ളി​യാ​ക്കി; മൃ​ണാ​ൾ ഠാക്കൂർ

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് മൃ​ണാ​ല്‍ ഠാ​ക്കൂ​ര്‍. സീ​താ​രാ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണു മൃ​ണാ​ൾ. ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ് താരം ത​ന്‍റെ ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്.പു​റ​ത്തു​നി​ന്നു നോ​ക്കു​മ്പോ​ള്‍ മി​ക​ച്ച ജീ​വി​ത​മാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും സു​ഖ​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ന്‍റെ ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു പ​റ​യു​ക​യാ​ണ് മൃ​ണാ​ൾ. എ​നി​ക്ക് പ​ല​പ്പോ​ഴും ബോ​ഡി ഷെ​യ്മിം​ഗി​നു വി​ധേ​യ​യ​മാ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സൗ​ന്ദ​ര്യ​നി​ല​വാ​രം മാ​റ്റാ​ന്‍ പോ​കു​ന്നു​വെ​ന്ന് ഇ​ട​യ്ക്കു പ്ര​തി​ജ്ഞ​യെ​ടു​ക്കേ​ണ്ടി​വ​രെ വ​ന്നി​ട്ടു​ണ്ട്. ഇ​ന്‍റ​ര്‍​നെ​റ്റി​ലെ ആ​ളു​ക​ള്‍ പ​ല​പ്പോ​ഴും എ​ല്ലാം തി​ക​ഞ്ഞ​താ​ണെ​ന്ന് ന​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം അ​ങ്ങ​നെ​യ​ല്ല. ഉ​റ​ക്ക​മു​ണ​രാ​ന്‍ ആ​ഗ്ര​ഹി​ക്കാ​തെ കി​ട​ക്ക​യി​ല്‍ ത​ന്നെ കി​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​വാ​റു​ണ്ട്. കി​ട​ക്ക​യി​ല്‍​നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കാ​റി​ല്ല, പ​ക്ഷേ ഞാ​ന​ത് ചെ​യ്യു​ന്ന​ത് മ​റ്റു​ള്ള​വ​ര്‍​ക്കു വേ​ണ്ടി​യ​ല്ല, എ​നി​ക്കു വേ​ണ്ടി മാ​ത്ര​മാ​ണ്. ന​മ്മ​ളെ കു​ടും​ബ​മ​ല്ലാ​തെ മ​റ്റാ​രും ശ്ര​ദ്ധി​ക്കാ​ന്‍ പോ​കു​ന്നി​ല്ല. അ​തി​നാ​ല്‍, മോ​ശം ദി​വ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍, ന​ല്ല ദി​വ​സ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് സ്വ​യം ഓ​ര്‍​മി​പ്പി​ച്ച് കൊ​ണ്ടേ​യി​രി​ക്കു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. അ​ങ്ങ​നൊ​രു…

Read More

പു​തി​യ ലു​ക്കി​ൽ മ​മ്മൂ​ട്ടി; ചെ​റു​പ്പ​ക്കാ​രെ ജീ​വി​ക്കാ​ൻ സ​മ്മ​ദി​ക്കി​ല്ലേ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

സി​നി​മാ താ​ര​ങ്ങ​ളു​ടെ ഔ​ട്ട്ഫി​റ്റു​ക​ൾ എ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​യി​ക്കാ​റു​ണ്ട്. അ​തി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ബ​നി​യ​നും ആ​ഷ് നി​റ​ത്തി​ലു​ള്ള ജീ​ൻ​സു​മാ​ണ് വേ​ഷം. വ​സ്ത്ര​ത്തി​നോ​ട് മാ​ച്ച് ആ​കു​ന്ന ത​ര​ത്തി​ലു​ള്ള തൊ​പ്പി​യും താ​രം ധ​രി​ച്ചി​ട്ടു​ണ്ട്. സൈ​ഡ് പോ​സ് ചെ​യ്താ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്. ഫോ​ട്ടോ പ​ങ്കു​വ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പു​തി​യ ലൂ​ക്കി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. റാം​ബ്ല​ർ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്താ​ണി​ക്കാ നി​ങ്ങ​ളി​തെ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത്, പ്രാ​യം കു​റ​യ്ക്കു​ന്ന എ​ന്തെ​ങ്കി​ലും യ​ന്ത്രം ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ…. അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ട​ര്‍​ബോ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബ​സൂ​ക്ക​യാ​ണ് താ​ര​ത്തി​ന്‍റേ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന മ​റ്റൊ​രു സി​നി​മ.

Read More

എ​ല്ലാ ഗോ​പി​ക ഫാ​ൻ​സി​നും ഉ​ള്ള ഒ​രു സ്‌​പെ​ഷ്യ​ല്‍ സ​മ്മാ​ന​മാ​ണി​ത്; പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഭാ​ര്യ​യെ ട്രോ​ളി ജി​പി

ജി​പി എ​ന്ന് വി​ളി​ക്കു​ന്ന ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യും ഗോ​പി​ക അ​നി​ലും ത​മ്മി​ലു​ള്ള വി​വാ​ഹ വാ​ർ​ത്ത വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം. ഇ​പ്പോ​ഴി​താ ഗോ​പി​ക​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ അ​റി​യി​ച്ച് ജി​പി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശ​രി​ക്കും ഗോ​പി​ക​യു​ടെ സ്വ​ഭാ​വം എ​ന്താ​ണ്, എ​ങ്ങ​നെ​യാ​ണ് എ​ന്ന് വ്യ​ക്ത​മാ​യി കാ​ണി​ച്ചു​ത​രു​ന്ന ഒ​രു ര​സ​ക​ര​മാ​യ റീ​ലാ​ണ​ത്. ‘എ​ല്ലാ ഗോ​പി​ക അ​നി​ല്‍ ആ​രാ​ധ​ക​ര്‍​ക്കും ഉ​ള്ള ഒ​രു സ്‌​പെ​ഷ്യ​ല്‍ പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണി​ത്. നി​ങ്ങ​ളു​ടെ ഗോ​പി​ക ചേ​ച്ചി വ​ള​രെ ശാ​ന്ത​യും, സം​യ​മ​നം പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന, പ​ക്വ​ത​യും ഗൗ​ര​വു​മു​ള്ള വ്യ​ക്തി​യാ​ണ് എ​ന്ന് നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ഓ​ര്‍​മി​പ്പി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ജി​പി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഗോ​പി​ക​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഇ​നി ആ​രും ത​ന്നെ ലൈ​ക്കോ സ​ബ്സ്ക്രൈ​ബോ ചെ​യ്യ​ണ്ട​തി​ല്ല; യു​ട്യൂ​ബ് ചാ​ന​ലിനെ കുറിച്ച് സ്വാസിക

മി​നി സ്ക്രീ​നി​ൽ നി​ന്നും ബി​ഗ് സ്ക്രീ​നി​ലെ​ത്തി​യ താ​ര​മാ​ണ് സ്വാ​സി​ക വി​ജ​യ്. അ​ഭി​ന​യം മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും സ്വാ​സി​ക ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. സീ​രി​യ​ൽ താ​രം പ്രേ​മി​നെ​യാ​ണ് സ്വാ​സി​ക വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ വി​വാ​ഹം ആ​യി​രു​ന്നു. മ​നം​പോ​ലെ മം​ഗ​ല്യം എ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ആ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യെ​ന്നും സ്വാ​സി​ക നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്ക് ആ​യ വി​വ​ര​മാ​ണ് താ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ‘എ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്കാ​യി പോ​യി. അ​ത് ഇ​നി കം​പ്ലെ​യി​ന്‍റ് കൊ​ടു​ത്ത് തി​രി​കെ കി​ട്ടു​മ്പോ​ളേ​ക്കും ലേ​റ്റ് ആ​കും. പ​ഴ​യ ചാ​ന​ലി​ലേ​ക്ക് പോ​യി ഇ​നി ആ​രും ലൈ​ക്ക് ചെ​യ്യു​ക​യോ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ക​യോ ചെ​യ്യ​ണ്ട. പ​ഴ​യ വീ​ഡി​യോ​സും കാ​ണ​ണ്ട. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ ഒ​ക്കെ​യും മ​റ്റൊ​രു ചാ​ന​ൽ വ​ഴി ഉ​ണ്ടാ​കും’ എ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ആവേശം  ക​ഴി​ഞ്ഞു; ആവേശത്തിലെ രം​ഗ​ണ്ണ​നെ കാ​ണാ​നെ​ത്തി ചാ​ണ്ടി ഉ​മ്മ​നും ടീമും

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണാ​​വാ​​ശേ​​വും വോ​​ട്ടെ​​ടു​​പ്പും ക​​ഴി​​ഞ്ഞ് ആ​​വേ​​ശം സി​​നി​​മ കാ​​ണ​​നെ​​ത്തി ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ​​യും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും. ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലെ പു​​ത്തേ​​ട്ട് തി​​യ​​റ്റ​​റി​​ലെ​​ത്തി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ഫ​​ഹ​​ദ് ഫാ​​സി​​ലി​​ന്‍റെ സി​​നി​​മ​​യാ​​യ ആ​​വേ​​ശം കാ​​ണാ​​ൻ എ​​ത്തി​​യ​​ത്. ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ൽ യു​​ഡിഎ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജി​​നു പു​​തു​പ്പ​ള്ളി മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ള​​ക്കി മ​​റി​​ച്ച പ്ര​​ചാ​​ര​​ണ​​മാ​​ണു ചാ​​ണ്ടി ഉ​​മ്മ​​നും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും ന​​ട​​ത്തി​​യ​​ത്. തി​​യ​​റ്റ​​റു​​ക​​ളെ ഇ​​ള​​ക്കി മ​​റി​​ച്ച സി​​നി​​മ​​യാ​​ണ് ആ​​വേ​​ശം. ജി​​ത്തു മാ​​ധ​​വ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ചി​​ത്രം ഫ​​ഹ​​ദ് ഫാ​​സി​​ലും അ​​ൻ​​വ​​ർ റ​​ഷീ​​ദു​​മാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Read More

സ്റ്റൈ​ലി​ഷ് റി​മി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഗാ​യി​ക, അ​ഭി​നേ​ത്രി, അ​വ​താ​ര​ക, റി​യാ​ലി​റ്റി ഷോ ​ജ​ഡ്ജ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച താ​ര​മാ​ണ് റി​മി ടോ​മി. സ്റ്റേ​ജ് ഷോ​ക​ളി​ലും അ​വാ​ര്‍​ഡ് നി​ശ​ക​ളി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​യി റി​മി ടോ​മി മാ​റി. യാ​ത്ര​ക​ളെ ഏ​റെ​യി​ഷ്ട​പ്പെ​ടു​ന്ന താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ല്ലാം പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ചി​ക്കാ​ഗോ സ്‍‍​ട്രീ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ത​ന്‍റെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ഒ​ലി​വ് ഗ്രീ​ന്‍ ടീ​ഷ​ര്‍​ട്ടും സ്കി​ന്‍ ഫി​റ്റ് ജീ​ന്‍​സും സ​ണ്‍​ഗ്ലാ​സും ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് റി​മി എ​ത്തി​യി​രി​ക്കു​ന്ന​ത്.  അ​ഡാ​ര്‍ ലു​ക്കെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കാ​നാ​ണ് റി​മി ചി​ക്കാ​ഗോ​യി​ല്‍ പോ​യ​ത്.

Read More

‘എ​നി​ക്ക് അ​ഭി​ന​യം പ​തി​യെ സം​ഭ​വി​ക്കേ​ണ്ട​താ​ണ്, ഇ​താ​ണ് എ​ന്‍റെ രീ​തി’

ഹോ​ളി​വു​ഡ് ഓ​ഡി​ഷ​നി​ൽ എ​ല്ലാ​വ​രും വ​ള​രെ സൗ​ഹൃ​ദ​ത്തി​ലാ​ണ് പെ​രു​മാ​റി​യ​ത്. എ​നി​ക്ക് അ​ഭി​ന​യി​ച്ചു കാ​ണി​ക്കാ​ന്‍ അ​വ​ര്‍ ഒ​രു സീ​ന്‍ ത​ന്നു. ആ ​സീ​നി​നു മുമ്പോ അ​തി​നു ശേ​ഷ​മോ എ​ന്താ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു വ​ലി​യ ന​ട​നാ​ണ് ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ന്‍ ആ ​സീ​നി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ട​ത്. അ​തു​ചെ​യ്ത​പ്പോ​ഴാ​ണ് ഞാ​ന്‍ ഒ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രു സീ​ന്‍ പെ​ട്ട​ന്ന് അ​ഭി​ന​യി​ക്കാ​ണം എ​ന്നു​പ​റ​ഞ്ഞ് എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ഒ​രു സു​ഹൃ​ത്തു വ​ന്നാ​ല്‍ പോ​ലും എ​നി​ക്ക​തു കൃ​ത്യ​മാ​യി ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. എ​നി​ക്ക് അ​ഭി​ന​യം പ​തി​യെ സം​ഭ​വി​ക്കേ​ണ്ട​താ​ണ്. ഇ​താ​ണ് എ​ന്‍റെ രീ​തി. തി​ര​ക്ക​ഥ​യ്‌​ക്കൊ​പ്പം പോ​കു​ന്ന ആ​ള​ല്ല ഞാ​ന്‍. ഒ​രു സി​നി​മ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഏ​റ്റ​വും ഭം​ഗി​യു​ള്ള ഭാ​ഗം അ​തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ്. അ​ത് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ ന​ല്ല ര​സ​ക​ര​വു​മാ​ണ്. -ഫ​ഹ​ദ് ഫാ​സി​ൽ

Read More

ആ ​വി​വ​ര​ക്കേ​ട് സി​നി​മ​യി​ൽ പ​ല​രും ഇ​ന്നും ചെ​യ്യു​ന്നു; നോ​റ ഫ​ത്തേ​ഹി

ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ നോ​റ ഫ​ത്തേ​ഹി. പ്ര​ശ​സ്തി​ക്കു​വേ​ണ്ട​യാ​ണ് താ​ര​ങ്ങ​ൾ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും താ​ന്‍ അ​ങ്ങ​നെ​യ​ല്ലെ​ന്നു​മാ​ണ് നോ​റ പ​റ​ഞ്ഞ​ത്. സെ​ലി​ബ്രി​റ്റി ദ​മ്പ​തി​ക​ളെ വേ​ട്ട​ക്കാ​ര്‍ എ​ന്ന് വി​ളി​ച്ച നോ​റ പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം ഇ​വ​ർ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. ‘പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​യും ഭാ​ര്യ​മാ​രെ​യും ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്ന​യാ​ളെ ഞാ​ന്‍ വി​വാ​ഹം ക​ഴി​ക്ക​ണം, കാ​ര​ണം അ​വ​രു​ടെ കു​റ​ച്ച് സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്നു, അ​തു ന​ന്നാ​യി ഓ​ടു​ന്നു, അ​തി​നൊ​പ്പം എ​നി​ക്കും എ​ന്ന് ആ​ളു​ക​ള്‍ ചി​ന്തി​ക്കു​ന്നു. അ​ത്ര​ത്തോ​ളം ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ ന​ട​ക്കു​ന്നു. അ​വ​ര്‍ വേ​ട്ട​ക്കാ​രാ​ണ്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​തൊ​ക്കെ വ​രു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള്‍ ജീ​വി​തം മു​ഴു​വ​ന്‍ ന​ശി​പ്പി​ക്കം. സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​പ്പം താ​മ​സി​ക്കു​ന്ന​തി​നെ​ക്കാ​ളും മോ​ശ​മാ​യ​ത് വേ​റെ​യി​ല്ല. ഈ ​വി​വ​ര​ക്കേ​ട്…

Read More

ആ ​ചി​ത്ര​ത്തി​ന് ശേ​ഷം ഞാ​ൻ പു​ക​വ​ലി​ക്ക് അ​ടി​മ​പ്പെ​ട്ടു; വി​ദ്യ ബാ​ല​ൻ

ബോ​ളി​വു​ഡി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് വി​ദ്യ ബാ​ല​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ആരാധകർക്കായി പ​ങ്കു​വ​ച്ച് എ​ത്താ​റു​ണ്ട്. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ‘ഡേ​ര്‍​ട്ടി പി​ക്ച​ര്‍’. സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഈ ​ചി​ത്രം നി​ര​വ​ധി നി​രൂ​പ​ക പ്ര​ശം​സ​ക​ളും നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ഡേ​ര്‍​ട്ടി പി​ക്ച​ര്‍ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം താ​ന്‍ പു​ക​വ​ലി​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​ദ്യ ബാ​ല​ന്‍ പ​റ​യു​ന്ന​ത്. കൂ​ടാ​തെ പു​ക​യു​ടെ മ​ണം ത​നി​ക്കി​ഷ്ട​മാ​ണെ​ന്നും, കോ​ളേ​ജ് കാ​ല​ത്ത് ബ​സ് സ്‌​റ്റോ​പ്പി​ല്‍ പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് താ​ന്‍ പോ​യി ഇ​രി​ക്കു​മാ​യി​രു​ന്നെ​ന്നും വി​ദ്യ ബാ​ല​ന്‍ പ​റ​യു​ന്നു. ‘സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന് മു​മ്പ് പു​ക​വ​ലി​ച്ചി​ട്ടു​ണ്ട്. എ​ങ്ങ​നെ പു​ക​വ​ലി​ക്ക​ണം എ​ന്നെ​നി​ക്ക​റി​യാം. പ​ക്ഷെ ഞാ​ന്‍ പു​ക​വ​ലി​ക്കാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു ക​ഥാ​പാ​ത്ര​മാ​കു​മ്പോ​ള്‍ അ​ത് ഫേ​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​ല്ല. എ​നി​ക്ക് മ​ടി തോ​ന്നാ​ന്‍ പാ​ടി​ല്ല. കാ​ര​ണം പു​ക​വ​ലി​ക്കു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച്…

Read More