സ്‌​പോ​ട്ട്‌​ലൈ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ ബോ​ൾ​ഡ് ഓ​റ​ഞ്ച് സ്പ്ലാ​ഷ്; സ്റ്റെെലൻ ലുക്കിൽ സംയുക്ത

തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യെ​ത്തി പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് സം​യു​ക്ത മേ​നോ​ൻ. മ​ല‌ാ​ള​ത്തി​നു പു​റ​മെ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് സം​യു​ക്ത. ഇ​പ്പോ​ഴി​താ ക​ഫ്താ​ൻ മോ​ഡ​ൽ ടോ​പ്പി​ൽ സ്റ്റൈ​ലി​ഷ് ആ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ടോ​പ്പും ബോ​ട്ട​വും ധ​രി​ച്ച് തി​ള​ങ്ങു​ക​യാ​ണ് താ​രം. സ്‌​പോ​ട്ട്‌​ലൈ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ ബോ​ൾ​ഡ് ഓ​റ​ഞ്ച് സ്പ്ലാ​ഷ്… എ​ന്ന ക്യാ​പ്ഷ​ൻ ന​ൽ​കി​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ക്കാ​ല​ത്ത് വസ്ത്രം മാറാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല, പലരും ഒളിഞ്ഞ് നോക്കുമായിരുന്നു; മഞ്ജു പിള്ള

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ക്കാ​ല​ത്ത് ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് വൃ​ത്തി​യി​ല്ലാ​ത്ത ശു​ചി​മു​റി​യാ​ണ് എ​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ​തെന്ന് മഞ്ജു പിള്ള. പ​ഴ​യ വീ​ട്ടി​ലാ​ണ് അ​ന്ന് ഷൂ​ട്ട് ന​ട​ന്ന​ത്. വീ​ടി​ന്‍റെ പു​റ​ത്താ​യി​രു​ന്നു ടോ​യ്‌​ലെ​റ്റ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ ​ടോ​യ്‌​ലെ​റ്റി​ൽ പാ​മ്പു​ണ്ടോ എ​ന്നുപോ​ലും അ​റി​യി​ല്ല. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ യാ​തൊ​രു​വി​ധ പ​രി​ഹാ​ര​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി​ട്ടി​ല്ല. പി​റ്റേ ദി​വ​സം മു​ത​ൽ ഞാ​ൻ ഷൂ​ട്ടി​ന് പോ​യി​ല്ല. വ​സ്ത്രം മാ​റു​ന്ന​തി​നുപോ​ലും കൃ​ത്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടെ​യു​ള്ള​വ‌‌​ർ ഒ​രു ലു​ങ്കി വ​ലി​ച്ചു പി​ടി​ച്ച​തി​നുശേ​ഷ​മാ​ണ് വ​സ്ത്രം മാ​റി​യ​ത്. സീ​രി​യ​ൽ ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. കോ​സ്റ്റ്യൂം മാ​റ്റു​ന്ന സ​മ​യ​ത്ത് അ​വി​ടെ ഒ​ളി​ഞ്ഞു​നോ​ക്കാ​ൻ കു​റ​ച്ചു​പേ​രു​ണ്ടാ​കും. ഒ​രി​ക്ക​ൽ ന​ടി നീ​ന കു​റു​പ്പ് ഇ​തേ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന് മ​ഞ്ജു പി​ള്ള പറഞ്ഞു.

Read More

ധ്യാ​ൻ എ​ന്നെ ടെ​ൻ​ഷ​നടിപ്പി​ച്ചു; വിനീത് ശ്രീനിവാസൻ

തി​ര ചെ​യ്യു​ന്ന കാ​ല​ത്തെ ധ്യാ​നിനേ​ക്കാ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ ഇ​ന്ന​ത്തെ ധ്യാ​നി​ൽ ഉ​ണ്ട്. ‘വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്തേതി​നേ​ക്കാ​ൾ ധ്യാ​ൻ എ​ന്നെ ആ സിനിമയുടെ പ്രൊ​മോ​ഷ​ൻ സ​മ​യ​ത്ത് ടെ​ൻ​ഷ​ൻ അ​ടിപ്പി​ച്ചു എന്ന് സഹോദരനും നടനുമായ വിനീത് ശ്രീനിവാസൻ. അ​വ​നെ​യും കൂ​ട്ടി സി​നി​മാ​പ്ര​മോ​ഷ​ന് ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കൂ​ടു​ത​ൽ ടെ​ൻ​ഷ​ൻ. ചാ​ന​ലു​കാ​രു​ടെ​യും ഓ​ൺ​ലൈ​ൻ മീ​ഡി​യ​യു​ടെ​യും കാ​മ​റ​യ്ക്കു​മു​ന്നി​ൽ എ​ന്താ​ണ് അ​വ​ൻ പ​റ​യു​ക എ​ന്നു ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല. ക​ഥ പ​റ​യ​രു​ത്, സ​സ്പെ​ൻ​സ് പ​റ​യ​രു​ത്, ക്ലൈ​മാ​ക്സ് പ​റ​യ​രു​ത് എ​ന്നൊ​ക്കെ സ​ത്യം ചെ​യ്യി​ച്ചി​ട്ടാ​ണ് പ്രൊ​മോ​ഷ​ന് കൊ​ണ്ട് പോകു​ന്ന​ത്. ധ്യാ​ൻ, പ്ര​ണ​വ്, നി​വി​ൻ ഇ​വ​രി​ല്ലെ​ങ്കി​ൽ ഈ ​സി​നി​മ ന​ട​ക്കു​മാ​യി​രു​ന്നി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽത​ന്നെ ഇ​ക്കാ​ര്യം ഉ​റ​പ്പാ​യി​രു​ന്നു. ബേ​സി​ലും അ​ജു​വും നീ​ര​ജു​മെ​ല്ലാം എ​ഴു​തു​ന്ന​സ​മ​യ​ത്ത് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മ​ന​സി​ൽ വ​ന്ന​താ​ണ്. പി​ന്നീ​ട് അ​വ​രെ ഓ​രോ​രു​ത്ത​രെ​യാ​യി സി​നി​മ​യി​ൽ എ​ത്തി​ച്ചു. ക​ല്യാ​ണി​യെ ചൂ​സ് ചെ​യ്ത​ത് മ​റ്റു​ള്ള​വ​ർ പ​റ​ഞ്ഞി​ട്ടാ​ണ്.

Read More

വി​വാ​ഹ​ത്തി​ന് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യശേ​ഷം കാ​മു​ക​ന്‍റെ കൊ​ടും​ച​തി! വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

ബോ​ളി​വു​ഡ് താ​ര സു​ന്ദ​രി സ​ണ്ണി ലി​യോ​ൺ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യശേ​ഷം ത​ന്‍റെ കാ​മു​ക​ന്‍ ന​ട​ത്തി​യ ച​തി​യെ​ക്കു​റി​ച്ചാ​ണ് സ​ണ്ണി ലി​യോ​ണ്‍ ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ പ​റ​ഞ്ഞ​ത്. നി​ശ്ച​യി​ച്ച വി​വാ​ഹം ന​ട​ക്കാ​ന്‍ ര​ണ്ടുമാ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍പോ​ലും എ​ടു​ത്തശേ​ഷം കാ​മു​ക​ന്‍ ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ത് താ​ങ്ങാ​നാ​യി​ല്ലെ​ന്നും സ​ണ്ണി ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​പ്പോ​ൾ തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വി​നെ കാ​ണു​ന്ന​തി​ന് മു​മ്പ് ഒ​രി​ക്ക​ൽ എ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹം അ​ടു​ത്ത​പ്പോ​ഴാ​ണ് എ​ന്തോ കു​ഴ​പ്പ​മു​ള്ള​താ​യി തോ​ന്നി​യ​ത്. അ​വ​ൻ എ​ന്നെ ച​തി​ക്കു​ക​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. അ​വ​നോ​ടുത​ന്നെ നീ ​എ​ന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടോ എ​ന്ന് ഞാ​ൻ​ചോ​ദി​ച്ചു, ‘ഇ​ല്ല ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നി​ല്ല’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ക്കേ​ണ്ട​തി​ന് ര​ണ്ട് മാ​സം മു​മ്പാ​യി​രു​ന്നു. ഹ​വാ​യി​യി​ൽ ഒ​രു ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗ്…

Read More

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഗാ​ന്ധി​മ​തി ബാ​ല​ൻ അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.52ന് ​കിം​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​കാ​ല​മാ​യി ക​ര​ൾ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. പ​ത്താ​മു​ദ​യം, പ​ഞ്ച​വ​ടി​പ്പാ​ലം, സു​ഖ​മോ ദേ​വി, മൂ​ന്നാം​പ​ക്കം, ഈ ​ത​ണു​ത്ത വെ​ളു​പ്പാ​ൻ​കാ​ല​ത്ത് എ​ന്നീ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ് ഇ​ദ്ദേ​ഹം. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ കാ​പ്പി​ൽ ത​റ​വാ​ട് അം​ഗ​മാ​ണ്. ക്ലാ​സ്സി​ക്‌ മ​ല​യാ​ളം സി​നി​മ​ക​ളു​ടെ നി​ർ​മ്മാ​താ​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​നും ആ​യി​രു​ന്നു ഗാ​ന്ധി​മ​തി ബാ​ല​ൻ. മ​ല​യാ​ളം സി​നി​മ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​ണ് ബാ​ല​ൻ. അ​മ്മ ഷോ ​എ​ന്ന പേ​രി​ൽ നി​ര​വ​ധി താ​ര​നി​ശ​ക​ൾ അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പേ​രി​നൊ​പ്പ​മു​ള്ള ഗാ​ന്ധി​മ​തി എ​ന്ന​ത് ബാ​ല​ന്‍റെ അ​മ്മ​യ്ക്ക് മ​ഹാ​ത്മാ ഗാ​ന്ധി ന​ൽ​കി​യ പേ​രാ​യി​രു​ന്നു. അ​മ്മ​യു​ടെ പേ​ര് സ്വ​ന്തം പേ​രി​നു മു​ന്നി​ൽ ചേ​ർ​ത്ത് വ​ലി​യൊ​രു ബ്രാ​ൻ​ഡാ​യി ആ​യി അ​ത് വ​ള​ർ​ത്തി.

Read More

ജ​ഗ​തി ശ്രീ​കു​മാ​റാ​ണ് ശ​രി​ക്കും കം​പ്ലീ​റ്റ് ആ​ക്ട​ര്‍; സ്ലാ​പ്സ്റ്റി​ക് കോ​മ​ഡി​യു​ടെ ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം; മോഹൻലാൽ

എ​ല്ലാ​വ​രും ജ​ഗ​തി ശ്രീ​കു​മാ​റി​നെ മി​സ് ചെ​യ്യു​ന്നു​ണ്ട്. ഒ​രു ടോം ​ആ​ന്‍ ജെ​റി പോ​ലെ​യാ​ണ് യോ​ദ്ധ എ​ന്ന സി​നി​മ കാ​ണേ​ണ്ട​തെ​ന്ന് മോ​ഹ​ൻലാ​ൽ. ഞാ​നും അ​ദ്ദേ​ഹ​വും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ഒ​രു ടോം ​ആ​ന്‍​ഡ് ജെ​റി പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​ത്തെ എ​പ്പോ​ഴും ഉ​പ​ദ്ര​വി​ക്കു​ന്ന ആ​ളാ​യി​രി​ക്കും ഞാ​ന്‍. അ​ല്ലെ​ങ്കി​ല്‍ എ​ന്നെ എ​പ്പോ​ഴും ഉ​പ​ദ്ര​വി​ക്കു​ന്ന ആ​ളാ​യി​രി​ക്കും അ​ദ്ദേ​ഹം. അ​തി​ല്‍ പ​റ്റു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ള്‍ ഒ​ക്കെ​യാ​യി​രു​ന്നു ര​സം. സ്ലാ​പ്സ്റ്റി​ക് കോ​മ​ഡി​യു​ടെ ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രീ​രം കൊ​ണ്ടും മ​ന​സ് കൊ​ണ്ടും ശാ​രീ​രം കൊ​ണ്ടും എ​ല്ലാം അ​ഭി​ന​യി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ശ​രി​ക്കും കം​പ്ലീ​റ്റ് ആ​ക്ട​ര്‍. അ​ദ്ദേ​ഹ​ത്തെ എ​ല്ലാ​വ​രും മി​സ് ചെ​യ്യു​ന്നു​ണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

Read More

ഇ​ടീം മി​ന്ന​ലും ടൈ​റ്റി​ൽ മോ​ഷ​ൻ പോ​സ്റ്റ​ർ

കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ർ​ത്തും ഹ്യൂ​മ​റി​ന് പ്രാ​ധാ​ന്യം ന​ൽ​കി അ​നൂ​പ്മേ​നോ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി. ഇ​ടീം മി​ന്ന​ലും എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു ഏ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് എ​ബ്ര​ഹാം മാ​ത്യു​വാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ബാം മൂ​വി​സി​ന്‍റെ പ​തി​നാ​ലാ​മ​ത് ചി​ത്ര​മാ​ണി​ത്. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം കൃ​ഷ്ണ പൂ​ജ​പ്പു​ര​യു​ടെ തി​ര​ക്ക​ഥ​യി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബി.​കെ. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ്കൂ​ടി​യാ​യ പ്ര​കാ​ശ് ഉ​ള്ളേ​രി​യാ​ണ്. ഹ​രി​ഹ​ര​ൻ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്.കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, അ​വ​രെ ചു​റ്റി​പ്പ​റ്റി​യു​മു​ള്ള ചി​ത്ര​ത്തി​ൽ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സി​ദ്ദീ​ഖ്, സെ​ന്തി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, സു​രേ​ഷ് കൃ​ഷ്ണ, മേ​ജ​ർ ര​വി, അ​പ​ർ​ണ​തി, എ​ൻ.​പി. നി​സ…

Read More

അ​തി​ഥി എ​ന്‍റെ പ്ര​പ്പോ​സ​ലി​നോ​ട് യെ​സ് പ​റ​യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു; സി​ദ്ധാ​ർ​ഥ്

കു​ടും​ബ​ത്തോ​ടൊ​പ്പം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ ന​ട​ത്തു​ന്ന​തും, ര​ഹ​സ്യ​മാ​യി ഒ​രു കാ​ര്യം ചെ​യ്യു​ന്ന​തും ത​മ്മി​ല്‍ വ​ലി​യ വ്യ​താ​സ​മു​ണ്ടെന്ന് നടൻ സിദ്ധാർഥ്. ഞ​ങ്ങ​ളെ അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് വി​വാ​ഹ നി​ശ്ച​യം സ്വ​കാ​ര്യ ച​ട​ങ്ങാ​യി​രു​ന്നു​വെ​ന്ന് അ​റി​യാം. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ് വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ന​മ്മു​ടെ കൈ​യി​ല്‍ അ​ല്ല എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ള്ള​ത്. ന​മ്മു​ടെ വീ​ട്ടി​ലെ മു​തി​ര്‍​ന്ന​വ​രാ​ണ് അ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക. എ​നി​ക്ക് മാ​ത്രം തീ​രു​മാ​നി​ക്കാ​ന്‍ ഇ​തൊ​രു ഷൂ​ട്ടിം​ഗ് തീ​യ​തി​യ​ല്ല. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വേ​ണ്ട കാ​ര്യ​മാ​ണ​ത്. അ​തു​കൊ​ണ്ട് വീ​ട്ടി​ലെ മു​തി​ര്‍​ന്ന​വ​ര്‍ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ വി​വാ​ഹം സ്വാ​ഭാ​വി​ക​മാ​യും ന​ട​ക്കും. എ​ത്ര സ​മ​യ​മെ​ടു​ത്താ​ണ് അ​തി​ഥി എ​ന്നോ​ട് യെ​സ് പ​റ​ഞ്ഞ​ത് എ​ന്ന് ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ല. അ​തെ അ​ല്ലെ​ങ്കി​ല്‍ അ​ല്ല എ​ന്ന ഉ​ത്ത​ര​മേ എ​ന്താ​യാ​ലും ല​ഭി​ക്കൂ. ജ​യി​ക്കു​ക​യോ തോ​ല്‍​ക്കു​ക​യോ ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ക്കാം. പ​ക്ഷേ പ​രീ​ക്ഷ​യി​ല്‍ എ​ത്ര മാ​ര്‍​ക്ക് കി​ട്ടി എ​ന്ന് ഞാ​ന്‍ നോ​ക്കാ​റി​ല്ല. പ​ക്ഷേ ഇ​വി​ടെ ഞാ​ന്‍ ശ​രി​ക്കും ടെ​ന്‍​ഷ​നി​ലാ​യി​രു​ന്നു.…

Read More

സായ് പല്ലവിക്ക് റിക്കാർഡ് പ്രതിഫലം; അമ്പരന്ന് ആരാധകർ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സാ​യ് പ​ല്ല​വി. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി വ​ന്ന സാ​യ് പ​ല്ല​വി പി​ന്നീ​ട് ദ​ക്ഷി​ണേ​ന്ത്യ​യാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി. ഇ​തു​വ​രെ ചെ​യ്യാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു റോ​ള്‍ ഇ​പ്പോ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​മാ​യ​ണ​ത്തി​ലെ സീ​ത​യാ​യി സാ​യ് പ​ല്ല​വി എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് ഇ​തി​നോ​ട​കം അ​യോ​ധ്യ​യി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍, സാ​യ് പ​ല്ല​വി, യാ​ഷ് എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ദൃ​ശ്യ​വി​സ്മ​യ​മാ​യി ഈ ​ചി​ത്രം മാ​റു​മെ​ന്നാ​ണു സൂചനകൾ. നേ​ര​ത്തെ രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തു​വ​ന്ന ‘ആ​ദി​പു​രു​ഷ്’ വ​ന്‍ പ​രാ​ജ​യ​മാ​യിരുന്നു. അ​തു മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ രാ​മ​നും സീ​ത​യും ഹ​നു​മാ​നു​മെ​ല്ലാം വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​ധാ​ന​മാ​യും മോ​ശം വി​എ​ഫ്എ​ക്‌​സാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​മാ​യി മാ​റി​യ​ത്. അ​തു​കൊ​ണ്ട് വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് രാ​മാ​യ​ണം ഇ​പ്പോ​ള്‍ ഒ​രു​ക്കു​ന്ന​ത്. ദ​ങ്ക​ല്‍ സം​വി​ധാ​യ​ക​നാ​യ നി​തേ​ഷ് തി​വാ​രി​യാ​ണ്…

Read More

ഓ​സ്ക​റി​ന് ഒ​ട്ട​നേ​കം ക​ട​മ്പ​ക​ളുണ്ട്,അ​ത് വ​ലി​യൊ​രു ബി​സി​ന​സ് ആ​ണ്; ബ്ലെസി

ഒ​രു​പാ​ടു പേ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ധ്വാ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ സി​നി​മ​യാ​ണ് ആ​ടു​ജീ​വി​തം. ചി​ത്രം ക​ണ്ടി​റ​ങ്ങു​ന്ന ആ​ളു​ക​ൾ ഓ​സ്ക​റി​ൽ കു​റ​ഞ്ഞ​ത് ഒ​ന്നും ത​ന്നെ ഈ ​സി​നി​മ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ സ​ന്തോ​ഷം. ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​രം എ​ന്ന നി​ല​യി​ലാ​ണ് ആ​ളു​ക​ൾ അ​ങ്ങ​നെ പ​റ​യു​ന്ന​ത്. പ​ക്ഷേ ഓ​സ്ക​ർ നേ​ട​ണ​മെ​ങ്കി​ൽ ഒ​ത്തി​രി ക​ട​മ്പ​ക​ളു​ണ്ട്. അ​ത് വ​ലി​യൊ​രു ബി​സി​ന​സ് ആ​ണ്. ലോ​സ് ആ​ഞ്ച​ല​സി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ സി​നി​മ സ്വാ​ധീ​നം ചെ​ലു​ത്ത​ണം. ഒ​രു​പാ​ട് ആ​ളു​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ പാ​ർ​ട്ടി​ക​ൾ ന​ട​ത്ത​ണം . അ​ങ്ങ​നെ ഒ​ട്ട​നേ​കം ക​ട​മ്പ​ക​ൾ ക​ട​ന്നെ​ങ്കി​ൽ മാ​ത്ര​മേ ഓ​സ്ക​ർ എ​ന്ന് പ​റ​യു​ന്ന ആ ​പു​ര​സ്കാ​ര​ത്തി​ലേ​ക്ക് എ​ത്തു​വാ​ൻ ക​ഴി​യു​ള്ളൂ . ഈ ​ചെ​റി​യൊ​രു സി​നി​മ​യ്ക്ക് അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്ന് ബ്ല​സി പ​റ​ഞ്ഞു.

Read More