വി. ശ്രീകാന്ത്വെളിപ്പെടുത്തലുകളുടെ ഇടയിൽപ്പെട്ട് മലയാള സിനിമ ഞെങ്ങി ഞെരുങ്ങുകയാണ്. ചെളിവാരിയെറിഞ്ഞുള്ള ഈ പോക്ക് ശരിക്കും പറഞ്ഞാൽ സിനിമ മേഖലയെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം വിഷയത്തിൽ തുടങ്ങി ഇങ്ങോട്ട് വെളിപ്പെടുത്തലുകളുടെ ഒഴുക്കാണ്. ടിനി ടോം പേര് പറയാതെ പറഞ്ഞ ഒരു നടന്റെ പല്ല് പൊടിയൽ കഥ, സംവിധായകനും നടനുമായ ജൂഡ് ആന്തണി നടൻ ആന്റണി വർഗീസ് പെപ്പെയെ കുറിച്ച് പറഞ്ഞ വഞ്ചനയുടെ കഥയെല്ലാം കേട്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ചലച്ചിത്ര മേഖലയിലെ യുവതാരങ്ങൾ അഹങ്കാരത്തിന്റെ കൊടുമുടി കയറുന്നുവെന്ന് സിനിമയ്ക്ക് ഉള്ളിൽ നിന്നുള്ളവർ തന്നെ തുറന്നടിക്കുന്പോൾ ഇനിയെങ്കിലും ഇവർക്കൊന്ന് മാറിക്കൂടെയെന്ന് ഇവരെ ചേർത്ത് പിടിക്കുന്ന ആസ്വാദകരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. നന്ദികെട്ടവരോ ഇവർ2018 എന്ന ചിത്രം സിനിമ തിയറ്ററിൽ വീണ്ടും ആളെ കയറ്റി തുടങ്ങിയതോടെയാണ് സംവിധായകൻ ജൂഡ് ആന്തണി സിനിമ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നടിച്ചത്. നിര്‍മാതാവിന്റെ കൈയില്‍…
Read MoreCategory: Movies
ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതി
2018 എന്ന സിനിമയിലൂടെ ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആൻ റോയ്. പ്രളയകാലത്ത് എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച താരത്തെ എല്ലാവരും ചേർന്നു പ്രളയം സ്റ്റാർ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ ഇന്ന് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ കളിയാക്കവർ തന്നെ ടൊവിനോയ്ക്കു വേണ്ടി കയ്യടിക്കുകയാണെന്ന് റോഷന പറയുന്നു. കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സർവതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവീനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്. താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി. സിനിമ…
Read Moreവിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹമെന്ന് ഗിന്നസ് പക്രു
ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്. അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകൾ. ഗിന്നസ് പക്രു
Read Moreസിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്; 96 ലെ നിടിക്ക് ചിലത് പറയാനുണ്ട്
സിനിമയില്‍ ഒരു നടന് നല്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നു നടി ഗൗരി കിഷൻ. തന്റെ പ്രായം കാരണം പല സംവിധായകരോടും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും ഗൗരി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. എഴുത്തില്‍ എനിക്ക് താല്പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുളള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ് ആയതല്ലേയുളളൂ, ഇപ്പോള്‍ നല്ല നടിയാണ്. കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.സിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല ഒരു നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ…
Read Moreഒന്നിച്ച് അഭിനയിച്ച പാട്ട് സീനിൽ നിന്നും എന്നെ വെട്ടിയത് പ്രമുഖ നടി പറഞ്ഞിട്ട്; ദുരനുഭവം തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്
കുസേലനിലെ ഒരു ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അണിയറക്കാർ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും അറിയിച്ചുമില്ല. എന്നാല്‍ പിന്നീട് ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയാനായി. എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിംഗിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടി ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്ക്രീന്‍ സ്പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ്. -മംമ്ത മോഹൻദാസ്
Read Moreയേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് വിജയ് യേശുദാസ്
“”യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമുക്ക് എങ്ങും എത്താനാകില്ല. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമുക്ക് പിന്നെ ജീവിക്കാനാകില്ല. കരിയറിനായി നമ്മൾതന്നെ പരിശ്രമിക്കണം. വളരെ ചെറിയ പ്രായത്തിൽതന്നെ സംഗീതമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ. സ്കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസിലുണ്ടായിരുന്നു. എങ്കിലും ഹൈസ്കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. പിന്നെ അവിടെത്തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളജിൽ അഡ്മിഷനും ആയി. അവിടെവച്ച് വോക്കൽ ട്രെയിനിംഗ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് എന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത്.” -വിജയ് യേശുദാസ്
Read Moreസിനിമാ ചിത്രീകരണം പൂർത്തിയാക്കണം; അമ്മയാകാൻ തയാറെടുത്ത് കത്രീന
ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡയിയൽ പ്രചരിക്കുന്നത്. കത്രീന കൈഫ്- വിക്കി കൗശൽ വിവാഹത്തിന് പിന്നാലെ മുതൽ ഇത്തരം അഭ്യൂഹങ്ങൾ സജീവമാണെങ്കിലും ഇരുവരും ഇത്തരം വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയാറെടുക്കുന്നു എന്ന് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിനുശേഷമാകും കുഞ്ഞിനായുള്ള തയാറെടുപ്പുകളെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതി, ഫർഹാൻ അക്തർ എന്നിവർക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കണം. ഇതിനുശേഷം മാത്രമേ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യൂ എന്നാണ് കത്രീന സുഹൃത്തുക്കളെ അറിയിച്ചത്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സറാ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുക. സിനിമയുടെ വിശേഷങ്ങൾ ഫർഹാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രമിൽ പങ്കുവച്ചിരുന്നു. ശ്രീറാം സംവിധാനം ചെയ്ത്…
Read Moreഭാസിയെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, പ്രശ്നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക-ആസിഫ് അലി
നമ്മളെല്ലാവരും ഓരോ വ്യക്തികളാണ്. എല്ലാവര്ക്കും അവരവരുടേതായ സ്വഭാവങ്ങളുണ്ട്. അത് മോശമാണെന്ന് നമുക്ക് തോന്നുകയാണെങ്കില്‍ നമുക്ക് തിരുത്താം. അത് മോശമാണെന്ന് നമുക്ക് തോന്നുന്നില്ലെങ്കില്‍ നമുക്കത് തുടരാം. എനിക്കൊരു മോശം സ്വഭാവമുണ്ട്. പക്ഷെ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കും. എന്നെ ആവശ്യമില്ലെങ്കില്‍ വേറെ ആളെ വിളിക്കും. വിളിക്കുന്ന ആള് ആ റിസ്ക് എടുക്കാന്‍ തയാറാണോ എന്നതാണ് വിഷയം. ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാന്‍ തയാറാകുന്നവര്‍ ഉപയോഗിക്കുക. എന്റെ ലൊക്കേഷനില്‍ വന്നാല്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല എന്നുള്ളവര്‍ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ അഭിപ്രായം പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭാസിയുമായി സിനിമ ചെയ്യുന്ന സമയത്ത് അവനെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, അവന്റെ പ്രശ്നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക.-ആസിഫ് അലി
Read Moreപതിനാറാം വയസിൽ പൂവാലന്മാര് ബെഡ് റൂം വരെ എത്തി; അച്ഛന് ജനലുകള്‍ അടച്ചുപൂട്ടി
ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക ചോപ്ര. പുതിയ സീരീസായ സിറ്റഡലിന്റെ പ്രൊമോഷന് തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര. തന്റെ പന്ത്രണ്ടാം വയസിലാണ് പ്രിയങ്ക ചോപ്ര പഠിക്കാനായി അമേരിക്കയിലേക്ക് പോകുന്നത്. തിരികെ എത്തുമ്പോഴേക്കും പ്രിയങ്കയ്ക്ക് 16 വയസായിരുന്നു. ഇരുവശത്തും മുടി പിന്നിയിടുന്ന പെണ്‍കുട്ടിയില്‍നിന്ന് ഒരുപാട് വളര്‍ന്നിരുന്നു പ്രിയങ്ക അപ്പോഴേക്കും. ഈ സമയത്ത് പ്രിയങ്കയുടെ അച്ഛന് ജനലുകളില്‍ ഇരുമ്പ് ബാറുകള്‍ വച്ച് അടച്ചുവെന്നു കേട്ടതിനെക്കുറിച്ചാണ് താരത്തോട് അവതാരകന് ചോദിക്കുന്നത്. പിന്നാലെ താരം പൊട്ടിച്ചിരിച്ചുകൊണ്ട് അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. അച്ഛനു ഭ്രാന്തായി. അദ്ദേഹം അമേരിക്കയിലേക്ക് അയച്ചത് 12 വയസുള്ള, രണ്ട് വശത്തും മുടി പിന്നിയിട്ട പെണ്‍കുട്ടിയെയായിരുന്നു. ഞാന്‍ കൂള്‍ ആകാന്‍ മുടി വെട്ടി. തിരികെ വരുന്നത് അച്ഛന് പ്രതീക്ഷിച്ചതിലും സ്ത്രീയായി പതിനാറാം വയസിലാണ്. തിരികെ വന്നപ്പോള്‍ തന്നെ…
Read Moreഎന്നെക്കൊണ്ട് അതിനു കഴിയില്ല; നിങ്ങൾക്ക് അതിന് കഴിയുന്നുണ്ടെങ്കിൽ നല്ലകാര്യമെന്ന് ശ്രുതി ഹസൻ
സിനിമാതാരങ്ങളുടെ ആഡംബര ജീവിതം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്‍, ഹാൻഡ്ബാഗുകള്‍, ആഭരണങ്ങള്‍, കാറുകള്‍ എന്നിവ പലപ്പോഴും ലക്ഷങ്ങളും കോടികളും വില മതിക്കുന്നതാണ്. ലോകമൊട്ടാകെയുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വാങ്ങി ശേഖരിക്കുന്നതും പലരുടെയും ഹോബിയാണ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തയാണ് നടി ശ്രുതി ഹാസന്. ആഡംബര വസ്തുക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അതുകൊണ്ട് താന്‍ അത്ര ഫാഷനിസ്റ്റ് അല്ലെന്നും ശ്രുതി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു ശ്രുതി ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ കഷ്ടപ്പെട്ടു സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ക്ക് അത്രയും പണം മുടക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങൾ അത് ചെയ്യുക. എനിക്കതില്‍ സന്തോഷമേയുള്ളൂ. ഒരു ബാഗിന് മൂന്ന് ലക്ഷം, ചെരുപ്പിന് അന്‍പതിനായിരം ഇങ്ങനെപോയാല്‍ എത്ര കാശ് ചെലവാകും. ഈ സത്യം തിരിച്ചറിഞ്ഞതിനാൽ എന്നെകൊണ്ട് അത് സാധിക്കില്ല.…
Read More