അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി പുതിയ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. ബണ്ടി സാജ്ദെ എന്ന വ്യവസായിയെ റിയ ഡേറ്റ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സുശാന്തിന്റെ മരണത്തെത്തുടർന്ന് വാർത്തകളിൽ ഇടം നേടിയ താരമാണ് റിയ. റിയയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമിതമായി ലഹരി ഉപയോഗിക്കാൻ സുശാന്തിനെ പ്രേരിപ്പിച്ചു എന്ന കുറ്റവും റിയയ്ക്ക് എതിരേ ചുമത്തിയിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങളും പ്രേക്ഷകരും നൽകിയിരുന്നത്. ബംഗളൂരുവിലെ ബംഗാളി കുടുംബത്തിൽ ജനിച്ച റിയ എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013ൽ മേരേ ഡാഡ് കി മാരുതി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012ൽ തുനീ ഗതു നീഗ എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു. യാഷ് രാജ്…
Read MoreCategory: Movies
നിലവില സാഹചര്യം മനസിലാക്കി, വാശി ഉപേക്ഷാക്കാൻ തയാറായി നയന്‍താര
തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്. മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി. എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയന്‍താരയുടെയും…
Read Moreഅമ്മയുടെ മരണ വാർത്ത ഉൾക്കൊള്ളാനായില്ല; ശവദാഹത്തിനുശേഷം ഷൂട്ടിന് പോകാൻ ആഗ്രഹിച്ചത് എന്തുകൊണ്ടെന്ന് തുറന്ന് പറഞ്ഞ് ജാൻവി
അമ്മയുടെ മരണ വാർത്ത ഉൾക്കൊള്ളാൻ ആയിരുന്നില്ല. അതിനാൽതന്നെ എന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. സമയമുണ്ടായില്ല അല്ലെങ്കിൽ അന്ന് സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ സമയം അനുവദിച്ചില്ലെന്ന് പറയാം. നാമെല്ലാവരും കടന്നുപോകുന്ന നിഷേധത്തിന്റെ ഒരു ഘട്ടമുണ്ട്. ശവദാഹത്തിനുശേഷം ഷൂട്ടിന് പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഷൂട്ട് നിർത്തിവച്ചിരുന്നു. എനിക്ക് തിരിച്ചു പോകണമെന്നും സെറ്റിൽ എല്ലാവർക്കുമൊപ്പം ഷൂട്ട് ചെയ്യണമെന്നും ഞാൻ ആ സമയങ്ങളിൽ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ മനസ് എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി. എനിക്ക് അഭിനയിക്കാനോ കാമറയ്ക്ക് മുന്നിൽ നിൽക്കാനോ അവസരം ഇല്ലായിരുന്നുവെങ്കിൽ എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ജീവിതത്തിൽ ഒരു ലക്ഷ്യവും ഉണ്ടാകുമായിരുന്നില്ല. –ജാൻവി കപുർ
Read Moreചായ ഊതി ഊതി കുടിക്കുന്ന ഗുപ്തനെ ഇഷ്ടപ്പെട്ട മീരയെ ആർക്കും കിട്ടിയില്ല; ഹരികൃഷ്ണണൻസിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ഹരികൃഷ്ണൻസിലെ ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അത് അന്നത്തെ കാലത്ത് ഈ സിനിമയുടെ ഒരു പ്രചാരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സ് വച്ചിരുന്നു. ഒന്ന് കൃഷ്ണനു പെൺകുട്ടിയെ കിട്ടുന്നതും മറ്റൊന്ന് ഹരിക്കു കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ടുതരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്ത ഒരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദ്യേശം വളരെ നല്ലതായിരുന്നു. പക്ഷേ, എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, അല്ലെങ്കില്‍ വിഷമമില്ലാത്ത, സന്തോഷിക്കുന്ന ഒരു…
Read Moreനമ്മൾ ഒന്ന് എസ്റ്റാബ്ലിഷ്ഡ് ആകുന്നത് വരെ നമുക്കൊരു സ്ട്രഗിളിംഗ് പിരീഡ് ഉണ്ട്; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ്
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അതേസമയം, തുടക്കകാലത്ത് മറ്റേത് നടിമാരെയും പോലെ ഹണിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ ഹണി റോസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോ വൈറലാവുകയാണ്.കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്. അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല. ആർക്കും അതിൽ കൈ…
Read Moreഅതൊന്നും കാണുന്നവർക്ക് അറിയില്ലല്ലോ, ആ മയിൽ ഞാനാണ്..! ഹനീഫയ്ക്ക് വേണ്ടി മയിൽ വേഷം കെട്ടിയതിനെക്കുറിച്ച് സൗബിൻ
അന്നയും റസൂലിലുമാണ് ഞാന്‍ ആദ്യമായിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. അതിന് മുമ്പും ചില സിനിമകളില്‍ ഞാനുണ്ട്. പാണ്ടിപ്പട സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സമയത്ത് അതില്‍ ഏറ്റവും ഒടുവില്‍ ഒരു സീനുണ്ട്. ഹനീഫിക്ക ഒരു മയിലിനോട് സംസാരിക്കുന്ന സീനുണ്ടല്ലോ. അതിൽ ആ മയിൽ തലപൊക്കി കാണിക്കുന്നുണ്ട്. ആ മയിൽ ഞാനാണ്. അത് കഴിഞ്ഞ് ആ മയിൽ ഉടുപ്പ് ഒന്നുമില്ലാതെ കിടക്കുന്നുണ്ട്. അതും ചെയ്തത് ഞാനാണ്. പിന്നെ ഹനീഫിക്ക മയിലിന്റെ മുഖം വയ്ക്കുന്നതെ കാണിച്ചിട്ടുള്ളു. പിന്നെ സിനിമയിൽ മൊത്തം ഓടി നടക്കുന്ന മയിൽ ഞാനാണ്. അതൊന്നും കാണുന്നവർക്ക് അറിയില്ലല്ലോ. അന്നാണ് എനിക്ക് മനസിലായത് ഇതൊക്കെ ഇട്ട് കളിക്കുന്നവരുടെ അവസ്ഥ. അത്രയും ചൂടാണ് അതിനുള്ളിൽ. പക്ഷെ ആ സമയത്ത് എനിക്ക് ഇഷ്ടമായിരുന്നു. വെറുതെ എല്ലാവരുടെയും ഇടയിലൂടെ ഓടിക്കളിക്കാലോ. കാണുന്ന പ്രേക്ഷകർക്ക് അത് മനസിലാവില്ല. ആ ഡ്രസൊക്കെ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും…
Read Moreഅർബാസുമായുള്ള വിവാഹമോചനം പ്രയാസമുള്ളത്; വേർപിരിയലിന്റെ കാരണം തുറന്ന് പറഞ്ഞ് മലൈക അറോറ
അർബാസുമായുള്ള വിവാഹമോചനം പ്രയാസമുള്ളതായിരുന്നു. എന്നാൽ രണ്ടു പേരുടെയും സന്തോഷത്തിന് വേണ്ടി അത് ചെയ്യുകയായിരുന്നു. മകന് സന്തോഷകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് അത്തരമൊരു തീരുമാനം എടുത്തത്. മകന് ഭാവിയിൽ ഒരു പ്രശ്നം വന്നാൽ മുൻ ഭർത്താവും ഞാനും ഒരുമിച്ച് മകനൊപ്പം നിൽക്കും. ഞങ്ങൾ ഒരുമിച്ചായിരിക്കില്ല, പക്ഷെ അവൻ എന്തിനാണ് ആ ആഘാതം അഭിമുഖീകരിക്കുന്നത്. അത് അവനിൽ പ്രതിഫലിക്കരുത്. അവനു വേണ്ടി ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന് അവൻ കാണേണ്ടതുണ്ട്. അവന് വേണ്ടി ഞങ്ങൾ എല്ലാം മാറ്റി വയ്ക്കാൻ തയാറാണെന്ന് അവൻ മനസിലാക്കണം. – മലൈക അറോറ
Read Moreഞാന്‍ സിനിമ സീരിയസായി കാണാന്‍ തുടങ്ങുന്നത് തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ മുതലെന്ന് നിഖില പറഞ്ഞു
ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കഴിഞ്ഞ നടിയാണ് നിഖില വിമൽ. ബാലതാരമായി സിനിമയിലെത്തിയ നിഖില പിന്നീട് ലവ് 24×7 എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. അടുത്തയിടെ നൽകിയ അഭിമുഖത്തിൽ നിഖില തമിഴിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതു വൈറലായിരിക്കുകയാണ്. സിനിമ ചെയ്യണം എന്ന വലിയ ആഗ്രഹം കൊണ്ടൊന്നും സിനിമയില്‍ വന്നയാളല്ല ഞാന്‍. ഡിഗ്രി ഫൈനല്‍ ഇയര്‍ എക്സാം എഴുതാതെയാണ് ഞാന്‍ ലൗവ് 24ല്‍ അഭിനയിക്കാന്‍ പോകുന്നത്. അന്നെനിക്ക് എക്സാം എഴുതാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമമായിരുന്നു. അടുത്ത കൊല്ലം എന്റെ കൂടെയുള്ളവര്‍ പിജിക്ക് ചേരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന പേടിയായിരുന്നു. ഇതോടെ തനിക്ക് ഒരു വര്‍ഷം ഗ്യാപ്പ് വന്നു. ഈ സമയത്ത് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. വെട്രിവേല്‍…
Read Moreഅഭിനയം നിർത്താൻ പോകുന്ന ഉണ്ണി; പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ണീമുകുന്ദൻ ഷാജോണിനോട് പറഞ്ഞത്…
ഉണ്ണി മുകുന്ദനൊപ്പം വളരെക്കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു. ഉണ്ണിയെ ഞാൻ അടുത്തറിയുന്നത് ഒരു മാസത്തോളം ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെവച്ചാണ് ഉണ്ണി മുകുന്ദൻ ശരിക്കും എന്താണെന്ന് ഞാൻ മനസിലാക്കുന്നത്. നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമൊക്കെയാണ് ഉണ്ണി. കുറെ ഡാൻസും പാട്ടും സ്കിറ്റുകളും ഒക്കെയായി അടിച്ചു പൊളിച്ച ഒരു ആഴ്ച ആയിരുന്നു അത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡോഫായി കണ്ടു. ഞങ്ങൾ പരിപാടിയൊക്കെ കഴിഞ്ഞ് ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആണത്. ഞാൻ പതിയെ ഉണ്ണിയോട് എന്താണെന്ന് ചോദിച്ചു, അപ്പോൾ ഉണ്ണി പറഞ്ഞു, ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുകയാണ്. എനിക്ക് പറ്റുന്നില്ല എന്ന്. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അത്ര മികച്ച അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അന്ന് എനിക്ക് ഉണ്ണിയോട്…
Read Moreഎന്നെ ഒരു പരിചയവും ഇല്ലാത്തവർ എന്തിനാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്; കുറിക്കുകൊള്ളുന്ന ചോദ്യവുമായി ഭാവന…
സോഷ്യൽ മീഡിയ എന്നത് നല്ലകാര്യമാണ്. എന്നാൽ മറ്റുള്ളവരെ വിഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ചിലർ ഉണ്ട്. അവർ നമ്മളെ യാതൊരു കാരണവും ഇല്ലാതെതന്നെ വൃത്തികെട്ട കമന്റുകളുമായി ആക്രമിക്കാൻ വരും. ഒരു പരിചയവും ഇല്ലാത്തവരാണ് ഇത്തരത്തിൽ ചീത്ത വിളിക്കുന്നത്. എന്നെ ക്കുറിച്ച് അറിയാത്തവർ ആണ് പറയുന്നതെന്നും കാര്യമാക്കേണ്ടെന്നും കരുതും. പക്ഷേ ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്. എന്നെ ഒരു പരിചയവും ഇല്ലാത്തവർ എന്തിനാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അത് യഥാർഥത്തിൽ ഒരു അമർഷമാണ്. ഞാൻ ആരുടേയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. നടിയെന്ന നിലയിൽ താൻ ചെയ്ത വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് വിടാതെ വേട്ടയാടുന്നത്. എന്റെ സ്വഭാവം എന്താണെന്നോ, കുടുംബത്തെക്കുറിച്ചോ അറിയാത്തവർ അധിക്ഷേപിക്കുമ്പോൾ അതിന് ശ്രദ്ധകൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ അവർക്ക് അർഹിക്കാത്ത അറ്റൻഷൻ ലഭിക്കാൻ കാരണമാകും. –ഭാവന
Read More