ഇ​ത്ര​നാ​ള​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ഇ​ത്ര​യും ഫോ​ൺ കോ​ൾ എ​നി​ക്കു വ​ന്നി​ട്ടി​ല്ല! ഹ​രി​ശ്രീ അ​ശോ​ക​ൻ

മി​ന്ന​ൽ മു​ര​ളി​യി​ലെ ദാ​സ​ൻ ഒ​രു ഗം​ഭീ​ര ക​ഥാ​പാ​ത്ര​മാ​ണ് എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. സി​നി​മ ക​ണ്ടി​ട്ട് ഒ​രു​പാ​ടുപേ​ർ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​രും നി​ർ​മാ​താ​ക്ക​ളും ന​ടീ​ന​ട​ന്മാ​രു​മൊ​ക്കെ വി​ളി​ച്ചു. സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​ത്ര​നാ​ള​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ഇ​ത്ര​യും ഫോ​ൺ കോ​ൾ എ​നി​ക്കു വ​ന്നി​ട്ടി​ല്ല. എ​ന്നി​ൽ​നി​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ക​ഥാ​പാ​ത്രം കി​ട്ടി​യ​തു​കൊ​ണ്ടാ​കാം. കു​റേ​ക്കാ​ല​മാ​യി സി​നി​മ​യി​ൽ​നി​ന്ന് മാ​റി​നി​ന്നി​ട്ട് തി​രി​ച്ചുവ​ന്ന​ത് ഇ​ത്ത​ര​ത്തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​യ​തു​കൊ​ണ്ടു​ള്ള ഇ​ഷ്ട​മാ​യി​രി​ക്കും. ഒ​ടി​ടി റി​ലീ​സ് ആ​യ​തു​കൊ​ണ്ട് ഒ​രേ സ​മ​യം 190 രാ​ജ്യ​ങ്ങ​ളി​ലോ​ളം ഒ​രു​മി​ച്ച് എ​ല്ലാ​വ​ർ​ക്കും സി​നി​മ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ആ​ദ്യ​ത്തെ പ​ത്തു സി​നി​മ​ക​ൾ എ​ടു​ത്താ​ൽ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സി​നി​മ​യാ​ണ് മി​ന്ന​ൽ മു​ര​ളി. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. -ഹ​രി​ശ്രീ അ​ശോ​ക​ൻ

Read More

ഓ​ഡീ​ഷ​ൻ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല! ഞാ​നും ശ​ര​ണ്യ​യും ത​മ്മി​ൽ‌ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്…; അ​ന​ശ്വ​ര രാ​ജ​ൻ പറയുന്നു…

യ​ഥാ​ർ​ഥ​ത്തി​ൽ കോ​ള​ജ്, ഹോ​സ്റ്റ​ൽ ജീ​വി​തം പോ​ലെ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​നും ശ​ര​ണ്യ​യും ത​മ്മി​ൽ‌ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. മ​മി​ത​യും മ​റ്റു​ള്ള​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ​തി​നാ​ൽ‌ കെ​മി​സ്ട്രി ന​ന്നാ​യി വ​ർ​ക്കൗ​ട്ട് ആ​യ​പോ​ലെ തോ​ന്നി​യി​രു​ന്നു. ത​ണ്ണീ​ർമ​ത്ത​ൻ ദി​ന​ങ്ങ​ൾ ആ​സ്വ​ദി​ച്ച​പോലെ എ​ല്ലാ​വ​ർ​ക്കും സൂ​പ്പ​ർ ശ​ര​ണ്യ​യും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും. ഒ​രു​പാ​ട് ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഉ​ണ്ട്. ഗി​രീ​ഷേ​ട്ട​ൻ സ്ക്രി​പ്റ്റ് അ​യ​ച്ചുത​ന്ന​പ്പോ​ൾ വാ​യി​ച്ചുനോ​ക്കി ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് സി​നി​മ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ജോ​ൺ ഏബ്ര​ഹാംസ​ർ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ട്. ഓ​ഡീ​ഷ​ൻ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ൻ വി​ളി​ച്ച് ഇ​ങ്ങ​നൊ​രു ക​ഥാ​പാ​ത്ര​മു​ണ്ട് എ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. -അ​ന​ശ്വ​ര രാ​ജ​ൻ

Read More

അ​വ​ർ​ക്കു ബോ​ധ്യ​മാ​യി! നി​ഷാ​ദി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ഡി എ​ന്‍റെ സി​നി​മാ ക​മ്പ​നി​യി​ൽ എ​ത്തി​യ​ത്; ഉ​ണ്ണി മു​കു​ന്ദ​ൻ

2019ലാ​ണ് നി​ഷാ​ദ് അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത്. പി​ന്നീ​ട് കോ​വി​ഡും മ​റ്റു പ്ര​ശ്ന​ങ്ങ​ളും മൂ​ലം സി​നി​മ​യൊ​ന്നും ന​ട​ന്നി​ല്ല. ര​ണ്ടു ത​വ​ണ മാ​ത്ര​മാ​ണ് നി​ഷാ​ദ് എ​ന്നെ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ​ര​സ്യ ആ​വ​ശ്യ​ത്തി​നാ​യി ഒ​രി​ക്ക​ലും, പി​ന്നീ​ട് സി​നി​മാ ആ​വ​ശ്യ​വു​മാ​യും. നി​ഷാ​ദി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​ള്ള വി​വ​ര​മൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. നി​ഷാ​ദി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ഡി എ​ന്‍റെ സി​നി​മാ ക​മ്പ​നി​യി​ൽ എ​ത്തി​യ​ത്. എ​ന്‍റെ പി​താ​വാ​ണ് കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത്. പു​തി​യ ചി​ത്ര​മാ​യ മേ​പ്പ​ടി​യാ​ന്‍റെ പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ബോ​ധ്യം വ​ന്നി​ട്ടു​ണ്ട്. നി​ഷാ​ദി​ന് പ​ണം തി​രി​കെ കൊ​ടു​ക്കു​മ്പോ​ൾ ഇ​ഡി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ന്നി​ട്ടു​ണ്ട്. -ഉ​ണ്ണി മു​കു​ന്ദ​ൻ

Read More

ജെ​സ്നി​യെ മി​ന്നു​ചാ​ർ​ത്തി ജോ​ൺ​പോ​ൾ ജോ​ർ​ജ്! വ​ധു അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി

ഗ​പ്പി, അ​ന്പി​ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​വി​ധാ​യ​ക​ൻ ജോ​ണ്‍​പോ​ൾ ജോ​ർ​ജ് വി​വാ​ഹി​ത​നാ​യി. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ജെ​സ്നി​യാ​ണ് വ​ധു. ചെ​ന്നൈ നൂ​ത്ത​ൻ​ഞ്ച​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തീ​ഡ്ര​ലി​ൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കോ​ട്ട​യം മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി ക​ള​ത്തി​ൽ പ​റ​ന്പി​ൽ കെ.​വി.​ജോ​ർ​ജി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും മ​ക​നാ​ണ് ജോ​ണ്‍​പോ​ൾ ജോ​ർ​ജ്. അ​ങ്ക​മാ​ലി കൊ​ച്ചാ​പ്പ​ള്ളി​യി​ൽ കെ.​പി.​ജോ​യി-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജെ​സ്നി. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ സ​ന്പ​ന്ന​നാ​യ ജോ​ണ്‍ പോ​ൾ ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി മാ​റി​യ​ത്. ആ​ദ്യ​ത്തെ ചി​ത്രം ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു. സൗ​ബി​ൻ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ചെ​യ്ത അ​ന്പി​ളി​യാ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം. കു​ടും​ബ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഇ​തും പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി. ഗ​പ്പി​യി​ലെ​യും അ​ന്പി​ളി​യി​ലെ​യും എ​ല്ലാ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള ജോ​ണ്‍​പോ​ൾ നി​ല​വി​ൽ ത​മി​ഴ് ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ…

Read More

ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്, വീ​ടി​നു തീ ​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​ന​തും എ​ടു​ത്താ​വും പു​റ​ത്തോ​ട്ട് ഓ​ടു​ക..! അ​ഹാ​ന കൃ​ഷ്ണ പറയുന്നു…

ഞാ​ൻ എ​ല്ലാ​റ്റി​നോ​ടും വ​ള​രെ അ​റ്റാ​ച്ച്ഡ് ആ​യൊ​രു വ്യ​ക്തി​യാ​ണ്. എ​നി​ക്കേ​റെ അ​ടു​പ്പ​മു​ള്ള ഒ​രു വ​സ്തു​വി​നെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഞാ​ൻ ജ​നി​ക്കു​ന്ന​തു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​മ്മ എ​ഴു​തി വ​ച്ച ഒ​രു ഡ​യ​റി​യു​ണ്ട്. ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്, വീ​ടി​നു തീ ​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​ന​തും എ​ടു​ത്താ​വും പു​റ​ത്തോ​ട്ട് ഓ​ടു​ക. പ​ങ്കാ​ളി വ​ള​രെ ജ​നു​വി​നാ​യ വ്യ​ക്തി​യാ​യി​രി​ക്ക​ണം. പൊ​തു​വെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. അ​തി​നാ​ൽ ആ​രെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തു കാ​ണു​മ്പോ​ൾ അ​തെ​നി​ക്ക് ഇ​ഷ്ട​പ്പെ​ടാ​റി​ല്ല. -അ​ഹാ​ന കൃ​ഷ്ണ

Read More

ഞാ​നും ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട് എ​ന്‍റെ മു​ഖ​വും ഇ​തു​പോ​ലെ സ്‌​ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണ​ണം എ​ന്നു​ള്ള​ത്..! സെ​ന്തി​ൽ കൃ​ഷ്ണ

കു​ടും​ബ​ത്തോ​ടൊ​പ്പം മ​മ്മൂ​ക്ക​യു​ടെ​യും ലാ​ലേ​ട്ട​ന്‍റെയുമൊ​ക്കെ പ​ട​ങ്ങ​ൾ ടീ​വി​യി​ൽ ക​ണ്ടി​രു​ന്ന സ​മ​യ​ത്ത് ഞാ​നും ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട് എ​ന്‍റെ മു​ഖ​വും ഇ​തു​പോ​ലെ സ്‌​ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണ​ണം എ​ന്നു​ള്ള​ത്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ആ ​മോ​ഹ​ങ്ങ​ൾ വി​ന​യ​ൻ​സാ​റി​ന്‍റെ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലൂ​ടെ സഫ​ല​മാ​യി. വീ​ണ്ടും എ​ന്‍റെ ഒ​രു സി​നി​മ – ഉ​ടു​മ്പ് – കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ണു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ട്. സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തി​നേ​ക്കാ​ൾ ഞാ​ൻ നോ​ക്കു​ന്ന​ത് എ​ന്‍റെ അ​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മു​ഖ​ത്തേ​ക്കാ​ണ്. ഈ ​സ​ന്തോ​ഷ​ത്തി​ൽ നി​ങ്ങ​ളും കൂ​ടെ​യു​ണ്ടാ​ക​ണം, നി​ങ്ങ​ളു​ടെ സ്വ​ന്തം സെ​ന്തി​ൽ. -സെ​ന്തി​ൽ കൃ​ഷ്ണ

Read More

പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും…! ആ​രാ​ധ​ക​ർ പു​റ​കെ കൂ​ടു​ന്ന​തെ​ന്നും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ള​ല്ല ഞാ​ൻ; നി​ഖി​ല വി​മ​ൽ പറയുന്നു…

ഞാ​ൻ പെ​ട്ട​ന്ന് ദേ​ഷ്യം വ​രു​ന്ന ഒ​രാ​ളാ​ണ്. ആ​രാ​ധ​ക​ർ പു​റ​കെ കൂ​ടു​ന്ന​തെ​ന്നും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ള​ല്ല ഞാ​ൻ. ജെ​നു​വി​നാ​യു​ള്ള മെ​സേ​ജാ​ണെ​ന്ന് തോ​ന്നി​യാ​ൽ മാ​ത്ര​മെ ഞാ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ മെ​സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റു​ള്ളൂ. പി​ന്നെ ചി​ല​ത് കാ​ണു​മ്പോ​ൾ ബ്ലോ​ക്ക് ചെ​യ്യാ​റു​ണ്ട്. ക​മ​ൽ ഹാ​സ​ൻ സാ​റി​നെ കാ​ണ​ണ​മെ​ന്ന് ചെ​റു​പ്പം മു​ത​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ചി​ല അ​ഭി​നേ​താ​ക്ക​ളെ ഇ​ഷ്ട​മാ​ണെ​ന്ന​ല്ലാ​തെ ആ​രോ​ടും ക്ര​ഷ് തോ​ന്നി​യി​ട്ടി​ല്ല. പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ണ​യ​ത​ക​ർ​ച്ച​ക​ൾ പ​റ​യാ​ൻ മാ​ത്ര​മി​ല്ല. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന, സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​റ​ച്ചുകൂടി മെ​ച്ച​പ്പെ​ട്ട ന​ടി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​ട​നെ അ​ല്ലെ​ങ്കി​ലും സം​വി​ധാ​നം എ​ന്ന​ത് ആ​ഗ്ര​ഹ​മു​ള്ള ഒ​ന്നാ​ണ്. -നി​ഖി​ല വി​മ​ൽ

Read More

സ്വ​ന്തം സി​നി​മ കാ​ണാ​ന്‍ പ​ര്‍​ദ ധ​രി​ച്ച് സാ​യ് പ​ല്ല​വി

പ്രേ​മം എ​ന്ന സി​നി​മ​യും അ​തി​ൽ സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച മ​ല​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും മ​ല​യാ​ളി​ക​ൾ മ​റ​ക്കി​ല്ല. ഇ​പ്പോ​ള്‍ തെ​ലു​ങ്കി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് താ​രം. സാ​യ് പ​ല്ല​വി അ​ഭി​ന​യി​ച്ച ശ്യാം ​സി​ന്‍​ഹ റോ​യി എ​ന്ന ചി​ത്രം വി​ജ​യ​ക​ര​മാ​യി തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള​തു കൊ​ണ്ട് സാ​യ് പ​ല്ല​വി അ​ങ്ങ​നെ തി​യ​റ്റ​റി​ല്‍ പോ​യി സി​നി​മ കാ​ണാ​റി​ല്ല. സ്വ​ന്തം പ​ടം തി​യ​റ്റ​റി​ല്‍ പോ​യി കാ​ണാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് പ​ര്‍​ദ​യ​ണി​ഞ്ഞ് തി​യ​റ്റ​റി​ലെ​ത്തി​യ സാ​യ് പ​ല്ല​വി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പ​ര്‍​ദ്ദ അ​ണി​ഞ്ഞെ​ത്തി​യ താ​ര​ത്തെ ആ​രാ​ധ​ക​രൊ​ന്നും തി​രി​ച്ച​റി​ഞ്ഞി​ല്ല, അ​തി​നാ​ല്‍ ത​ന്നെ പ​ടം ആ​സ്വ​ദി​ച്ചു ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​രം. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സാ​ക്രി​ത്ര്യ​നും സാ​യ് പ​ല്ല​വി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ ക​ഴി​ഞ്ഞി​റ​ങ്ങി​യ താ​രം കാ​മ​റ​ക​ള്‍​ക്കാ​യി പോ​സ് ചെ​യ്തു. നാ​നി, സാ​യ് പ​ല്ല​വി, കൃ​തി ഷെ​ട്ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന…

Read More

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​ൻ

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റമൂ​ട് ആ​ദ്യ​മാ​യി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി. ഹൈ ​ഫൈ​വ് ഫി​ലിം​സി​നു വേ​ണ്ടി രാ​ജ്കു​മാ​ർ എ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന അ​ല്ലി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സ​ജി വെ​ഞ്ഞാ​റ​മൂ​ട് ഒ​രു മേ​സ്തി​രി​പ്പ​ണി​ക്കാ​ര​ന്‍റെ ശ​ക്ത​മാ​യ വേ​ഷ​ത്തി​ൽ ന​ല്ല പ്ര​ക​ട​നം ന​ട​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി.​തു​ട​ക്ക​ത്തി​ൽ ത​ന്നെ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു. ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. – സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട് പ​റ​യു​ന്നു. വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വും അ​ല്ലി​യെ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ക്കു​ന്നു. മേ​സ്തി​രി​യാ​യി സ​ജി വെ​ഞ്ഞാ​റ​മൂ​ടും, അ​ല്ലി​യാ​യി അ​പ​ർണ മോ​ഹ​നും സു​മ​തി​യ​മ്മ​യാ​യി നീ​നാ കു​റു​പ്പും ന​ല്ല പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഹൈ ​ഫൈ​വ് ഫി​ലിം​സി​നു വേ​ണ്ടി എ​സ്.​ശ്രീ​കു​മാ​ർ ,ഗൗ​തം രാ​ജ്, ഡോ.​അ​മ്മു ടി ​ദീ​പ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന അ​ല്ലി രാ​ജ് കു​മാ​ർ എ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്നു. ഡി.​ഒ.​പി – ജ​യ​ൻ ദാ​സ്, എ​ഡി​റ്റ​ർ – അ​രു​ൺ​ദാ​സ്, ഗാ​ന​ങ്ങ​ൾ…

Read More

 ആഗ്രഹങ്ങളില്ലാതിരുന്ന മഞ്ജു പത്രോസ്

പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് അ​ങ്ങ​നെ പ്ര​ത്യേ​കി​ച്ച്‌ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ഭി​ന​യം സ്വ​പ്ന​ത്തി​ല്‍ പോ​ലും ഇ​ല്ല. ബി​എ​ഡ് ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ള്‍ പ​ഠി​പ്പി​ക്കാ​നാ​യി പോ​യി​രു​ന്നു. ഞാ​ന​ത്ര ന​ല്ലൊ​രു ടീ​ച്ച​റല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ അ​വി​ടെ നി​ന്നും മാ​റു​ക​യാ​യി​രു​ന്നു. പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ന​സി​ലാ​ക്കി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല​ല്ലോ അ​ധ്യാ​പ​നം. അ​ങ്ങ​നെ​യാ​ണ് ആ ​ജോ​ലി വി​ട്ട​ത്. അ​തും ക​ഴി​ഞ്ഞ് കു​റേ വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് റി​യാ​ലി​റ്റി ഷോ​യി​ലൊ​ക്കെ മ​ത്സ​രി​ച്ച​ത്. റി​യാ​ലി​റ്റി ഷോ ​വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു. -മ​ഞ്ജു പ​ത്രോ​സ്

Read More