ഭാവഗായിക സുജാതയുടെ മകൾ എന്ന ലേബലിൽ മലയാളസിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പിന്നണിഗാനരംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച യുവഗായികയാണ് ശ്വേത മോഹൻ. ഇപ്പോഴിതാ, സുജാതയുടെ മകൾ എന്ന പേരിൽ തനിക്ക് ആദ്യകാലത്ത് ഏറെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തുകയാണ് ശ്വേത. സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നുവെന്നും എന്നാല്‍ ആദ്യഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളുവെന്നും ശ്വേത കൂട്ടിച്ചേർത്തു. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേല്ക്കാതിരിക്കാന് വേണ്ടി ആദ്യ കാലത്തൊക്കെ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. “അന്നൊക്കെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോള്‍ പാടുന്ന സമയത്ത് സംഗീത സംവിധായകര്‍ ഭാവങ്ങള്‍ എന്നില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു…’- ശ്വേത…
Read MoreCategory: Movies
പാൽ കറക്കും, ട്രാക്ടർ ഓടിക്കും, വീഴണമെങ്കിൽ അതുംചെയ്യും! രശ്മികയെ വാനോളം പുകഴ്ത്തി കാർത്തി
തമിഴ് യുവതാരം കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിലെ നായികയായി എത്തിയത് തെലുങ്ക് നടി രശ്മിക മന്ദാനയാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് സുല്‍ത്താനില്‍ രശ്മിക വേഷമിടുന്നത്. ഇതിനിടെ, രശ്മികയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കാർത്തി. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നുവെന്ന് താരം പറഞ്ഞു. പാല് കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യുമെന്നും കാർത്തി പറയുന്നു. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക കാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും -കാര്‍ത്തി കൂട്ടിച്ചേർക്കുന്നു
Read Moreഅത്തരമൊരു പ്രണയകഥയ്ക്കായി ഞാൻ കാത്തിരിക്കുന്നു..! മഞ്ജു വാര്യർ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹമോചനത്തിനു ശേഷം രണ്ടാംവരവിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് നടി. കരുത്തേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജു ഇപ്പോൾ പ്രണയകഥയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ലെന്നും അതുകൊണ്ടുതന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി സ്വീകരിച്ചേക്കുമെന്നും മഞ്ജു പറഞ്ഞു. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഇതിനകം കേട്ടുകഴിഞ്ഞു. ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
Read Moreനരന് സിനിമ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി
മോഹന്‍ലാലിന്റെ ശക്തനായ നായകനായിരുന്നു നരന് എന്ന ചിത്രത്തിലെ മുള്ളന്‍കൊല്ലി വേലായുധന്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. രഞ്ജന്‍ പ്രമോദ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. കുറേ പരാജയ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു നരന്. മോഹന്‍ലാലിനോടൊപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഭീമന് രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കര്‍, സോനാ നായര്‍, രേഖ, സായി കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.നരന് എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് തിരക്കഥകൃത്ത് രഞ്ജന്‍ പ്രമോദ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നരന് എന്ന ചിത്രത്തില്‍ നായകനായി താന്‍ ആദ്യം ലാലട്ടനെയല്ല മമ്മൂക്കയെ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreഎന്റെ അമ്മായിയമ്മ, കരീന കപൂര്‍ തുറന്ന് പറയുന്നു
അമ്മയെ കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവര്‍ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാന്‍ പറയുക? ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളില്‍ ഒരാളാണ് എന്റെ ഭര്‍തൃമാതാവ് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇത്രയേറെ സ്നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭര്‍തൃമാതാവായി ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന്കരീന കപൂര്‍
Read Moreസൗന്ദര്യത്തിന് പിന്നില്‍
കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു.ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ല. ഒരാള്‍ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാള്‍ ചെറുപ്പമാണോ അല്ലെങ്കില്‍ വയസായി എന്നോ പറയുന്നതല്ല, അവര്‍ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -മഞ്ജു വാര്യര്‍
Read Moreമൂന്നാംതലമുറയും വെള്ളിത്തിരയിൽ! ടി.ജി.രവിയുടെ കൊച്ചുമകനും സിനിമയിൽ
സ്വന്തം ലേഖകൻ തൃശൂർ: മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ടി.ജി.രവിയുടെ കുടുംബത്തിലെ ഇളമുറക്കാരനും…. പ്രശസ്ത നടൻ ടി.ജി.രവിയുടെ മകനും നടനുമായ ശ്രീജിത്ത് രവിയുടെ മകൻ ഋതുണ്‍ജയ് എന്ന ആറു വയസുകാരനാണ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷം അഭിനയിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഋതുണ്‍ജയ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അച്ഛന്‍േറയും അച്ചാച്ചന്റെയും അഭിനയമികവ് മൂന്നാംതലമുറക്കാരനിലും പ്രകടമാണെന്ന് അണിയറ ശിൽപികൾ പ്രശംസിക്കുന്നു. കോഴിക്കോട് മുക്കത്തായിരുന്നു പ്രകാശൻ പറക്കട്ടെ സിനിമയുടെ ചിത്രീകരണം. ലോക്ഡൗണ്‍ സമയത്ത് ശ്രീജിത്ത് രവിയും ഭാര്യ സജിതയും ചേർന്ന് ഒരുക്കിയ വെബ്സീരീസിൽ ഋതുണ്‍ജയ് അഭിനയിച്ചിരുന്നു. ചിഞ്ചുവും അഭയേട്ടനും കേരളത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ വെബ് സീരീസ് ആയിരുന്നു. ഈ വെബ് സീരീസിലെ നാലാം എപ്പിസോഡ് നടൻ അജുവർഗീസിലെ എഫ്.ബി പേജിലാണ്…
Read Moreരമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ്! പുതിയ വിശേഷവുമായി രമേഷ് പിഷാരടി
നിർമാണ കന്പനിയുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റർടൈയിൻമെന്റ്സ് എന്ന പേരിലാണ് നിർമാണ കമ്പനിക്ക് ആരംഭിച്ചിരിക്കുന്നത്. ബിഗ്സ്ക്രീനിലും വേദികളിലുമുള്ള മികച്ച കലാസൃഷ്ടികളുടെ നിർമാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിർമാണ കമ്പനി ആരംഭിച്ചുവെന്ന കാര്യം വിഷുദിനത്തിലാണ് പിഷാരടി ഔദ്യോഗികമായി അറിയിച്ചത്. നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടി പഞ്ചവർണത്തത്ത,ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളിത്തിലെ മിക്ക താരങ്ങൾക്കും ഇപ്പോൾ സ്വന്തമായി നിർമാണ കന്പനികളുണ്ട്.
Read Moreപ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു! നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്…, കെ.എസ്. ചിത്ര
നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്കു നിന്നോടുള്ള സ്നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്ക്കുകയും ചെയ്യും. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. -കെ.എസ്. ചിത്ര
Read Moreഎനിക്കു കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…
കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്. അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ അങ്ങനെ തോന്നിയിട്ടില്ല. -അനു സിത്താര
Read More