വർഷങ്ങൾ നീണ്ട കരിയറിൽ മുൻനിരസംവിധായകർക്കൊപ്പവും പുതിയ സംവിധായകർക്കൊപ്പവും സിനിമകൾ ചെയ്ത നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്ത സിനിമകളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. 1999-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂക്കയാണ് ടൈറ്റിൽ റോളിൽ എത്തിയത്. വി.എം. വിനു തന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്ത സിനിമകളിൽ ഒന്നുകൂടിയായിരുന്നു പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങിയിരുന്നത്. മമ്മൂക്കയ്ക്കൊപ്പം നെടുമുടി വേണു, ദേവൻ, ജഗദീഷ്, കവിയൂർ പൊന്നമ്മ, കലാഭവൻ മണി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പല്ലാവൂർ ദേവനാരായണന്റെ റോൾ ആദ്യം മമ്മൂട്ടിയിലേക്കാണ് എത്തിയതെങ്കിലും അന്ന് മമ്മൂക്ക മോഹൻലാലിന്റെ പേരായിരുന്നു ഈ റോളിനായി നിർദ്ദേശിച്ചത്. സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ഇത് ലാലിന് പറ്റിയ റോൾ അല്ലേ എന്നായിരുന്നു മെഗാസ്റ്റാറിന്റെ ചോദ്യം.…
Read MoreCategory: Movies
ബാലേട്ടനായി തിരക്കഥാകൃത്ത് മനസിൽ കണ്ടതു മറ്റൊരു നടനെ…
കുടുംബപ്രേക്ഷകർ ഒന്നടങ്കം തിയറ്ററിൽ എത്തിയ സിനിമകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ. ടി.എ ഷാഹിദിന്റെ തിരക്കഥയിൽ വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലേട്ടൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥയെഴുതുന്പോൽ നായകനായി ആദ്യം മനസിൽ കണ്ടിരുന്നത് മറ്റൊരു നടനേയായിരുന്നെന്ന് വി.എം വിനു പറയുന്നു. കണ്മഷിക്കു ശേഷം അടുത്ത ചിത്രത്തെക്കുറിച്ചുള്ള ആലോചനയിൽ ഇരിക്കുന്പോഴാണ് ഷാഹിദ് ഒരു കഥപറയാൻ എന്നെ കാണാനെത്തുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോൾ തന്നെ ഹൃദയസ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ ഞാനതിൽ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂർത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടർന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂർത്തിയായി. ചിത്രത്തിന്…
Read Moreഫഹദ് ഫാസിലിന്റെ സെറ്റിലേക്കാണല്ലോ എന്ന ടെൻഷൻ മനസു നിറയെ..! ദർശന തുറന്നു പറയുന്നു
ടി.ജി.ബൈജുനാഥ് മായാനദിയിൽ ‘ബാവ് രാ മൻ…’പാടി മനസിൽ നിലാവുനിറച്ച ആ പെണ്കുട്ടി. കഥാപാത്രത്തിന്റെയും അഭിനേത്രിയുടെയും പേര് ഒന്നു തന്നെ – ദർശന. പിന്നീടു ദർശനയെ കണ്ടതു വിജയ് സൂപ്പറും പൗർണമിയും, വൈറസ് സിനിമകളിൽ. തമിഴിൽ കെ.വി. ആനന്ദിന്റെ കവൻ, ഇരുന്പു തിരൈ. സ്ക്രീൻ സ്പേസിന്റെ വലുപ്പ ച്ചെറുപ്പത്തിനപ്പുറം ഏതു വേഷത്തിലും സൂപ്പറെന്നു തീർച്ചപ്പെടുത്തിയ അഭിനയദ്യുതി. ഈ കോവിഡ് ഇരുളിൽ സിനിമാലോകത്തിനു വെളിച്ചം പകർന്ന മഹേഷ് നാരായണൻ ചിത്രം സി യു സൂണിലേക്ക് ഫഹദ് ദർശനയെ വിളിച്ചു. ദർശന റോഷന്റെ നായികയായി, അനു സെബാസ്റ്റ്യനായി, ‘തുന്പീ വാ…’ പാടി, കൈയടി നേടി. ദർശനയുടെ സിനിമകളിൽ ഇനി വരാനുള്ളത് രാജീവ് രവി, ആഷിക് അബു, വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ – തുറമുഖം, പെണ്ണും ചെറുക്കനും, ഹൃദയം. ഫഹദ്, സൗബിൻ, ദർശന എന്നി വർ മുഖ്യവേഷങ്ങളിലെത്തുന്ന ‘ഇരുൾ’എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോൾ…
Read Moreഅടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം! അച്ഛന്റെ വാക്കുകളെക്കുറിച്ച് അനശ്വര രാജന് പറയുന്നു…
മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കൾ, കുടുംബം, അയൽക്കാർ, സഹപാഠികൾ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാമെന്നാണ് അച്ഛൻ പറഞ്ഞത്. -അനശ്വര രാജൻ
Read Moreമമ്മൂക്കയുടെ ഷർട്ട്! പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല രക്ഷപ്പെടാൻ വേണ്ടി ചെയ്തതാ..; ഇന്ദ്രൻസ് പറയുന്നു…
ഷൂട്ടിംഗിനിടയിൽ മമ്മൂക്കയ്ക്ക് ഒരു ഷർട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷർട്ടൊന്നും അവിടെ അപ്പോൾ കിട്ടില്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാർക്കൊക്കെ വെച്ചു ഒരു ഷർട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷർട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു. പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല രക്ഷപ്പെടാൻ വേണ്ടി ചെയ്തതായിരുന്നു. പിന്നീട് ഒരു അഭിമുഖത്തിൽ ഞാനിത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞത്. -ഇന്ദ്രൻസ്
Read Moreചില അവഗണനകൾ! നടി നിഷ സാരംഗ് പറയുന്നു…
മുൻപ് ലൊക്കേഷനിലൊക്കെ പോവുന്പോൾ എല്ലാവരും ക്യാരക്ടർ റോൾ ചെയ്യുന്പോൾ നോക്കിയിരിക്കുമായിരുന്നു. അവഗണനയൊക്കെ ഉണ്ടാവാറുണ്ട് ചിലപ്പോൾ. ചെറിയ ക്യാരക്ടർ ചെയ്യുന്നവരോട് ചില അവഗണനയൊക്കെ ഉണ്ടാവാറുണ്ട്. വലിയ കഥാപാത്രങ്ങൾ ചെയ്യുന്പോൾ അവർക്ക് ലഭിക്കുന്ന പരിഗണനയും സൗകര്യങ്ങളുമൊക്കെ നമുക്ക് ലഭിക്കുമായിരുന്നുവെന്നൊക്കെ വിചാരിച്ചിട്ടുണ്ട്.
Read Moreഅശ്വതിക്ക് മുന്നിൽ കൈ തൊഴുതു കുറെ നേരം നിന്നു..! പാര്വതിയെ ആദ്യമായി കണ്ട അനുഭവം നടന് ജയറാം പറയുന്നു…
അപരൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ അശ്വതിയെ ആദ്യമായി കാണുന്നത്. സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത്. അകത്ത് പാർവതിയുണ്ട്, നിങ്ങളുടെ മിമിക്രിയൊക്കെ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഞാൻ അശ്വതിയെ റൂമിൽ ചെന്ന് കണ്ടു. അശ്വതിക്ക് മുന്നിൽ കൈ തൊഴുതു കുറെ നേരം നിന്നു. അശ്വതി ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ ഇരുന്നില്ല. അമ്മയ്ക്ക് മുൻപിൽ ഒരു മണിക്കൂർ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞ് ഇപ്പോൾ മക്കൾ എന്നെ കളിയാക്കാറുണ്ട്. -ജയറാം
Read Moreഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നു! കുമ്പളങ്ങിയിൽ ഫഹദിന് ചെയ്യേണ്ടി വന്നതെന്ത്..?
ഫഹദ് എന്ന നടനിലെ വ്യത്യസ്തമായ ഒരു ഭാവപ്രകടനം കുന്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകർ കണ്ടത്. ഈ കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നുവെന്ന് ഫഹദ് ഫാസിൽ. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാൽ തന്നെ അത്യാവശ്യം വലിയ അടുക്കളയായിരുന്നു അന്ന് വീട്ടിൽ. അടുക്കളയിൽ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാൻ ബോർഡിങ് സ്കൂളിൽ പഠിക്കുന്നതിനാൽ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാൽ അടുക്കളയിൽ പുരുഷന്മാർ ഷർട്ടിടാതെ നിൽക്കുന്നത് കാണുന്പോൾ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുന്പോൾ ഞാൻ വളരെ അണ്കംഫേർട്ടബിളാകും. എന്തിനാണ് അവർ ഷർട്ടിടാതെ നിൽക്കുന്നതെന്ന് എനിക്കൊരിക്കലും മനസിലായിട്ടില്ല. കുന്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ ഷർട്ടിടാതെ നിൽക്കുന്ന ഒരു സീൻ ഉണ്ടെന്നൊന്നും എനിക്ക് മുൻകൂട്ടി ധാരണയുണ്ടായിരുന്നില്ല. ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു…
Read Moreകങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി!പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെന്താ…
ബോളിവുഡ് താരം കങ്കണ റനാവത്തിനൊപ്പം അധോലോക കുറ്റവാളി അബു സലീം എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തുന്നതിനിടെയാണ് കങ്കണയ്ക്കെതിരേ ഇത്തരമൊരു ചിത്രം പ്രചരിക്കുന്നത്. ഹബീബ് ഹാസൻ എന്ന പേരുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പ്രചരണം. കങ്കണയ്ക്കൊപ്പം ബാറിൽ നിൽക്കുന്ന അബു സലീം എന്നാണ് ഇയാൾ കുറിച്ചത്. വളരെ വില കുറഞ്ഞതും അസഭ്യവുമായ പരാമർശമാണ് ഇയാൾ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേരാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. രാധേ ശ്യാം ശ്രിവാസ്തവ എന്നൊരു ട്വിറ്റർ അക്കൗണ്ടും സമാനമായി ചിത്രം പങ്കുവെച്ച് നടിക്കെതിരേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 1993 ലെ ബോംബ് സ്ഫോടനക്കേസിലെ പ്രതി അബു സലീമും ദേശസ്നേഹിയായ ഝാൻസി റാണിയും ….. ഈ ”ബന്ധം’ എന്താണ് വിളിക്കപ്പെടുന്നത്? എന്നായിരുന്നു ഇയാൾ കുറിച്ചത്. എന്നാൽ…
Read Moreഎന്റെ ഗുരു സീമ! നടി ഷീല പറയുന്നു…
എന്റെ രണ്ടാമത്തെ തിരിച്ചുവരവിൽ എന്റെ ഗുരു ആയിരുന്നു സീമ. പുതിയ കാലത്തേക്കുളള മടങ്ങിവരവിൽ എനിക്ക് മേക്കപ്പ് ഉൾപ്പെടെയുളള കാര്യങ്ങളിൽ അറിവ് കുറവായിരുന്നു. അതൊക്കെ ഞാൻ സീമയെ വിളിച്ചാണ് പരിഹരിച്ചിരുന്നത്. മനസിനക്കരെ എന്ന സിനിമയിൽ ജോയിൻ ചെയ്യുന്നതിന്റെ തലേദിവസം വരെ പുതിയ കാലഘട്ടത്തിലെ അഭിനയത്തിന്റെ കുറെ ടിപ്സുകൾ സീമ എനിക്ക് പകർന്ന് നൽകിയിരുന്നു. -ഷീല
Read More