2013-ൽ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ മമ്മൂക്ക ചോദിച്ചതായിരുന്നു അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന്. തുടർന്നാണ് പട്ടം പോലെയിൽ ദുൽഖർ സൽമാന്റെ നായികയാവുന്നത്. മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് നിർണായകത്തിലും ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. അതിന് ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകൾക്ക് പ്രാധാന്യമുളള സിനിമകൾക്ക് ക്ഷാമമുണ്ട ്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യർ അവർക്ക് കിട്ടിയത് പോലുളള അവസരങ്ങൾ ഇപ്പോഴില്ല. മലയാളത്തിൽ നല്ല കഥകൾ ഉണ്ട ാവുന്നുണ്ട ്. – മാളവിക മോഹനൻ
Read MoreCategory: Movies
കങ്കണയെ പരിഹസിച്ച് പ്രകാശ് രാജ്!
കങ്കണയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. മണികർണികയിൽ അഭിനയിച്ചതിന് ശേഷം കങ്കണ സ്വയം റാണി ലക്ഷ്മി ഭായിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്. ബോളിവുഡിലെ മറ്റു താരങ്ങൾ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേർത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവച്ചത്. ഷാരുഖ് ഖാൻ, ആമിർ ഖാൻ, ദീപിക പദുക്കോണ്, ഹൃത്വിക് റോഷൻ, അജയ് ദേവ്ഗണ്, വിവേക് ഒബ്രോയ് എന്നിവർ ചെയ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. ഒരു സിനിമയിൽ അഭിനയിച്ചതുകൊണ്ട് റാണി ലക്ഷ്മി ഭായി ആയെന്ന് കങ്കണ ചിന്തിക്കുന്നുണ്ടെങ്കിൽ ദീപിക പദ്മാവതിയും ഹൃത്വിക് അക്ബറും ഷാരുഖ് അശോകയും അജയ് ഭഗത് സിംഗും ആമിർ മംഗൾ പാണ്ഡയും വിവേക് മോദിജിയും ആകുമല്ലോ എന്നാണ് മീമിൽ കുറിച്ചിരിക്കുന്നത്. വെറുതെ ചൊദിക്കുകയാണ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പ്രകാശ് രാജ് മീം പങ്കുവെച്ചിരിക്കുന്നത്. കങ്കണ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായാണ് മണികർണിക എത്തുന്നത്. കഴിഞ്ഞ ദിവസം…
Read Moreഇവർ വന്നത് മോഹൻലാൽ പറഞ്ഞിട്ട്..! ദേവാസുരം സിനിമയുടെ പിന്നാമ്പുറ കഥകൾ
മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ അഭിനയ മൂഹുർത്തങ്ങൾ അത്ഭുതമായി തോന്നിയ സിനിമയായിരുന്നു ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. 1993-ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക് ഹിറ്റായി മാറിയതിന്റെ പ്രധാന കാരണം മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻലാലിന്റെ വേഷപ്പകർച്ച തന്നെയായിരുന്നു. വാര്യർ എന്ന കഥാപാത്രം ഇന്നസെന്റിനു നൽകിയതും മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ വേഷം നെപ്പോളിയന് നൽകിയത് മോഹൻലാലിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു. ദേവാസുരം സിനിമയുടെ പിന്നാന്പുറ കഥകൾ നിരവധി പ്രേക്ഷകർക്ക് മുന്നിൽ പരസ്യപ്പെട്ടെങ്കിലും ചിത്രത്തെ സംബന്ധിച്ച് ആർക്കും അറിയാത്ത മറ്റൊരു കാര്യം എന്തെന്നാൽ സീമയായിരുന്നു ദേവാസുരത്തിന്റെ ആദ്യ നിർമാതാവ് എന്നതായിരുന്നു. ചിത്രത്തിന്റെ നിർമാതാവിന് ചില സാന്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ആദ്യ പത്ത് ദിവസത്തെ നിർമാണച്ചെലവ് സീമ സ്വയം ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിൽ മുൻപും സീമ ചിത്രം നിർമിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം…
Read Moreബ്ലാക്ക് പാന്തർ നായകൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു
ലോസ് ആഞ്ചെലെസ്: പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു. ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. അദ്ദേഹം ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി എന്നീ സിനിമകളുടെയും ഭാഗമായി.
Read Moreവേണേൽ നൈറ്റിയോ സാരിയോ ഉടുക്കാം; കൈലിയും ബ്ലൗസും ഇട്ടിട്ട് ഞാൻ പാവങ്ങളുടെ റാണിമുഖർജിയായെന്ന് സീമാ ജി നായർ
കൈലിയും ബ്ലൗസുമിട്ടാൽ എറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവർക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളിൽ തുടർച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയതെന്ന് സീമാ ജി നായർ ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാൻഡ് അംബാസഡർ, പാവപ്പെട്ടവരുടെ റാണി മുഖർജി എന്നൊക്കെ എന്നെ പലരും വിളിക്കാൻ തുടങ്ങി. പിന്നെ പിന്നെ ഞാൻ തന്നെ പറയാൻ തുടങ്ങി. എനിക്കിനി കൈലിയും ബ്ലൗസും പറ്റില്ല. ഞാൻ വേണേൽ നൈറ്റിയോ കോട്ടണ് സാരിയോ ഉടുക്കാമെന്ന്സീമ ജി. നായർ
Read Moreസുശാന്ത്-സാറ പ്രണയത്തകർച്ചയ്ക്കു പിന്നിൽ…
നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം ബോളിവുഡിൽ പുതിയ ചർച്ചകൾക്കും ഒപ്പം വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. കാമുകി റിയയ്ക്കും കുടുംബത്തിനും നേരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലിഖാനും സുശാന്ത് സിംഗ് രജ്പുത്തുമായുള്ള പ്രണയവും പിന്നീടുണ്ടായ ബ്രേക്കപ്പിനെയും കുറിച്ചാണ്. മുൻപ് ബോളുവുഡ് ഗോസിപ്പ് കോളങ്ങളിൽ സാറ-സുശാന്ത് പ്രണയത്തെ കുറിച്ചും പിന്നീട് ബ്രേക്കപ്പിനെ കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് അധികം നാൾ നിലനിന്നിരുന്നില്ല. കേവലം ഗോസിപ്പ് വാർത്തയായി തന്നെ ഒതുങ്ങുകയായിരുന്നു. ഇപ്പോഴിതാ സാറയും സുശാന്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സുശാന്തിന്റെ സുഹൃത്ത് സാമുവൽ ഹോകീപ്പ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സാറ- സുശാന്ത് പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുംസാമുവൽ വെളിപ്പെടുത്തിയത്. 2018 ഡിസംബറിൽ പുറത്തിറങ്ങിയ…
Read Moreലാലിന്റെ ആ ഒരാഗ്രഹം പ്രിയൻ സാധിച്ചു നൽകി; ആഗ്രഹിച്ചത് കിട്ടിയപ്പോൾ മോഹൻ ലാൽ പറഞ്ഞത്
സിനിമയിലും ജീവിതത്തിലും ആത്മസുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമയ്ക്ക് സൂപ്പർ ഹിറ്റുകൾ ലഭിച്ചെന്നതാണ് ചരിത്രം. പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ആ കൂട്ടുകെട്ട്. ഒന്നിച്ച് ഇത്രയധികം സിനിമകൾ ചെയ്തെങ്കിലും പ്രിയദർശൻ ഒരൊറ്റ തിരക്കഥ പോലും വായിക്കാൻ നൽകിയിട്ടില്ലെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ലാലും പ്രിയനും മനസു തുറന്നത്. ഭയങ്കരമായി ആലോചിച്ച് ഞങ്ങൾക്കിടയിൽ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കും. ആ ചിന്തയിൽ നിന്നാണ് പലപ്പോഴും സിനിമകൾ രൂപം കൊള്ളുന്നത്. ലാലിന് എന്നക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുന്പ് പോലും തിരക്കഥ വായിക്കാൻ നൽകുന്നില്ല എന്നാണ്. എഴുതി പൂർത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്. – പ്രിയദർശൻ പറഞ്ഞു. അക്കാലത്തെല്ലാം…
Read Moreആ വിളിപ്പേര് കഷ്ടം തന്നെ… അന്തസും അഭിമാനവും ചിലരുടെ കുത്തകയല്ല…
വൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് ശുചീകരണ തൊഴിൽ ചെയ്യുന്നവരെ വിശേഷിപ്പിച്ചു കൊണ്ടുളള സർക്കാർ അറിയിപ്പിനെതിരേ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ബി. ഉണ്ണിക്കൃഷ്ണന്റെ ഫേസ് ബുക്കിലെ കുറിപ്പ് ഇങ്ങനെ… അവന്റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു. നിരായുധരായ, ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി. അവരുടെ സഖാക്കൾ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു. എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞില്ല. വിടവ് വരാതെ, അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി. വർഷങ്ങൾക്ക് മുന്പു തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്റെയും മകൻ ചുടല മുത്തുവിന്റെയും അയാളുടെ മകൻ മോഹനന്റെയും ജീവിതങ്ങളിലൂടെ, സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുന്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താൻ അധ്വാനിക്കുന്ന തൊഴിലാളി…
Read Moreതാങ്കളുടെ കുടുംബത്തെ ഓർത്തു ദുഃഖം തോന്നുന്നു!
സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഗുരുതര പ്രശ്നമാണ് സൈബർ ബുള്ളിയിംഗ്. പ്രശസ്തരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ ദിനംപ്രതി ഇത്തരം പ്രവണതകൾ കൂടി വരികയാണ്. നടിയും നിർമാതാവുമായി സാന്ദ്ര തോമസിനെതിരേ കഴിഞ്ഞ ദിവസം ഒരാൾ അപകീർത്തികരമായ കമന്റിട്ടത് വാർത്തായായിരുന്നു. രണ്ട് വയസ് പ്രായമുളള തന്റെ ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വീഡിയോ സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കാണ് ഒരാൾ അശ്ലീല കമന്റിട്ടത്. ശ്രദ്ധ കിട്ടണമെങ്കിൽ നിങ്ങൾ നഗ്നയായി വരണം എന്ന തരത്തിലായിരുന്നു ആ കമന്റ്. കമന്റിനോട് സാന്ദ്ര പ്രതികരിച്ചത് വ്യത്യസ്തമായ തരത്തിലാണ്. സാന്ദ്ര അയാൾക്ക് നേരിട്ട് മെസേജ് അയച്ചു. ശ്രദ്ധ കിട്ടാൻ വേണ്ടി തന്നോട് നഗ്നയായി വരാൻ ആവശ്യപ്പെടുന്ന താങ്കളുടെ മെസേജ് ഒരു ഗ്രൂപ്പിൽ കണ്ടുവെന്നും ഒരു പെണ്കുട്ടിയുടെ അച്ഛനാണ് താങ്കൾ എന്നറിഞ്ഞ് താങ്കളുടെ കുടുംബത്തെ കുറിച്ചോർത്ത് ദുഃഖം തോന്നുന്നു എന്നുമാണ് സാന്ദ്ര അയച്ച…
Read Moreചുനക്കര രാമൻകുട്ടിക്ക് യാത്രാമൊഴി
തിരുവനന്തപുരം: മലയാളികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങളുടെ രചയിതാവിന് യാത്രാമൊഴി. ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) യുടെ ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. രാവിലെ 8.30ന് തിരുമലയിലെ വീട്ടിൽ എത്തിച്ച ഭൗതികശരീരം 9.30 വരെ പൊതുദർശനത്തിനു വച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങളിലെഴുതി പ്രശസ്തനായ ചുനക്കര രാമൻകുട്ടി പിന്നീട് നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി. കൊല്ലം അസീസി, മലങ്കര തിയറ്റേഴ്സ്, കേരളാ തിയറ്റേഴ്സ്, നാഷണൽ തിയറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി ഗാനങ്ങളെഴുതി. 1978ൽ ആശ്രമം എന്ന ചിത്രത്തിനുവേണ്ടി അപ്സര കന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. എഴുപത്തഞ്ചോളം സിനിമകൾക്കായി ഇരുനൂറിലേറെ ഗാനങ്ങൾ എഴുതി. സിന്ദൂരത്തിലകവുമായ്, ദേവീ നിൻ രൂപം, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ, നീ അറിഞ്ഞോ…
Read More