സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണം ഇ​ന്ന്. വൈ​കു​ന്നേ​രം വൈ​കി​ട്ട് 6.30ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​ൽ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​രം ന​ടി ശാ​ര​ദ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങും. മ​മ്മൂ​ട്ടി, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, വേ​ട​ന്‍, ഷം​ല ഹം​സ, ലി​ജോ​മോ​ള്‍ ജോ​സ്, ജ്യോ​തി​ര്‍​മ​യി, സൗ​ബി​ന്‍ ഷാ​ഹി​ര്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍, ചി​ദം​ബ​രം തു​ട​ങ്ങി 51 ച​ല​ച്ചി​ത്ര​പ്ര​തി​ഭ​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പു​ര​സ്കാ​രം ന​ല്‍​കും. ച​ട​ങ്ങി​നു​ശേ​ഷം മി​ക​ച്ച പി​ന്ന​ണി​ഗാ​യ​ക​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ജേ​താ​ക്ക​ളാ​യ കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍, സെ​ബ ടോ​മി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യു​മു​ണ്ട്.

Read More

മ​റ​ഞ്ഞു​കി​ട​ന്ന വി​ഷ​യ​ങ്ങ​ളെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച ച​ല​ച്ചി​ത്ര​പ്ര​തി​ഭ​: ഗ​ന്ധ​ർ​വ സം​വി​ധാ​യ​ക​ൻ പി. ​പ​ത്മ​രാ​ജ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് 35 വ​യ​സ്

മ​ല​യാ​ള സി​നി​മ​യ്ക്കും സാ​ഹി​ത്യ ലോ​ക​ത്തി​നും മു​തു​കു​ളം ഞ​വ​ര​യ്ക്ക​ൽ ത​റ​വാ​ടി​നും വ​ലി​യൊ​രു ശൂ​ന്യ​ത അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷം മു​മ്പ് പ​പ്പേ​ട്ട​ൻ ക​ട​ന്നു​പോ​യ​ത്. എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യി മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഗ​ന്ധ​ർ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​യ പ​ത്മ​രാ​ജ​ൻ ഇ​ന്നും ഓ​ർ​മ​ക​ളി​ൽ ഗ​ന്ധ​ർ​വ്വ​നാ​യി ത​ന്നെ ജീ​വി​ക്കു​ക​യാ​ണ്. അ​ക്ഷ​ര​ത്തി​ലും അ​ഭ്ര​പാ​ളി​യി​ലും ജീ​വ​ൻ ന​ൽ​കി​യ ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് പ​ത്മ​രാ​ജ​ൻ മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച​ത്. പ​റ​ഞ്ഞാ​ലും പ​റ​ഞ്ഞാ​ലും തീ​രാ​ത്ത ഗ​ന്ധ​ർ​വ ക​ഥ​ക​ളു​മാ​യി ഓ​ണാ​ട്ടു​ക​ര​യി​ലെ മു​തു​കു​ളം ഗ്രാ​മ​ത്തി​ൽ ഇ​പ്പോ​ഴും ആ ​ഗ​ന്ധ​ർ​വ​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. മി​ക്ക ക​ഥാ​ത​ന്തു​ക്ക​ളെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും പ​ത്മ​രാ​ജ​ൻ ക​ണ്ടെ​ടു​ത്ത​ത് മു​തു​കു​ളം ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ്. ആ ​ഗ്രാ​മം അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ​ത്തു​ടി​പ്പാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​ട്ടും ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും തേ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സ് സ​ഞ്ച​രി​ച്ച​ത് മു​തു​കു​ളം ഗ്രാ​മ​ത്തി​ന്‍റെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. അ​തി​നാ​ൽ പ​ത്മ​രാ​ജ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ പ​ല​രെ​യും ഗ്രാ​മ​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ൽ ക​ണ്ടു​മു​ട്ടാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. വാ​ണി​യ​ൻ​കു​ഞ്ചു​വി​ന്‍റെ മ​ക​ൻ രാ​മ​നും ത​ക​ര​യി​ലെ ചെ​ല്ല​പ്പ​ൻ ആ​ശാ​രി​യും പാ​ത്തു​മ്മ​യു​മൊ​ക്കെ…

Read More

‘മ​ല​യാ​ളി​ക​ളു​ടെ ക്രി​ക്ക​റ്റ് ആ​വേ​ശം എ​ന്താ​ണെ​ന്ന് ജ​നു​വ​രി 31ന് ​ലോ​കം അ​റി​യ​ട്ടെ’: പൃഥ്വിരാജ്

ത​ന്‍റെ ക്രി​ക്ക​റ്റ് ഭ്രാ​ന്തി​നെ​ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന തിരുവന്തപുരത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കു​ട്ടി​ക്കാ​ലം മു​ത​ലേ ഞാ​ൻ ക്രി​ക്ക​റ്റ് ഭ്രാ​ന്ത​നാ​ണ്. ഫു​ട്‌​ബോ​ള്‍ ച​ട​ങ്ങി​ന്‍റെ വേ​ദി​യി​ല്‍ ക്രി​ക്ക​റ്റ് ആ​ണ് എ​ന്‍റെ പാ​ഷ​ന്‍ എ​ന്ന് പ​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഞാ​ൻ. സു​പ്രി​യ​യു​മാ​യി പ്ര​ണ​യി​ക്കു​ന്ന കാ​ല​ത്ത് അ​വ​ര്‍ ആ​ദ്യം ന​ല്‍​കി​യ ഗി​ഫ്റ്റു​ക​ളി​ല്‍ ഒ​ന്ന് ക്രി​ക്ക​റ്റ് ബാ​റ്റ് ആ​യി​രു​ന്നു. ആ ​ബാ​റ്റ് ഇ​പ്പോ​ഴും വീ​ട്ടി​ലു​ണ്ട്. ആ​ദ്യ​മാ​യി​ട്ടാ​ണ് കെ​സി​എ​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ട് ഉ​ണ്ടാ​യ​തു​കൊ​ണ്ട് ഈ ​പ​രി​പാ​ടി​ക്ക് എ​ത്താ​ന്‍ സാ​ധി​ച്ചു. ഇ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട സ്ഥ​ല​മാ​ണ്. എ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ലൂ​സി​ഫ​ര്‍ സി​നി​മ ഗ്രീ​ന്‍​ഫി​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ട​യ്ക്ക് മാ​ത്ര​മാ​ണ് ഇ​വി​ടെ ക്രി​ക്ക​റ്റ് ന​ട​ക്കു​ന്ന​ത്.…

Read More

‘ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ബ്ലി​ക്കി​ന്‍റെ മു​ൻ​പി​ൽ പ​റ​യാ​ൻ താ​ല്പ​ര്യ​മി​ല്ല’: ഭാ​വ​ന

ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ബ്ലി​ക്കി​ന്‍റെ മു​ൻ​പി​ൽ പ​റ​യാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് ഭാ​വ​ന. ‘ആ​ക്ച്വ​ലി എ​നി​ക്ക് ര​ണ്ട് സൈ​ഡു​ണ്ട്. ഒ​രു ഫ​ണ്‍ സൈ​ഡാ​ണ് ഞാ​ന്‍ എ​പ്പോ​ഴും പു​റ​ത്തു കാ​ണി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്‍റെ ഇ​ന്‍റ​ര്‍​വ്യൂ​സ് നോ​ക്കി​യാ​ല്‍ കാ​ണാം ഫ​ണ്‍ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​റു​ള്ള​ത്. ത​മാ​ശ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ന്‍റെ ഉ​ള്ളി​ലും സീ​രി​യ​സാ​യൊ​രു വ​ശ​മു​ണ്ട്. അ​ത് ഞാ​ന്‍ പു​റ​ത്ത് കാ​ണി​ച്ചി​ട്ടി​ല്ല. വ​ള​രെ ക്ലോ​സാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ അ​ത​റി​യൂ. പ​ണ്ടേ ഞാ​ന്‍ പേ​ഴ്‌​സ​ണ​ല്‍ ഇ​ന്‍റ​ര്‍​വ്യൂ കൊ​ടു​ക്കാ​റി​ല്ല. നേ​ര​ത്തെ മു​ത​ലേ അ​ങ്ങ​നെ​യാ​ണ്. കു​റ​ച്ച് കാ​ര്യ​ങ്ങ​ള്‍ പ്രൈ​വ​റ്റാ​യി വ​യ്ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. മൂ​വി പ്ര​മോ​ഷ​ന്‍ അ​ഭി​മു​ഖ​ങ്ങ​ള്‍ കൊ​ടു​ക്കാ​റു​ണ്ട്. ഞാ​ന്‍ എ​പ്പോ​ഴും കു​റേ ചി​രി​ക്കു​ന്ന, ത​മാ​ശ പ​റ​യു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് ആ​ളു​ക​ള്‍​ക്ക് തോ​ന്നാം. അ​തി​ന്‍റെ ഓ​പ്പോ​സി​റ്റാ​യൊ​രു സൈ​ഡ് എ​നി​ക്കു​ണ്ട്. പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ഹാ​പ്പി ഫെ​യ്‌​സാ​വും. പ്ലീ​സിം​ഗ് ഫേ​സാ​വ​ണം എ​ന്ന​ത് മ​ന​സി​ല​ങ്ങ​നെ ഉ​റ​ച്ചു​പോ​യ​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു. കു​റ​ച്ചു​ദി​വ​സം നി​ര്‍​ത്താ​തെ ക​ര​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രി​ക്കാം ഞാ​ന്‍ വ​രു​ന്ന​ത്. എ​ന്നാ​ലും…

Read More

‘അ​വ​ള്‍ മൂ​ഡ് ഓ​ഫ് ആ​ണെ​ങ്കി​ലും, കു​റു​മ്പ് കാ​ണി​ക്കു​മ്പോ​ഴും അ​വ​ളെ ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ഒ​രു ഭ​ര്‍​ത്താ​വ് എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല സു​ഹൃ​ത്ത്’: ഭാ​വ​ന​യു​ടേ​യും ന​വീ​ന്‍റെ​യും ചി​ത്രം പ​ങ്കു​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

ഭാ​വ​ന​യു​ടെ ഭ​ർ​ത്താ​വ് ന​വീ​നെ കു​റി​ച്ച് ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ഭ​ർ​ത്താ​വ് എ​ന്ന​തി​ൽ ഉ​പ​രി ന​വീ​ൻ അ​വ​ൾ​ക്ക് ന​ല്ലൊ​രു സു​ഹൃ​ത്ത് ആ​ണ്. ന​വീ​ന്‍റെ​യും ഭാ​വ​ന​യു​ടേ​യും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഇ​രു​വ​രു​ടേ​യും ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്. ‘ന​വീ​നെ ഞാ​ന്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​വ​ള്‍ മൂ​ഡ് ഓ​ഫ് ആ​ണെ​ങ്കി​ലും, കു​റു​മ്പ് കാ​ണി​ക്കു​മ്പോ​ഴും അ​വ​ളെ ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ഒ​രു ഭ​ര്‍​ത്താ​വ് എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല സു​ഹൃ​ത്ത്. ദൈ​വം ര​ണ്ട് പേ​രേ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ’ എ​ന്നാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ര​ണ്ടു പേ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തി​യ​ത്. എ​ല്ലാ​ക്കാ​ല​വും ഇ​തു​പോ​ലെ പ​ര​സ്പ​രം സ്നേ​ഹ​ത്തോ​ടെ​യും ത​ണ​ലാ​യും ര​ണ്ടു​പേ​രും ഒ​ന്നി​ച്ച് ക​ഴി​യ​ട്ടെ എ​ന്നാ​ണ് എ​ല്ലാ​വ​രും ആ​ശം​സി​ച്ച​ത്.

Read More

ത​രു​ൺ മൂ​ർ​ത്തി മോ​ഹ​ൻ​ലാ​ൽ കൂ​ട്ട്കെ​ട്ട് വീ​ണ്ടും: ‘എ​ൽ 366’ ന് ​തു​ട​ക്കം; നായിക മീരാ ജാസ്മിൻ

മോ​ഹ​ൻ​ലാ​ൽ- ത​രു​ൺ‌ മൂ​ർ​ത്തി കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ ചി​ത്രം തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മി​ട്ടു. ‘തു​ട​രും’ സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്. “ന​ന്ദി​യോ​ടെ ഈ ​യാ​ത്ര ആ​രം​ഭി​ക്കു​ന്നു. L 366 ന്‍റെ സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്തു. നി​ങ്ങ​ളു​ടെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ന​ന്ദി”.- എ​ന്ന് പൂ​ജ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് നാ​യി​ക. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. തി​ര​ക്ക​ഥ ര​തീ​ഷ് ര​വി ആ​ണ്. ‘തു​ട​രും’ സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. ‘തു​ട​രും’ ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Read More

‘ഇ​താ​ണ് ഫ്ര​ണ്ട്ഷി​പ്പ്’: 30നു തി​യ​റ്റ​റി​ൽ

ഫ്ര​ണ്ട്ഷി​പ്പി​ന്‍റെ മ​നോ​ഹ​ര മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യെ​ത്തു​ന്ന ‘ഇ​താ​ണ് ഫ്ര​ണ്ട്ഷി​പ്പ്’​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കോ​ട​നാ​ട്, പെ​രു​മ്പാ​വൂ​ർ, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. എ​കെ​ബി മൂ​വീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി എ.​കെ.​ബി. കു​മാ​ർ നി​ർ​മി​ച്ചു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്രം ജ​നു​വ​രി 30ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ദേ​വ​ൻ, സ്ഫ​ടി​കം ജോ​ർ​ജ്, സാ​ജു കൊ​ടി​യ​ൻ, ഉ​ണ്ണി എ​സ്. നാ​യ​ർ റ​ഫീ​ക് ചോ​ക്ളി എ​ന്നി​വ​രോ​ടൊ​പ്പം പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മി​ക​ച്ചൊ​രു കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യാ​ണ് ‘ഇ​താ​ണ് ഫ്ര​ണ്ട്ഷി​പ്പ് ‘ ന്ന ​ചി​ത്രം പ​റ​യു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സു​ൽ​ഫി​ക്ക​ർ, ഡി​ഒ​പി- ഷെ​ട്ടി മ​ണി, എ​ഡി​റ്റ​ർ- ഷി​ബു പി.​എ​സ്, ഗാ​ന​ങ്ങ​ൾ- സു​ധാം​ശു, സ​ന്തോ​ഷ്‌ കോ​ട​നാ​ട്, സു​ലൈ​മാ​ൻ മ​തി​ല​കം. സം​ഗീ​തം- അ​ൻ​വ​ർ അ​മ​ൻ, ആ​ലാ​പ​നം- നി​സാ​ർ വ​യ​നാ​ട്. സി​യാ​വു​ൽ ഹ​ക്, അ​മ​ൻ, ഫ​വാ​സ് അ​ലി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ർ​ജു​ൻ ദേ​വ​രാ​ജ്, ആ​ർ​ട്ട്- അ​ര​വി​ന്ദ് ര​വി, മേ​ക്ക​പ്പ്- നി​ഷാ​ദ് സു​പ്ര​ൻ, കോ​സ്റ്റ്യൂം- അ​ബ്ബാ​സ് പാ​ണാ​വ​ള​ളി, സ്റ്റി​ൽ-…

Read More

ഓസ്കറിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

ന്യൂ​ഡ​ൽ​ഹി: 2026 ലെ ​ഓ​സ്ക​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ചി​ത്രം ‘ഹോം​ബൗ​ണ്ട്’ പു​റ​ത്താ​യി. രാ​ജ്യാ​ന്ത​ര സി​നി​മാ വി​ഭാ​ഗ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ട്രി​യാ​യ ചി​ത്രം അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ല. ലോ​സാ​ഞ്ച​ല​സി​ൽ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് അ​വ​സാ​ന അ​ഞ്ച് ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​സ​ൻ​സ് പ്ര​ഖ്യാ​പി​ച്ച​ത്. ബ്ര​സീ​ലി​യ​ൻ ചി​ത്രം ദി ​സീ​ക്ര​ട്ട് ഏ​ജ​ന്‍റ്, ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ്, നോ​ർ​വേ​യു​ടെ സെ​ന്‍റി​മെ​ന്‍റ​ൽ വാ​ല്യു, സ്പാ​നി​ഷ് ചി​ത്രം സി​റാ​ത്, ടു​ണീ​ഷ്യ​ൻ ഫീ​ച്ച​ർ​ചി​ത്രം ദ ​വോ​യി​സ് ഓ​ഫ് ഹി​ന്ദ് ര​ജാ​ബ് എ​ന്നി​വ​രാ​ണ് അ​വ​സാ​ന അ​ഞ്ചി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. മാ​ര്‍​ച്ച് 15നാ​ണ് പു​ര​സ്കാ​ര​വി​ത​ര​ണം.

Read More

അ​ടി​ക്കു​റി​പ്പി​ല്ലാ​തെ… തൃ​ഷ​യ്‌​ക്കൊ​പ്പ​മു​ള​ള നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​യ​ന്‍​താ​ര

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ താ​ര​റാ​ണി​മാ​രാ​ണ് ന​യ​ൻ​താ​ര​യും തൃ​ഷ​യും. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം സി​നി​മ​ക​ളി​ൽ ത​ങ്ങ​ളു​ടേ​താ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത ഇ​വ​ർ​ക്കി​ട​യി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണെ​ന്ന് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​പ്പോ​ഴും സം​സാ​ര​മു​ണ്ട്. എ​ന്നാ​ൽ ഈ ​മ​ത്സ​ര​ബു​ദ്ധി​യെ​യും ശ​ത്രു​ത​യെ​യും കു​റി​ച്ചു​ള്ള ഗോ​സി​പ്പു​ക​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ടാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​യ​ൻ​താ​ര ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കി ഇ​രു​വ​രും ഒ​രു​മി​ച്ച് പോ​സ് ചെ​യ്യു​ന്ന ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​രേ സ​മ​യം മു​ൻ​നി​ര​യി​ൽ എ​ത്തി​യ​വ​രാ​ണ്. ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്ന പ​ദ​വി ന​യ​ൻ​താ​ര സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, ത​ന്‍റെ സൗ​ന്ദ​ര്യം കൊ​ണ്ടും അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യി തൃ​ഷ​യും മാ​റി. ഇ​രു​വ​രും ത​മ്മി​ൽ ശീ​ത​സ​മ​ര​ത്തി​ലാ​ണെ​ന്നും സി​നി​മ​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കാ​റു​ണ്ടെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ കാ​ല​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​യി​രു​ന്നു ശ​ത്രു​ക്ക​ളാ​ണ് എ​ന്നു പ​റ​യു​ന്ന കാ​ല​ങ്ങ​ളി​ലും ന​യ​ൻ​സും തൃ​ഷ​യും ചി​ല സ്റ്റേ​ജു​ക​ള്‍ ഒ​രു​മി​ച്ച്…

Read More

കു​ഞ്ഞു മ​ന​സി​ൽ തു​ട​ങ്ങി​യ ബ​ക്ക​റ്റ് ലി​സ്റ്റ് പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ

ശ​രി​ക്കും ന​മ്മു​ടെ സ​മൂ​ഹം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള വ​ള​രെ ശു​ഭ​ക​ര​മാ​യ പ്ര​തീ​ക്ഷ എ​നി​ക്കു​ണ്ട്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു ബ​ക്ക​റ്റ് ലി​സ്റ്റ്. ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ക, നീ​ന്ത​ല്‍ പ​ഠി​ക്കു​ക എ​ന്ന​തൊ​ക്കെ​യാ​യി​രു​ന്നു എ​ന്‍റെ ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍. ബൈ​ക്ക് റൈ​ഡിം​ഗ് എ​ന്ന​ത് എ​നി​ക്ക് കു​ട്ടി​ക്കാ​ലം തൊ​ട്ടു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ പി​റ​കി​ല്‍ ബൈ​ക്കി​ല്‍ പോ​യി​ട്ടു​ള്ള ഏ​തൊ​രു പെ​ണ്‍​കു​ട്ടി​യു​ടേ​യും ആ​ഗ്ര​ഹ​മാ​യി​രി​ക്കും എ​നി​ക്കും ബൈ​ക്കോ​ടി​ക്ക​ണം എ​ന്ന​ത്. ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍ ചെ​യ്ത് ടി​ക്ക് ചെ​യ്ത് പോ​യ​ത് കൊ​ണ്ട് മാ​ത്രം അ​തി​ന്‍റെ ഭം​ഗി മു​ഴു​വ​നാ​കി​ല്ല. ന​മ്മ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ അ​പ്‌​ഡേ​റ്റാ​യി​രു​ന്നാ​ലെ അ​തി​ന്‍റെ ഭം​ഗി കൂ​ടു​ത​ലാ​കൂ എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. –മ​ഞ്ജു വാ​ര്യ​ർ

Read More