പ്രണയം വിട്ടൊരു കളി ഒമർ ലുലുവിന് ഇല്ലായെന്ന് തോന്നുന്നു. ഇത്തവണ ബിടെക്ക്കാരെയും മെക്കാനിക്കുകാരെയും വിട്ട് പ്ലസ് വണ്‍-പ്ലസ്ടു പിള്ളേരെയാണ് കക്ഷി പ്രണയക്കൂട്ടിൽ അടച്ചിട്ടിരിക്കുന്നത്. പ്ലസ് വണ്ണിൽ ചേരുന്പോൾ പ്രണയം തുടങ്ങിക്കോണമെന്ന് സംവിധായകൻ പറഞ്ഞാൽ പിള്ളേർക്ക് പ്രണയിക്കാതിരിക്കാൻ പറ്റുമോ. തുടക്കം മുതലേ പ്രണയം സ്ക്രീനിൽ പാറിപ്പറക്കുകയാണ്. ആദ്യമേ പറഞ്ഞേക്കാം, ആരാണെങ്കിലും പ്ലസ്ടു തലത്തിൽ നിന്നെ ഒരു അഡാറ് ലവ് കാണാവൂ. സംവിധായകൻ ഉദ്ദേശിച്ച ഫീൽ കിട്ടണേൽ ആ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്നേ പറ്റു. ചിരി വേണ്ടുവോളം കുത്തിനിറച്ചാണ് ഇത്തവണയും സംവിധായകൻ എത്തിയിരിക്കുന്നത്. കുട്ടിക്കളികൾ കാട്ടി തുടങ്ങി തീക്കളിയിൽ ചെന്നുനിൽക്കുന്ന ഈ കുഞ്ഞു ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ അധികമായി കടന്നുകൂടിയിട്ടില്ല. ഫ്രീക്ക് പിള്ളേരുടെ കഥ പറയുന്പോൾ കടന്നുവരാറുള്ള ദ്വയാർഥങ്ങളെ സംവിധായകൻ ചിത്രത്തിൽ ഒതുക്കി നിർത്തിയിട്ടുണ്ട്. പ്രണയത്തിന് നാണമാകും… ഒമറിന്റെ പ്രണയ സങ്കല്പങ്ങൾ കാണുന്പോൾ പ്രണയത്തിനു തന്നെ ചിലപ്പോൾ നാണം വന്നേക്കാം. പതിവ്…
Read MoreCategory: Movies
വാലന്റൈൻസ് ദിനത്തിൽ ചിരിപ്പിച്ച് ധർമജനും പിഷാരടിയും
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ ചിരിപൂരമൊരുക്കുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു സ്റ്റേജ് ഷോയ്ക്കിടെ പകർത്തിയ ചിത്രം ധർമജൻ പങ്കുവച്ചപ്പോൾ ഒരു ചാനൽ പരിപാടിക്കിടെ എടുത്ത ചിത്രവമാണ് പിഷാരടി പങ്കുവച്ചത്. ഇരു ചിത്രത്തിലും ധർമജൻ ധരിച്ചിരിക്കുന്നത് പെണ്‍വേഷമാണ്. ഒരു ചിത്രത്തിൽ നാടൻ പെണ് വേഷമാണെങ്കിൽ അടുത്ത ചിത്രത്തിൽ അമ്മയുടെ വേഷമാണ് ധർമജന്റേത്. സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ചിത്രങ്ങൾക്ക് രസകരമായ അഭിപ്രായം പങ്കുവച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreവണ്ണം കുറച്ച് കൂടുതൽ സുന്ദരിയായി അനുഷ്ക
അനുഷ്ക ഷെട്ടി സുന്ദരിയാണ്. ഇപ്പോഴവട്ടെ അതി സുന്ദരിയും. തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വണ്ണം കുറച്ച് അതീവ ചെറുപ്പമായാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കുട്ടീഞ്ഞോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വണ്ണം കൂടിയതു കൊണ്ട് പല ചിത്രങ്ങളിൽ നിന്നും അനുഷ്കയെ മാറ്റി നിർത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു. ബാഗമതി മാത്രമാണ് അനുഷ്കയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക. 2015-ൽ പുറത്തിറങ്ങിയ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായാണ് അനുഷ്ക ശരീരഭാരം വർധിപ്പിച്ചത്. എന്നാൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കുക എന്നത് ശ്രമകരമായിരുന്നു. ഇതോടെ വിദേശത്തു വച്ച് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് താരം വിധേയയായി. ഇതിനിടയിൽ പുറത്തിറങ്ങിയ ബാഹുബലി-2,…
Read Moreആര്യയും സയ്യേഷയും വിവാഹിതരാകുന്നു
ആര്യയും നടി സയ്യേഷയും വിവാഹിതരാകുന്നു. ആര്യയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. വാലന്റൈൻസ് ദിനമാണ് വിവാഹിതരാകുവാൻ പോകുന്ന സന്തോഷ വാർത്ത അറിയിക്കാൻ താരം തെരഞ്ഞെടുത്തത്. മാർച്ചിൽ വിവാഹം നടക്കുമെന്നും ആര്യ അറിയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇരുവർക്കും ആശംസ നേർന്ന് പ്രമുഖ നടന്മാരും സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്. സൂര്യ, മോഹൻലാൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പാനിലും ഇരുവരും അഭിനയിക്കുന്നുണ്ട്.
Read Moreസിനിമ ഇറങ്ങും വരെ കാത്തിരിക്കൂ: ഓവിയ
90 എംഎൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഓവിയയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് നിരവധി പേർ. സ്ത്രീസ്വാതന്ത്ര്യം ആസ്വദിക്കുന്ന കുറേ പെണ്കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഓവിയ. പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കൂ എന്നും മലയാളി കൂടിയായ ഓവിയ ആരാധകരോട് പറഞ്ഞു. നിവീസ് എന്റര്ടെയ്ൻമെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്സണ് പോള്‍, മസൂണ്‍ ശങ്കർ, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും അതിഥി താരമായി ചിമ്പുവുമുണ്ട്. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.
Read Moreഇത് നയൻസ് തന്നെയോ ?
ലേഡി സൂപ്പർ താരം നയൻതാരയുടെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ സംസാരവിഷയം. നയന്‍താര ഇരട്ടവേഷത്തിലഭിനയിക്കുന്ന ഐറ എന്ന ചിത്രത്തിലാണ് അദ്ഭുതപ്പെടുത്തുന്ന വേഷപ്പകർച്ച. ലക്ഷ്മി, മാ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.എം. സർജുൻ ആണ് ഐറ സംവിധാനം ചെയ്യുന്നത്. കലൈയരശൻ, യോഗി ബാബു എന്നിവരെ കൂടാതെ മലയാളി താരം കുളപ്പുള്ളി ലീലയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
Read Moreജെന്നിഫര്‍ ലോറൻസ് വിവാഹിതയാകുന്നു
ഹോളിവുഡ് താരവും ഓസ്കര് ജേതാവുമായ ജെന്നിഫര്‍ ലോറൻസ് വിവാഹിതയാകുന്നു. ഒന്‍പത് മാസം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് കാമുകനായ കുക്ക് മറോണിയെ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്. ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. 2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെന്നിഫര്‍ ലോറൻസിനെ ഓസ്കർ അവാർഡ് തേടിയെത്തിയത്.
Read Moreചികിത്സയ്ക്കു വിട; ഇർഫാൻ ഖാൻ തിരക്കുകളിലേക്ക്
കാൻസർ ബാധിതനായതിനെ തുടർന്ന് നടൻ ഇർഫാൻ ഖാൻ ലണ്ടനിൽ ഏറെ നാളുകളായി ചികിത്സയിരുന്നു. ഇപ്പോഴിത ചികിത്സ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ താരം വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 22ന് ഹിന്ദി മീഡിയം 2വിന്റെ ചിത്രീകരണത്തിന് താരം എത്തും. 2017ൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കാൻസർ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് താരം ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിച്ചത്.
Read Moreഎനിക്കിഷ്ടം പ്രിക് എന്ന പേര്; പ്രിയങ്ക ചോപ്ര
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തന്റെ പേരിനോടൊപ്പം ഭർത്താവും അമേരിക്കൻ നടനുമായ നിക് ജോനാസിന്റെ പേരു കൂടി ഒൗദ്യോഗികമായി ഉൾപ്പെടുത്താൻ ആലോചിക്കുന്നു. പ്രിയങ്ക ചോപ്ര ജോനാസ് എന്നായിരിക്കും പ്രിയങ്ക ഇനി അറിയപ്പെടാൻ പോകുന്നത്. നിക് ജോനസുമായുള്ള വിവാഹശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പേരു മാറ്റിയിരുന്നു. ഭർത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം ചേർക്കുന്നത് വലിയ അഭിമാനമായി കാണുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. നിക്കിന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോൾ ഒരു കുടുംബമാണ്. ഇതു പോലുള്ള കാര്യങ്ങളിൽ ഞാൻ കുറച്ച് പഴഞ്ചനും പാരന്പര്യ രീതി പിന്തുടരുന്ന ആളുമാണ്. പേര് മാറ്റം എന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും മാറ്റില്ല. ഞാൻ എന്താണോ അതിനൊപ്പം ഒരാൾ കൂടിച്ചേർന്നു-പ്രിയങ്ക പറയുന്നു. ഇരുവർക്കുമായി ഒരു ചെല്ലപ്പേരും പ്രിയങ്ക കണ്ടു വച്ചിട്ടുണ്ട്, പ്രിയങ്കയും നിക്കും…
Read Moreരാഹുൽ ഗാന്ധിയുടെ ജീവിതം സിനിമയാകുന്നു; അണിയറയിലൊരുങ്ങുന്നത് “മൈ നെയിം ഈസ് രാഗ’
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ ജീവിതത്തെ ആസ്പദമായൊരുങ്ങിയ ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനു ശേഷം രാഷ്ട്രിയം പ്രമേയമായി മറ്റൊരു സിനിമയൊരുങ്ങുന്നു. “മൈ നെയിം ഈസ് രാഗാ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ ഗാന്ധിയുടെ ജീവിതമാണ് പറയുന്നത്. രൂപേഷ് പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയായി വേഷമിടുന്നത് അശ്വിനി കുമാർ ആണ്. രാജു ഖേറാണ് ചിത്രത്തിൽ മൻമോഹൻ സിംഗിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ് ചിത്രം തീയറ്ററുകളിലെത്തും. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കഥാപാത്രങ്ങളായി എത്തും. ഹിമന്ത കപാഡിയാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More