സോ​​​ഫ്റ്റ് ടെ​​​ന്നീ​​​സ് ചാ​​​മ്പ്യൻ​​​ഷി​​​പ്പ്; ദി​യാ പോ​ളി ന​യി​ക്കും

കോ​​​ഴി​​​ക്കോ​​​ട്: നാ​​ളെ മു​​​ത​​​ൽ 29 വ​​​രെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പ് സോ​​​ഫ്റ്റ് ടെ​​​ന്നീ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നുള്ള കേ​​​ര​​​ള ടീ​​​മി​​​നെ കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ എം​​​എ ഇം​​​ഗ്ലീ​​​ഷ് വി​​​ദ്യാ​​​ർ​​​ഥി​​നി ദി​​​യാ പോ​​​ളി ന​​​യി​​​ക്കും. ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ: ജെ. ​​​ചൈ​​​ത​​​ന്യ, ബി. ​​​സ​​​ഞ്ജു, എ​​​ച്ച്. ഹ​​​രി​​​ഷ്മ, ഇ.​​​ സൂ​​​ര്യ കൃ​​​ഷ്ണ. കോ​​​ച്ച്: എ​​​ൻ. ഷി​​​ബു. മാ​​​നേ​​​ജ​​​ർ: കെ. ​​​അ​​​മൃ​​​ത.

Read More

ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ്; 11 മെഡൽ നേട്ടവുമായി ആറാം സ്ഥാനത്ത് ഇന്ത്യ

ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ. തി​​​​ങ്ക​​​​ളാ​​​​ഴ്ച ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും നാ​​​​ലു വെ​​​​ങ്ക​​​​ല​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റ് മെ​​​​ഡ​​​​ൽകൂ​​​​ടി നേ​​​​ടി. ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​കെ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം 11 ആ​​​​യി (ര​​​​ണ്ടു സ്വ​​​​ർ​​​​ണം, മൂ​​​​ന്നു വെ​​​​ള്ളി, ആ​​​​റു വെ​​​​ങ്ക​​​​ലം). മെ​​​​ഡ​​​​ൽപ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ചൈ​​​​ന ഒ​​​​ന്നാ​​​​മ​​​​തും ഇ​​​​ന്ത്യ ആ​​​​റാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്. ഷൂ​​​​ട്ടിം​​​​ഗി​​​​ലും ക്രി​​​​ക്ക​​​​റ്റി​​​​ലു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ സു​​​​വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ. പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം ഷൂ​​​​ട്ടിം​​​​ഗി​​​​ലെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം ​​​​സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്. രു​​​​​​​ദ്രാ​​​​​​​ങ്കിഷ് പാ​​​​​​​ട്ടീ​​​​​​​ൽ, ദി​​​​​​​വ്യാ​​​​​​​ൻ​​​​​​​ഷ് പ​​​​​​​ൻ​​​​​​​വ​​​​​​​ർ, ഐ​​​​​​​ശ്വ​​​​​​​രി പ്ര​​​​​​​താ​​​​​​​പ് സിം​​​​​​​ഗ് തോ​​​​​​​മ​​​​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ടീ​​​​മി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ. ഇ​​​​ന്ത്യ 1893.7 പോ​​​​യി​​​​ന്‍റ് നേ​​​​ടി. ര​​​​ണ്ടാം സ്വ​​​​ർ​​​​ണം വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഫൈ​​​​ന​​​​ലി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യെ 19 റ​​​​ണ്‍സി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ല​​​​യാ​​​​ളിതാ​​​​രം മി​​​​ന്നു​​​​മ​​​​ണി​​​​യും സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ അം​​​​ഗ​​​​മാ​​​​ണ്. ഹാ​​​​ങ്ഝൗ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ…

Read More

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഇ​ന്ത്യ​ക്ക് രണ്ട് സ്വ​ർ​ണം

ഹാ​ങ്ഝൗ: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന പ​ത്തൊ​മ്പ​താ​മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് രണ്ട് സ്വ​ർ​ണം. ഷൂ​ട്ടിം​ഗി​ൽ ലോ​ക റി​ക്കാ​ർ​ഡോ​ടെ​യാ​ണു സ്വ​ര്‍​ണ​നേ​ട്ടം. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം സ്വർണം ഇന്ത്യ സ്വന്തമാക്കിയത്.  പു​രു​ഷ വി​ഭാ​ഗം 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ രു​ദ്രാ​ൻ​ക​ഷ് പാ​ട്ടീ​ൽ, ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​ർ, ദി​വ്യാ​ൻ​ഷ് സിം​ഗ് പ​ൻ​വാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 1893.7 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ന്‍ ടീം ​നേ​ടി​യ​ത്. കൊ​റി​യ ര​ണ്ടാം സ്ഥാ​ന​വും ചൈ​ന മൂ​ന്നാം സ്ഥാ​ന​വും​ക​ര​സ്ഥ​മാ​ക്കി. സ്വ​ർ​ണം നേ​ടി​യ മൂ​ന്ന് ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ലും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.തു​ഴ​ച്ച​ലി​ൽ ര​ണ്ടു വെ​ങ്ക​ല മെ​ഡ​ൽ കൂ​ടി ഇ​ന്ത്യ​ക്ക് ഇ​ന്നു തു​ട​ക്ക​ത്തി​ൽ​ത​ന്നെ ല​ഭി​ച്ചു. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ തു​ഴ​ച്ചി​ലി​ൽ മൂ​ന്നു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ച് മെ​ഡ​ലു​ക​ൾ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പു​രു​ഷ വി​ഭാ​ഗം ലൈ​റ്റ് വെ​യ്റ്റ് ഡ​ബി​ൾ സ്ക​ൾ​സി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​വി​ന്ദ് സിം​ഗ്, അ​ർ​ജു​ൻ ലാ​ൽ ജ​ട്ട് സ​ഖ്യം…

Read More

ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ്; വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ ആ​ന്‍റിം പം​ഗ​ൽ ഒ​ളി​മ്പിക്സ് ക്വാ​ട്ട ഉ​റ​പ്പി​ച്ചു

ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ആ​ന്‍റിം പം​ഗ​ൽ. 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ 16-6ന് ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​നൊ​പ്പം ഒ​ളി​മ്പി​ക്സ് ക്വാ​ട്ട​യും താ​രം ഉ​റ​പ്പാ​ക്കി. ബെ​ൽ​ഗ്രേ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് പ​ത്തൊ​മ്പ​തു​കാ​രി​യാ​യ പം​ഗ​ൽ നേ​ടി​യ​ത്. അ​ണ്ട​ര്‍ 20 ലോ​ക ചാ​മ്പ്യ​നാ​യി 2022, 23ൽ ​പ​ട്ടം നേ​ടി​യ താ​രം 2023 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

Read More

ഉടച്ചുവാര്‍ത്ത് പ്രതിരോധം ശക്തിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്‌

  കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ 2023-24 സീ​​​സ​​​ണി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​റ​​​ങ്ങി​​​യ​​​ത് അ​​​ടി​​​മു​​​ടി മാ​​​റ്റ​​​വു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ വെ​​​റും മൂ​​​ന്ന് ക​​​ളി​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ ഇ​​​ന്ന​​​ല​​​ത്തെ ഓ​​​പ്പ​​​ണ​​​റി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. അ​​​താ​​​യ​​​ത് ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ക​​​ളി​​​ക്കാ​​​രു​​​മാ​​​യി ത​​​ട്ടി​​​ച്ചാ​​​ൽ 3-8 എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പു​​​തു​​​മ. ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ​​​തി​​​രേ ഇ​​​ന്ന​​​ലെ ഇ​​​റ​​​ങ്ങി​​​യ സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഡി​​​ഫെ​​​ൻ​​​സീ​​​വ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ജീ​​​ക്സ​​​ണ്‍ സിം​​​ഗ്, അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ, മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ഡാ​​​നി​​​ഷ് ഫ​​​റൂ​​​ഖ് ബ​​​ട്ട് എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ബ്ലാ​​​സ്റ്റേ​​​ഴ്സ് നി​​​ര​​​യി​​​ല്‍​നി​ന്നു​ണ്ടാ​യി​രു​ന്ന​ത്. പ​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മ​​​ത്തി​​​ലു​​​ള്ള ഗ്രീ​​​ക്ക് സൂ​​​പ്പ​​​ർ ഫോ​​​ർ​​​വേ​​​ഡ് ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഘാ​​​ന സെ​​​ന്‍റ​​​ർ സ്ട്രൈ​​​ക്ക​​​ർ ഖ്വാ​​​മെ പെ​​​പ്ര​​​യാ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം ന​​​യി​​​ച്ച​​​ത്. പെ​​​പ്ര​​​യ്ക്ക് ഒ​​​പ്പം കൂ​​​ടി​​​യ​​​ത് ജാ​​​പ്പ​​​നീ​​​സ് ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​യ ഡൈ​​​സു​​​കെ സ​​​കാ​​​യ്. പു​​​തി​​​യ മു​​​ഖ​​​ങ്ങ​​​ളാ​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ത് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​മാ​​​യി​​​രു​​​ന്നു. സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലെ…

Read More

പൊ​​​ളി​​​ച്ച​​​ടു​​​ക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

  കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ (ഐ​​​എ​​​സ്എ​​​ൽ) പ​​​ത്താം സീ​​​സ​​​ണി​​​ൽ മി​​​ന്നും പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​യെ ത​​​ക​​​ർ​​​ത്ത് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നേ​​​റ്റ മു​​​റി​​​വി​​​നു ചെ​​​റി​​​യ പ​​​ക​​​രം വീ​​​ട്ട​​​ലാ​​​യി ഇ​​​ന്ന​​​ല​​​ത്തെ ജ​​​യം. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ര​​​ണ്ടു ഗോ​​​ളു​​​ക​​​ളും പി​​​റ​​​ന്ന​​​ത്. 52-ാം മി​​​നി​​​റ്റി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്‍റെ വീ​​​ൻ​​​ഡ്രോ​​​പ്പി​​​ന്‍റെ സെ​​​ൽ​​​ഫ് ഗോ​​​ളി​​​ലൂ​​​ടെ​​​യും 68-ാം മി​​​നി​​​റ്റി​​​ൽ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ​​​യി​​​ലൂ​​​ടെ​​​യും ബ്ലാ​​​സ്റ്റേ​​​ഴ്സ് മു​​​ന്നി​​​ലെ​​​ത്തി. ക​​​ർ​​​ട്ടി​​​ൽ മെ​​​യി​​​നി​​​ലൂ​​​ടെ ബം​​​ഗ​​​ളൂ​​​രു ആ​​​ശ്വാ​​​സ​​​ഗോ​​​ൾ ക​​​ണ്ടെ​​​ത്തി. പൊ​​​ളി​​​ച്ച​​​ടു​​​ക്കി ക്യാ​​​പ്റ്റ​​​ൻ അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 4-4-2 ശൈ​​​ലി​​​യി​​​ലാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്ന​​​ലെ ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ടോ​​​പ്പ്സ്കോ​​​റ​​​ർ ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മെ​​​ന്‍റ​​​കോ​​​സി​​​നു പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ടീ​​​മി​​​ൽ ഇ​​​ടം​​​കി​​​ട്ടി​​​യി​​​ല്ല. പു​​​തു​​​താ​​​യി ടീ​​​മി​​​ലെ​​​ത്തി​​​യ ഘാ​​​ന സ്ട്രൈ​​​ക്ക​​​ർ ക്വാ​​​മേ പെ​​​പ്ര​​​യെ​​​യും…

Read More

ലൂ​ര്‍​ദി​യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ കി​രീ​ടം മാ​ന്നാ​നം സെന്‍റ് എ​ഫ്രേം​സി​ന്

കോ​​ട്ട​​യം: 18-ാമ​​ത് ലൂ​​ര്‍​ദി​​യ​​ന്‍ ബാ​​സ്‌​​ക​​റ്റ് ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റി​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ പു​​ളി​​ങ്കു​​ന്ന് സെ​ന്‍റ് ജോ​​സ​​ഫി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി മാ​​ന്നാ​​നം സെ​ന്‍റ് എ​​ഫ്രേം​​സ് (85-47) ജേ​​താ​​ക്ക​​ളാ​​യി. ടൂ​​ര്‍​ണ​​മെ​​ന്‍റി​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യി മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സി​​ന്‍റെ ജോ​​യ​​ല്‍ മാ​​ത്യു​​വി​​നെ​​യും ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യി പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫി​​ന്‍റെ അ​​ശ്വി​​ന്‍ കൃ​​ഷ്ണ​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ല​വ​​റി​​നെ (56-49) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തേ​​വ​​ര എ​​സ്എ​​ച്ച് ജേ​​താ​​ക്ക​​ളാ​​യി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​രി​​യാ​​യി തേ​​വ​​ര എ​​സ്എ​​ച്ചി​​ന്‍റെ ടി​​യോ​​ണ ആ​​ന്‍ ഫി​​ലി​​പ്പി​​നെ​​യും ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യി കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ല​​വ​​റി​​ന്‍റെ ഹെ​​ല​​ന്‍ ജോ​​യി​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ​​ബ് ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗം ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി ഡോ​​ണ്‍ ബോ​​സ്‌​​കോ​​യെ (24- 10) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കോ​​ട്ട​​യം ലൂ​​ര്‍​ദ് ജേ​​താ​​ക്ക​​ളാ​​യി. ലൂ​​ര്‍​ദി​​ന്‍റെ അ​​ഷ്‌​​ക​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യും ഡോ​​ണ്‍ ബോ​​സ്‌​​കോ​​യു​​ടെ വൈ​​ഷ്ണ​​വ് ടി. ​​വി​​നോ​​ദ് ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.…

Read More

ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക​ഗാ​നം ത​രം​ഗ​മാ​യി

ദു​ബാ​യ്: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി. “ദി​ൽ ജ​ഷ​ൻ ബോ​ലെ…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ഐ​സി​സി​ക്കു വേ​ണ്ടി ചി​ട്ട​പ്പെ​ടു​ത്തി​യ​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്രീ​തം ച​ക്ര​വ​ർ​ത്തി​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​വീ​ർ സിം​ഗാ​ണു ഗാ​ന​ത്തി​ലെ പ്ര​ധാ​ന​താ​രം. ഒ​പ്പം സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്രീ​ത​വു​മു​ണ്ട്. ശ്ലോ​കെ ലാ​ൽ, സാ​വേ​രി വ​ർ​മ എ​ന്നി​വ​രാ​ണു ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്രീ​തം, ന​കാ​ഷ് അ​സീ​സ്, ശ്രീ​രാ​മ ച​ന്ദ്ര, അ​മി​ത് മി​ശ്ര, ജോ​ണി​ത ഗാ​ന്ധി, ആ​കാ​ശ, ച​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ഗാ​നം ആ​ല​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ന​വം​ബ​ർ 19 വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും. 2011ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ൽ​വ​ച്ച്…

Read More

ഐഎസ്എല്‍ ; കൊച്ചിയില്‍ ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത് മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വിൽ

  കൊ​​ച്ചി: ഒ​​മ്പ​​തു വ​​ര്‍ഷ​​മാ​​യി കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന ക​​ലി​​പ്പ​​ട​​ക്കി ക​​പ്പ​​ടി​​ക്കാ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സും തോ​​ല്‍വി​​യെ​​ന്ന് വെ​​റു​​തെപോ​​ലും ചി​​ന്തി​​ക്കാ​​ത്ത മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യും നേ​​ര്‍ക്കു​​നേ​​ര്‍ വ​​രു​​ന്ന ഉ​​ശി​​ര​​ന്‍ പോ​​രാ​​ട്ട​​ത്തോ​​ടെ ഐ​​എ​​സ്എ​​ല്‍ പ​​ത്താം സീ​​സ​​ണി​​ന് ഇ​​ന്ന് ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കി​​ക്കോ​​ഫ്. ടി​​ക്ക​​റ്റു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും വി​​റ്റു​​തീ​​ര്‍ന്ന​​തോ​​ടെ മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വി​​ലാ​​കും ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത്. രാ​​ത്രി എ​​ട്ടി​​ന് സ്‌​​പോ​​ര്‍ട്‌​​സ് 18ലും ​​സൂ​​ര്യ മൂ​​വീ​​സി​​ലും ത​​ത്‌​​സ​​മ​​യം ക​​ളി കാ​​ണാം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഗ്രൗ​​ണ്ട് വി​​ട്ടി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​ന​​ത്തി​​ന് ടീം ​​വ​​ലി​​യ വി​​ല ന​​ല്‍കേ​​ണ്ടി​​യും വ​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്നു​​ണ്ടാ​​യ വി​​ല​​ക്ക് തീ​​രാ​​ത്ത​​തി​​നാ​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ ഇ​​വാ​​ന്‍ വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന് പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന്‍റെ കീ​​ഴി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ ​​ഓ​​ഫി​​ലെ​​ത്തി​​യി​​രു​​ന്നു. മൂ​​ന്നു ത​​വ​​ണ ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ കി​​രീ​​ട​​മു​​യ​​ര്‍ത്താ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നാ​​യി​​ട്ടി​​ല്ല. തു​​ട​​ര്‍ച്ച​​യാ​​യ…

Read More

ഏ​​​ക​​​ദി​​​ന റാ​​​ങ്കിം​​​ഗ്; മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് വീ​​​ണ്ടും ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്

മും​​​ബൈ: ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന റാ​​​ങ്കിം​​​ഗി​​​ൽ ഇ​​​ന്ത്യ​​​ൻ പേ​​​സ​​​ർ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് വീ​​​ണ്ടും ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഏ​​​ഷ്യാ ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ശ്രീ​​​ല​​​ങ്ക​​​യെ ത​​​ക​​​ർ​​​ത്ത പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തി​​​ൽ, ഒ​​​ന്പ​​​താം റാ​​​ങ്കി​​​ലാ​​​യി​​​രു​​​ന്ന താ​​​രം ഒ​​​റ്റ​​​യ​​​ടി​​​ക്ക് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​രി​​​യ​​​റി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് സി​​​റാ​​​ജ് റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ നേ​​​ട്ടം.

Read More