മാങ്ങാട്ടുപറമ്പ്: സംസ്ഥാന സ്കൂൾ കായികമേളയിൽ ലോംഗ്ജംപിൽ റിക്കാർഡ്. സീനിയർ പെൺകുട്ടികളുടെ ലോംഗ്ജംപിൽ ആൻസി സോജൻ ദേശീയ റിക്കാർഡോടെ സ്വർണം നേടി. 6.24 മീറ്റർ ദൂരം ചാടിയ ആൻസി ദേശീയ റിക്കാർഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയാണ് ആൻസി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റിക്കാർഡിനൊപ്പം എത്തി. 6.05 മീറ്റർ ദൂരമാണ് പ്രഭാവതി ചാടിയത്.
Read MoreCategory: Sports
സഞ്ജുവിനു ചൂണ്ടയെറിഞ്ഞ് കോഹ്ലിപ്പടയുടെ ആരാധകൻ; കൊത്താതെ റോയൽസ്
ബംഗളുരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിനു തിരശീല വീണത് കഴിഞ്ഞ ദിവസമാണ്. രാജസ്ഥാൻ റോയൽസ് വിശ്വസ്തതാരം അജിൻക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിനു കൈമാറിയതായിരുന്നു ഒടുവിലെ പ്രധാന വാർത്ത. രഹാനെയെപോലെ തന്നെ രാജസ്ഥാൻ നിരയിലെ വിശ്വസ്തനാണു മലയാളിതാരം സഞ്ജു സാംസണ്. വിലക്കിനുശേഷം ടീം മടങ്ങിയെത്തിയപ്പോൾ രാജസ്ഥാൻ ആദ്യം ടീമിലേക്ക് തിരികെകൊണ്ടുവന്ന താരങ്ങളിൽ സഞ്ജുവുമുണ്ടായിരുന്നു. സഞ്ജുവുമായി ബന്ധപ്പെട്ട ഒരു സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. “സഞ്ജു സാംസണിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിൽക്കാൻ താത്പര്യമുണ്ടോ?’ എന്നായിരുന്നു രാജസ്ഥാൻ റോയൽസ് ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്ത് ആരാധകന്റെ ചോദ്യം. ഇതിനു റോയൽസ് മറുപടി നൽകി. “വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ എന്നായിരുന്നു റോയൽസിന്റെ മറുപടി. മറുപടി ട്വീറ്റിൽ റോയൽ ചാലഞ്ചേഴ്സിനെ ടാഗ് ചെയ്യാനും രാജസ്ഥാൻ മറന്നില്ല. പിന്നാലെ…
Read Moreഅജിങ്ക്യ രഹാനെ ഡൽഹി ക്യാപ്പിറ്റൽസിലേക്ക്
ഐഎസ്എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന അജിങ്ക്യ രഹാനെ ക്ലബ് വിട്ടു. അടുത്ത സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമാകും അജിങ്ക്യ കളിക്കുക. ഇക്കാര്യം ഇരു ഫ്രാഞ്ചൈസികളും ഇന്നലെ സ്ഥിരീകരിച്ചു. ആർ. അശ്വിനെ കിംഗ്സ് ഇലവണ്‍ പഞ്ചാബിൽനിന്ന് ഡൽഹിയിലെത്തിച്ചതിനു പിന്നാലെയാണ് രഹാനെയെയും ക്യാപ്പിറ്റൽസ് റാഞ്ചിയത്. ഇതോടെ ക്യാപ്പിറ്റൽസിൽ ഇന്ത്യൻ താരങ്ങളും നീണ്ട നിരയായി. ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവർക്കൊപ്പം രഹാനെയും ക്യാപ്പിറ്റൽസിലെത്തി. രാജസ്ഥാൻ റോയൽസിനായി ഏറ്റവും അധികം മത്സരം കളിച്ച താരമാണ് രഹാനെ, 106 എണ്ണം. അതിൽ 100 എണ്ണം ഐപിഎലിലും ആറ് എണ്ണം ചാന്പ്യൻസ് ലീഗ് ട്വന്റി-20യിലുമാണ് റോയൽസിനായി കളിച്ചത്. റോയൽസിനായി ഏറ്റവും അധികം റണ്‍സ് നേടിയതും രഹാനെയാണ്, 35.60 ശരാശരിയിൽ 3098.
Read Moreകൗമാര കുതിപ്പിനു കാതോർത്ത്
മാങ്ങാട്ടുപറന്പ് (കണ്ണൂർ): ട്രാക്കും ഫീൽഡും തയാർ. പോരാട്ടച്ചൂട് പകരാൻ താരങ്ങളും എത്തിത്തുടങ്ങി. പുതുവേഗവും ദൂരവും ഉയരവും കാതോർക്കുകയാണ് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുത്തൻ സിന്തറ്റിക് ടർഫ്. അറുപത്തിമൂന്നാമത് കേരള സ്കൂൾ കായികോത്സവത്തിന് വരവറിയിച്ച് ഇന്നലെ കണ്ണൂർ നഗരത്തിൽ വിളംബരഘോഷയാത്ര നടത്തി. സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ, ഹോളിഫാമിലി സ്കൂൾ കട്ടിപ്പാറ, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കായികതാരങ്ങൾ ഇന്നലെ കണ്ണൂരിലെത്തി. നിലവിലുള്ള ജേതാക്കളും പത്തുതവണ ചാമ്പ്യൻമാരുമായ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ മത്സരരംഗത്തില്ല. നാളെ രാവിലെ ഏഴിന് സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് ട്രാക്ക് ഉണരുക. രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 3.30ന് കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസമന്ത്രി സി.…
Read Moreകടുവ കുടുങ്ങി
ഇൻഡോർ: കടുവകൾ എന്ന വിളിപ്പേരുമാത്രമേയുള്ളൂ എന്ന് ബംഗ്ലാദേശ് തെളിയിച്ചു. പുകൾപ്പെറ്റ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ കടുവകൾ കുടുങ്ങി. ഇൻഡോറിൽ ഇതോടെ ബംഗ്ലാദേശിനു മുന്നിലെ എല്ലാ വാതിലും അടയപ്പെട്ടു. മുഹമ്മദ് ഷാമിയും (3/27) ഇഷാന്ത് ശർമയും (2/20) ഉമേഷ് യാദവും (2/47) ചേർന്ന് കടുവകളെ കശക്കിയെറിഞ്ഞു. അതോടെ, 58.3 ഓവറിൽ 150 റണ്‍സിന് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശർമയുടെ (ആറ്) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മായങ്ക് അഗർവാളും (37 നോട്ടൗട്ട്) ചേതേശ്വർ പൂജാരയുമാണ് (43 നോട്ടൗട്ട്) ക്രീസിൽ. ബംഗ്ലാദേശിനേക്കാൾ 64 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. ഷാമി, ഇഷാന്ത് ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത് ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയുമായിരുന്നു. 105 പന്തിൽ 43 റണ്‍സ് എടുത്ത്…
Read Moreഫിഫ അണ്ടർ-17 ലോകകപ്പ് സെമി ഫൈനൽ ലൈനപ്പായി
ബ്രസീലിയ: ഫിഫ അണ്ടർ-17 ലോകകപ്പ് സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ മെക്സിക്കോ-നെതർലൻഡ്സിനെ നേരിടും. രണ്ടാം സെമിയിൽ ആതിഥേയരായ ബ്രസീൽ ഫ്രാൻസിനെ നേരിടും. കരുത്തരായ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ടികുത്തിച്ചാണ് ബ്രസീൽ സെമിയിൽ കടന്നത്. ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിനെ തകർത്താണ് ഫ്രാൻസ് മുന്നേറിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് പടയുടെ ജയം. വരുന്ന വെള്ളിയാഴ്ച ഗാമയിലെ ബെസേരാ സ്റ്റേഡിയത്തിൽ വച്ച് സെമി പോരാട്ടങ്ങൾ നടക്കും.
Read More“ഫുട്ബോൾ കളി മാത്രമല്ല, ജീവിതവുമായിരുന്നു’; സുശാന്ത് മാത്യു ബൂട്ടഴിച്ചു
കോഴിക്കോട്: ഐഎസ്എൽ ചരിത്രത്തിലെ തന്നെ മനോഹരമായ ഗോളുകളിൽ ഒന്നിന്റെ ഉടമ സുശാന്ത് മാത്യു പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിക്കുന്നു. മലയാളി താരമായ സുശാന്ത് തന്നെയാണു വിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്. ജീവിതത്തിൽ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാൻ. ഫുട്ബോൾ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു. ഇത്രയും കാലം സ്വപ്നതുല്ല്യമായ ജീവിതമാണ് ഫുട്ബോൾ നൽകിയത്. കളിച്ച ക്ലബ്ബുകൾക്കും പരിശീലിപ്പിച്ചവർക്കുമെല്ലാം നന്ദി പറയുന്നു- സുശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്, വാസ്കോ എസ്സി ഗോവ, റെഡ് ഡെവിൾസ്, മഹീന്ദ്ര യുനൈറ്റഡ്, നെരോക എഫ്സി, പൂന സിറ്റി, എഫ്സി കൊച്ചിൻ, തുടങ്ങി നിരവധി ക്ലബുകൾക്കായി സുശാന്ത് മാത്യു കളിച്ചിട്ടുണ്ട്. 1997-ൽ എഫ്സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം. 2015-ൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി നേടിയ ലോംഗ് റേഞ്ചർ ഗോളിന്റെ പേരിലാണ് സുശാന്തിനെ…
Read Moreഎതിരില്ലാതെ ബംഗളൂരു; ജയിക്കാനാവാതെ ചെന്നൈയിൻ
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ ആദ്യ പകുതിയിൽത്തന്നെ ബംഗളൂരു രണ്ട് ഗോളിനു മുന്നിലെത്തിയിരുന്നു. 14-ാം മിനിറ്റിൽ എറിക് പാർതലുവിലൂടെ ബംഗളൂരു എഫ്സി ലീഡ് നേടി. 25-ാം മിനിറ്റിൽ സുനിൽ ഛേത്രി ആതിഥേയരുടെ ഗോൾ വ്യത്യാസം 2-0 ആക്കി ഉയർത്തി. 84-ാം മിനിറ്റിൽ ഹോകിപ്പിലൂടെ ബംഗളൂരു ചെന്നൈയിന്റെ വലയിൽ മൂന്നാം തവണയും പന്ത് നിക്ഷേപിച്ചു. ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്ത് എത്തി. ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ചെന്നൈയിൻ അവസാന സ്ഥാനത്താണ്.
Read Moreകുട്ടിക്രിക്കറ്റിലെ വിസ്മയക്കുട്ടി; സച്ചിനെ മറികടന്ന് ഷെഫാലി
സെൻറ് ലൂയിസ്: സച്ചിൻ തെണ്ടുൽക്കറുടെ 30 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്ത് വനിതാ ക്രിക്കറ്റ് വിസ്മയം ഷെഫാലി വർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഷെഫാലി വർമ്മ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ആദ്യ ട്വന്റി-20യിലാണ് ഷെഫാലി റിക്കാർഡ് കുറിച്ചത്. അർധ സെഞ്ചുറി തികയ്ക്കുമ്പോൾ 15 വയസാണ് ഷെഫാലിക്ക് പ്രായം. 1989ൽ പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ 59 റണ്‍സ് നേടുമ്പോൾ 16 വയസും 214 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം. മത്സരത്തിൽ ഷെഫാലി വർമ്മയുടെയും (49 പന്തിൽ 73 റണ്‍സ്) സ്മൃതി മന്ദാനയുടെയും (46 പന്തിൽ 67 റണ്‍സ്) വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഇന്ത്യ ജയിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 15.3 ഓവറിൽ 143 റണ്‍സ് അടിച്ചെടുത്തു. ട്വന്റി-20യിൽ ഏതൊരു വിക്കറ്റിലെയും ഇന്ത്യൻ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണിത്. ഫെഷാലിയുടെ ബാറ്റിൽനിന്ന്…
Read Moreതെലുങ്കാനയെ തകർത്തു; കർണാടക സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
കോഴിക്കോട്: കര്‍ണാടക സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. ദക്ഷിണ മേഖലാ യോഗ്യത മത്സരത്തിൽ തെലുങ്കാനയെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് കര്‍ണാടക തകർത്തു. ജയത്തോടെ കര്‍ണാടക ആറു പോയിന്റ് സ്വന്തമാക്കി. ദീപ് മജുംദാര്‍ (11, 26), അമയ് മോറാജ്കര് (55, 57), നിഖില്‍ രാജ് (61, 87) എന്നിവരാണ് കര്‍ണാടകയുടെ ഗോള്‍ സ്കോറര്‍മാര്‍. തെലുങ്കാനയുടെ ആശ്വാസ ഗോൾ യുമ്നം അർനോൾഡ് നേടി. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോൾ നേടിയത്.
Read More