ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല കു​രു​ക്ക്; വി​ടാ​തെ പ​രി​ക്ക്

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ​ര​ഹി​ത സ​മ​നി​ല. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 23 മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് താ​ര​ങ്ങ​ളെ ന​ഷ്ട​മാ​യ​തും ഒ​രു പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ര​ണ്ടും തോ​ൽ​വി​യു​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് നാ​ലു പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ്. ര​ണ്ടാം മി​നി​റ്റി​ൽ ഡി​ഫ​ന്‍​ഡ​ര്‍ ജെ​യ്‌​റോ റോ​ഡ്രി​ഗ​സി​ന് പേ​ശീ​വ​ലി​വ് കാ​ര​ണം ക​ളം​വി​ടേ​ണ്ടി വ​ന്നു. 23-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും പ​രി​ക്കേ​റ്റു മൈ​താ​നം വി​ട്ടു. ഒ​ഡീ​ഷ താ​രം അ​ഡ്രി​യാ​ന്‍ സ​ന്‍റാ​ന​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബോ​ധ​ര​ഹി​ത​നാ​യ ബൗ​ളി​യെ ആം​ബു​ല​ന്‍​സ് മൈ​താ​ന​ത്തേ​ക്ക് എ​ത്തി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. ബൗ​ളി​ക്ക് പ​ക​രം മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. 35-ാം മി​നി​റ്റി​ൽ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ ബോ​ക്സി​ൽ ഒ​ഡീ​ഷ താ​രം നാ​രാ​യ​ൺ​ദാ​സ് വീ​ഴ്ത്തി. പെ​നാ​ൽ​റ്റി​ക്കു വേ​ണ്ടി ബ്ലാ​സ്റ്റേ​ഴ്സ് വാ​ദി​ച്ചെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വ​ൻ തി​രി​ച്ച​ടി​യാ​യി. 44-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ഗോ​ൾ‌​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല.…

Read More

ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല കു​രു​ക്ക്; വി​ടാ​തെ പ​രി​ക്ക്

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ​ര​ഹി​ത സ​മ​നി​ല. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 23 മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് താ​ര​ങ്ങ​ളെ ന​ഷ്ട​മാ​യ​തും ഒ​രു പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ര​ണ്ടും തോ​ൽ​വി​യു​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് നാ​ലു പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ്. ര​ണ്ടാം മി​നി​റ്റി​ൽ ഡി​ഫ​ന്‍​ഡ​ര്‍ ജെ​യ്‌​റോ റോ​ഡ്രി​ഗ​സി​ന് പേ​ശീ​വ​ലി​വ് കാ​ര​ണം ക​ളം​വി​ടേ​ണ്ടി വ​ന്നു. 23-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും പ​രി​ക്കേ​റ്റു മൈ​താ​നം വി​ട്ടു. ഒ​ഡീ​ഷ താ​രം അ​ഡ്രി​യാ​ന്‍ സ​ന്‍റാ​ന​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബോ​ധ​ര​ഹി​ത​നാ​യ ബൗ​ളി​യെ ആം​ബു​ല​ന്‍​സ് മൈ​താ​ന​ത്തേ​ക്ക് എ​ത്തി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. ബൗ​ളി​ക്ക് പ​ക​രം മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. 35-ാം മി​നി​റ്റി​ൽ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ ബോ​ക്സി​ൽ ഒ​ഡീ​ഷ താ​രം നാ​രാ​യ​ൺ​ദാ​സ് വീ​ഴ്ത്തി. പെ​നാ​ൽ​റ്റി​ക്കു വേ​ണ്ടി ബ്ലാ​സ്റ്റേ​ഴ്സ് വാ​ദി​ച്ചെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വ​ൻ തി​രി​ച്ച​ടി​യാ​യി. 44-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ഗോ​ൾ‌​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല.…

Read More

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ൾ. സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ക് കു​രു​ണി​യ​ന്‍, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ് ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഒ​മാ​ന്‍ ടീ​മു​ക​ള്‍​ക്കെ​തി​രെ​യാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും മൂ​വ​രും ഇ​ടം​പി​ടി​ച്ചി​രു​ന്നു. സ്ട്രൈ​ക്ക​ര്‍ ഫ​റൂ​ഖ് ചൗ​ധ​രി, യു​വ​ഗോ​ള്‍​കീ​പ്പ​ര്‍ ധീ​ര​ജ് സിം​ഗ് എ​ന്നി​വ​രും 26 അം​ഗ ടീ​മി​ല്‍ ഇ​ടം​നേ​ടി. അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ് അ​ഫ്ഗാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​രം. ഗ്രൂ​പ്പ് ഇ​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഈ ​വ​രു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ക്ക് ആ​കെ ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്.

Read More

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​ൾ​മ​ഴ വീ​ണ്ടും; ക​ർ​ണാ​ട​ക​യ്ക്ക് ഏ​ഴു ഗോ​ൾ ജ‍​യം

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ലാ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പു​തു​ച്ചേ​രി​ക്കെ​തി​രെ ക​ർ​ണാ​ട​ക​യു​ടെ ഗോ​ൾ മ​ഴ. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ല്‍ പു​തു​ച്ചേ​രി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് ക​ർ​ണാ​ട​ക പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ൽ നാ​ലും ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നും ഗോ​ളു​ക​ളാ​ണ് പു​തു​ച്ചേ​രി പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക നി​ക്ഷേ​പി​ച്ച​ത്. ജ​യ​ത്തോ​ടെ ക​ര്‍​ണാ​ട​ക ഫൈ​ന​ല്‍​റൗ​ണ്ട് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ത​മി​ഴ്‌​നാ​ട് ആ​ന്ധ്ര​പ്ര​ദേ​ശി​നെ നേ​രി​ടും. കേ​ര​ള​ത്തോ​ട് ആ​ദ്യ​ക​ളി​യി​ല്‍ തോ​ല്‍​വി​യേ​റ്റു​വാ​ങ്ങി​യ ആ​ന്ധ്ര​യ്ക്ക് ഗ്രൂ​പ്പി​ല്‍ മു​ന്നേ​റാ​ന്‍ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Read More

തോ​ൽ​വി അ​റി​യാ​തെ നോ​ർ​ത്ത് ഈ​സ്റ്റ്; ലീഗിൽ തലപ്പത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്നു. എ​വേ പോ​രാ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫി​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് കീ​ഴ​ട​ക്കി. 86-ാം മി​നി​റ്റി​ൽ മാ​ക്സി​മി​ല്യാ​നോ ബ​റെ​യ്റോ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ജ​യം നി​ർ​ണ​യി​ച്ച​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ജ​യ​വും ര​ണ്ട് സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് എ​ത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യി​ന്‍റു​ള്ള ജം​ഷ​ഡ്പു​ർ എ​ഫ്സി​യാ​ണ് ര​ണ്ടാ​മ​ത്.

Read More

ച​രി​ത്ര ടെ​സ്റ്റി​ൽ ക​മ​ന്‍റേ​റ്റ​റാ​യി ധോ​ണി​യും; വ​മ്പ​ൻ പ​ദ്ധ​തി​ക​ളു​മാ​യി സ്റ്റാ​ർ സ്പോ​ർ​ട്സ്

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ക​മ​ന്‍റേ​റ്റ​റാ​യി ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും എത്തുന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തു​ന്ന ഡേ ​നൈ​റ്റ് ടെ​സ്റ്റി​ലാ​ണ് ധോ​ണി കമന്‍റേറ്റർ റോ​ളി​ലെ​ത്തു​ന്ന​ത്. ച​രി​ത്ര​താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന പി​ങ്ക് ബോ​ൾ ടെ​സ്റ്റി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​തി​ന് വ​ൻ​പ​ദ്ധ​തി​ക​ളാ​ണ് മത്സരത്തിന്‍റെ സം​പ്രേ​ക്ഷ​ണാ​വ​ശ​മു​ള്ള സ്റ്റാ​ർ സ്പോ​ർ​ട്സ് ചാ​ന​ൽ ഒ​രു​ക്കു​ന്ന​ത്. ടെ​സ്റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ ടെ​സ്റ്റ് നാ​യ​ക​ന്മാ​രെ​യെ​ല്ലാം ഗ്രൗ​ണ്ടി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​ണ് നീ​ക്കം. ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം മു​ൻ നാ​യ​ക​ൻ​മാ​ർ ദേ​ശീ​യ ഗാ​ന​ത്തി​ന് അ​ണി​നി​ര​ക്കും. പി​ന്നീ​ട് ക​മ​ന്‍റ​റി ബോ​ക്സി​ൽ അ​തി​ഥി​യാ​യെ​ത്തു​ന്ന മു​ൻ ക്യാ​പ്റ്റ​ന്മാ​ർ അ​ന്ന​ത്തെ ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കും. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ധോ​ണി​യും ക​മ​ന്‍റേ​റ്റ​റാ​യി എ​ത്തു​ന്ന​ത്. മു​ൻ ക്യാ​പ്റ്റ​ൻ​മാ​രെ​യും ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് സ്റ്റാ​ർ സ്പോ​ർ​ട് അ​യ​ച്ചി​ട്ടു​ണ്ട്. 2001ൽ ​ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ൽ പ്ര​ധാ​ന…

Read More

എ​തി​രി​ല്ലാ​തെ അ​തി​രി​ല്ലാ സ​ന്തോ​ഷം; ആ​ന്ധ്ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​നു ത​ക​ർ​പ്പ​ൻ ജ​യം

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ്‌​ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ദ​ക്ഷി​ണ മേ​ഖ​ല യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം. കോ​ഴി​ക്കോ​ട് ഇ​എം​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ന്ധ്ര​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ എ​മി​ൽ ബെ​ന്നി ഇ​ര​ട്ട​ഗോ​ളു​മാ​യി തി​ള​ങ്ങി. മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. പ്ര​തി​രോ​ധ​നി​ര താ​രം വി​ബി​ൻ തോ​മ​സാ​ണ് ഹെ​ഡ​റി​ലൂ​ടെ കേ​ര​ള​ത്തെ മു​ന്നി​ൽ എ​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ഇ​ൻ​ജു​റി ടൈ​മി​ൽ കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്നു. ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് കേ​ര​ള​ത്തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി ലി​യോ​ൺ അ​ഗ​സ്റ്റി​ൻ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ആ​ന്ധ്ര​യു​ടെ പ്ര​തി​രോ​ധം ആ​ടി​യു​ല​ഞ്ഞു. ഇ​ര​ട്ട​ഗോ​ളു​മാ​യി എ​മി​ൽ ബെ​ന്നി​യും ത​ക​ർ​പ്പ​ൻ ഗോ​ളു​മാ​യി എ​ൻ.​ഷി​ഹാ​ദും ക​ളം​നി​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് അ​ഞ്ചാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ആ​ന്ധ്ര മ​റു​പ​ടി​യി​ല്ലാ​തെ ത​ക​ർ​ന്ന​ടി​ഞ്ഞു. ശ​നി​യാ​ഴ്ച ത​മി​ഴ്നാ​ടി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Read More

ലോ​ക ടെ​ന്നീ​സി​ന്‍റെ ത​ല​പ്പ​ത്ത് വീ​ണ്ടും ന​ദാ​ൽ; ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി

മാ​ഡ്രി​ഡ്: ക​ളി​മ​ണ്‍ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന റാ​ഫേ​ൽ ന​ദാ​ൽ എ​ടി​പി റാ​ങ്കിം​ഗി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി. പു​രു​ഷ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി​യാ​ണു സ്പാ​നി​ഷ് താ​ര​മാ​യ ന​ദാ​ൽ ലോ​ക ഒ​ന്നാം ന​ന്പ​രാ​യ​ത്. ക​രി​യ​റി​ൽ എ​ട്ടാം ത​വ​ണ​യാ​ണ് ന​ദാ​ൽ ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ൽ ജോ​ക്കോ​വി​ച്ച് കി​രീ​ടം നേ​ടി​യെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രാ​നാ​യി​ല്ല. 2018 ന​വം​ബ​ർ നാ​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ന​ദാ​ൽ ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്. പേ​ശി​വ​ലി​വി​നെ​ത്തു​ട​ർ​ന്നു പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ​നി​ന്നു ന​ദാ​ൽ പി​ൻ​മാ​റി​യി​രു​ന്നു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്ന​പ്പോ​ൾ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്വ​ദേ​വ് നാ​ലാ​മ​തും ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീം ​അ​ഞ്ചാ​മ​തു​മാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി​യാ​ണ് ഒ​ന്നാം ന​ന്പ​ർ താ​രം.

Read More

ബാ​ഴ്‌​സ​യെ ഞെ​ട്ടി​ച്ച് ലെ​വ​ന്‍റെ

വ​ല​ന്‍സി​യ: ബാ​ഴ്‌​സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പ്് അ​പ്ര​തീ​ക്ഷിതമാ​യി അ​വ​സാ​നി​ച്ചു. ലാ ​ലി​ഗ​യി​ല്‍ എവേ മ​ത്സ​ര​ത്തി​ല്‍ 3-1ന് ​ലെ​വ​ന്‍റെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പി​ന് വി​രാ​മ​മി​ട്ട​ത്. ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​ണ് ബാ​ഴ്‌​സ​ലോ​ണ തോ​റ്റ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ ഏ​ഴു മി​നി​റ്റി​ന്‍റെ ഇ​ട​യി​ലാ​ണ് ലെ​വ​ന്‍റെ​യു​ടെ മൂ​ന്നു ഗോ​ളു​ക​ളെ​ത്തി​യ​ത്. 38-ാം മി​നി​റ്റി​ല്‍ പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി ല​യ​ണ​ല്‍ മെ​സി ബാ​ഴ്‌​സ​ലോ​ണ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ലെ​വ​ന്‍റെ വ​ല​യി​ലേ​ക്കു തൊ​ടു​ത്ത മൂ​ന്നു ഷോ​ട്ടു​ക​ളും ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ഹൊ​സെ കാം​പ​ന 61-ാം മി​നി​റ്റി​ല്‍ സ​മ​നി​ല നേ​ടി. ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​കു​തി​യി​ല്‍നി​ന്നു പ​ന്തു​മാ​യു​ള്ള കു​തി​പ്പാ​ണ് ഗോ​ളാ​യ​ത്. 63-ാം മി​നി​റ്റി​ല്‍ ബോ​ര്‍ഹ മ​യോ​റ​ല്‍ ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ഷോ​ട്ട് വ​ല​യി​ല്‍ ക​യ​റി​യി​റ​ങ്ങി. 67-ാം മി​നി​റ്റി​ല്‍ നെ​മാ​ന്‍ജ റ​ഡോ​ജ ലെ​വ​ന്‍റെ​യു​ടെ ജ​യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. ബാ​ഴ്‌​സ​ലോ​ണ​ത​ന്നെ​യാ​ണ് പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ല്‍.11 ക​ളി​യി​ല്‍ 22 പോ​യി​ന്‍റാ​ണ്. ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് പി​ന്നി​ലു​ണ്ട്. എ​ന്നാ​ല്‍ ഗോ​ള്‍ വ്യ​ത്യാ​സമാണ് ബാ​ഴ​്സ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. ബാ​ഴ്‌​സ​ലോ​ണ തോ​റ്റ​തോ​ടെ ഒ​ന്നാം…

Read More

ഇമ്രാനു ശേഷം മു​ഹ​മ്മ​ദ് ഇ​ര്‍ഫാ​ന്‍

1992ല്‍ ​ലോകകപ്പിൽ ക​ളി​ച്ച ഇ​മ്രാ​ന്‍ ഖാ​നു​ശേ​ഷം പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള പാക് പേസറായി മു​ഹ​മ്മ​ദ് ഇ​ര്‍ഫാ​ന്‍. സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ-​പാ​ക്കി​സ്ഥാ​ന്‍ ആ​ദ്യ ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ലാ​ണ് പാ​ക് പേ​സ​ര്‍ പു​തി​യ നേ​ട്ടം​കൈ​വ​രി​ച്ച​ത്. 1992ലെ ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ ന​യി​ക്കു​മ്പോ​ള്‍ ഇ​മ്രാ​ന് 39 വ​യ​സാ​യി​രു​ന്നു. ഇ​ര്‍ഫാ​നി​പ്പോ​ള്‍ 37 വ​യ​സും. മി​റാ​ന്‍ ബാ​ഖ്ഷ് ആ​ണ് പാ​ക്കി​സ്ഥാ​നാ​യി ക​ളി​ച്ച ഏ​റ്റ​വും പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​ന്‍. 1955ല്‍ ​ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് 47 വ​യ​സാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ം‍ മ​ഴ​മൂ​ലം 15 ഓ​വ​റാ​യി ചു​രു​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 107 റ​ണ്‍സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ 3.1 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കാ​തെ ഓ​സ്‌​ട്രേ​ലി​യ 41 റ​ണ്‍സ് നേ​ടി​യി​രി​ക്കേ​യാ​ണ് മ​ഴ​യെ​ത്തി​യതോടെ കളി ഉപേക്ഷിച്ചത്.

Read More