പെയിന്റിംഗ് ജോലി അത്ര എളുപ്പമുള്ള ഒന്നല്ല. ദിവസങ്ങളും മാസങ്ങളും എടുത്താണ് ചിലർ വീടുകളുടെയും മറ്റും പെയിന്റിംഗ് ജോലി പൂർത്തിയാക്കുന്നത്. എന്നാൽ മിന്നൽ വേഗത്തിൽ ചുമർ പെയിന്റ് ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ഞനിറത്തിലുള്ള ചുമരാണ് യുവാവ് നിമിഷ നേരം കൊണ്ട് വെള്ളനിറത്തിലാക്കുന്നത്. റോളർ ബ്രഷ് ഉപയോഗിച്ചാണ് പെയിന്റിംഗ്. 30 സെക്കൻഡ് കൊണ്ടാണ് ചുമർ മുഴുവനായും പെയിന്റ് ചെയ്തത്. എയിഞ്ചെല എന്ന യുവതിയാണ് വീഡിയോ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്തത്. ഇതുപോലുള്ള പണിക്കാരെയാണ ആവശ്യമെന്നാണ് ഒരാളുടെ കമന്റ്. ഈ യുവാവിനെ പെയിന്റിംഗ് ജോലിക്ക് ലഭിക്കുമോ എന്നും ചിലർ അന്വേഷിക്കുന്നു.
Read MoreCategory: Today’S Special
അമിത ആഹ്ലാദമില്ല! എന്റെ അച്ഛൻ പഠിപ്പിച്ചത് പോലെ അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്..; കെ.എസ്. ചിത്ര പറയുന്നു…
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ വലിയ രീതിയിലുള്ള ആഹ്ളാദവും ആഘോഷവുമൊന്നുമില്ല. എന്റെ അച്ഛൻ പഠിപ്പിച്ചത് പോലെ അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്. പിന്നെ ഒരിക്കലും ഞാൻ അമിതമായി ആഹ്ലാദിക്കാറില്ല. കാരണം സന്തോഷിച്ച് കഴിഞ്ഞാൽ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും ഒരുപോലെ കാണണം എന്ന് കരുതുന്ന ആളാണ്. ഞാൻ ഒന്നിലും ഒരുപാട് സന്തോഷിക്കാറില്ല. കാരണം ദൈവം അങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പോയിട്ടുള്ളത്. അതുകൊണ്ട് അത് മനസിലാക്കി തന്നതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുന്നു. -കെ.എസ്. ചിത്ര
Read Moreവസ്ത്രത്തിന്റെ സിബ്ബ് പൊട്ടി! കാൻ ഫെസ്റ്റിവലിൽ നിന്നുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രാ; ചിത്രങ്ങൾ സോഷ്യല് മീഡിയയില്
കാൻ ഫെസ്റ്റിവലിൽ നിന്നുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രാ. 2019ലെ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് പ്രിയങ്ക പങ്കുവയ്ക്കുന്നത്. റെഡ് കാർപെറ്റിലേക്ക് എത്തുന്നതിന് മുമ്പ് തന്റെ വസ്ത്രത്തിന്റെ സിബ്ബ് പൊട്ടിയ സംഭവമാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ സഹിതം പങ്കുവച്ചിരിക്കുന്നത്. വേദിയിലേക്കുള്ള യാത്രാമധ്യേ കാറിലുള്ള അഞ്ചുമിനിറ്റ് യാത്രയ്ക്കിടെ തന്റെ ടീം അത് തുന്നിച്ചേർക്കേണ്ടി വന്നെന്നും പ്രിയങ്ക കുറിച്ചു. പുറമേക്ക് താൻ ശാന്തമായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ താൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നും വളരെ കുറച്ചുപേർക്കേ സംഭവം അറിയുമായിരുന്നുള്ളുവെന്നും പ്രിയങ്ക കുറിച്ചു. ഭർത്താവും ഗായകനുമായ നിക് ജോനാസിനൊപ്പമാണ് അന്ന് പ്രിയങ്ക കാൻ വേദിയിലെത്തിയത്.
Read Moreഗ്ലാമറസ് കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ മടിയില്ലാത്തയാളാണ് ഞാൻ! ആ മലയാളചിത്രം നഷ്ടമായതിൽ ഇപ്പോഴും സങ്കടം; നമിത പറയുന്നു…
മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച നടിയാണ് നമിത. അഭിനേത്രിക്ക് പുറമെ നിർമാതാവായും താരമെത്തി. തമിഴകത്തു നിന്നു ഗംഭീര സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്ന് നമിത പറയുന്നു. ഒരഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. ശരത് കുമാർ, വിജയകാന്ത്, സത്യരാജ് തുടങ്ങിയവരുടെ നായികയായാണ് ആദ്യം അഭിനയിച്ചത്. അതിന് ശേഷം അജിത്ത്, വിജയ് എന്നിവർക്കാപ്പവും പ്രവർത്തിച്ചു. ആ സിനിമകളെല്ലാം വൻവിജയമായിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ മടിയില്ലാത്തയാളാണ് ഞാൻ- നമിത പറഞ്ഞു. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത വിഷമത്തോടെ പറഞ്ഞു. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു പറഞ്ഞത്. ആ സമയത്തൊന്നും എനിക്കു മാനേജർ ഒന്നുമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അതു ചെയ്യാൻ കഴിഞ്ഞില്ല. ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതിൽ ഇപ്പോഴും സങ്കടമുണ്ട്-നമിത പറയുന്നു.…
Read Moreആൻ അഗസ്റ്റിനും ജോമോനും വേർപിരിയുന്നു! വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന് ജോമോൻ ടി. ജോണും വേർപിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒന്പതിനു ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു. 2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ.
Read Moreകല്യാണദിനത്തിൽ യുവതിക്ക് മുന്നിൽ കാമുകൻ; കെട്ടിപ്പിടിക്കാൻ അനുവദിച്ച് ഭർത്താവ്; മുൻകാമുകനെ ക്ഷണിച്ചത് യുവതി; വീഡിയോ
കല്യാണദിനത്തിൽ മുന്നിൽ കാമുകൻ വന്നു നിന്നാൽ എന്തുസംഭവിക്കും. കൂട്ടത്തല്ലും കേസുമാണ് സാധാരണ കണ്ടവരുന്നതെന്നായിരിക്കും ഉത്തരം. എന്നാൽ ഭർത്താവിന്റെ അനുവാദത്തോടെ കാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വധുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇന്തോനീഷ്യയിലാണ് സംഭവം അരങ്ങേറിയത്. കല്യാണത്തിന് യുവതി മുൻകാമുകനെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് കാമുകൻ കല്യാണത്തിനും എത്തി. വധുവിനെ അനുമോദിക്കുന്നതിനായി ഷേക്ക് ഹാൻഡ് ചെയ്യാൻ കൈ നീട്ടിയ കാമുകനെ ഭർത്താവിന്റെ അനുവാദത്തോടെ അവർ ആലിംഗനം ചെയ്യുകയായിരുന്നു. തുടർന്ന് യുവാവും ഭാര്യയുടെ മുൻ കാമുകനെ ആലിംഗനം ചെയ്തു. വധുവായ മായാഹങ്കാണ് വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. വരനെ അപലപിച്ചും അഭിനന്ദിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Read Moreസ്വർഗത്തിൽ പോണോ? പല്ലു മുറിക്കണം! കുറെ നിബന്ധനകളും ഉണ്ട്; മാതാപിതാക്കൾ ഈ സമയത്ത് ഈ ചടങ്ങ് ചെയ്തില്ലെങ്കിൽ… വിചിത്രമായ ഓരോ ആചാരങ്ങളേ…
മനുഷ്യസൗന്ദര്യത്തിൽ പല്ലുകൾക്ക് എല്ലാ കാലത്തും നിർണായക സ്ഥാനമുണ്ട്. പല്ലുകൾ ഭംഗിയാക്കാനും നിലനിർത്താനുമൊക്കെ എത്ര പണം വേണമെങ്കിലും മുടക്കാൻ പലർക്കും മടിയില്ല. പരിഷ്കൃത സമൂഹത്തിൽ മാത്രമല്ല ഗോത്ര സമൂഹങ്ങളിലും പല്ലുകളുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും സജീവമാണ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നടന്നുവരുന്ന പ്രശസ്തമായ ആചാരമാണ് പല്ല് ഫയലിംഗ് എന്നത്. ഈ ചടങ്ങ് ഇവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുൻവശത്തെ ആറു പല്ലുകളുടെ അഗ്രഭാഗം മുളപോലുള്ള വസ്തു ഉപയോഗിച്ചു ചെത്തിമിനുക്കുന്നതാണ് പല്ല് ഫയലിംഗ്. കൗമാരക്കാർക്ക് കൗമാരക്കാരായ കുട്ടികളുള്ള ഓരോ രക്ഷാകർത്താവും ഈ ആചാരം നടത്താൻ ബാധ്യസ്ഥരാണ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൾക്ക് ആദ്യത്തെ ആർത്തവമാകുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം ശബ്ദം മാറാൻ തുടങ്ങുന്പോഴും. മാതാപിതാക്കൾ ഈ സമയത്ത് ഈ ചടങ്ങ് ചെയ്തില്ലെങ്കിൽ, വിവാഹത്തിനു മുമ്പോ വ്യക്തിയുടെ സംസ്കാരത്തിനു മുമ്പോ ഈ ചടങ്ങ് നടത്തിയിരിക്കണമെന്നാണ് വിശ്വാസം. പുറത്തുനിന്നുള്ള സ്ത്രീകൾക്കു ബാലിനീസ്…
Read Moreചത്ത ആടിനായി പൊരിഞ്ഞ യുദ്ധം! ഇതു പുരാതന കഥയല്ല, ഇന്നും അരങ്ങേറുന്ന യാഥാർഥ്യമാണ്; ചത്തു പോയ ആടിന്റെ ജഡത്തിന് എന്താണ് പ്രത്യേകത ?
കുതിരയുടെ പുറത്തിരുന്നു ഗോൾഫ് കളിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, കുതിരയുടെ പുറത്തിരുന്നു ബുസ്കാഷി കളിക്കുന്ന കളിക്കാരെ നമ്മൾക്ക് അത്ര പരിചയമില്ല. എന്താണ് ഈ ബുസ്കാഷി എന്നല്ലേ. ലോകത്തിലെ വിചിത്രമായ മത്സരങ്ങളിൽ ഒന്നാണിത്. പ്രധാനമായും മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യങ്ങളിലാണ് ഇത് അരങ്ങേറുന്നത്. എങ്കിലും അഫ്ഗാനിസ്ഥാനിലാണ് മത്സരവും ആചാരവും ഏറ്റവും സജീവമായിട്ടുള്ളത്. വിചിത്രം മാത്രമല്ല, ഇതല്പം മൃഗീയവുമാണെന്നേ പറയാനാവൂ. ആടിന്റെ ശവം ഗോൾഫ് കളിയിൽ നമ്മൾ ഉപയോഗിക്കുന്നത് ബോൾ ആണെങ്കിൽ ബുസ്കാഷി കളിയിൽ ഉപയോഗിക്കുന്നത് ബോളിനു പകരം ആടിന്റെ ശവമാണ്. ഈ കളിക്കു ഗോൾ പോസ്റ്റുകളുണ്ട്. കുതിരപ്പുറത്തിരിക്കുന്ന ടീമംഗങ്ങൾ ആടിന്റെ ശവം തള്ളിയും നീക്കിയും ഗോൾപോസ്റ്റിൽ കൊണ്ടിടണം. അഫ്ഗാനിസ്ഥാനിൽ ഈ കായികയിനത്തിന് ഇപ്പോഴും ആരാധകരുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകാലത്ത് ഈ കളി നിരോധിച്ചിരുന്നു. അക്കാലത്തു മത്സരത്തിന്റെ പ്രാധാന്യം കുറഞ്ഞിരുന്നെങ്കിലും പിന്നീടു വീണ്ടും സജീവമായി മാറുകയായിരുന്നു. ഇപ്പോഴും പല സ്ഥലങ്ങളിലും…
Read Moreവിമാനത്തിൽ കയറിപ്പറ്റാൻ തിന്നത് 30 കിലോ ഓറഞ്ച്! വാശി മൂത്തപ്പോൾ നാലുപേർക്കും കിട്ടിയത് എട്ടിന്റെ പണി; ഒടുവിൽ അവർ ഒരു തീരുമാനം എടുത്ത തിങ്ങനെ…
ബസിലോ ട്രെയിനിലോ ഓടിച്ചെന്നു കയറുന്നതുപോലെ വിമാനത്തിൽ കയറാൻ ചെന്നാൽ പണി പാളും. അതിന് അതിന്റേതായ നിയമവും നടപടിയുമൊക്കെയുണ്ട്. പറക്കുന്ന വാഹനം ആയതിനാൽ വഹിക്കാവുന്ന ഭാരത്തിനും കർശന നിബന്ധനയുണ്ട്. ഓരോ യാത്രക്കാരനും കൊണ്ടുപോകാവുന്ന ലഗേജിനും കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിയിൽ കൂടുതലാണ് ലഗേജ് എങ്കിൽ ചിലപ്പോൾ അധിക തുക നൽകേണ്ടി വരും. ലഗേജ്മൂലം വലഞ്ഞ ഒരു യാത്രക്കാരന്റെ കഥ കേൾക്കൂ.. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിംഗിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. നാലു പേരു വിമാനത്തിൽ കയറാൻ വന്നു. കൂടെ 30 കിലോ ഓറഞ്ചു നിറച്ചൊരു പെട്ടിയും. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ സംഗതി കീഴ്. ഓറഞ്ച് നിറച്ച പെട്ടി കൂടി കയറ്റണമെങ്കിൽ 3,384 രൂപ അധികമായി നൽകണം. ഇരു കൂട്ടരുമായി തർക്കമായി. ഒരു കാരണവശാലും പണം നൽകില്ലെന്നായി നിലപാടിലായിരുന്നു നാലു പേരും. എങ്കിൽ വിമാനത്തിൽ കയറാൻ പറ്റില്ലെന്നു ജീവനക്കാരും.…
Read Moreഞാൻ സന്തുഷ്ടനാണ്, എല്ലാ ചിരിയും മികച്ച മരുന്നാണ്; വാക്സിൻ എടുക്കാൻ ഭാര്യയെകുട്ടാതെ പോയി; ലൈവിൽ ഡോക്ടർക്കു ഭാര്യയുടെ ശകാരം; ഡോക്ടറുടെ മറുപടി ശ്രദ്ധേയമാകുന്നു
കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷനു പിറകെയാണ് രാജ്യം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാക്സിനെടുത്തു വൈറലായിരിക്കുന്നതു പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ. കെ. അഗർവാളാണ്.ഡോക്ടർ വാക്സിനെടുത്തതല്ല വാർത്ത. വാക്സിനെടുക്കാൻ ഭാര്യയെ കൊണ്ടുപോയില്ല എന്നതാണ്. വാക്സിനെടുത്ത ശേഷം വാക്സിനെടുക്കുന്പോഴോ എടുത്ത ശേഷമോ യാതൊരു ആശങ്കയുടെയും ആവശ്യമില്ലൊന്നൊക്കെ പറഞ്ഞ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു ലൈവ് പ്രോഗ്രാം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഭാര്യയുടെ ഫോണ് കോൾ വരുന്നത്. ലൈവ് കട്ട് ചെയ്യാതെതന്നെ ഡോക്ടർ ഭാര്യയുടെ കോൾ എടുത്തു. എന്നാൽ,വാക്സിനെടുക്കാൻ പോയപ്പോൾ തന്നെ വിളിക്കാതെ പോയതിനുള്ള ശകാരവും പരിഭവവുമായിരുന്നു മറുതലയ്ക്കൽ നിന്നു കേട്ടത്. എന്തായാലും ഡോക്ടറെ ഭാര്യ ഫയർ ചെയ്യുന്നതു ലൈവിൽ ഉണ്ടായിരുന്ന എല്ലാവരും കേട്ടു. ഭാര്യ ചൂടാണെന്നു കണ്ടതോടെ തിങ്കളാഴ്ച രാവിലെ വാക്സിൻ എടുക്കാനായി കൊണ്ടുപോകാമെന്നു പറഞ്ഞു ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിക്കാരി വഴങ്ങിയില്ല. ’നിങ്ങൾ വാക്സിൻ എടുക്കാൻ പോയോ? വാക്സിൻ എടുക്കാൻ എന്തുകൊണ്ട്…
Read More