മഞ്ഞുറഞ്ഞ വഴിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് തെരുവു നായ ! മനസ്സ് ആര്‍ദ്രമാക്കുന്ന സംഭവം ഇങ്ങനെ…

തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്‍ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്‍പ്പിന് പിന്നിലെ സ്‌നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്. കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം…

Read More

പ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുത്തന്‍ അതിഥി കൂടി; പുതിയ അതിഥിയ്ക്കായി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ആരംഭിച്ച് പ്രിയങ്ക

പ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി. ഒരു നായകുട്ടിയാണ് പ്രിയങ്ക-നിക്ക് ദമ്പതികള്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. നിക്ക് ജൊനാസിന് പ്രിയങ്ക ചോപ്ര നല്‍കിയ സര്‍പ്രൈസ് സമ്മാനമായിരുന്നു നായകുട്ടി. രാവിലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് അത്ഭുതത്തോടെ നായകുട്ടിയെ നോക്കുന്ന നിക്കിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രിയങ്ക, നിക്കിന് നായകുട്ടിയെ സമ്മാനിച്ചത്. ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക-നിക്ക് ദമ്പതികളുടെ വിവാഹവാര്‍ഷികം. ജിനോ’ എന്നാണ് നായകുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള്‍ ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സര്‍പ്രൈസ് ആയി നല്‍കിയ നായകുട്ടിയുടെ ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരില്‍ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. തികച്ചും സര്‍പ്രൈസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രിയങ്ക വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല.…

Read More

അടിക്കുറിപ്പൊന്നും ഇല്ല! സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ലോ​ണി​ന്‍റെ റോ​ക്കി 3യി​ലെ പോ​സ്റ്റ​റി​ ല്‍ ട്രം​പി​ന്‍റെ ത​ല; ട്രോളുകള്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ

വാ​ഷിം​ഗ്ട​ണ്‍: ബോ​ക്സ​റു​ടെ രൂ​പ​ത്തി​ൽ ത​ല വെ​ട്ടി​ച്ചേ​ർ​ത്ത ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത ചി​ത്രം പ​ങ്കു​വ​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. ശ​നി​യാ​ഴ്ച വാ​ഷിം​ഗ്ട​ണി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ട്രം​പ് പോ​യ​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ അ​ഭ്യൂ​ഹ പ്ര​ച​ര​ണ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ത​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​ണെ​ന്ന് എ​ഴു​തി​പ്പി​ടി​പ്പി​ച്ച വി​മ​ർ​ശ​ക​രെ അ​ടി​ച്ചി​രു​ത്താ​നു​ള്ള അ​വ​സാ​ന ശ്ര​മ​മാ​ണ് ട്രം​പി​ന്‍റെ റോ​ക്കി ചി​ത്രം. സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ലോ​ണി​ന്‍റെ റോ​ക്കി 3യി​ലെ പോ​സ്റ്റ​റി​ലാ​ണ് ട്രം​പി​ന്‍റെ ത​ല വ​ച്ചു​പി​ടി​പ്പി​ച്ച​ത്. 73കാ​ര​നാ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​ത്ര​ത്തി​ന് അ​ടി​ക്കു​റി​പ്പൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച ഫ്ളോ​റി​ഡ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ങ്ങ​ളി​ൽ സം​സാ​രി​ക്ക​വെ ത​ന്‍റെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ട്രം​പ് രോ​ഷാ​കു​ല​നാ​യി​രു​ന്നു. ശ​ക്ത​മാ​യ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ൾ​ട്ട​ർ റീ​ഡ് മി​ലി​റ്റ​റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച​തെ​ന്ന് വ​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മു​ൻ​കൂ​ർ തീ​രു​മാ​നി​ക്കാ​തെ​യു​ള്ള യാ​ത്ര​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വച്ച​ത്. ത​ന്‍റെ വാ​ർ​ഷി​ക ശാ​രീ​രി​ക പ​രി​ശോ​ധ​ന സ​മ​യം ലാ​ഭി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് നേ​ര​ത്തെ ആ​ക്കി​യ​താ​ണ് ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്.…

Read More

ചന്ദ്രയാന്‍-2 ലോകത്തിന്റെ വിജയമെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു ! നമീറ സലിം ആള് ചില്ലറക്കാരിയല്ല…

ചന്ദ്രയാന്‍-2 ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ മൊത്തം വിജയമാണെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി നമീറ സലിം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു.റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്ടിക് എന്ന സ്വകാര്യ കമ്പനിയാണ് നമീറയെ ബഹിരാകാശത്തെത്തിക്കുക. അതിനുള്ള നിര്‍ണ്ണായക പരിശീലനങ്ങള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവര്‍ ചില്ലറക്കാരിയല്ല ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും എത്തിയ ആദ്യ പാക്കിസ്ഥാന്‍കാരി കൂടിയാണ് നമീറ. 2005ലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശ വിനോദസഞ്ചാരത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. അന്ന് അപേക്ഷ നല്‍കിയ 44,000 പേരില്‍ നിന്നും തിരഞ്ഞെടുത്ത നൂറില്‍ ഒരാളായിരുന്നു പാക്കിസ്ഥാന്‍കാരി നമീറ സലിം. വിര്‍ജിന്‍ ഗാലക്ടികിന്റെ ബഹിരാകാശ സഞ്ചാരി സംഘത്തിലെ ഏക പാക്കിസ്ഥാന്‍കാരിയാണ് അവര്‍. ബഹിരാകാശ യാത്ര യാഥാര്‍ഥ്യമാകാനുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനിടെ അവര്‍ തന്റെ പല സ്വപ്നങ്ങളും സാധിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്നാണ് 2008 ജനുവരിയില്‍ ദക്ഷിണ ധ്രുവത്തിലേക്ക് നടത്തിയ യാത്ര. 2017 ഏപ്രിലില്‍ ഉത്തരധ്രുവത്തിലേക്ക് കൂടി യാത്ര ചെയ്ത് ധ്രുവപ്രദേശങ്ങള്‍ കീഴടക്കുന്ന ആദ്യ…

Read More

മനുഷ്യത്വം മരവിച്ച ആ അധ്യാപകരുടെ കൂടെയല്ല ഞങ്ങള്‍ ! തങ്ങളുടെ കുഞ്ഞിന് ഷഹല എന്നു പേരിട്ട് അധ്യാപക ദമ്പതികള്‍

സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ ഷെഹ് ല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച വിവരം കേരളത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണേണ്ട അധ്യാപകര്‍ അവരെ അന്യരായിക്കാണുന്ന ദുരവസ്ഥയാണ് ഷെഹ്‌ലയുടെ ജീവനെടുത്തത്. ഷെഹ്‌ലയുടെ ദാരുണാന്ത്യം അറിഞ്ഞ ഏവരെയും പോലെ വേദനിച്ചവരായിരുന്നു നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ എരുമമുണ്ട സ്വദേശി വി വി രാജേഷും, പാലേമാട് ശ്രീ വിവേകാനന്ദ കോളജ് ഓഫ് ടീച്ചേഴ്സിലെ അധ്യാപിക ഉഷസ്സും. ഷെഹ്‌ലയുടെ ഓര്‍മകള്‍ ഒരിക്കലും മായരുതെന്ന തീരുമാനമെടുത്തത് രാജേഷാണ്. ഭാര്യയോടും വീട്ടുകാരുമായി ആലോചിച്ച് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഷെഹ്ല .വി .രാജേഷ് എന്ന് പേര് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ 23-നാണ് അധ്യാപക ദമ്പതികളുടെ മകള്‍ ഷെഹ്ലയുടെ ജനനം. മനുഷ്യത്വം മരവിച്ചാല്‍ പാമ്പിനെക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന്‍ എന്ന് തെളിയിച്ച ഒറ്റപ്പെട്ട അധ്യാപകന്റെ ഒപ്പമല്ല താനുള്‍പ്പെടെയുള്ള അധ്യാപക സമൂഹമെന്ന് രാജേഷും…

Read More

അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു ! എന്നാല്‍ ‘ജോക്കര്‍’ മഹത്തരവും; പാര്‍വതിയ്ക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ദേവരക്കൊണ്ട

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് നടി പാര്‍വതി. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാനാണ് താരങ്ങള്‍ ഒത്തു കൂടിയത്. ‘അര്‍ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തിന്റെ പുരുഷാധിപത്യത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല. മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണെന്നും അഭിനേതാക്കള്‍ക്ക്…

Read More

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന നായ ! യോഗി ആദിത്യനാഥിന്റെ നായ കാലുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് യോഗിയുടെ പ്രിയ വളര്‍ത്തുനായയായ കാലുവാണ്. കാലുവും യോഗിയുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂര്‍ണമായും സസ്യാഹാരിയാണ് എന്നതാണ് കാലുവിന്റെ പ്രത്യേകത.വളര്‍ത്തുനായയായി കാലു എത്തിയ ശേഷമാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയായത്. ഇതോടെ കാലുവിനും താരപരിവേഷമാണ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറമുള്ള നായ ഇന്ന് യോഗിയുടെ പ്രിയപ്പെട്ടതാണ്. ഡല്‍ഹി സ്വദേശിയായ ഒരു ഭക്തനാണ് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെത്തി ഈ നായയെ യോഗിക്ക് സമ്മാനിച്ചത്. കാലു എന്ന് പേര് നല്‍കി അദ്ദേഹം നായയെ ഓമനിച്ച് വളര്‍ത്തുകയായിരുന്നു. കാലു എത്തി നാലുമാസങ്ങള്‍ക്ക് ശേഷം യോഗിയെ തേടി എത്തിയത് യുപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയാണ്. റൊട്ടിയും പനീറും പാലുമാണ് കാലുവിന്റെ ഭക്ഷണം. യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്. എന്തായാലും പലരും ആദ്യമായായിരിക്കും…

Read More

എനിക്കറിയാമ്മേല സാറേ…വാതില്‍ തുറന്നപ്പോള്‍ കയറി വന്നതാ ! അത്താഴത്തിന് വിളിക്കാതെ വലിഞ്ഞു കയറി എത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്…

അത്താഴം കഴിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തി അതിഥിയെ കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിനാണ് ഈ അനുഭവം. സാക്ഷാല്‍ പുള്ളിപ്പുലിയാണ് അത്താഴം തേടി വീടിനുള്ളിലേക്കെത്തിയത്. പിമ്പലാവ് റോത്ത എന്ന സ്ഥലത്താണ് സംഭവം. പുറത്തു നിന്ന വളര്‍ത്തുനായയെ അത്താഴമാക്കാനാണ് പുലി വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ പുലിയെ കണ്ടതോടെ വീട്ടുകാര്‍ വിരണ്ടു.ഇവര്‍ തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. അതുകൊണ്ട് ആര്‍ക്കും തന്നെ അപകടമൊന്നും സംഭവിച്ചില്ല. വനംവകുപ്പ് അധികൃതരും എസ്ഒഎസ് അധികൃതരുമെത്തി. വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ശേഷം പുലിയെ കൂട്ടിലാക്കി. ഇതിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാല് വയസ് പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുലിയെ…

Read More

എത്ര കിട്ടിയാലും പഠിക്കില്ലാന്നു വെച്ചാ ന്താ ചെയ്ക! ഗി​യ​ർ മാ​റാ​ൻ കൊ​ച്ചു​കു​ട്ടി; ഡ്രൈ​വ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

കു​റ​ച്ചു നാ​ളു​ക​ളാ​യി ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴു​ക​യാ​ണ്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ഗി​യ​ർ ഇ​ടീ​പ്പി​ക്കു​ന്ന​തി​ന്‍റെ​യും പാ​ട്ടു പാ​ടു​ന്ന​തി​ന്‍റെ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും അ​വ​ർ പ​ഠി​ക്കി​ല്ലെ​ന്നാ​ണ് വീ​ണ്ടും പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ കൊ​ച്ചു​കു​ട്ടി​യെ കൊ​ണ്ട് ഗി​യ​ർ ഇ​ടീ​പ്പി​ച്ച ഡ്രൈ​വ​റു​ടെ​മേ​ലാ​ണ് ഇ​ത്ത​വ​ണ പി​ടി​വീ​ണി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കെ.​വി. സു​ധീ​ഷി​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​ർ​ടി​ഒ ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ൽ വ​രു​ന്ന​തി​നി​ടെ കു​ട്ടി​യെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി​യാ​ണ് സു​ധീ​ഷ് ഗി​യ​ർ ഇ​ടീ​പ്പി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Read More

ഭ്രൂണം ശരിയായ രീതിയില്‍ വളര്‍ന്നില്ല! രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു; കുട്ടിയെ കണ്ട് അമ്മ ബോധരഹിതായായി; കുഞ്ഞിനെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ…

ര​ണ്ട് ത​ല​യും മൂ​ന്ന് കൈ​ക​ളു​മു​ള്ള കു​ഞ്ഞി​ന് യു​വ​തി ജ​ന്മം ന​ൽ​കി. മ​ധ്യ​പ്ര​ദേ​ശി​ലെ വ​ദി​ഷ എ​ന്ന സ്ഥ​ല​ത്താ​ണ് അ​ൽ​പ്പം അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം. ബ​ബി​ത അ​ഹി​വാ​ർ എ​ന്ന് പേ​രു​ള്ള 23കാ​രി​യാ​ണ് ഈ ​കു​ഞ്ഞി​ന്‍റെ അ​മ്മ. ഈ ​കു​ട്ടി​ക്ക് 3.3 കി​ലോ ഭാ​ര​മു​ണ്ട്. സ്കാ​നിം​ഗി​ൽ ഇ​ര​ട്ട​കു​ട്ടി​ക​ളാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഭ്രൂ​ണം ശ​രി​യാ​യ രീ​തി​യി​ൽ വ​ള​രാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​സ​വ​ത്തി​ന് ശേ​ഷം കു​ട്ടി​യെ ക​ണ്ട ബ​ബി​ത ബോ​ധ​ര​ഹി​ത​യാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക്ക് വി​ദ​ഗ്ദ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ധി​കം ആ​യു​സ് ഇ​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

Read More