സ്റ്റിയറിംഗിൽ ‘ആരോ വിരൽ മീട്ടി’യ ഡ്രൈവർക്ക് വീട്ടിലിരുന്ന് സ്വസ്തമായി പാടാൻ അവസരം നൽകി പോലീസ്; ഡ്രൈവിംഗിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവരുടെ ലൈസൻസ് കട്ട് ചെയ്ത് പോലീസ്; പാട്ടുപാടുന്ന വീഡിയോ ഔദ്യോഗിക പേജിലൂടെ പുറത്ത്  വീട്ട് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ൽ പാ​ട്ടു​പാ​ടി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് പോ​ലീ​സ് റ​ദ്ദാ​ക്കി. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി നി​ഖി​ൽ മോ​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മൈ​ക്കി​ൽ പാ​ട്ടു​പാ​ടി​യ​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “​ഗി​യ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് പോ​യ​തി​നു പി​ന്നാ​ലെ ഗാ​ന​മേ​ള ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും പോ​യി​ട്ടു​ണ്ട്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പോ​ലീ​സ് വി​വ​രം പ​ങ്കു​വ​ച്ച​ത്. ഡ്രൈ​വ​ർ പാ​ട്ടു​പാ​ടി വ​ണ്ടി​യോ​ടി​ക്കു​ന്ന വീ​ഡി​യോ​യും പോ​ലീ​സ് പോ​സ്റ്റ് ചെ​യ്തു. പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ ആ​രോ വി​ര​ൽ മീ​ട്ടി എ​ന്ന പാ​ട്ടാ​ണു ഡ്രൈ​വ​ർ പാ​ടു​ന്ന​ത്. ഇ​ട​ത്തേ​കൈ​യി​ൽ സ്റ്റി​യ​റിം​ഗ് വീ​ൽ പി​ടി​ച്ച് വ​ല​ത്തേ​കെ​യി​ൽ മൈ​ക്ക് പി​ടി​ച്ചു കൊ​ണ്ടാ​ണു പാ​ട്ട്. വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ കു​ട്ടി​ക​ൾ ഓ​ടു​ന്ന ബ​സി​ന്‍റെ ഗി​യ​ർ​മാ​റ്റി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഡൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. വ​യ​നാ​ട് ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എം. ​ഷാ​ജി എ​ന്ന​യാ​ളു​ടെ ലൈ​സ​ൻ​സ്…

Read More

ഒരു ജീവിതമല്ലേയുള്ളു…! കാമുകനെ  എളിയിൽ എടുത്ത് പാട്ടിനെപ്പം ആടിപ്പാടി പ്രേക്ഷകരുടെ മനം കവർന്ന സോണി‍യ ജോസിന്‍റെ അഭിനയ ജീവിതത്തിന്‍റെ 27 വർഷങ്ങളിലൂടെ…

കോട്ടയത്ത് മാങ്ങാനമാണ് എന്‍റെ നാട്. അച്ഛൻ പി.ജെ ജോസ്, അമ്മ ഏലിയാമ്മ, അനിയൻ ജോസ്. പ്രീഡിഗ്രി പാസായി ഡിഗ്രിക്ക് ചേരാൻ തയാറെടുക്കുന്നതിനിടെയാണ് ആദ്യമായി അഭിനയത്തിലേക്ക് കടക്കുന്നത്. അഭിനയിക്കാൻ ആദ്യംമൊന്നും വീട്ടുകാർക്ക് സമ്മതമല്ലായിരുന്നെങ്കിലും ഓണത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയാണെന്നും അതിൽ ദേവിയുടെ വേഷണമാണെന്നുമൊക്കെ അറിഞ്ഞതിനു ശേഷമാണ് അഭിനയക്കാൻ സമ്മതിച്ചത്. ഒരു ആഴ്ചപതിപ്പിൽ വന്ന തന്‍റെ മുഖം ചിത്രം കണ്ട് വിയറ്റ്നാം കോളനിയിലേക്ക് നായികയായി വളിച്ചതാണ് പക്ഷേ വീട്ടുകാർസമ്മതിച്ചില്ല. പിന്നാലെ കമലദളത്തിലും ഒരു പ്രധാന റോളിനായി വിളിച്ചെങ്കിലും  വീട്ടുകാരുടെ എതിർപ്പുമൂലം അതും നഷ്ടമായി. എന്നിരുന്നാലും ഒന്നിനും സങ്കടമില്ല, എല്ലാം നല്ലതിനെന്ന് കരുതുന്നയാളാണ് ഞാൻ. ഡോക്യൂമെന്‍ററി കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നിർമിച്ച ഒരു ടെലിഫിലിമിൽ അഭിനയിച്ചു. പിന്നെപിന്നെ വീട്ടുകാരുടെ എതിർപ്പും കുറഞ്ഞു തുടങ്ങി. അങ്ങനെ കലൂർ ഡെന്നീസിന്‍റെ കടൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഷമ്മിതിലകനായിരുന്നു നായകനെന്ന് സോണിയ പറ‍യുന്നു. പിന്നീട് നാൽപതോളം സിനിമകളിൽ അഭിനയിച്ചു.…

Read More

കാറ്റുകൊള്ളാന്‍ എത്തിയ വിദേശികള്‍ മാലിന്യം നീക്കി ബീച്ച് വൃത്തിയാക്കി ! മുക്കം ബീച്ചിന് വിദേശികള്‍ ശാപമോക്ഷം നല്‍കിയത് ഇങ്ങനെ…

വിനോദസഞ്ചാരികള്‍ ഇഷ്ടംപോലെ വരുന്ന സ്ഥലമാണ് മുക്കം ബീച്ച്. വൈകുന്നേരങ്ങളില്‍ ഇവിടെ വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. സാധാരണയായി കാറ്റുകൊള്ളാനെത്തുന്ന സഞ്ചാരികള്‍ ബീച്ചില്‍ കുറച്ച് സമയം ചിലവഴിച്ച് വന്നപോലെ മടങ്ങുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കടല്‍ തീരത്ത് എത്തിയ വിദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത് ബീച്ച് നിറയെ ചിതറി കിടക്കുന്ന മാലിന്യമാണ്. ഇതുകണ്ട് വൃത്തിയുള്ള മറ്റിടത്തേക്ക് നീങ്ങുന്നതിനു പകരം ബീച്ചിലെ മാലിന്യം നീക്കം ചെയ്താണ് ഇവര്‍ മാതൃകയായത്. കുടുംബസമേതമാണ് ഇവര്‍ ഈ പുണ്യപ്രവൃത്തി ചെയ്തത്. ബീച്ചിന്റെ ഓരോ ഭാഗത്ത് അടിഞ്ഞു കിടക്കുന്ന ചപ്പും ചവറും അവര്‍ നീക്കം ചെയ്ത് ബീച്ച് വൃത്തിയാക്കി. ആയുര്‍വ്വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരുടെ സംഘമാണ് ബീച്ച് വൃത്തിയാക്കിയത്. ഇവര്‍ വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങാറുണ്ട്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു…

Read More

പ​ത്തു​വ​ർ​ഷം മു​ൻ​പേ ഒ​ലീ​വി​യ പേ​ടി​യോ​ടെ പ​റ​ഞ്ഞു…! ഓ​ക്സി​ജ​നി​ല്ലാ​ത്ത നാ​ടാ​വും ഇ​തെ​ന്ന്; ഒ​ലീ​വി​യ ക​ണ്ട സ്വ​പ്നം പ​തി​റ്റാ​ണ്ടി​നു ശേ​ഷം സ​ത്യ​മാ​കു​ന്നു !!

തൃ​ശൂർ: പ​ത്തു​വ​ർ​ഷം മു​ന്പ് ഒ​ലീ​വി​യ എ​ന്ന ചെ​റി​യ പെ​ണ്‍​കു​ട്ടി ഉ​റ​ക്ക​ത്തി​ൽ പേ​ടി​പ്പെ​ടു​ത്തു​ന്ന ഒ​രു സ്വ​പ്നം ക​ണ്ടു ഓ​ക്സി​ജ​നി​ല്ലാ​ത്ത നാ​ടി​നെ​ക്കു​റി​ച്ച്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​മാ​യി ജീ​വി​ക്കേ​ണ്ടി വ​രു​ന്ന ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യെ​ക്കു​റി​ച്ച്…. 2010ൽ ​തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ ഓ​ർ​ഗ് പീ​പ്പി​ൾ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ഒ​ലീ​വി​യ ക​ണ്ട സ്വ​പ്നം എ​ന്ന ചെ​റി​യ പു​സ്ത​ക​ത്തി​ൽ ആ​ർ​ട്ടി​സ്റ്റ് ന​ന്ദ​ൻ​പി​ള്ള​യാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി ജീ​വി​ക്കേ​ണ്ടി വ​രു​ന്ന ഭാ​വി​ത​ല​മു​റ​യെ മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ച​ത്. പു​സ്ത​കം വ​ന്ന് പ​ത്തു​വ​ർ​ഷം തി​ക​യാ​റാ​കു​ന്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഓ​ക്സി​ജ​ൻ പാ​ർ​ല​റു​ക​ൾ​ക്ക് മു​ന്നി​ൽ ആ​ളു​ക​ൾ ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്നു​വെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന പു​തി​യ വാ​ർ​ത്ത വ​രു​ന്ന​ത്. ഓ​സോ​ണ്‍ പാ​ളി​ക​ളി​ലെ വി​ള്ള​ലും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും മ​ര​ങ്ങ​ൾ വെ​ട്ടി പ്ര​കൃ​തി​യെ ന​ശി​പ്പി​ക്ക​ലും എ​ല്ലാം മൂ​ലം ഭൂ​മി​യി​ൽ ഓ​ക്സി​ജ​ൻ ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ​യും ആ​ളു​ക​ൾ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൈയിൽ കൊ​ണ്ടു ന​ട​ക്കു​ന്ന സ്ഥി​തി​യു​മെ​ല്ലാം ഒ​ലീ​വി​യ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​പ്ന​ത്തി​ൽ നി​റ​യു​ന്ന കാ​ഴ്ച​ക​ളാ​യാ​ണ് ആ​ർ​ട്ടി​സ്റ്റ്…

Read More

വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയതിനെ ചോദ്യം ചെയ്തു ! വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎമ്മുകാര്‍…

പാര്‍ട്ടിക്കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും സിപിഎമ്മുകാരുടെ വക ക്രൂരമര്‍ദ്ദനം. അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് ബിംബുങ്കാലിലെ ബനാര്‍ദ്ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസര്‍കോട് ബിംബുങ്കാലാല്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അടുത്തിടെ ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റാന്‍ തയ്യാറായില്ലെന്നും എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതിര്‍ വശത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഓടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനേയും ആക്രമിക്കുകയാണെന്നുമാണ് പരാതി. എന്നാല്‍ വീടിന്റെ സമീപത്തായി…

Read More

രൂപത്തിലും ഭാവത്തിലും ഏവരെയും അമ്പരപ്പിച്ച് നിവിന്‍ പോളിയുടെ മൂത്തോന്‍ ! മേക്കിംഗ് വീഡിയോ വൈറലാകുന്നു

നിവിന്‍ പോളിയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ഇപ്പോഴിതാ ചിത്രത്തിലെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗ്ലാമര്‍ നായകനായി വെള്ളിത്തിരയില്‍ വിലസിയിരുന്ന നിവിനെ അധോലോക നായകന്റെ വേഷത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷ്ടപ്പാട് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇതില്‍ ഏറ്റവും രസകരമെന്നത് ‘ഭായി’യുടെ കാതുകുത്തലാണ്. നിവിന്റെ കാതില്‍ പണി ആരംഭിക്കുമ്പോള്‍ തന്നെ ഗീതുവിന് ആകെ അങ്കലാപ്പാണ്. ഇടയില്‍ നീറുന്ന ഭാവം നിവിന്റെ മുഖത്തും തെളിയുന്നു. ഒടുവില്‍ കാതുകുത്ത് കഴിഞ്ഞ ശേഷം അമ്പരപ്പോടെ പൊട്ടിച്ചിരിക്കുന്ന ഗീതുവിനെയും കാണാം. ചിത്രം ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ശേഷം മുംബൈ രാജ്യാന്തര മേളയിലും ചിത്രം പ്രേക്ഷക കയ്യടി നേടി. പിന്നീടാണ് കേരളത്തില്‍ റിലീസ് ആവുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു…

Read More

ജഗതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മിന്നിത്തിളങ്ങി രഞ്ജിനിയും അര്‍ച്ചനയും ! താരസമ്പന്നമായ വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു…

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹ വീഡിയോ പുറത്തു വന്നു. താരസമ്പന്നമാണ് വീഡിയോ. രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും ഭാഗ്യലക്ഷ്മിയുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. ജിജിന്‍ ജഹാംഗീറായിരുന്നു ശ്രീലക്ഷ്മിയുടെ വരന്‍. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

Read More

വൈക്കം മഹാദേവക്ഷേത്രത്തിൽ ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി ന​ന്ദി കേ​ശ ശി​ൽ​പ​ത്തി​ന്‍റെ ചെ​വി​യി​ൽ പ്രാ​ർ​ഥി​ച്ച് ഹോളിവുഡ് നടി അ​ബി കോ​ർ​ണി​ഷ്

വൈ​ക്കം: ഹോ​ളി​വു​ഡ് നാ​യി​ക അ​ബി കോ​ർ​ണി​ഷ് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ക്ഷേ​ത്ര​ന​ഗ​രി​യി​ൽ നി​റ​യു​ന്ന സം​ഗീ​ത​വും നൃ​ത്ത പ​രി​പാ​ടി​ക​ളും ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളും മു​പ്പ​തോ​ളം ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​നയിച്ച ഹോ​ളി​വു​ഡ് നാ​യി​ക അ​ബി കോ​ർ​ണി​ഷി​നു അ​വി​സ്മ​ര​ണി​യ അ​നു​ഭ​വ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സു​ഹൃ​ത്തും വൈ​ക്കം വ​ല്ല​കം തു​റു​വേ​ലി​ക്കു​ന്ന് ശ്രീ​കൃ​ഷ്ണ ആ​യു​ർ​വേ​ദ ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​ജി​ത്ത് ശ​ശി​ധ​റി​നൊ​പ്പ​മാ​ണ് അ​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യും നൃ​ത്ത​വു​മൊ​ക്കെ ആ​സ്വ​ദി​ച്ചു​ശേ​ഷം ശ്രീ​പ​ര​മേ​ശ്വ​ര​ന്‍റെ വാ​ഹ​ന​മാ​യ ന​ന്ദി കേ​ശ ശി​ൽ​പ​ത്തി​ന്‍റെ ചെ​വി​യി​ൽ ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച​ശേ​ഷ​മാ​ണ് അ​ബി കോ​ർ​ണി​ഷ് മ​ട​ങ്ങി​യ​ത്. ന​ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ നേ​രി​ട്ട അ​സു​ഖ​ങ്ങ​ൾ​ക്ക് ശ്രീ​കൃ​ഷ്ണ​യി​ലെ ചി​കി​ൽ​സ​യി​ലൂ​ടെ ശ​മ​നം ല​ഭി​ച്ച​തോ​ടെ ഇ​വ​ർ ഡോ. ​വി​ജി​ത്തി​ന്‍റെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി മാ​റു​ക​യാ​യി​രു​ന്നു. ഡോ. ​വി​ജി​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം വൈ​ക്ക​ത്ത​ഷ്ട​മി ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും കേ​ര​ള​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ൾ…

Read More

അന്ന് പറക്കുംതളിക നേരിട്ടു കണ്ടപ്പോള്‍ പിന്നാലെ കൂടി ! എന്നാല്‍ അതിന്റെ വേഗത്തിനു മുമ്പില്‍ നമിച്ചുപോയി;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍;സംഭവത്തിന്റെ വീഡിയോ കാണാം…

പറക്കും തളിക ഉണ്ടോയെന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുമ്പോഴും തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകളുടെ അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുന്നു. അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് ഇപ്പോള്‍ പറക്കും തളികകളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ വച്ചുണ്ടായ അനുഭവമാണ് സൈനികര്‍ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാര്‍ സംവിധാനത്തില്‍ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്. 80000- 60000 അടി വരെ ഉയരത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഈ വിചിത്ര വസ്തുക്കള്‍ സഞ്ചരിക്കുന്നതാണ് കണ്ടത്. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ്…

Read More

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ‘ചൂണ്ടയിടല്‍’ മത്സരവുമായി ഡിവൈഎഫ്‌ഐ ! രണ്ടു കടുങ്ങാലികളെ പിടികൂടിയ അനീഷ് വിജയി…

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. തയ്യില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യില്‍മുക്ക് പുഴയിലായിരുന്നു മത്സരം. ചൂണ്ടയും ഇരയുമായി എത്തി 11 പേര്‍ പങ്കെടുത്തു. മത്സരം കാണാനും നിരവധി ആളുകളെത്തി. രണ്ട് കടുങ്ങാലി മീനുകളെ പിടികൂടിയ പൊന്ന്യം സ്വദേശി എം.അനീഷാണ് മത്സരത്തില്‍ വിജയിച്ചത്. എം.സുജേഷിനാണു രണ്ടാം സ്ഥാനം. ഒരു മണിക്കൂറിനിടെ ഇരുവരും രണ്ട് കടുങ്ങാലി മീനുകളെ പിടികൂടിയതിനെത്തുടര്‍ന്നു മീനുകളുടെ തൂക്കം നോക്കിയാണു വിജയിയെ പ്രഖ്യാപിച്ചത്. 11 പേരില്‍ ആറുപേരുടെ ചൂണ്ടയില്‍ മീന്‍ കുരുങ്ങി. സിപിഎം പൊന്ന്യം ലോക്കല്‍ സെക്രട്ടറി ടി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. തയ്യില്‍ ബ്രാഞ്ച് സെക്രട്ടറി വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.റിനീഷ് പ്രസംഗിച്ചു.

Read More