50 വയസുള്ള ഒരു സുന്ദരനെ വേണം, കൂടെ കുറച്ച് നിബന്ധനകളും..! അ​മ്മ​യ്ക്ക് വ​ര​നെ തേടി മ​ക​ളു​ടെ ട്വീ​റ്റ്, ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ

മ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വ​ധു​വി​നെ അ​ല്ലെ​ങ്കി​ൽ വ​ര​നെ തെ​ര​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ പ​ര​സ്യം ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ത​ന്‍റെ അ​മ്മ​യ്ക്ക് വ​ര​നെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മ​ക​ളു​ടെ കു​റി​പ്പാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​സ്താ വ​ർ​മ​യാ​ണ് ത​ന്‍റെ അ​മ്മ​യ​ക്ക് അ​നു​യോ​ജ്യ​നാ​യ വ​ര​നെ അ​ന്വേ​ഷി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലാ​ണ് ആ​സ്താ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. അ​മ്മ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ആ​സ്താ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. “50 വ​യ​സു​ള്ള ഒ​രു സു​ന്ദ​ര​നെ അ​മ്മ​യ്ക്കു വേ​ണ്ടി തി​ര​യു​ന്നു. വെ​ജി​റ്റേ​റി​യ​ൻ, മ​ദ്യ​പി​ക്ക​രു​ത്, അ​ടി​ത്ത​റ​യു​ള്ള ഒ​രാ​ളാ​യി​രി​ക്ക​ണം’. ഇ​വ​യെ​ല്ലാ​മാ​ണ് നി​ബ​ന്ധ​ന​ക​ൾ. ആ​സ്ത​യു​ടെ കു​റി​പ്പ് ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. Looking for a handsome 50 year old man for my mother! 🙂 Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq — Aastha Varma (@AasthaVarma) October 31, 2019

Read More

എനിക്ക് അഭിനയത്തേക്കാള്‍ പ്രിയപ്പെട്ട മറ്റൊരു കാര്യമുണ്ട് ! സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ഗൗരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു…

വാനമ്പാടി എന്ന സീരിയലിലൂടെ കേരളത്തിലെ കുടുംബപ്രേഷകരുടെ മനസ്സില്‍ കയറിക്കൂടിയ കൊച്ചു സുന്ദരിയാണ് ഗൗരി. എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ താല്‍പര്യം പാട്ടിനോടാണെന്നാണ് ഈ കൊച്ചു താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാനമ്പാടിയുടെ തിരക്ക് കാരണം സംഗീത പഠനം നിലച്ചിരിക്കുകയാണെന്നും സംഗീതവും പഠനവും മുമ്പോട്ടു കൊണ്ടു പോകുന്നതിനാണ് മുന്‍തൂക്കം എന്നതിനാല്‍ വാനമ്പാടി കഴിഞ്ഞാല്‍ പിന്നെ ഉടനെ ഒരു സീരിയലില്‍ അഭിനയിക്കില്ലെന്നും ഗൗരി വ്യക്തമാക്കുന്നു. പക്ഷെ നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ വിട്ടുകളയില്ലെന്നും ഗൗരി പറയുന്നു. ടീച്ചര്‍ ആകണമെന്നാണ് പ്രേക്ഷകരുടെ അനുമോളുടെ ആഗ്രഹം. സംഗീത കുടുംബത്തില്‍ ജനി്ച്ചതിനാല്‍ ആകാം അഭിനയത്തെക്കാള്‍ പാട്ടിന് മുന്‍തൂക്കം ഗൗരി നല്‍കുന്നു. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി…

Read More

മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് ആരാധിക ! ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക;വീഡിയോ വൈറലാകുന്നു…

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക. മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ആരാധകര്‍ താരത്തെ സ്‌നേഹവായ്പ്പു കൊണ്ട് മൂടിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ഈ അപ്രതീക്ഷിത രംഗം. മമ്മൂട്ടി സ്ഥലത്തുണ്ടെന്നറിഞ്ഞാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. വീടിനു പുറത്തിറങ്ങുമ്പോള്‍ പ്രിയ താരത്തെ ഒരു നോക്കു കാണുകയായിരുന്നു ലക്ഷ്യം. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി താരം വീടിനു പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഏറെ നേരമായി തന്നെ കാത്തു നില്‍ക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറില്‍ കയറാതെ നേരെ അവരുടെ അടുത്തെത്തി. പ്രിയ താരത്തില്‍ നിന്നുമുള്ള അപ്രതീക്ഷിത സ്‌നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങള്‍ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിംഗിനായി തിരിച്ചത്.

Read More

മോദിയ്‌ക്കെതിരേ വധഭീഷണി മുഴക്കിയ പാക് ഗായികയുടെ ‘എല്ലാം’ നാട്ടുകാര്‍ കണ്ടു ! റാബി പിര്‍സാദയുടെ നഗ്നവീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നു. റാബിയുടെ നഗ്‌ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച വീഡിയോകളാണ് ഇതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നു. അതെസമയം, പാകിസ്താന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ കഴിഞ്ഞ ദിവസം പിര്‍സാദ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. പാകിസ്താന്‍ ആര്‍മി വക്താവ് പിര്‍സാദയ്ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പിര്‍സാദയ്ക്ക വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്താന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്നും ആരോപിക്കുന്നുണ്ട്. മുമ്പ് നിരവധി പാമ്പുകള്‍ക്കൊപ്പം പങ്കുവെച്ച വീഡിയോയിലാണ് മോദിയെ കൊല്ലുമെന്ന് പിര്‍സാദ…

Read More

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് പുറത്തെടുത്തത് ഏഴു സെന്റിമീറ്റര്‍ നീളമുള്ള കുളയട്ടയെ ! രക്തം കുടിച്ച് വലുതായ അട്ടയെ പുറത്തെടുത്തത് അതീവ ശ്രദ്ധയോടെ…

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഏഴു സെന്റിമീറ്റര്‍ നീളമുള്ള കുളയട്ടയെ പുറത്തെടുത്തു. ഇന്നലെയാണ് അസഹനീയമായ വേദനയോടെ 25കാരന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അട്ടയുടെ സാമീപ്യം കണ്ടെത്തിയത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം കുളയട്ടയെ പുറത്തെടുത്തത്. ശസ്ത്രക്രിയ കൂടാതെതന്നെ അട്ടയെ പുറത്തെടുക്കുകയായിരുന്നു. യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അട്ട ജനനേന്ദ്രിയത്തില്‍ കയറിയത് എന്നാണ് വിവരം. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതല്‍ ഉള്ളിലേക്കു കയറാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നു വിദഗ്ധ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു. ഇത്തരം അട്ടയുടെ കടിയേറ്റാല്‍ പെട്ടെന്ന് അറിയാന്‍ കഴിയില്ല. ഹിരുഡിന്‍ എന്ന പദാര്‍ഥം ഉപയോഗിച്ചാണ് ഇവ രക്തം കട്ടപിടിക്കുന്നത് തടയുന്നത്. രക്തം…

Read More

“ഡി​ജെ’ വേ​ണ​മെ​ന്ന് വ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ; നി​ര​സി​ച്ച് പെ​ണ്‍​വീ​ട്ടു​കാ​ർ; വി​വാ​ഹ​വേ​ദി യു​ദ്ധ​ക്ക​ളം; സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്

സൂ​ര്യ​പേ​ട്ട്: വി​വാ​ഹ ച​ട​ങ്ങി​നി​ടെ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടു​കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. തെ​ല​ങ്കാ​ന സൂ​ര്യ​പേ​ട്ട് ജി​ല്ല​യി​ലെ കൊ​ഡാ​​ടി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണു സം​ഭ​വം. കൊ​ഡാ​ട് മ​ണ്ഡ​ൽ സ്വ​ദേ​ശി അ​ജ​യും പ്ര​കാ​ശം സ്വ​ദേ​ശി ഇ​ന്ദ്ര​ജ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണു കൊ​ഡാ​ടി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ പെ​ണ്‍​കു​ട്ടി​യെ പ്ര​കാ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ ഡി​ജെ ന​ട​ത്ത​ണ​മെ​ന്നു വ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഈ ​ആ​വ​ശ്യം വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ നി​ര​സി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തു പി​ന്നീ​ടു കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്പ​രം ക​സേ​ര​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. സ്ഥ​ല​ത്തു പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണു സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കു പ​രി​ക്കേ​റ്റു. പോ​ലീ​സു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ല്യാ​ണ പ​ന്ത​ലി​ൽ ക​സേ​ര​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​മ്മി​ല​ടി​ക്കു​ന്ന…

Read More

കിട്ടിയതെല്ലാം ബോണസ്! ജീവിതത്തില്‍ അഭിനയിക്കാന്‍അറിയില്ല; ഉള്ളകാര്യം തുറന്നു പറയും.; ഷീലു എബ്രഹം മനസുതുറക്കുന്നു…

വിവാഹിത, രണ്ടു മക്കളുടെ അമ്മ… കുടുംബ ജീവിതത്തിന് പ്രഥമസ്ഥാനം നല്‍കുന്ന നല്ലൊരു വീട്ടമ്മ മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു സജീവമായ ഷീലു എബ്രഹാമിന്റെ വിശേഷണം ഇതൊക്കെയാണ്. പട്ടാഭിരാമനിലൂടെ മികച്ച അഭിനയം കാഴ്ചവച്ച ഷീലു എബ്രഹാമിന്റെ സിനിമാവിശേഷങ്ങള്‍… സിനിമ മോഹം സിനിമയില്‍ മുഖം കാണിക്കുമെന്നു സ്വപ്‌നം പോലും കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഡാന്‍സ് പഠിച്ചു. പക്ഷേ അത് സിനിമയ്ക്കുവേണ്ടിയായിരുന്നില്ല.എന്നാല്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് നിരവധി സിനിമകള്‍ നിര്‍മിച്ചുവെന്നതു സത്യമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മാതാവിനെയായിരുന്നില്ല ഞാന്‍ വിവാഹം കഴിച്ചത്. ഇരുവരും വിവാഹത്തിനുശേഷമാണ് സിനിമയില്‍ സജീവമായത്. പിന്നെ ഭര്‍ത്താവ് നിര്‍മിച്ച എല്ലാ സിനിമയിലും അവസരം ലഭിച്ചിട്ടില്ല. സിനിമയെ ബിസിനസായിട്ടാണ് ഭര്‍ത്താവ് കാണുന്നത്. അതുകൊണ്ടുതന്നെ എനിക്കു യോജിച്ച വേഷം ഉണ്ടെന്ന് സംവിധായകനു ബോധ്യമായാല്‍ മാത്രമേ പരിഗണിക്കാറുള്ളൂ. അല്ലാതെ ഭര്‍ത്താവ് നിര്‍മിച്ചുവെന്നതുകൊണ്ടു ഭാര്യക്ക് വേഷം കിട്ടണമെന്നില്ല. എന്നിട്ടും ഷീ ടാക്‌സി, ശുഭരാത്രി,…

Read More

ആരുമില്ലാതെ മകൻ അലയേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കണം; മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മകന്‍റെ മൃതദേഹത്തിനരികെ മരണം കാത്ത് കിടന്നത് നാലുനാൾ

മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മകന്‍റെ മൃതദേഹത്തിനരികെ മരണം കാത്ത് കിടന്നത് നാലുനാൾ. തമിഴ്നാട് ആൽവാർപേട്ടിലാണ് സംഭവം. 44 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനെ നോക്കാൻ 88 വയസുള്ള പിതാവുമാത്രമായിരുന്നു. പ്രായാധിക്യം മൂലം മകനെ നോക്കാൻ വിശ്വാനാഥന് കഴിയാതെയായി. തന്‍റെ കാലശേഷം മകനെ ആര് നോക്കും എന്ന ചിന്തയാണ് മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 82 കാരനായ വിശ്വനാഥൻ കേന്ദ്രസർക്കാർ ജീവനക്കാരനാ യിരുന്നു. 15 വർഷം മുമ്പ് ഇദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. പെൻഷൻ പണം കൊണ്ടായിരുന്നു ഇരുവരും കഴിഞ്ഞു പോന്നിരുന്നത്. പുറത്തെ മറ്റു ഫ്ളാറ്റ് ഉടമകളുമായി അകലം പാലിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. താൻ മരിച്ചുകഴിഞ്ഞാൽ മകൻ ആരോരുമില്ലാതെ അലയേണ്ടി അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് മകനെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ തീരുമാനിച്ചത്. അമിത ഉറക്ക ഗുളിക നൽകി മകൻ മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഇതേ…

Read More

കാജലിന് കാതലില്ല, 2020ൽ കല്യാണം? സിനിമാ മേഖലയിൽ നിന്നാല്ലാത്ത, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണം മതി; ഒപ്പം സങ്കൽപ്പത്തിലെ വരനെക്കുറിച്ച്….

യുവാക്കളുടെ ഹൃദയം കീഴടക്കിയ കാജൽ അഗർവാൾ വിവാഹത്തിന് തയാറെടുക്കുന്നു. ബോളിവുഡും, കോളിവുഡും ടോളിവുഡും കീഴടക്കിയ താരത്തിന്‍റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹത്തെക്കുറിച്ചും ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണമായിരിക്കുന്നുമെന്നും  സിനിമാ മേഖലയിൽ നിന്നുള്ളയാൾ അല്ലായിരിക്കുമെന്നും കാജൽ പറ‍യുന്നു. ഒപ്പം തന്‍റെ ഭർത്താവാകാൻ പോകുന്നയാളിനെക്കുറിച്ചുള്ള സങ്കൽപവും താരം തുറന്നു പറയുന്നു. സ്നേഹവും കരുതലുമുള്ള ഒരു മനുഷ്യനുമായിരിക്കണമെന്നു മാത്രം. വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ വന്നതോടെ ചില ഗോസിപ്പുകളും പുറത്തു വരുന്നുണ്ട്. ഒരു പ്രമുഖ ബിസിനുകാരനുമായി താരം ഡേറ്റിംഗിലാണെന്നാണ് പ്രചരിക്കുന്നത്.

Read More

ബസിലിരുന്ന് ഉറങ്ങി എണീറ്റപ്പോൾ അമ്മയെ കാണാനില്ല;  വിവരമറഞ്ഞെത്തിയ പോലീസ് അമ്മയെ തേടിയിറങ്ങി;  സന്ധ്യയോടെ നാടോടി പെൺകുട്ടിക്ക് അമ്മയെ കണ്ടെത്തി നൽകി എടത്വ പോലീസ്

എ​ട​ത്വ: എ​ട​ത്വ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ നാ​ടോ​ടി സം​ഘ​ത്തി​ലെ നാ​ല് വ​യ​സു​കാ​രി​ക്ക് മാ​താ​പി​താ​ക്ക​ളെ തി​രി​കെ ല​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ൽ നി​ന്ന് കി​ട​ങ്ങ​റ വ​ഴി എ​ട​ത്വാ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സി​ലാ​യി​രു​ന്നു മൈ​സൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ശ്, ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നാ​ല് വ​യ​സു​കാ​രി അ​നി​ത​യെ ന​ഷ്ട​മാ​യ​ത്. അ​നി​ത ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ മു​ന്നി​ലെ സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങി​പോ​വു​ക​യും കി​ട​ങ്ങ​റ​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന മാ​താ​പി​താ​ക്ക​ൾ കി​ട​ങ്ങ​റ​യി​ലെ സ്റ്റോ​പ്പി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. നാ​ടോ​ടി സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം കു​ട്ടി കാ​ണു​മെ​ന്ന് ഗ​ണേ​ശും ശോ​ഭ​യും ക​രു​തി. പി​ന്നീ​ടാ​ണ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യു​ന്ന​ത്. ഈ ​സ​മ​യം കു​ട്ടി ബ​സി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങി എ​ട​ത്വാ​യി​ലെ​ത്തി. എ​ട​ത്വാ​യി​ൽ എ​ത്തി ഉ​റ​ക്കം ഉ​ണ​ർ​ന്ന കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രും ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും എ​ട​ത്വ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ തി​ര​ക്കി ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങ​റ​യി​ൽ ഇ​വ​രു​ടെ സം​ഘ​മു​ണ്ടെ​ന്ന് സൂ​ച​ന…

Read More