മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കി ഗായിക അമൃത സുരേഷ് ! രസകരമായ വീഡിയോ വൈറലാകുന്നു…

മക്കളുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്.കുട്ടികള്‍ക്കും ഇത് പുതിയ അനുഭവമായി. ഒരു പകല്‍ മുഴുവന്‍ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്മെന്റ്റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.

Read More

എനിക്ക് ഭക്ഷണം നല്‍കാന്‍ വന്നാല്‍ കുത്തി കുടലെടുക്കും… പറഞ്ഞേക്കാം ! തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകരോട് തനിക്ക് ഭക്ഷണം നല്‍കരുതെന്ന് ആംഗ്യം കാട്ടി ഗോറില്ല;വീഡിയോ വൈറലാകുന്നു…

മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ അവിടെയുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ സന്ദര്‍ശകര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന ബോര്‍ഡുകള്‍ ഒട്ടുമിക്ക മൃഗശാലകളിലും കാണാമെങ്കിലും മിക്കവരും ഇത് അനുസരിക്കാറില്ല. എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് മൃഗങ്ങള്‍ തന്നെ പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും. ഇത്തരം ഒരു വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. മിയാമി മൃഗശാലയിലെ ഗൊറില്ലയാണ് വിഡിയോയിലുള്ളതെന്ന് ട്വിറ്ററില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. ‘സന്ദര്‍ശകര്‍ ഭക്ഷണം നല്‍കരുത്’ എന്ന് ആംഗ്യഭാഷയില്‍ പറയുന്ന ഗൊറില്ല വിഡിയോയില്‍ കാണാം. കൈ ഉപയോഗിച്ച് ആംഗ്യങ്ങളിലൂടെയാണ് ഗൊറില്ല ഇത് പറയുന്നത്. ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ നിരവധി പേര്‍ ഈ വിഡിയോ പങ്കുവക്കുന്നുണ്ട്. മനുഷ്യനെക്കാള്‍ ബുദ്ധി ഗൊറില്ലകള്‍ക്കുണ്ടെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലര്‍ പറയുന്നു. Lowland gorilla at Miami zoo uses sign language to tell someone that he's not allowed to…

Read More

രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത് ! മലയാള സിനിമയുടെ ഭാവി ആശങ്കപ്പെടുത്തുന്നതെന്ന് സുരേഷ് കുമാര്‍

മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണെന്നും രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളതെന്നുമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെ കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്‍കുന്ന, സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ്…

Read More

മദ്യം ആരോഗ്യത്തിന് ഹാനികരം, ഒപ്പം മുട്ട അധികമായാൽ മരണവും; മ​ദ്യ​ത്തി​നൊ​പ്പം 50 മു​ട്ട ക​ഴി​ച്ചാ​ൽ 2000 രൂ​പ; പ​ന്ത​യ​ത്തി​ല്‍ യു​വാ​വി​ന് ന​ഷ്ട​പ്പെ​ട്ട​ത് ജീ​വ​ൻ; മരണ കാരണത്തെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ…

ല​ക്നോ: പ​ന്ത​യ​ത്തി​ന്‍റെ പേ​രി​ൽ വ​ലി​യ അ​ള​വി​ൽ മു​ട്ട ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സു​ഭാ​ഷ് യാ​ദ​വ് എ​ന്ന 42 വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജാ​ൻ​പു​ർ ജി​ല്ല​യി​ലെ ബി​ബി​ഗ​ഞ്ച് മാ​ർ​ക്ക​റ്റി​ലാ​ണു സം​ഭ​വം. സു​ഹൃ​ത്തി​നൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സു​ഭാ​ഷ് പ​ന്ത​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. മ​ദ്യ​ത്തി​നൊ​പ്പം 50 മു​ട്ട ക​ഴി​ച്ചാ​ൽ 2000 രൂ​പ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു പ​ന്ത​യം. പ​ന്ത​യം ഏ​റ്റെ​ടു​ത്ത സു​ഭാ​ഷ് മ​ദ്യ​ത്തി​നൊ​പ്പം മു​ട്ട​യും ക​ഴി​ക്കാ​ൻ തു​ട​ങ്ങി. 41 മു​ട്ട​ക​ൾ ക​ഴി​ച്ചു തീ​ർ​ത്ത സു​ഭാ​ഷ് അ​ടു​ത്ത മു​ട്ട ക​ഴി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണു. ഉ​ട​ൻ സ​മീ​പ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്ന് സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ലി​യ അ​ള​വി​ൽ മ​ദ്യ​വും മു​ട്ട​യും ഒ​രു​മി​ച്ചു ക​ഴി​ച്ച​താ​ണു മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ഭാ​ഷി​ന്‍റെ കു​ടും​ബം ഇ​തു​വ​രെ…

Read More

കേരള സ്‌റ്റൈല്‍ സ്‌പെഷല്‍ പൊറോട്ട! പൈനാവിലെ ഒരു തട്ടുകടയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പൊറോട്ടയടി; വീഡിയോയും കുറിപ്പും സോഷ്യല്‍മീഡിയയില്‍ വൈറല്‍

സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പൊറോട്ടയടി. പൈനാവിലെ ഒരു തട്ടുകടയില്‍ കട്ടന്‍ചായ കുടിക്കാന്‍ കയറിയപ്പോഴായിരുന്നു എംഎല്‍എ പൊറോട്ടയടിയിലുള്ള തന്റെ വൈഭവം കാണിച്ചത്. സംഭവം എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ജയകൃഷ്ണന്‍ പുതിയേടത്ത് ആണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചെറുപ്പകാലത്തു കെഎസ്‌സിയുടെ ഭാരവാഹി ആയിരുന്ന സമയത്താണ് എംഎല്‍എ പൊറോട്ട വീശാന്‍ പഠിച്ചത്. വര്‍ഷം തോറും നടത്തിയിരുന്നു ക്യാംപുകളില്‍ കുട്ടികള്‍ക്കു നല്‍കിയിരുന്ന പ്രഭാത ഭക്ഷണമായിരുന്നു പൊറോട്ടയെന്നും അന്നു കെഎസ് സി പണം ലാഭിക്കുന്നതിനായി അംഗങ്ങള്‍ തന്നെയാണ് പൊറോട്ട അടിച്ചിരുന്നതെന്നും കുറിപ്പില്‍ പറയുന്നു. വര്‍ഷാവര്‍ഷം നടക്കുന്ന കെഎസ് സി അന്നത്തെ ആ പരിചയം തട്ടുകടയില്‍ പൊറോട്ട വീശുന്ന ചേട്ടനെ കണ്ടപ്പോള്‍ എംഎല്‍എ പുതുക്കുകയാണു ചെയ്തത്. എംഎല്‍എയുടെ തലക്കനമില്ലാത്ത വ്യക്തിയാണ് റോഷി അഗസ്റ്റിനെന്നും ജനപ്രതിനിധിയെന്നതു ജനങ്ങള്‍ നല്‍കിയ ഔദാര്യമാണെന്നു മനസിലാക്കുന്ന വ്യക്തിയാണെന്നും കുറിപ്പില്‍ പറയുന്നു. ജയകൃഷ്ണന്റെ കുറിപ്പിന്റെ പുര്‍ണരൂപം ഇങ്ങനെ… റോഷി…

Read More

ബിനീഷ് ബാസ്റ്റിന്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു ! സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം…

ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ സിനിമ വരുന്നു. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായകനാകുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് ‘ദി ക്രിയേറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചത്. അതിനു…

Read More

ആഹാ…സംഗതി കൊള്ളാലോ… വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ച് കാട്ടാന ! അലറി വിളിച്ച് യാത്രക്കാര്‍; വീഡിയോ വൈറാലാകുന്നു…

നിങ്ങള്‍ വഴിയരികില്‍ വാഹനം നിര്‍ത്തിയിട്ട് അകത്തിരിക്കുമ്പോള്‍ ഒരു കൊമ്പനാന വന്ന് കാറിനു മുകളില്‍ ഇരിക്കിന്‍ ശ്രമിച്ചാല്‍ എന്താവും കഥ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തായ്ലന്‍ഡിലെ ഖാവോ യായ് ദേശീയ പാര്‍ക്കിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ചത്. റോഡിലൂടെ നടന്നു നീങ്ങിയ കൊമ്പന്‍ ആദ്യം കാറിനു സമീപത്തെത്തി കാറിനോടു ചേര്‍ന്നു നിന്നു. പിന്നീടാണ് കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിച്ചത്.ഈ സമയം എത്രപേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവര്‍ത്തിയില്‍ പന്തികേടു തോന്നിയ കാര്‍ ഡ്രൈവര്‍ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത്. ആനയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ആനയുടെ ഭാരം താങ്ങാനാവാതെ കാറിന്റെ പല…

Read More

അതാണ് അംബാനി ! താന്‍ കാരണം കടംകേറി മുടിഞ്ഞിരിക്കുന്ന എതിരാളികള്‍ക്ക് കടം വീട്ടാനുള്ള വഴി പറഞ്ഞുകൊടുത്ത് അംബാനി; 49,990കോടിയുടെ കടം വീട്ടാന്‍ അംബാനി പറഞ്ഞു കൊടുത്ത തന്ത്രം ഇങ്ങനെ…

റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ ഈ തുക വീട്ടാനുള്ള വഴി കമ്പനികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇതോടൊപ്പം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് എളുപ്പത്തില്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സര്‍ക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി…

Read More

വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തു; പാക് ക്രിക്കറ്റ് ടീമിലെ കൗമാര താരത്തെ വെട്ടിലാക്കി യുവതി…

പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ കൗമാര താരവും സൂപ്പര്‍ പേസ് ബൗളറുമായ ഷഹീന്‍ അഫ്രീദിയെ കുരുക്കിലാക്കി ടിക് ടോക് താരമായ യുവതിയുടെ ട്വീറ്റ്.വീഡിയോ ചാറ്റിംഗിനിടെ ഷഹീന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ ഹരീം ഷാ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാക് ടീമിലെ മറ്റൊരു താരമായ ഇമാം ഉള്‍ഹഖിനെതിരേയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ഇമാം ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധംപുലര്‍ത്തിയിരുന്നുവെന്നായിരുന്നു ആരോപണം.

Read More

തിരുവല്ലയിലെ ബേക്കറിക്കാര്‍ അമ്പലപ്പുഴ പാല്‍പായസം വിറ്റു ! ‘ഗോപാല കഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി ആര്‍ക്കും ‘അമ്പലപ്പുഴ പാല്‍പായസം’ വില്‍ക്കാം…

അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്ന് പായസത്തിനു പേറ്റന്റ് എടുക്കാനൊരുങ്ങി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമ്പലപ്പുഴ പാല്‍പ്പായസമെന്ന വിഖ്യാതമായ പേരുപേക്ഷിച്ച് ‘ഗോപാലകഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാനാണ് തീരുമാനം. ഫലത്തില്‍ ഗോപാല കഷായമെന്ന പേരില്‍ പേറ്റന്റ് നേടിയാല്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര്‍ക്കും പാല്‍പ്പായസം വില്‍ക്കാമെന്ന സ്ഥിതിയാകും. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനം പേറ്റന്റ് നേടിയാലും തടയാനാകില്ല. ഗോപാല കഷായമെന്ന പേര് ആചാരപരമായ പേരാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായി.ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം മധുരത്തിന്റെ പര്യായമാണ്. ചെമ്പകശേരി രാജാവിന്റെ കാലം മുതലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി ഉണ്ടാക്കാന്‍ തുടങ്ങിയത്. ലിറ്ററിന് 160 രൂപ നിരക്കിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്നു പേരിട്ട് പാല്‍പ്പായസം ടിന്നിലാക്കി വിറ്റതു…

Read More