ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം. സോളാന്‍ ജില്ലയിലെ സുബതുവിലാണ് വന്‍ മേഘവിസ്ഫോടനം ഉണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിച്ചിലിലും മരം വീഴ്ചയിലും ദേശീയപാത 21ല്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് നിരവധി റോഡുകളും തകര്‍ന്നു. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദി പാലം തകര്‍ന്ന് നദിയില്‍ വീണു. ഇതേത്തുടര്‍ന്ന് ഹരിയാന,ചണ്ഡിഗഡ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Read MoreCategory: Today’S Special
വൈറലായ് ഡയറി മില്‍ക്ക് സില്‍ക്ക് പക്കോഡ; മുഖം ചുളിച്ച് സോഷ്യല്‍ മീഡിയും, പുതിയ പരീക്ഷണത്തിന് കിട്ടിയത് വിമർശനങ്ങൾ
വൈകുന്നേരങ്ങളില്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമുള്ള ലഘുഭക്ഷണമാണ് പക്കോഡ. പച്ചക്കറികള്‍ തിരഞ്ഞെടുത്ത് അത് മസാലചേർത്ത മാവില്‍ മുക്കി ചൂടുള്ള എണ്ണയില്‍ വറത്തെടുക്കുന്നതാണ് പക്കോട. ഭക്ഷണപരീക്ഷണങ്ങളുടെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍ പക്കോട വെച്ചുള്ള ഒരു പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഡയറി മില്‍ക്ക് സില്‍ക്ക് പക്കോഡ എന്നാണ് ഈ പുതിയ വിഭവത്തിന്റെ പേര്. എല്ലാവരുടെയും ഇഷ്ട ചോക്ലേറ്റായ ഡയറി മില്‍ക്കില്‍ ഇങ്ങനൊരു പരീക്ഷണം ഉണ്ടാകുമോ എന്നാണ് വീഡിയോ കണ്ടവരൊക്കെ ചോദിക്കുന്നത്. വീഡിയോയില്‍ ഒരു മുഴുവന്‍ ഡയറി മില്‍ക്ക് സില്‍ക്ക് ചോക്ലേറ്റ് ബാര്‍ മസാല ചേര്‍ത്ത മാവിലേക്ക് മുക്കിയെടുത്തതിന് ശേഷം ചോക്ലേറ്റ് ബാര്‍ വറക്കുന്നു. മാവ് ഗോള്‍ഡന്‍ ആയും ക്രിസ്പിയായും മാറുമ്പോള്‍ ഡയറി മില്‍ക്ക് സില്‍ക്ക് പക്കോഡ പകുതിയായി മുറിച്ചു വിളമ്പുന്നു. മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടത്. ഈ പുതിയ പരീക്ഷണം കണ്ട്…
Read Moreഅഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ! അതിഥി തൊഴിലാളി അറസ്റ്റില്‍
ആലപ്പുഴ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ബിഹാറിലെ കോങ്വാഹ് സ്വദേശി കുന്തന്‍കുമാര്‍ (27) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Read Moreവാഹനത്തിൽ ഓടിക്കയറി പെണ്‍സിംഹം; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിക്കുന്ന വീഡിയോ
ജംഗിള്‍ സഫാരികള്‍ക്കിടയില്‍ പകര്‍ത്തുന്ന കൗതുകകരമായ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജംഗിള്‍ സഫാരിക്കിടെ ഒരു പെണ്‍സിംഹം വാഹനത്തിലേക്ക് കയറുന്ന ഒരു വീഡിയോയാണത്. വാഹനത്തിനുള്ളില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. എന്നാല്‍ പെണ്സിംഹമാകട്ടെ പിന്നിലിരിക്കുന്ന സ്ത്രീയുടെ അടുത്തേക്കാണ് ഓടിച്ചെല്ലുന്നത്. തുടര്‍ന്ന് അവരോട് സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നതും വീഡിയോയില്‍ കാണാം. തുടക്കത്തില്‍ ഭയത്തോടെ കാണുന്ന വീഡിയോയുടെ അവസാന ദൃശ്യങ്ങള്‍ കൗതുകത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. സിംഹം വാഹനത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഭയന്നവരുടെ എല്ലാം കണ്ണുകളില്‍ പിന്നീട് സന്തോഷത്തിന്റെ തിളക്കമായിരുന്നു. ഫൈജെന് എന്നയാളുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. OMG never thanks! 😂https://t.co/5R7yOzOBbD — The Figen (@TheFigen_) August 19, 2023
Read Moreഓണ നറുക്കെടുപ്പിന് സമ്മാനം പല ബ്രാന്‍ഡിലുള്ള വിദേശ മദ്യം ! കൂപ്പണടിച്ച് വിറ്റയാള്‍ എക്സൈസ് പിടിയില്‍
തിരുവോണം ബമ്പര്‍ എന്ന് പേരിട്ട് നറുക്കെടുപ്പ് നടത്തി സമ്മാനമായി വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്. ഇത്തരം കൂപ്പണുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി. ഷാജു, വി.വി. വിനു, എം.എം. ബിബിനീഷ്…
Read Moreരാത്രിയില്‍ ബാൽക്കണിയിൽ തൂങ്ങിയാടി യുവതി; വെളിച്ചത്തിലല്ലേ കാര്യം പിടികിട്ടുന്നത്, വൈറലായ് വീഡിയോ
രാത്രിയുടെ നിശബ്ദതയില്‍ കേള്‍ക്കുന്ന ഓരോ ചെറിയ ശബ്ദങ്ങളും മനസില്‍ മറഞ്ഞിരിക്കുന്ന പേടികളെ പുറത്തുചാടിപ്പിക്കുന്നവയാണ്. പ്രത്യേകിച്ചും പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞ് രാത്രി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെങ്കില് പുറത്തെ ഓരോ ശബ്ദവും നമ്മൾ കാതോര്‍ക്കും. ഓരോ നിഴലിനെയും സൂക്ഷിച്ച് നോക്കുകയും ചെയ്യും. ഇത്തരത്തില്‍ തനിക്കുണ്ടായ സമാനമായ ഒരു അനുഭവമാണ് അനിരുദ്ധ ജോഷി എന്നയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. രാത്രിയില്‍ തന്റെ ഫ്ലാറ്റിന്റെ എതിര്‍വശത്തുള്ള ഫ്ലാറ്റിലെ ബാല്‍ക്കണിയിലേക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ചയെ കുറിച്ചുള്ള വീഡിയോയാണ് ട്വിറ്ററിൽ അയാൾ പങ്ക് വെച്ചിരിക്കുന്നത്. രാത്രിയില്‍ അല്പം ശുദ്ധവായു ശ്വസിക്കാനായി പുറത്തേക്കിറങ്ങിയ ഇയാള്‍ കാണുന്നത് ഒരു സ്ത്രീയുടെ നൈറ്റി വായുവില്‍ ഇളകിയാടുന്നതാണ്. ഈ കാഴ്ച അയാളെ പരിഭ്രാന്തിയിലാക്കി. എന്നാല്‍ രാവിലെയാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം അയാള്‍ മനസിലാക്കുന്നത്. നൈറ്റി ഒരു ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ രാത്രിയിലെ പേടിയിൽ അയാൾ അത് ശ്രദ്ധിച്ചില്ലായിരുന്നു. കാറ്റിലാടിക്കൊണ്ടികുന്നത് ആ നൈറ്റിയായിരുന്നു.…
Read Moreമുലപ്പാലിന്റെ മഹത്വം സഹോദരിക്ക് മനസിലായി; സമ്മതമില്ലാതെ തന്റെ കുഞ്ഞിനെ മുലയൂട്ടി; പരാതിയുമായി അമ്മ; ഒരു കാര്യവുമില്ലാത്ത പരാതിയെന്ന് പോലീസ്
അമ്മയ്ക്ക് മുലപ്പാല്‍ നല്കാന് കഴിയാത്ത സാഹചര്യത്തില്‍ മറ്റാരെങ്കിലും നവജാതശിശുവിന് പാല് നല്‍കുന്നത് സാധാരണ നടക്കാറുള്ള സംഭവമാണ്. എന്നാല്‍ തന്റെ സമ്മതമില്ലാതെ കുഞ്ഞിന് സഹോദരി മുലപ്പാല്‍ നല്‍കിയന്നെ പേരില്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് യുവതി. 22വയസുകാരിയായ സിമോണാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ പരാതിക്കാരി കാര്യങ്ങള്‍ തുറന്നുപറഞ്ഞെത്തിയിരുന്നു. സിമോണയും സഹോദരിയും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് അമ്മമാരാകുന്നത്. അത്യാവശ്യമായി പുറത്തുപോകണ്ട സാഹചര്യം വന്നപ്പോള്‍ സഹോദരിയുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചിട്ടാണ് സിമോണ പോയത്. കുഞ്ഞിന് കുടിക്കാനുള്ള ഫോര്‍മുല മില്‍ക്കും സിമോണ സഹോദരിയുടെ കൈവശം നല്‍കിയിരുന്നു. എന്നാല്‍ തിരികെ എത്തിയ സിമോണ കാണുന്നത് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന സഹോദരിയെയാണ്. ഇതിനെക്കുറിച്ച് സഹോദരിയോട് ചോദിച്ചപ്പോള്‍ ഫോര്‍മുല മില്‍ക്ക് കുഞ്ഞിന് നല്‍കുന്നത് ദോഷകരമാണെന്നും, അതിനാല്‍ ഫോര്‍മുല മില്‍ക്ക് താന്‍ കളഞ്ഞെന്നാണ് സഹോദരി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് സിമോണ പോലീസില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. തന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ സഹോദരി…
Read Moreഐശ്വര്യ റായിയുടെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം ഇതു കഴിക്കുന്നത് കൊണ്ട് ! ബിജെപി നേതാവിന്റെ പരാമര്‍ശം വൈറല്‍
ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായിയുടെ കണ്ണിന്റെ തിളക്കത്തിന് കാരണം മത്സ്യം കഴിക്കുന്നതാണെന്ന് ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് ഇക്കാര്യം പരാമര്‍ശിച്ചത്. ദിവസവും മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയുടെതുപോലെ എല്ലാവരുടെയും കണ്ണുകള്‍ തിളക്കമുള്ളതായി മാറുമെന്നും മന്ത്രി പറഞ്ഞു. ഗവിതിന്റെ വാക്കുകള്‍ ഇങ്ങനെ… ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായിയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ ? മംഗളൂരുവിലെ കടല്‍ത്തീരത്താണ് അവള് താമസിച്ചിരുന്നത്. അവള് ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവളുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്കും അവളെപ്പോലെ കണ്ണുകളുണ്ടാകും’. മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇത്തരം നിസാരമായ അഭിപ്രായങ്ങള്‍…
Read Moreപത്ര സമ്മേളനത്തിന് ക്ഷണിക്കപ്പെടാത്ത അതിഥി; ഭയന്നു വിറച്ച് മന്ത്രിയും പത്രക്കാരും
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പത്രസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. അതിഥിയെക്കണ്ട് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും ഭയന്നുപോയി. ക്ഷണിക്കപ്പെടാതെ എത്തിയ അതിഥി മറ്റാരുമല്ല, ഒരു പാമ്പ്. മുഖ്യമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ ആളുകൾ പാമ്പിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഭൂപേഷ് ബാഗേൽ പാമ്പിനെ ആക്രമിക്കുന്നതിൽനിന്ന് അവരെ തടയുകയും അതിനെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയും പാമ്പിനെ കൊല്ലരുതെന്ന് അഭ്യർഥിക്കുകയുമാണ് ചെയ്തത്. തുടർന്നു പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബാഗിലാക്കി സ്ഥലത്തുനിന്നു മാറ്റി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മൃഗങ്ങളോടുള്ള സ്നേഹത്തിൽ ബാഗലിനെ പ്രശംസിച്ച് ധാരാളം പേർ രംഗത്തെത്തി. വിഷമില്ലാത്ത “പിർപ്പിട്ടി’ ഇനത്തിൽപ്പെട്ട പാമ്പാണ് പത്രസമ്മേളനത്തിലേക്ക് ഇഴഞ്ഞെത്തിയത്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന നീർക്കോലി പാമ്പിനോട് വേണമങ്കിൽ പിർപ്പിട്ടിയെ ഉപമിക്കാം. ചെറിയ ഇനം തവളകളാണ് ഇതിന്റെ പ്രധാന ഭക്ഷണം.
Read Moreചുട്ടുപഴുത്ത താർ മരുഭൂമി ഇനി പുല്ലുപുഷ്പാദികളാൽ നിറയും; പഠന റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
രാജസ്ഥാൻ: രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മരുഭൂമിയാണു താർ. ഇന്ത്യയിൽ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി ഇതു വ്യാപിച്ചുകിടക്കുന്നു. ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ 20-ാം സ്ഥാനവും ചൂടുള്ള ഉപഉഷ്ണമേഖലാ മരുഭൂമികളിൽ ഒൻപതാം സ്ഥാനവും താറിനുണ്ട്. ആഗോളതാപനത്തിന്റെ സ്വാധീനത്തിൽ ഭൂമിയിലെ മരുഭൂമികളുടെ വലിപ്പം കൂടുകയും ഉഷ്ണാവസ്ഥ വർധിക്കുകയും ചെയ്യുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നതെങ്കിലും താര് മരുഭൂമി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പച്ചപുതയ്ക്കുമെന്നാണു പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തെ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വിവരങ്ങൾ സമാഹരിച്ച് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1901നും 2015നും ഇടയിൽ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിലും പാക്കിസ്ഥാന്റെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളിലും മഴയുടെ ലഭ്യതയിൽ 10 മുതൽ 50 ശതമാനം വരെ വർധന ഉണ്ടായതായി പഠനത്തിൽ കണ്ടെത്തി. ഇന്ത്യൻ മൺസൂണിന്റെ പടിഞ്ഞാറോട്ടുള്ള വികാസം ഈ മേഖലയെ ഈർപ്പമുള്ള…
Read More