വാഷിങ്ടണ്‍: യുഎസിലെ ഹവായിയിൽ ജിപിഎസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ കടലില്‍ വീണു. ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണു കാറിലുണ്ടായിരുന്നത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്കു വീഴുകയായിരുന്നു.മുങ്ങിത്തുടങ്ങിയ വാഹനം സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയർത്തിനിര്‍ത്തി. ശേഷം കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. യാത്രക്കാർ സഹോദരിമാരാണെന്നാണ് വിവരം. കടലില്‍ വീണിട്ടും ഇരുവരും പരിഭ്രാന്തരായില്ലെന്നും കാര്‍ കടലില്‍ വീണതും മുങ്ങിയതുമൊക്കെ ചിരിയോടെ ആസ്വദിക്കുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു.
Read MoreCategory: Today’S Special
നിറവയറുമായി നാല് സഹോദരിമാർ; ത്രില്ലടിച്ചു ഗുഡ്വില്ലി കുടുംബം; നാൽപേർക്കൂടി വരുമ്പോൾ അംഗസംഖ്യ ഇരുപത്തിരണ്ടിൽ; ഏറെ സന്തോഷം നിറഞ്ഞ ദിനങ്ങളെന്ന് കുടുംബം
ലണ്ടൻ: ബ്രിട്ടനിലെ ഗുഡ്വില്ലി കുടുംബം ത്രില്ലടിച്ചു നിൽക്കുകയാണ്. കുടുംബത്തിലെ നാല് സഹോദരിമാര്‍ ഒരേസമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ തയാറെടുക്കുന്നതാണു സന്തോഷകാര്യം. ആമി ഗുഡ്വില്ലി (24), കെയ്ലീ സ്റ്റുവർട്ട് (29), ജെയ് ഗുഡ്വില്ലി (35), കെറി-ആൻ തോമസ് (41) എന്നിവരാണു പ്രസവംകൊണ്ട് അപൂർവത സൃഷ്ടിക്കാൻ ഒരുങ്ങുന്ന സഹോദരിമാർ. നാല് സഹോദരിമാരും ഒരുമിച്ച് ഒരു വീട്ടിലാണു താമസം. കഴിഞ്ഞ ക്രിസ്മസിന് ആമി ഗുഡ്വില്ലി (24 )യാണ് താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ ഓരോ സഹാദരിമാർ തങ്ങളും ഗര്‍ഭിണികളാണെന്നു കുടുംബത്തെ അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി മാർച്ചില്‍ നാലാമത്തെ സഹോദരിയായ കെറി-ആൻ തോമസ് (41) താനും ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തല്‍ നടത്തി. ആദ്യമായി അമ്മയാകുന്ന 29 കാരിയായ കെയ്ലീ സ്റ്റുവർട്ടും അവളുടെ മൂത്ത സഹോദരി ജെയ് ഗുഡ്വില്ലിയും (35) ഈ മാസാവസാനം പ്രസവിക്കും. ആമി ഓഗസ്റ്റിലും കെറിയും ഓക്ടോബറിലും പ്രസവിക്കുമെന്നു റിപ്പോര്‍ട്ടുകള്‍…
Read More“ഇത്രയും ആത്മവിശ്വാസം എവിടെനിന്നു ലഭിച്ചു”… ഓടുന്ന ട്രെയിൻ നൃത്തം ചവിട്ടി പെൺകുട്ടികൾ; വ്യത്യസ്ത ട്രെയിൻ കാഴ്ച വൈറലാവുന്നു…
തീവണ്ടിയാത്ര എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസില്‍ കടന്നുവരുന്നത് ജനാലയ്ക് അരികില്‍ തല ചായ്ച്ച് പുറം കാഴ്ചകളില്‍ കണ്ണോടിച്ചിരിക്കുന്ന ഒരു ചിത്രമായിരിക്കും. അതല്ലെങ്കില്‍ വാതില്‍പ്പടിയില്‍ നിന്നും വിദൂരതയിലേക്ക് കണ്ണോടിക്കുന്ന രംഗമായിരിക്കും തെളിയുക. എന്നാല്‍ എല്ലാ യാത്രകളും അങ്ങനല്ല. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഒരുയാത്ര ചെയ്യുമ്പോള്‍ മറ്റൊരു നമ്മളായിരിക്കും മിക്കവാറും കാണപ്പെടുക. ഇപ്പോഴിതാ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരുകൂട്ടം പെണൺകുട്ടികളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ കാഴ്ച. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഇവര്‍ യാത്രയ്ക്കിടെ നൃത്തം ചെയ്യുകയാണ്. Bhai mere se train mein logo ke aage khana bhi khaya nhi jata😔😭 pic.twitter.com/esLxk9ymom — whydahi(Himesh's version) (@vaidehihihaha) May 4, 2023 ഇവരില്‍ ചിലര്‍ മുകളിലത്തെ ബെര്ത്തിലായിട്ടാണ് നൃത്തം ചെയ്യുന്നത്. മറ്റ് ചില യുവതികള്‍ കൂപ്പയ്ക്ക് നടുക്കായി നിന്ന് ചുവട്വയ്ക്കുകയാണ്. നല്ല താളത്തോടെയുള്ള ഈ നൃത്തം…
Read Moreതൊണ്ണൂറിന്റെ നിറവിലും കൊച്ചു മാഷിന്റെ കൊച്ചു മുറി മുഴുവൻ വലിയ ക്ലോക്ക് വിശേഷങ്ങൾ
വർഗീസ് മാണിയാറതൊണ്ണൂറിന്റെ നിറവിലും മുഹമ്മദ് കൊച്ചെന്ന കൊച്ചു മാഷ് കർമനിരതനാണ്. കൊച്ചു മാഷിന്റെ കൊച്ചു മുറി മുഴുവൻ അദ്ദേഹം തന്നെ രൂപകല്പന ചെയ്ത ക്ലോക്കുകളും ടൈംപീസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൃത്യതയാർന്ന സമയം കുറിക്കുന്നതോടൊപ്പം വാർത്തകളും പാട്ടുകളും ആവശ്യാനുസരണം ലഭിക്കുന്ന എഫ്എം റേഡിയോ കൂടിയാണ് ഇവയിൽ പലതും. എമർജൻസി ലൈറ്റുകളും ടോർച്ചും ഘടിപ്പിച്ചിട്ടുള്ളതിനാൽ അവശ്യ അവസരങ്ങളിൽ കൊച്ചു മാഷിന്റെ ക്ലോക്കുകൾ പ്രകാശം പരത്തുകയും ചെയ്യും. ക്ലോക്കുകളിൽനിന്നു മാത്രമല്ല പഴയ ടെലിഫോണിന്റെ റിസീവർ എടുത്താലും ഉയരുന്നത് എഫ്എം റേഡിയോ ഗീതങ്ങളായിരിക്കും. പറവൂർ തെക്കേ നാലുവഴിയിലെ റാഫി സൗണ്ട്സിന്റെ ഒരു മുറിയാണ് മാഷിന്റെ അത്ഭുത ലോകം. പാഴ്വസ്തുക്കളിൽനിന്നാണ് മാഷ് ഇവയെല്ലാം രൂപകല്പന ചെയ്യുന്നത്. 1958 മുതൽ മുപ്പത് വർഷക്കാലം മികച്ച അധ്യാപകനായി വിരാജിച്ചപ്പോഴും കൊച്ചു മാഷ് ശബ്ദത്തിന്റെ ലോകത്ത് മാസ്മരികത തീർത്തിരുന്നു. മാഷ് തുടക്കം കുറിച്ച ചന്ദ്രാ ലൗഡോ ഫോൺസ് മകൻ…
Read Moreകടമെടുക്കല്ലേ.. കെണിയാണ്… ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പിനെതിരേ മുന്നറിയിപ്പുമായി പോലീസ്; ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കെണി വര്‍ധിച്ചുവരുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പോലീസ് പറയുന്നത്. പലരും കെണിയില്‍ കുടുങ്ങി ഇരട്ടിയും അതിലധികവും തുക തിരിച്ചടയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പാണിതെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്കുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത് നമ്മുടെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ നമ്മള് അവര്‍ക്ക് പൂര്‍ണസമ്മതം നല്കുന്നു. ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും. ഫോണിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ‘പൊക്കി’ സുഹൃത്തുക്കള്‍ക്കും മറ്റും അശ്ശീല സന്ദേശങ്ങള്‍ അയയ്ക്കുക വരെ ചെയ്യുന്നുണ്ട്. ലോണ്‍ തിരിച്ചടച്ചാല്പോലും തെറിയഭിഷേകവും ഭീഷണിയും വരാറുണ്ടെന്നും…
Read Moreഎസ് ഐയുടെ അഭിനയം അത്ര പേരാ..! ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ്; പണം നൽകാതെ സ്ഥലംവിട്ട എസ്ഐയെ ഹോട്ടലുടമ പിടികൂടിയകഥയിങ്ങനെ…
തലശേരി: താമരശേരി ചുരത്തിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പോയ പോലീസ് ഉദ്യോഗസ്ഥനെ ഹോട്ടലുടമയും സുഹൃത്തുക്കളും പിന്തുടർന്ന് പിടികൂടി. ഇന്നലെ അർധരാത്രിയിൽ തൊട്ടിൽപാലത്താണ് സംഭവം. സംഭവത്തിൽ ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാറിനെതിരs തൊട്ടിൽപാലം പോലീസ് കേസെടുത്തു. വയനാട് യാത്ര കഴിഞ്ഞ് വരികയായി എസ്ഐയും സംഘവും ചുരത്തിലെ പക്രന്തളം പത്താം വളവിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നുവെന്നാണ് ആരോപണം. പിന്തുടർന്ന് എത്തിയ ഹോട്ടലുടമയും സുഹൃത്തുക്കളും എസ്ഐയെയും സംഘത്തെയും തൊട്ടിൽപാലത്ത് വച്ച് പിടികൂടുകയായിരുന്നു. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും എസ് ഐയെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയും എസ്ഐക്കെതിരെ മദ്യപിച്ച് ബഹളം വച്ചതിന് കേസെടുക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞാണ് എസ് ഐ ഹോട്ടലിൽ നിന്നും പണം നൽകാതെ സ്ഥലം വിട്ടതെന്നും പരാതി ഉയർത്തിട്ടുണ്ട്. എന്നാൽ ഹോട്ടലുടമ ബില്ലിൽ ജിഎസ് ടി…
Read Moreഇനി വീട്ടില്‍ കേക്കുവാരം… തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാള്‍; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖർ സൽമാൻ
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നടന് ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് വൈറലാകുന്നു. ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുല്‍ഖര്‍ ആശംസ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തത്. ‘പിറന്നാള്‍ ആശംസകള്‍ മാ. ഉമ്മിച്ചിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടില്‍ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വര്‍ഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങള്‍ക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ‘ “ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിറന്നാള്‍…
Read Moreസൂക്ഷിച്ചോ നിർമിത ബുദ്ധി അപകടകാരി! ഭാവിയിൽ മനുഷ്യനു ഭീഷണിയാകുമെന്നു പ്രവചിച്ച് ജഫ്രി ഹിന്റണ്‍
സാന്‍ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) ലോകമാകെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽത്തന്നെ ചില മേഖലകളിലെ പ്രവർത്തനങ്ങളെങ്കിലും നിർമിത ബുദ്ധിയുടെ കീഴിലാകുമെന്നാണു കരുതപ്പെടുന്നത്. അതേസമയം, നിർമിത ബുദ്ധി (എഐ) ഭാവിയിൽ മനുഷ്യനു ഭീഷണിയാകുമെന്നു പ്രവചിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര് എന്നറിയപ്പെടുന്ന ജഫ്രി ഹിന്റണ്‍. കഴിഞ്ഞ ദിവസം ഗൂഗിള്‍ വിട്ട ജഫ്രി ഹിന്റണ്‍ നടത്തിയ ഈ പരാമര്‍ശം ആഗോളതലത്തില്‍തന്നെ ചര്‍ച്ചായായിട്ടുണ്ട്. എഐ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നതിനിടെയുള്ള ഈ വെളിപ്പെടുത്തല്‍ എന്നതു ഗൗരവം വർധിപ്പിക്കുന്നു. നിലവില്‍ നിർമിതബുദ്ധിക്കു മനുഷ്യബുദ്ധിയെ വെല്ലാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇതായിരിക്കില്ല സ്ഥിതി. അതിനാല്‍തന്നെ എഐയില്‍ വലിയ അപകടം മറഞ്ഞിരിക്കുന്നു. ഇതുവരെ എഐയ്ക്കുവേണ്ടി ചെയ്ത ഗവേഷണങ്ങളില്‍ പാശ്ചാത്താപം ഉണ്ടെന്നും മാനവരാശിക്കു നിർമിതബുദ്ധി വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് താൻ ഗൂഗിള്‍ വിട്ടതെന്നും 75കാരനായ ജഫ്രി ഹിന്റണ്‍ പറയുന്നു. വരുംനാളുകളിൽ എഐയ്ക്കെതിരേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.2013 മുതല്‍…
Read Moreപോലീസുകാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍ ! ചിലപ്പോഴൊക്കെ സീരിയല്‍ നടിയുമാകും…
പോലീസുകാരി ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ(29)യാണ് അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവര്‍ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസ് ആണെന്നും ഭര്‍ത്താവ് പോലീസ് ഡ്രൈവറാണെന്നും പലരെയും വിശ്വസിപ്പിച്ചിരുന്നു. സമീപത്തെ സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പോലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറച്ചുപേരോട് സീരിയല്‍ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. ആള്‍മാറാട്ടം നടത്തിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കിയും വീട് വയ്ക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെ തവണകളായി പരാതിക്കാരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഗൂഗിള്‍ പേ വഴി 1,60,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. ഏഴു ലക്ഷം…
Read Moreഅങ്ങനെയാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും ഇറക്കും ! പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ…
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന് ഷൈന്‍ ടോം ചാക്കോ. കാലാകാലം ആരെയും വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് തങ്ങളും പുറത്തുവിടുമെന്നും ഷൈന്‍ പറഞ്ഞു. ഷൈന്റെ വാക്കുകള്‍ ഇങ്ങനെ…’ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന് നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകന് സാറിനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല. സസ്പെന്ഷന് ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും ഇറക്കും ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ്’ എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ‘ലൈവ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു നടന് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ 25നായിരുന്നു…
Read More