സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു. അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയയ്ക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. കാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വച്ചാണ്. –വിൻസി അലോഷ്യസ്
Read MoreCategory: Today’S Special
ആ സമയത്താണ് കാലിന്റെ അടിയില്‍നിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്, അത് വലിയ ആഘാതമായി! തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍
ഒരു ഘട്ടത്തിൽ ഞാൻ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയിൽ ഞാൻ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽനിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്. അത് വലിയ ആഘാതമായി. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അവിടെ എത്താൻ ഏതറ്റം വരെയും പോകും. പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസിലാവൂ. അന്ന് എന്റെ സ്ത്രീസൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നു പാളിയേനെ, ജീവിതം മടുത്ത അവസ്ഥയായിരുന്നു. -റിമ കല്ലിങ്കൽ
Read More‘നന്ദിനി’ എല്ലാവരുടെയും ഹൃദയത്തിലും മനസിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു..! ചിന്നത്തമ്പിയുടെ 32-ാം വാര്‍ഷികത്തില്‍ ഖുശ്ബു
ഖുശ്ബു, പ്രഭു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് ചിന്നത്തമ്പി. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴിതാ ചിത്രം അതിന്റെ 32 -ാം വാര്ഷികത്തിലെത്തിനില്ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഖുശ്ബു ട്വീറ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിന്നത്തമ്പിയുടെ പോസ്റ്ററും പി.വാസു, പ്രഭു എന്നിവര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് ഖുശ്ബു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ചിന്നത്തമ്പി റിലീസായിട്ട് 32 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എന്നില്‍ വര്‍ഷിച്ച സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും. ഇളയരാജ സാറിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന സംഗീതത്തിനും നിര്‍മാതാവ് കെ. ബാലുവിനും എക്കാലവും നന്ദിയുണ്ട്. ചിന്നതന്പിയിലെ നായികാ കഥാപാത്രമായ നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു- ഖുശ്ബു ട്വീറ്റ് ചെയ്തു. തമിഴില്‍ അന്നുവരെയുള്ള…
Read More10 ഇഞ്ച് പിസാ ഓര്‍ഡര്‍ ചെയ്തു, അവര്‍ എട്ട് ഇഞ്ച് അയച്ചുതന്നു! പിസാ അളന്നുനോക്കിയ യുവതി വൈറല്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച, ആഗോളവത്ക്കരണം തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതശൈലിക്ക് പ്രകടമായ മാറ്റം വരുത്തി. വസ്ത്രം, ഭക്ഷണം യന്ത്ര സാമഗ്രികള്‍ തുടങ്ങി എല്ലാക്കാര്യങ്ങളിലും ലോകത്തിന് ഒരു സമാന സ്വഭാവം കൈവന്ന പോലെയാണ്. പിസാ പോലുള്ള ഭക്ഷണങ്ങള്‍ ഇപ്പോള്‍ സർവസാധാരണമായി മാറിയിരിക്കുകയാണല്ലൊ. ഇപ്പോഴിതാ പിസാ ഓര്‍ഡര്‍ ചെയ്ത ഒരു യുവതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രം സമൂഹ മധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ പിസായ്ക്കൊപ്പം ഒരു അളവ് ടേപ്പുമുണ്ട്. “ഒരു 10 ഇഞ്ച് പിസാ ഓര്‍ഡര്‍ ചെയ്തു, അവര്‍ എട്ട് ഇഞ്ച് അയച്ചുതന്നു’ എന്നാണ് യുവതി പറയുന്നത്. രണ്ട് ഇഞ്ചിന്റെ നഷ്ടം അങ്ങനങ്ങ് വിട്ടുകളയാന്‍ അവര്‍ തയാറായില്ല. അവര്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായാണ് വിവരം. സമൂഹ മധ്യമങ്ങളില്‍ സംഭവം വൈറലായതോടെ നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിച്ചു. “പണം തിരികെ ലഭിച്ചൊ’ എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ അവരുടെ അളവും യുവതി വിചാരിക്കുന്ന അളവും തമ്മില്‍ അന്തരമുണ്ടെന്നും…
Read More21-ാം വയസില്‍ ശ്രീരാമന് എങ്ങനെയിരിക്കും? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിസ്മയം…
എഐയുടെ വരവ് സാങ്കേതിവിദ്യയുടെ ചരിത്രത്തില്‍ വിസ്മയങ്ങളുടെ ഒരധ്യായമാണ് എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഭാവനകള്‍ക്ക് രൂപം നല്കാന് അവയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. തന്മൂലം പുതിയലോകത്തിന് ഏറെ പ്രിയപ്പെട്ടതായി മാറുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അടുത്തിടെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് തീര്‍ത്ത മഹത്തുക്കളുടെ സെല്‍ഫിയും വൈറലായിരുന്നു. മഹാത്മാ ഗാന്ധിയും, മദര്‍ തെരേസയും ബി. ആര്. അംബേദ്കറുമൊക്കെ ഈ സെല്‍ഫി വിസ്മയത്തിലിടം പിടിച്ചു. പോരാഞ്ഞ് മൃഗങ്ങളുടെ സെല്‍ഫിയും ശതകോടീശ്വരന്മാരുടെ ദാരിദ്ര്യ രൂപവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കി കാഴ്ചക്കാരനെ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലുമായി എഐ എത്തിയിരിക്കുകയാണ്. 21-ാം വയസിലെ ശ്രീരാമന് എങ്ങനെ എന്നുള്ള കാഴ്ചയാണ് അത് ഒരുക്കയിട്ടുള്ളത്. വാല്മീകി രാമായണം, രാമചരിതമാനസം തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വൈറലായ ചിത്രത്തിന് പിന്നില്‍ ആരെന്ന് ഇതുവരെ അറിവില്ല. ഏന്നാല്‍ ഈ ചിത്രം സമൂഹ മധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി കമന്റുകളും…
Read Moreലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് ! P7 നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു; 122 കോടി രൂപയ്ക്ക്
ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! “P 7′ എന്ന ഈ നന്പർ പ്ലേറ്റ് ലേലത്തിൽ വിറ്റത് 122 കോടി രൂപയ്ക്ക്! ‘മോസ്റ്റ് നോബളസ്റ്റ് നമ്പേഴ്സ്’ ഇവന്റിൽ നടന്ന ലേലത്തിലാണ് 55 ദശലക്ഷം ദിർഹത്തിന് വിഐപി നന്പർ പ്ലേറ്റ് വിറ്റത്. ദുബായിലെ ജുമൈറ മേഖലയിലെ ഫോർ സീസൺസ് റിസോർട്ടിലായിരുന്നു ലേലം. 15 മില്യൺ ദിർഹത്തിൽ ആരംഭിച്ച ലേലം സെക്കൻഡുകൾക്കുള്ളിൽ 30 മില്യണിലെത്തി. 35 ദശലക്ഷം ദിർഹത്തിലെത്തിയപ്പോൾ ആരും തുക കേറ്റി വിളിക്കാതെ അൽപ്പനേരം ആ നിലതന്നെ തുടർന്നു. ടെലിഗ്രാം ആപ്പിന്റെ സ്ഥാപകനും ഉടമയുമായ പാവൽ വലേരിവിച്ച് ദുറോവ് ആണ് 35 ദശലക്ഷം ദിർഹത്തിനു വിളിച്ചത്. എന്നാൽ, പിന്നീടു വാശിയേറിയ ലേലം വിളിയാണു നടന്നത്. അധികം വൈകാതെ ലേലത്തുക 55 ദശലക്ഷം ദിർഹത്തിലെത്തുകയും ലേലം ഉറപ്പിക്കുകയും ചെയ്തു. ലേലം വിളിച്ച വ്യക്തിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പതിനാറ് വർഷം…
Read Moreലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..! ലാറി ഹാളിന്റെ ‘സർവൈവൽ കോണ്ടോ’യുടെ വിശേഷങ്ങൾ കേട്ടാൽ ഞെട്ടും
സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ ഗവ. കോൺട്രാക്ടർ ലാറി ഹാൾ. ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടെയും ഈ അറയിൽ കഴിയാനാകുമെന്നു ലാറി ഹാൾ അവകാശപ്പെടുന്നു. ഭൂമിക്കടിയിൽ ആണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമായാണ് അറയുടെ നിർമാണം. മുകൾ ഭാഗം ഒമ്പതടി കട്ടിയുള്ള കഠിനമായ കോൺക്രീറ്റ് ഭിത്തികൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എട്ട് ടൺ സ്റ്റീൽ കൊണ്ടാണു വാതിലുകളുടെ നിർമാണം. 500 മൈലിൽ കൂടുതൽ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയുന്നതാണ് മേൽക്കൂര. 15 നിലകളാണ് ഈ സ്റ്റീൽ ബങ്കറിനുള്ളത്. ഇതിൽ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂളും തിയറ്ററും മെഡിക്കൽ ബേകളും ഭക്ഷണശാലകളും ഒക്കെ ഉൾപ്പെടുന്നു. ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റുകളും പുറത്തേക്കിറങ്ങേണ്ടി വന്നാൽ ധരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വസ്ത്രങ്ങളും അറയ്ക്കുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.…
Read Moreആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ! തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍…
മനുഷ്യന് ആഘോഷങ്ങള്‍ക്കായി ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. വെങ്കല യുഗത്തില്‍ (ബിസി 3,300 മുതല്‍ ബിസി 1,200 വരെ) ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. സ്പെയിനിലെ മെനോര്‍ക്കയിലെ ശവകുടീരത്തില്‍ നിന്നും ലഭിച്ച മുടിയില്‍ നിന്നാണ് ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത മയക്കുമരുന്നുകളുടെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. യൂറോപില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആചാരപരമായ ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശവകുടീരത്തില്‍ നിന്നും ലഭിച്ച തലമുടി പരിശോധിച്ചതില്‍ നിന്നും സ്കോപൊലാമൈന്‍, എപെഡ്രൈന്‍, അട്രോഫൈന്‍ എന്നിവയുടെ തെളിവുകള്‍ ലഭിച്ചു. ഇതില്‍ അട്രോഫിനും സ്കോപൊലാമൈനും മനുഷ്യരെ ഉന്മാദാവസ്ഥയിലേക്കെത്തിക്കാനും സ്വബോധം നഷ്ടമാക്കാനുമൊക്കെ കഴിവുള്ളവയാണ്. ചില തരം കുറ്റിച്ചെടികളില്‍ നിന്നും പൈന്‍ മരങ്ങളില്‍ നിന്നുമാണ് എപെഡ്രൈന്‍ വേര്‍തിരിച്ചെടുക്കുന്നത്. മനുഷ്യന്റെ ഊര്‍ജം കൂടുതല്‍ സമയം നിലനിര്‍ത്താനും ശ്രദ്ധയും ആകാംഷയുമൊക്കെ കൂട്ടാനുമൊക്കെ സഹായിക്കുന്നതാണിത്. പാലിയോലിത്തിക് കാലഘട്ടം മുതല്‍ തന്നെ…
Read Moreകൃഷി ചെയ്യാന്‍ സമ്മതിക്കുന്നില്ല ! ശ്രീലങ്കയില്‍ നിന്ന് ഒരു ലക്ഷം കുരങ്ങുകളെ ചൈനയിലേക്ക് കയറ്റി വിടും…
ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങന്മാരെ കയറ്റി അയയ്ക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. ശ്രീലങ്കയിലുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ടോഖ് മകാഖ്വെ വിഭാഗത്തില്‍പെടുന്ന കുരങ്ങന്മാരെയാണ് കയറ്റുമതി ചെയ്യുക. ചൈനയിലെ ആയിരം മൃഗശാലകളിലേക്ക് ഈയിനത്തില്‍പെട്ട കുരങ്ങുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പദ്ധതി. കര്‍ഷകര്‍ക്ക് ശല്യമായതോടെ സംരക്ഷിത വിഭാഗത്തില്‍പെടുന്ന കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊന്നൊടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കിയിരുന്നു. ശ്രീലങ്കയില്‍ ടോഖ് മകാഖ്വെകളുടെ എണ്ണം 30 ലക്ഷം കടന്നെന്നും രാജ്യത്തെ കൃഷിക്ക് ഇവ ഭീഷണിയായതായുമാണ് ഗവണ്മെന്റ് പറയുന്നത്. ടോഖ് മകാഖ്വെകളുടെ വംശവര്‍ധനവ് തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ആവശ്യവുമായി ചൈന ശ്രീലങ്കയെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള കയറ്റുമതികളെല്ലാം രാജ്യത്ത് നിരോധിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരമൊരു നടപടിക്ക് ശ്രീലങ്ക ഒരുങ്ങുന്നത്. ആദ്യപടി എന്നോണമാകും ഒരുലക്ഷം കുരങ്ങുകള്‍ രാജ്യം കടക്കുക. ശ്രീലങ്കയില്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ടോഖ് മകാഖ്വെകള് ഭീഷണിയാണ്.…
Read Moreഇലോണ്‍ മസ്ക് പണം തന്നില്ല ! പരാതിയുമായി ട്വിറ്റര്‍ മുന്‍ സിഇഒ പരാഗ് അഗര്‍വാളും ഉദ്യോഗസ്ഥരും…
ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് പണം തരാനുണ്ട് എന്ന ആരോപണവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളും മുന്‍ ലീഗല്‍ ഫിനാഷ്യല്‍ ഉദ്യോഗസ്ഥരും രംഗത്ത്. മസ്ക് തങ്ങള്‍ക്ക് 8.2 കോടി രൂപയിലേറെ തരാനുണ്ട് എന്നാണ് ഇവരുടെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പരാഗ് അഗര്‍വാളിനെയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും മസ്ക് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍, ട്വിറ്ററിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 8.2 കോടി രൂപ തങ്ങള്‍ക്ക് ചിലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ തരാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Read More