ഭിത്തിയില്‍ ഒട്ടിച്ച പോസ്റ്റര്‍ കടിച്ചു പറിച്ച നായയ്ക്ക് എതിരെ പോലീസില്‍ പരാതി. ആന്ധ്രയിലാണ് സംഭവം. മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറി നീക്കിയതിനാണ് നായയ്ക്കെതിരേ പരാതി നല്‍കിയത്. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ദാസരി ഉദയയാണ് പരിഹാസരൂപേണ പരാതി നല്‍കിയത്. വിജയവാഡയിലാണ് സംഭവം. ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പയക്കരപേട്ട് പൊലീസ് സ്റ്റേഷനില്‍ നായയ്ക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് പരിഹാസരൂപേണയുള്ള പരാതിയില്‍ പറയുന്നത്.
Read MoreCategory: Today’S Special
പുതിയ വീടിന്റെ പാലുകാച്ചല്‍ അസലാക്കി മഞ്ജുപിള്ളയും മകളും ! ഭര്‍ത്താവ് എവിടെയെന്ന ചോദ്യവുമായി ആരാധകര്‍…
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും മികച്ച അഭിനയം കൊണ്ട് ആളുകളെ ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ് താരം നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. കേരള സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ ദയ സുജിത്തും വീഡിയോയില്‍ അതിസുന്ദരിയായാണ്…
Read Moreഞാന്‍ ബ്രാഹ് മിണും അദ്ദേഹം മുസ്ലിമുമാണ് ! സ്നേഹിച്ചു കൊല്ലുന്നയാളാണ് ഭര്‍ത്താവെന്ന് നടി ഇന്ദ്രജ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്തെ യുവാക്കളുടെ ഹരമാകാന്‍ ഇന്ദ്രജയ്ക്കു കഴിഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്. 1994 ല്‍ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കില്‍ പുറത്തിറങ്ങിയ ജന്തര്‍ മന്ദിറില്‍ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനില്‍ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ല്‍…
Read Moreനവംബര്‍ മാസത്തില്‍ തൃഷയെ വിവാഹം കഴിക്കും ! നടന് വിജയ്ക്ക് തന്നോട് അസൂയയാണെന്ന് എ എല്‍ സൂര്യ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു തൃഷ കൃഷ്ണന്. ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലും എത്തിയിരുന്നു. മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തിലേക്കുളള രണ്ടാം വരവ്. പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയര്‍ ഗ്രാഫില്‍ അടുത്തിടെ വലിയ വിജയമായി മാറിയ സിനിമ. ദളപതി വിജയിയ്ക്ക് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയുമായി ബന്ധപ്പെട്ട ഒരു പ്രണയ കഥയാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്. എഎല്‍ സൂര്യ എന്ന വ്യക്തിയാണ് താന്‍ തൃഷയുമായി പ്രണയത്തില്‍ ആണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് .താനൊരു സംവിധായകന് ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി തൃഷ…
Read Moreമുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി നേരെ പ്രതിശ്രുത വരന്റെ വീട്ടിലെത്തി ! യുവാവ് അറസ്റ്റില്‍…
മുന്‍ കാമുകിയുടെ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി രംഗത്തിറങ്ങിയമുന് കാമുകന് അറസ്റ്റില്‍. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടില്‍ വിജിനെ (22)യാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. നാലു വര്‍ഷത്തിലേറെയായി യുവതിയുമായി വിജിന് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞതിനുപിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. തുടര്‍ന്നാണ് പ്രണയകാലത്ത് പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടിലെത്തിയ പ്രതി മൊബൈല്‍ ഫോണിലുള്ള ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. യുവതിയുടെ വിവാഹം മുടക്കുകയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ കൈമാറും. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകുട്ടിക്കാലം മുതല്‍ നിറത്തിന്റെയും ശരീരഭാരത്തിന്റെയും പേരില്‍ പരിഹാസം ! തുറന്നു പറച്ചിലുമായി അനന്തിത…
കുട്ടിക്കാലം മുതല്‍ താന്‍ ബോഡി ഷെയ്മിംഗിന് ഇരയാണെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബുവിന്റെയും സംവിധായകന് സുന്ദര്‍ സിയുടെയും മകള്‍ അനന്തിത സുന്ദര്‍. ഒരു തമിഴ്ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തല്‍. അനന്തിതയുടെ സഹോദരി അവന്തിക ലണ്ടനില്‍ പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സിനിമാനിര്മാണമാണ് അനന്തിതയുടെ ലക്ഷ്യം. താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശവശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് അനന്തിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറയുന്നു. സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍…
Read Moreനീലച്ചിത്ര രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കി ജൂലിയ ആന്‍ ! ഇനിയൊരിക്കലും പുരുഷന്മാര്ക്കൊപ്പം അഭിനയിക്കില്ലെന്ന് താരം…
പോണ് ഇന്ഡസ്ട്രിയിലെ മിന്നും താരങ്ങളിലൊരാളാണ് ജൂലിയ ആന്‍. നീലച്ചിത്ര രംഗത്ത് മൂന്നു ദശകം പൂര്‍ത്തിയാക്കിയ ജൂലിയ ഇനി ആണുങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്നാണ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. താന്‍ ലേഡീസ് ഒണ്‍ലി എന്ന രീതിയില്‍ സെലക്ടീവായെന്നാണ് താരം പറയുന്നത്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. പോണ് സിനിമാ വ്യവസായത്തിന് പുറത്തു നിന്നുള്ളയാളാണ് ജൂലിയയുടെ ഭര്‍ത്താവ്. വിവാഹത്തിന് തൊട്ടുമുമ്പാണ് കരിയറിലെ ഈ തീരുമാനം ജൂലിയ എടുത്തത്. ഇപ്പോള്‍ താരം അഭിനയിക്കുന്നതെല്ലാം ലെസ്ബിയന്‍ സിനിമകളാണ്. അതേസമയം വിവാഹം മൂലമല്ല ഈ തീരുമാനം എടുത്തതെന്നും മറ്റൊരു കാരണം കൊണ്ടാണെന്നും താരം പറയുന്നു. പ്രായമേറും തോറും സ്ത്രീകള്‍ക്ക് ജിമ്മിനോട് വെറുപ്പ് വന്നു തുടങ്ങും. പുരുഷന്മാര്ക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്റെ തടി കൂടുന്നതായി കാണപ്പെടുന്നതാണ് കാരണമായി താരം പറയുന്നത്. ഭര്‍ത്താവ് ഈ വ്യവസായത്തില്‍ നിന്നുള്ള ആളല്ലെങ്കിലും താന്‍ ആരാണെന്ന് ഭര്‍ത്താവിന്…
Read Moreസ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്ഐ ! അശ്ലീല മെസേജുകളും അയച്ചു…
പോലീസ് സ്റ്റേഷനിലെത്തിയ യുവതിയ എസ്ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വിവാഹമോചനക്കേസില്‍ കേസില്‍ സാക്ഷിമൊഴി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിട്ടത്. ബംഗളൂരുവിലെ എസ്ജി പാല്യ സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥിനെതിരെയാണ് പരാതി.സ്റ്റേഷനിലുള്ളില്‍ വച്ച് എസ്ഐ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. ഏപ്രില്‍ എട്ടിന് വിവാഹമോചനക്കേസില്‍ സാക്ഷി മൊഴി നല്കാന് എത്തിയപ്പോഴായിരുന്നു സംഭവം. മൊഴി നല്‍കുന്നതിനിടെ എസ്ഐ കൈയില്‍ പിടിക്കുകയും ഇറങ്ങുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ എസ്ഐ അശ്ലീല മെസേജുകള്‍ അയച്ചതായും യുവതി പറയുന്നു. ഏപ്രില്‍ പത്തിന് തനിക്ക് ഉണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അത് ഡിലീറ്റ് ചെയ്തതായും യുവതി പറയുന്നു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായും വിഷയം ഗൗരവമുള്ളതാണെന്നും ഡിസിപി പറഞ്ഞു.
Read Moreമഞ്ജു വാര്യരുടെ കാറിനു പിന്നാലെ ഓടി യുവതി ! ഇതുകണ്ട് കാര്‍ നിര്‍ത്തിയ മഞ്ജു ആവശ്യമറിഞ്ഞപ്പോള്‍ നമ്പരും കൊടുത്തു…
തന്റെ കാറിന് പിന്നാലെ ഓടിയ യുവതിക്കരികില് കാര്‍ നിര്‍ത്തി സംസാരിച്ച് നടി മഞ്ജു വാര്യര്‍. ഏരൂരില്‍ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാര്‍ നിര്‍ത്തിയെങ്കിലും റോഡ് ബ്ലോക്കായതിനാല്‍ കാര്‍ അധികനേരം നിര്‍ത്തിയിടാന്‍ കഴിയില്ലായിരുന്നു. ഉടന്‍ തന്നെ കാര്‍ മുന്നോട്ടെടുത്തെങ്കിലും വീണ്ടും യുവതി പിറകേയെത്തി. പിന്നീട് കുറച്ച് മുന്നോട്ടെടുത്ത ശേഷം കാര്‍ റോഡരികില്‍ മാറ്റി നിര്‍ത്തി മഞ്ജു യുവതിയെ അടുത്തേക്ക് വിളിച്ചു കാര്യം തിരക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഒപ്പമുള്ളവരോട് നിര്‍ദേശിച്ച ശേഷമാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നാണ് യുവതി പറയുന്നത്. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യര്‍ എന്നും യുവതി പറഞ്ഞു.
Read Moreഅമ്മയോടു വഴക്കിട്ട ശേഷം 11കാരന് സൈക്കിളില്‍ നേരെപോയത് 130 കിലോമീറ്റര്‍ ദൂരെയുള്ള മുത്തശ്ശിയുടെ അടുത്തേക്ക് ! ആ സാഹസികയാത്രയുടെ കഥയിങ്ങനെ…
അമ്മയുമായി വഴക്കിടുന്ന കൊച്ചു കുട്ടികള്‍ അടുത്തെവിടെയെങ്കിലും ഒളിച്ചിരിക്കാറാണ് പതിവ്. എന്നാല്‍ അമ്മ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് അമ്മയെക്കുറിച്ച് പരാതി പറയാന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് 130 കിലോമീറ്റര്‍ സൈക്കളില്‍ ഒറ്റയ്ക്കു സഞ്ചരിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു പതിനൊന്നുകാരന്. ചൈനയിലാണ് സംഭവം നടന്നത്. ഏകദേശം 24 മണിക്കൂര്‍ എടുത്താണ് ഈ ബാലന് ഇത്രയധികം ദൂരം സഞ്ചരിച്ചത്. എക്സ്പ്രസ്സ് വേ ടണലില്‍ ക്ഷീണിതനായി കണ്ട കുട്ടിയെ വഴിയാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇവരാണ് വഴിയില്‍ ഒറ്റയ്ക്കായ കുട്ടിയെപ്പറ്റിയുള്ള വിവരം അധികൃതരെ അറിയിച്ചത്. അമ്മയുമായി വഴക്കിട്ട ബാലന് തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകാനായാണ് ഇറങ്ങിയത്. മേയ്ജിംഗിലാണ് കുട്ടിയുടെ മുത്തശ്ശിയുടെ വീട്. സൈന്‍ ബോര്‍ഡുകളും സിഗ്നലുകളും മറ്റും ഉപയോഗിച്ചാണ് ഈ പതിനൊന്നുകാരന് വഴി കണ്ടെത്തിയത്. രാത്രിയില്‍ വെള്ളവും ബ്രഡും കഴിച്ച് വിശപ്പടക്കുകയും ചെയ്തു. നിരവധി തവണ കുട്ടിയ്ക്ക് വഴി തെറ്റിയിരുന്നു. പിന്നീടാണ് ശരിയായ ദിശയിലേക്ക് കുട്ടി സൈക്കിളോടിച്ച് എത്തിയത്.…
Read More