പീറ്റർ ഏഴിമല പയ്യന്നൂര്‍: പുഴയും കായലും കടലും കൈവെള്ളയിലൊതുക്കി ലോക റെക്കോര്‍ഡിനുടമയായ ചാള്സണ് ഏഴിമല ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നൂറുമിനിട്ടിനുള്ളില് 124 പേരെ ശാസ്ത്രീയമായി നീന്തല്‍ പഠിപ്പിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിനൊപ്പം, സംസ്ഥാന ലൈഫ്ഗാര്‍ഡായി ജോലിചെയ്യുന്നതിനിടയില്‍ അന്‍പതിലേറെപ്പേരെ മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചാള്സണ്. ജീവിതസമരത്തിലെ വേഷങ്ങള്അന്പത്തൊന്നുകാരനായ ചാള്സണ് ഇതിനകം പിന്നിട്ട വഴികളും പകര്‍ന്നാടിയ വേഷങ്ങളും ആരേയും അത്ഭുതപ്പെടുത്തും. കുന്നരു, കൊല്ലം പടപ്പക്കര, രാമന്തളി എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നു പഠിക്കാനും വൈദികനാകാനുമായിരുന്നു ആഗ്രഹം. എന്നാല്‍ കൊല്ലത്തുനിന്നും ഏഴിമലയിലേക്ക് ചേക്കേറിയ കുടുംബത്തിന്റെ അവസ്ഥ ഈ ആഗ്രഹങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് കുടുംബം പോറ്റാനായി പിതാവ് പീറ്ററിന്റെ കൂടെ മത്സ്യബന്ധനം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് സഹോദരങ്ങളുടെ പഠനത്തിന് വരുമാനമെത്താതെ വന്നപ്പോള്‍ കഠിനാദ്ധ്വാനം ആവശ്യമായ പുഴമണല്‍ മുങ്ങിവാരലിലേക്ക് തിരിഞ്ഞു. പുതിയ പുഴക്കര, വളപട്ടണം, നാറാത്ത് എന്നിവിടങ്ങളിലായി മൂത്ത സഹോദരന് ബാബുവുമൊത്ത്…
Read MoreCategory: Today’S Special
800 വർഷം മുമ്പ് ഒളിപ്പിച്ചുവച്ച നിധിശേഖരം കണ്ടെത്തി; സ്വത്തുവകകൾ നഷ്ടമാകാതിരിക്കാൻ ആരോ ഒളിപ്പിച്ചതാകാമെന്നു നിഗമനം
ബെർലിൻ: 800 വര്‍ഷം മുൻപ് ആരോ ഒളിപ്പിച്ചുവച്ച നിധിശേഖരം ജർമനിയിൽ കണ്ടെത്തി. ബെർലിനിൽനിന്നു 335 മൈൽ വടക്ക് പടിഞ്ഞാറായി ഷ്ളെസ് വിഗ് -ഹോൾസ്റ്റീൻ പ്രവിശ്യയിലെ ബുസ്ഡോർഫിന് സമീപം ഡെന്മാര്ക്ക് അതിര്‍ത്തിക്കടുത്തുള്ള ഹൈതാബു എന്ന എന്ന പുരാതന നഗരത്തിലാണു വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തിയത്. നിധിശേഖരത്തിൽ ഉണ്ടായിരുന്ന 30 ഓളം സ്വര്‍ണനാണയങ്ങളിൽ പലതും 1202 മുതൽ 1241 വരെ ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാൾഡെമർ രണ്ടാമന്റെ ഭരണകാലത്തേതാണെന്നു കരുതുന്നു. നാണയങ്ങള്‍ക്കിടയില്‍ പുരാതനമായ ഒരു തുണിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. ഒപ്പം സ്വർണം പൂശിയ രണ്ട് മോതിരങ്ങൾ, ഒരു മോതിരത്തിന്റെ കഷണം, മറ്റ് ചില ചെറിയ സ്വർണപ്പാളികള്‍ എന്നിവയും ലഭിച്ചു. വൈക്കിംഗ് കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രത്തിനു സമീപം കണ്ടെത്തിയ നിധിശേഖരം, ഹൈതാബു നഗരം യുദ്ധത്തിലോ മറ്റോ നശിപ്പിക്കപ്പെട്ടശേഷം സ്വത്തുവകകൾ നഷ്ടമാകാതിരിക്കാൻ ആരോ ഒളിപ്പിച്ചതാകാമെന്നു പുരാവസ്തു വിദഗ്ധര്‍ പറയുന്നു. സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ്…
Read Moreമ്മടെ ക്ടാവുകൾ കൊള്ളല്ലോ..! കേരളത്തില്‍ അടിച്ചു ഫിറ്റായി വണ്ടിയോടിച്ചതിലേറെയും “മ്മടെ തൃശൂരില്‍ ‘;
തൃശൂര്‍: അടിച്ചു ഫിറ്റായി വണ്ടിയോടിക്കുന്നവരെ പിടികൂടാന്‍ കേരള പോലീസ് കച്ചകെട്ടിയിറങ്ങിയപ്പോള്‍ പിടിയിലായവരിലേറെയും തൃശൂര്‍ ജില്ലയിലുള്ളവര്‍. 538 കേസുകളാണ് മദ്യപിച്ച് വാഹനമോടിച്ചതിന് തൃശൂര്‍ സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ്.ട്രാഫിക് വിഭാഗം ഐജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ല പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആറു മുതല്‍ 12 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് കുടുങ്ങിയത്. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 3764 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1911 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴു കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവു കേസുകള്‍.
Read Moreഫിലിപ്പൈൻസിൽ ശല്യം ചെയ്താൽ തടവുശിക്ഷ; പുതുക്കിയ ശിക്ഷയിൽ കുടുങ്ങുന്നതിൽ കൂടുതൽപേരും ടൂറിസ്റ്റുകൾ!
മനില: വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ ആംഗ്യങ്ങൾകൊണ്ടോ എന്തുകൊണ്ടായാലും നമ്മളെ ഒരാൾ ശല്യപ്പെടുത്തുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. യാത്രയ്ക്കിടയിലും പൊതുസ്ഥലത്തും ജോലിസ്ഥലത്തുമെല്ലാം ഇത്തരം ശല്യപ്പെടുത്തലുകൾ ധാരാളം ഉണ്ടാകാറുണ്ടെങ്കിലും പലരും അറിഞ്ഞില്ലെന്നും കണ്ടില്ലെന്നും നടിക്കുകയാണ് ചെയ്യുക. ശല്യപ്പെടുത്തിയെന്നു പറഞ്ഞു പോലീസിൽ പരാതിപ്പെട്ടാൽ പെറ്റിക്കേസിനുപോലും വകുപ്പില്ലെന്നു പറഞ്ഞു തള്ളുകയുംചെയ്യും. എന്നാൽ ഫിലിപ്പൈൻസിൽ അങ്ങനെയല്ല. മറ്റൊരാൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ അല്ലെങ്കിൽ അയാളെ ശല്യംചെയ്യുന്ന രീതിയിൽ ഒരാൾ പ്രവർത്തിക്കുകയാണെങ്കിൽ അയാൾക്കെതിരേ കേസ് കൊടുക്കാം. കുറ്റം തെളിഞ്ഞാൽ പ്രതിക്കു 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കും. പുറമെ പിഴയും. ഫിലിപ്പീൻസില്‍ 1930 ല്‍ പുതുക്കിയ ശിക്ഷാനിയമത്തിലാണ് ശല്യം ചെയ്യല്‍ ഒരു കുറ്റകൃത്യമായി ഉൾപ്പെടുത്തിയത്. 2020 ൽ ഈ ശിക്ഷാനിയമത്തിൽ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം അന്യായമായി ഒരു വ്യക്തിക്ക് അസ്വസ്ഥത ഉളവാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നു. കൂടാതെ വർഷങ്ങളായി പിഴയായി ഈടാക്കിയിരുന്ന…
Read Moreജപ്പാൻ തീരത്ത് “ഇരുമ്പുഗോളം’; പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ ഇരുമ്പു ഗോള’ത്തിന്റെ ഉറവിടം തേടി അധികൃതർ
അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ മറ്റൊരു വിചിത്ര സംഭവമുണ്ടായി. ജപ്പാന്റെ കടൽത്തീരത്ത് ഒരു ഇരുന്പുഗോളം പ്രത്യക്ഷപ്പെട്ടു. ടോക്കിയോയിൽനിന്ന് 155 മൈൽ അകലെയുള്ള തെക്കൻ തീരദേശനഗരമായ ഹമാമത്സുവിലെ കടൽത്തീരത്താണ് ഗോളം കണ്ടത്. തിരകളിലൂടെ ഒഴുകിയെത്തിയ അപൂർവ ഇരുന്പുഗോളം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.കടൽത്തീരത്തു നടക്കാനിറങ്ങിയ നാട്ടുകാരനാണ് ഇരുന്പുഗോളം ആദ്യം കണ്ടത്. അത് എന്താണെന്ന് അയാൾക്കു മനസിലായില്ല. പിന്നീടാണ് അതൊരു വലിയ ഇരുന്പുഗോളമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ അയാൾ പോലീസിൽ വിവരം അറിയിച്ചു. സംഭവമറിഞ്ഞു നാട്ടുകാർ ബീച്ചിൽ തടിച്ചുകൂടി. ഇരുന്പുഗോളവുമായി ബന്ധപ്പെട്ടു നാട്ടുകാർക്കിടയിൽ വിവിധ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. സ്ഫോടകവസ്തുവാണെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നുള്ള പ്രചാരണങ്ങളുണ്ടായി. പോലീസും സുരക്ഷാഉദ്യോഗസ്ഥരും സ്ഥലത്തി. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.ഏകദേശം 1.5 മീറ്ററാണ് ഗോളത്തിന്റെ വ്യാസം. വിദഗ്ധരടങ്ങിയ സംഘം എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗോളത്തിന്റെ അന്തർഭാഗം പരിശോധിച്ചു. അകം പൊള്ളയാണെന്നു…
Read Moreമൂന്ന് ഭാര്യമാർ, കിടക്ക പങ്കിടുന്നത് ഒരുമിച്ച്..! ഒരു പണിക്കും പോകില്ല, ഭാര്യമാർ ജോലിയ്ക്ക് പോയി തന്നെ നോക്കുമെന്ന് 39കാരൻ
വാഷിങ്ടൺ: ‘രാജ്ഞിമാർക്കാണ് എല്ലാ അധികാരവും അതുകൊണ്ട് തന്നെ ഞാൻ ജോലിക്കൊന്നും പോകാറില്ല. വീട്ടിനകത്തായാലും പുറത്തായാലും ജോലികളെല്ലാം ചെയ്യുന്നത് ഭാര്യമാരാണ്’ പറയുന്നത് നിക്ക് ഡേവിസ് എന്ന 39കാരനാണ്. അമേരിക്കൻ സ്വദേശിയായ നിക്ക് തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ‘ട്രോഫി ഹസ്ബൻഡ്’ എന്നാണ്. ഒരു യുവാവ് ജോലിക്ക് പോകുന്നില്ല എന്നതിൽ എന്താണിത്ര കാര്യമെന്നല്ലേ. എല്ലാവരെയും പോലെയല്ല ഡേവിസ്. മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇദ്ദേഹം വീട്ടിൽ കഴിയുന്നത്. ഈ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യമാർ തന്നെ. ജോലിയ്ക്ക് പോകലും വീട്ടിനുള്ളിലെ പണികളുമെല്ലാം ഭാര്യമാർ ചെയ്യുമ്പോൾ വായനയും ചിന്തയുമായി വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് ഇയാൾ. മൂന്ന് ഭാര്യമാർ അടങ്ങുന്ന കുടുംബം മുന്നോട്ട് പോകാൻ സ്വന്തമായി അധ്വാനിച്ച് ഒരു രൂപ പോലും നിക്ക് ഡേവിസ് നൽകുന്നില്ല. ഭാര്യമാരുടെ സമ്പാദ്യത്തിൽ നിന്ന് ലഭിക്കുന്ന പണം ചെലവഴിച്ചാണ് ഇവർ സന്തോഷവൂർവം മുന്നോട്ട് പോകുന്നത്. മൂന്നു ഭാര്യമാർക്കുമൊപ്പം ഒരു കിടക്കയിൽ…
Read Moreലിപ് ലോക്കും കൊറിയന്‍ ഗാനവും മാത്രമല്ല ഈ സിനിമയിലുള്ളത് ! അനിഖ പറയുന്നതിങ്ങനെ…
ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറുന്ന ചിത്രമാണ്‘ഓ മൈ ഡാര്‍ലിംഗ്’. ട്രെയ്ലര് എത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്നാണ് അനിഖ പറയുന്നത്. മാത്രമല്ല, ചിത്രത്തിലെ ലിപ് ലോക്കിനെക്കുറിച്ച് മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് തന്നെ ഒട്ടും അസ്വസ്ഥമാക്കുന്നില്ലെന്നും അനിഖ വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്. കഥയ്ക്ക് ആവശ്യമായിരുന്നു. എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും അനിഖ പറയുന്നത്. നവാഗത സംവിധായകന് ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരാണ്…
Read Moreനിയമനം വൈകുന്നതില്‍ പ്രതിഷേധം ! നടുറോഡില്‍ നഗ്നയായി നഴ്സ്…
പൊതുജനം നോക്കിനില്‍ക്കെ രാജസ്ഥാനില്‍ നടുറോഡില്‍ നഗ്നയായി നഴ്സിന്റെ പ്രതിഷേധം. 36കാരിയായ നഴ്സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന് കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പോലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരേ കേസെടുത്തതായും പോലീസ് പറയുന്നു.
Read Moreകോവിഡിനെ ഭയന്ന് യുവതിയും മകനും വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്നു വര്‍ഷം ! ഭര്‍ത്താവിനെ അടിച്ചിറക്കി…
കോവിഡ് ബാധിക്കുമെന്ന ഭീതിയാല്‍ മൂന്നുവര്‍ഷമായി വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ വാതില്‍ അടച്ചിരുന്ന അമ്മയെയും മകനെയും രക്ഷിച്ച് പോലീസും ആരോഗ്യവിഭാഗവും. 33 വയസുള്ള യുവതിയെയും 10 വയസുകാരന് മകനെയുമാണ് രക്ഷിച്ചത്. ഹരിയാന ഗുരുഗ്രാമിലെ ചക്കര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യവിഭാഗം, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഇരുവരെയും രക്ഷിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞദിവസം മുന്മുന് മജ്ഹിയുടെ ഭര്‍ത്താവ് സുജന്‍ മജ്ഹി പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോവിഡ് ആദ്യം പിടിപെട്ട 2020ല്‍ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. അതിന് ശേഷം കഴിഞ്ഞ മൂന്ന്…
Read Moreവീണ്ടും മൂത്രവിവാദം ! 20കാരിയുടെ സീറ്റില്‍ യുവാവ് മൂത്രം ഒഴിച്ചു…
ഏറെ വിവാദമായ വിമാനത്തിലെ മൂത്രമൊഴിക്കലിനു ശേഷം സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്നാണ് സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ബസ് യാത്രികനാണ് സഹയാത്രികയുടെ സീറ്റില്‍ യാത്രക്കാരന് മൂത്രം ഒഴിച്ചത്. മദ്യലഹരിയില്‍ 32കാരന് സീറ്റില്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഹുബ്ലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലാണ് യുവാവ് 20കാരി സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത്. നോണ്‍- എസി സ്ലീപ്പര്‍ ബസിലായിരുന്നു യാത്ര. ഭക്ഷണം കഴിക്കാനായി ഹുബ്ലിക്ക് സമീപമുള്ള ധാബയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. യുവതി ഒച്ചവെച്ചപ്പോഴാണ് ബസിലെ മറ്റു യാത്രക്കാര്‍ കാര്യം അറിഞ്ഞത്. മദ്യലഹരിയിലായിരുന്നു യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ,…
Read More