ഒരു കാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സജീവമായതോടെ ബിഗ്രേഡ് ചിത്രങ്ങള്‍ക്ക് നിലനില്ക്കാനാവാതെ വരികയായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യധാരാ സിനിമയില്‍ സജീവമായ ഷക്കീല പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നിലവില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് താരം. അതേ സമയം ബോളിവുഡിന്റെ ബാദുഷ കിങ് ഖാന് ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല ഒരിക്കല്‍ വെളിപ്പെടുത്തിയിരിന്നു. മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഷക്കീല ഇക്കാര്യം തുറന്ന് പറഞ്ഞത്. തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്. ഷാരൂഖ്…
Read MoreCategory: Today’S Special
അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് തര്‍ക്കം ! ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്…
അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ചുട്ടുകൊന്ന് ഭര്‍ത്താവ്. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ കാജല്‍ (30) ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോണ് വിഡിയോ കാണുന്നതിനെച്ചൊല്ലി ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ചയും തര്‍ക്കം തുടര്‍ന്നപ്പോള്‍ കോപാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു. 40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണു മരണത്തിനു കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോര്‍. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നു.
Read Moreതല്ലുന്നതിനിടെ ചിലര്‍ എന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചു ! സെല്ഫിക്കേസില് വെളിപ്പെടുത്തലുമായി സപ്ന…
സെല്‍ഫി എടുക്കാനെത്തിയ സംഘം ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥിഷായെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സപ്ന ഗില്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. കോടതിയില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യന്‍ താരത്തിനെതിരെ സപ്ന ഗില്‍ കൂടുതല്‍ ആരോപണങ്ങളുയര്‍ത്തിയത്. പൃഥ്വി ഷാ ഉള്‍പ്പെടെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് സപ്ന ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ക്രിക്കറ്റ് താരമാണു പൊതു സ്ഥലത്തുവച്ച് തന്നെ ഉപദ്രവിച്ചതെന്നും താരത്തില്‍നിന്ന് പണമോ, സെല്‍ഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്ന പറഞ്ഞു. സപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ ആരെയും തല്ലിയിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല. അവര്‍ തെറ്റായ ആരോപണങ്ങളാണ് ഞങ്ങള്‍ക്ക് എതിരെ പ്രയോഗിക്കുന്നത്. സെല്‍ഫിയെടുക്കാനൊന്നും ഞാന്‍ ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങള്‍ അവിടെ ഒരു വിഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ എന്റെ സുഹൃത്തിനെ ആക്രമിക്കുന്നതു കണ്ടത്. ഞാന്‍ പോയി അവരെ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ എന്നെ ബേസ്ബോള്‍…
Read Moreകൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം ! കമന്റിന് ഉഗ്രന്‍ മറുപടിയുമായി സ്വാസിക…
മിനിസ്ക്രീനില്‍ നിന്നു വന്ന് ബിഗ്സ്ക്രീനില്‍ മിന്നിത്തിളങ്ങിയ അപൂര്‍വം താരങ്ങളിലൊരാളാണ് സ്വാസിക വിജയ്. അവതാരകായായും അഭിനേത്രിയായും നര്ത്തകിയെയുമെല്ലാം സജീവമായ താരത്തിന്റെ ‘ചതുരം’ സിനിമയാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. നായികയായി തിളങ്ങുമ്പോഴും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഫോട്ടോസ് പങ്കുവച്ചപ്പോള്‍ അതിന് താഴെ ഒരു മോശം കമന്റ് വരികയുണ്ടായി. സ്വാസിക അതിന് കിടിലം മറുപടിയും കൊടുത്തിരുന്നു. ”കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ് പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു കമന്റ്. വീട്ടില്‍ ഇരിക്കുമ്പോള്‍ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാന്‍ തയാറാണെന്നും…
Read Moreപ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും പിന്നീട് കാര്യം മനസ്സിലായി ! വിവാഹമോചനത്തെക്കുറിച്ച് ഗൗതമി നായര്‍ പറയുന്നതിങ്ങനെ…
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഗൗതമി നായര്‍. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. സെക്കന്‍ഡ്ഷോ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായില്ല. അടുത്തിടെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് ഗൗതമി. താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യം സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് അറിയില്ലെന്നും അതേപോലെ തന്നെ താനും…
Read Moreസ്വപ്നം പോലെ ഒരു ദിവസമായിരുന്നു..! കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ഷിജിലിയുടെ ആഗ്രഹം സഫലീകരിച്ച് മോഹൻലാൽ
മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സഫലീകരിച്ച് ഷിജിലി കെ. ശശിധരൻ. ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണുക എന്നത്. അതിനുള്ള വഴി മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഒരുക്കുകയും ചെയ്തു. കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹൻലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും…
Read Moreകാവ്യ പാട്ട് പാടണമെന്നൊക്കെ പറഞ്ഞാണ് വന്നതെന്ന് ദിലീപ്; പാര പണിതത് ഭർത്താവെന്ന് കാവ്യ!!!
സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ഒപ്പമെത്തിയ കാവ്യയ്ക്ക് പാര പണിത് ദിലീപ്. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ദിലീപ് പ്രസംഗം അവസാനിപ്പിക്കുന്നതിനിടയിലാണ് തന്റെ തനതുശൈലിയിൽ കാവ്യയ്ക്ക് പണി കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗം അവസാനിപ്പിച്ച് ദിലീപ് പറഞ്ഞത്. ഞാൻ ഒരുപാട് സംസാരിച്ച് ബോർ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പൊ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്. ദിലീപ് പറഞ്ഞു. സ്കൂളിൽ വെറുതെ…
Read More2.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ജലം കുടിച്ചു ഗവേഷക! കുടിച്ചശേഷം തനിക്കുണ്ടായ അനുഭവം വിവരിച്ചത് ഇങ്ങനെ…
കാനഡയിലെ ടൊറന്റോ സര്‍വകലാശാല എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസര്‍ ബാര്‍ബറ ഷെര്‍വുഡ് ലോലര്‍ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയില്‍ കെട്ടിക്കിടക്കുന്ന പുരാതനജലവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗവേഷകയാണ് ലോലര്‍. അടുത്തിടെ ഗവേഷണങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ പുരാതനജലം സധൈര്യം കുടിച്ചു ലോലര്‍. ജലത്തിന്റെ പഴക്കമോ 2.6 ബില്യണ്‍ വര്‍ഷം! ഗവേഷകസംഘത്തിലുള്ളവര്‍ ആശങ്കയോടെയാണ് ലോലറുടെ പ്രവൃത്തി നോക്കിനിന്നത്. ആ പുരാതനജലം കുടിച്ച ലോലര്‍ തനിക്കുണ്ടായ അനുഭവം ലോകത്തിനുമുമ്പില്‍ വിവരിച്ചു. ഉപ്പു നിറഞ്ഞതായിരുന്നു വെള്ളം എന്ന് ലോലര്‍ പറഞ്ഞു. മേപ്പിള്‍ സിറപ്പിന്റെ കട്ടിയായിരുന്നു ജലത്തിനുണ്ടായിരുന്നത്. താനിതുവരെ ഇത്രത്തോളം ഉപ്പുള്ള വസ്തു രുചിച്ചു നോക്കിയിട്ടുപോലുമില്ലെന്ന് ലോലര്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സാധാരണവെള്ളംപോലെയായിരുന്നു ആദ്യകാഴ്ചയില്‍ ദ്രാവകം. അതേസമയം, ഓക്സിജനുമായി ചേര്‍ന്നപ്പോള്‍ ജലത്തിന്റെ നിറം മാറി ഓറഞ്ചുനിറം കൈവന്നു. ജലവും പാറയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമാണു ജലത്തിന് ഉപ്പുരസമുണ്ടായതെന്ന് ലോലര്‍ വിശദീകരിക്കുന്നു. 2013ല്‍, കാനഡയിലെ…
Read Moreകിട്ടിയോ…ഇല്ല ചോദിച്ചു മേടിച്ചു ! പരസ്പരം പോരടിച്ച രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം…
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ച കര്‍ണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കരകൗശല വികസന കോര്പറേഷന് എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫിസര്‍ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് വിവാദം ആളിക്കത്തിച്ചത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ…
Read Moreസ്ത്രീധനമായി പഴയ ഫര്‍ണിച്ചര്‍ നല്‍കിയെന്ന് ആക്ഷേപം ! വരന് എത്താഞ്ഞതിനെത്തുടര്‍ന്ന് കല്യാണം മുടങ്ങി…
സ്ത്രീധനമായി നല്കി ഫര്‍ണിച്ചര്‍ പഴയതാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ എത്താതെ പിന്മാറി വരന്. തെലങ്കാനയിലാണ് സംഭവം. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പോലീസ് പറഞ്ഞു. വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും…
Read More