ഇലോണ്‍ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററില്‍ തിരികെയെത്തി ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ മസ്കിന്റെ ആഗമനം ആ വിലക്ക് നീക്കുകയാണുണ്ടായത്. ഇലോണ്‍ മസ്കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. തന്നെ വെറുക്കുന്നവരും സകല തോല്‍വികളും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. മസ്ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
Read MoreCategory: Today’S Special
ബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനലില്‍ സജീവമായി എലിസബത്ത് ! എല്ലാം വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍…
തമിഴകത്തു നിന്ന് വന്ന് മലയാളികളുടെ മനം കീഴടക്കിയ താരമാണ് ബാല. 2003ല്‍ അന്പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ കളഭം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയായിരുന്നു. പിന്നീട് മലയാളത്തില്‍ ബാലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ കുടുംബജീവിതത്തില്‍ രണ്ടാംതവണയും തോറ്റുപോയി എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ബാലയുമായി പിരിഞ്ഞ ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് എലിസബത്ത്. അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനലും എലിസബത്ത് തുടങ്ങി. ഇപ്പോഴിതാ എലിസബത്ത്…
Read More14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചു പക്ഷെ വിവാഹം കഴിച്ചില്ല ! കാരണം വെളിപ്പെടുത്തി അഭയ ഹിരണ്മയി…
ചുരുങ്ങിയ ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഗായികയാണ് അഭയ ഹിരണ്മയി. അതുപോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപിസുന്ദര്‍. ഇരുവരും തമ്മിലുള്ള ബന്ധവും വേര്‍പിരിയലുമെല്ലാം ഒരു കൗതുകത്തോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത്. 19-ാം വയസില്‍ ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് അഭയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14 വര്‍ഷമായുള്ള ലിവിംഗ് ടുഗദര്‍ ജീവിതം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വേര്‍പിരിയലിന് ശേഷം അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്രയും വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് അഭയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഭയയുടെ വാക്കുകള്‍ ഇങ്ങനെ…മുമ്പുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലും ഞാന്‍ ഹാപ്പിയാണ്. അന്നും ഇന്നും ജീവിതത്തില്‍ എല്ലാത്തിനും കൂടെയുള്ളത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. എഞ്ചിനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കിയപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാനെന്തിനാണ് മറച്ച് വയ്ക്കുന്നത്, എനിക്ക് അദ്ദേഹത്തെ…
Read Moreദീപാവലിയ്ക്ക് നാട്ടില്‍ പോകാന്‍ അവധി ചോദിച്ചപ്പോള്‍ മുതലാളി കൊടുത്തില്ല ! മില്ലിന് തീയിട്ട് അതിഥിത്തൊഴിലാളി; 10 ലക്ഷത്തിന്റെ നഷ്ടം…
ദീപാവലിക്ക് നാട്ടില്പ്പോകുന്നതിന് അവധി ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്ന മുതലാളിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അന്യസംസ്ഥാന തൊഴിലാളി. അവധി കിട്ടാനായി ജോലി ചെയ്തിരുന്ന മില്ലിന് തീയിടുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളി ചെയ്തത്. മില്ലിന് 10 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. ഉദുമല്‍പേട്ടിനടുത്ത് അന്തിയൂരിലുള്ള മില്ലിലെ പഞ്ഞിക്കും യന്ത്രങ്ങള്‍ക്കും തീയിട്ടാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആര് അജയ് (24) അവധിയ്ക്കുള്ള വഴി തേടിയത്. അജയിനെ പൊലീസ് അറസ്റ്റുചെയ്തു. മൂന്നാഴ്ച മുന്‍പാണ് അന്തിയൂരിലുള്ള സ്വകാര്യമില്ലില്‍ അജയ് ജോലിക്കുചേര്‍ന്നത്. ദീപാവലിക്ക് നാട്ടിലേക്കുപോകാന്‍ അവധി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇതോടെ മില്വളപ്പില് അടുക്കിവെച്ചിരുന്ന പരുത്തിക്ക് അജയ് തീയിടുകയായിരുന്നു. തീ പടര്‍ന്ന് യന്ത്രങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജയ് ആണ് തീവെച്ചതെന്ന് കണ്ടെത്തിയത്. അപകടത്തെത്തുടര്‍ന്ന് കമ്പനി കുറച്ചുനാളത്തേക്ക് അടച്ചാല്‍ നാട്ടിലേക്ക് പോകാനാവുമെന്ന് കരുതിയാണ് തീവെച്ചതെന്ന് ചോദ്യംചെയ്യലില്‍ അജയ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. മില്ലിലെ…
Read Moreആരാധകരേ ശാന്തരാകുവിന്‍ ! ജയില്‍ മോചിതയായതിനു പിന്നാലെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി ‘സോംബി ആഞ്ജലീന ജോളി’
ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളിയെപ്പോലെ ആകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയതിനേത്തുടര്‍ന്ന് വിരൂപയായെന്ന് സോഷ്യല്‍ മീഡിയ പരിതപിച്ച യുവതി തന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി രംഗത്ത്. സഹര്‍ തബര്‍ എന്ന ഇറാന് സ്വദേശിയാണ് തന്റെ മുഖം വെളിപ്പെടുത്തിയത്. ‘സോംബി ആഞ്ജലീന ജോളി’ എന്നായിരുന്നു സഹര്‍ അറിയപ്പെട്ടിരുന്നത്. ചെറിയ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും കമ്പ്യൂട്ടര്‍ എഫക്ട്സിന്റെയും ഫോട്ടോഷോപ്പിന്റെയും ഫലമാണ് ചിത്രങ്ങളെന്ന് യുവതി വ്യക്തമാക്കി. മതനിന്ദയും അഴിമതിയുമാരോപിച്ച് 2019 ഒക്ടോബറില്‍ സഹറിനെ പത്തു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 19-ാം വയസ്സില്‍ ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ട സഹറിനെ പുറത്തു കൊണ്ടുവരുന്നതിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണങ്ങളും നടന്നു. പിന്നീട് മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ശിക്ഷ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ജയില്‍ മോചിതയാക്കുകയായിരുന്നു. തുടര്‍ന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രസിദ്ധയാകാന്‍ വേണ്ടി ചെയ്തതാണെന്നും അമ്മ പിന്തിരിപ്പിച്ചെങ്കിലും…
Read Moreഏഴാംക്ലാസുകാരിയും ഡ്രൈവറും തമ്മില്‍ സ്കൂള്‍ബസില്‍ പൊരിഞ്ഞ അടി ! വീഡിയോ വൈറല്‍…
യുഎസിലെ ഡിട്രോയിറ്റില്‍ സ്കൂള്‍ ബസ് ഡ്രൈവറും ഏഴാം ക്ലാസുകാരിയും തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബസിനു പുറത്തുനിന്ന സഹോദരനെ കൈവീശി കാണിക്കുന്നതിനിടയ്ക്ക് വിദ്യാര്‍ഥിനിയുടെ തോളില്‍ തട്ടി ഡ്രൈവര്‍ ഇരിക്കാന്‍ പറഞ്ഞതാണ് പ്രശ്നത്തിനു തുടക്കം. ഇത് പെണ്‍കുട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി ഡ്രൈവറെ അടിക്കുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം ആഞ്ഞടിക്കുകയും നിലത്തുവീഴുന്നതു വീഡിയോയില്‍ കാണാം. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. ബസിനകത്ത് മറ്റൊരാള്‍ പകര്‍ത്തിയ ദൃശ്യം ഞൊടിയിടയിലാണ് വൈറലായത്.
Read Moreപൂച്ചയ്ക്കെന്താ മേക്കപ്പ് ഇടുന്നിടത്ത് കാര്യം ! ഉടമയോട് തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെട്ട് പൂച്ച; വീഡിയോ വൈറല്‍…
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യമെന്ന് ചോദിക്കാറുണ്ട്. അതുപോലെ തന്നെ പൂച്ചയ്ക്ക് മേക്കപ്പ് ഇടുന്നിടത്തും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. തന്റെ ഉടമ മേക്കപ്പിടുന്നത് കണ്ട് തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെടുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചെറിയ കണ്ണാടിക്ക് മുന്നില്‍ നിന്ന് ഒരു സ്ത്രീ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തൊട്ടടുത്തായി ഒരു പൂച്ചയും ഇരിക്കുന്നുണ്ട്. വളരെ കൗതുകത്തോടെ മേക്കപ്പ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു അത്. തുടര്‍ന്ന് പൂച്ച മെല്ലെ കാലുകളുയര്‍ത്തി തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. തല ചൊറിഞ്ഞ് കൊണ്ട് തന്റെ മുഖത്ത് മേക്കപ്പിടാനാണ് അത് ആംഗ്യം കാണിച്ചത്. സ്ത്രീയുടെ കയ്യിലെ മേക്കപ്പ് ബ്രഷ് പിടിച്ച് വാങ്ങാനും പൂച്ച ശ്രമിക്കുന്നുണ്ട്. ഒടുവില്‍ തന്റെ മേക്കപ്പ് നിര്‍ത്തി അവര്‍ പൂച്ചയുടെ മുഖത്ത് മേക്കപ്പ് ചെയ്യാന്‍ തുടങ്ങി. മുഖത്ത് ബ്രഷ് കൊണ്ട് ടച്ച് അപ് ചെയ്തതോടെ പൂച്ച ഹാപ്പിയായി.
Read Moreപാലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു ! കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ സദാചാര ആക്രമണം…
റാന്നി വാഴക്കുന്നത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ ആറന്മുള പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വഴിയടച്ച് മൂന്ന് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ…
Read Moreഗെയിം കളിക്കാന്‍ ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നു കിട്ടിയത് തികച്ചും അപ്രതീക്ഷിത സമ്മാനം…
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് പലവിധ വഞ്ചനകള്‍ നേരിട്ടതിന്റെ കഥകള്‍ ഇടയ്ക്കൊക്കെ ആളുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ ദീപാവലി ഓഫര്‍ പ്രകാരം ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കൊറിയറായി ലഭിച്ചതാവട്ടെ പാറ കഷ്ണവും. സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം മംഗളുരു സ്വദേശിയായ ചിന്മയ രമണ എന്ന യുവാവ് പങ്കുവെച്ചത്. ഇയാള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഒരു ലാപ്ടോപ്പാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പറഞ്ഞ തീയതിയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഒരു വലിയ കല്ലും കുറച്ച് ഇ-വേസ്റ്റുമാണെന്ന് മാത്രം. വഞ്ചിക്കപ്പെട്ടതില് വലിയ വിഷമമുണ്ടെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. തനിക്ക് ലഭിച്ച കല്ലിന്റെയും പാഴ്വസ്തുക്കളുടെയും ഫോട്ടോ അറ്റാച്ചുചെയ്യുന്നതിന് പുറമേ, രമണ ഒരു അണ്‍ബോക്സിംഗ് വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദീപാവലി സീസണിലുടനീളം ഉപഭോക്താക്കള്‍ക്ക് തെറ്റായ പാക്കേജുകള്‍ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ ഫ്ളിപ്പ്കാര്ട്ടിനെക്കുറിച്ച് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡെലിവറിയില്‍ കൂടുതല്‍ കൃത്യത…
Read Moreആദ്യം കണ്ടപ്പോള്‍ ‘മുട്ടന്‍ വഴക്ക്’ പിന്നീട് ‘മട്ടന്‍’ കറിയുണ്ടാക്കിയതോടെ പ്രണയമായി ! 55കാരനായ വീട്ടുജോലിക്കാരന് 22കാരിയായ ആലിയയുടെ ഹൃദയം കവര്ന്നതിങ്ങനെ…
ഒരു 55കാരന്റെയും 22കാരിയുടെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനില്‍നിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും. നല്ല രുചികരമായ ഭക്ഷണത്തിലൂടെയും ഒരാളുടെ ഹൃദയം കവരാമെന്ന് തെളിയിക്കുന്നതാണ് ഈ പ്രണയകഥ. ആലിയ എന്ന 22കാരിക്ക് രുചികരമായ മട്ടന്‍ കറി വെച്ചു നല്‍കിയാണ് റഫീഖ് എന്ന 55കാരന് അവളുടെ മനസ് കീഴടക്കിയത്. പ്രണയം തുറന്നുപറഞ്ഞു ഇരുവരും വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ച നടന്നത് ഒരു റിക്ഷയിലാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ആലിയക്ക് റഫീഖിനെ അറിയില്ലായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു. ഇതിന് ശേഷം റഫീഖ് ആലിയയ്ക്ക് മട്ടന്‍ കറി ഉണ്ടാക്കി നല്കി. അത് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.…
Read More