ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേര് തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണം. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം. ഐഐടി ടെക്നോളജിസ്റ്റ് ഡോ. ശങ്കരരാമന്, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ…
Read MoreCategory: Today’S Special
അയാള്‍ക്കു വേണ്ടി എന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഞാന്‍ മുസ്ലിമായി ! എന്നാല്‍ അയാളെന്നെ ചതിച്ചു; ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി നടി ദിവ്യ ശ്രീധര്‍ രംഗത്ത്…
തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദിവ്യ ശ്രീധര്‍. തമിഴ് സീരിയലുകളില്‍ കൂടിയാണ് താരം പ്രശസ്തയായി തീര്‍ന്നത്. തമിഴ് സിനിമാ സീരിയല്‍ നടന് അര്‍ണവിനെ ആണ് നടിവിവാഹം കഴിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണില്‍ ആണ് വിവാഹിതരായത്. ദിവ്യ ശ്രീധര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവ് അര്‍ണവിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് നടി. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന് എതിരെ നടി രംഗത്ത് എത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തില്‍ ആയ അര്‍ണവ് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഗര്‍ഭാവസ്ഥ ഇപ്പോള്‍ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെ ആണ് ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്നം പുറത്തു വരുന്നത്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞിട്ടും…
Read Moreപ്രണയിനിയെ ചേര്‍ത്ത് പിടിച്ച് കാളിദാസ് ജയറാം ! പ്രതികരണവുമായി പാര്‍വതിയും മാളവികയും…
നടന് കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള പ്രണയ ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തില്‍ കാണാം. ദുബായില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ചിത്രം തരിണിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, ഗായത്രി ശങ്കര്‍, നൈല ഉഷ, നമിത, സഞ്ജന, മിഥുന് രമേശ് തുടങ്ങി നിരവധിപേര്‍ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് ചിത്രത്തിന് മാളവിക കമന്റ് ചെയ്തതത്. ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തിനു താഴെ ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാര്‍വതി…
Read Moreഎത്ര നല്ലകാര്യങ്ങള്‍ ചെയ്താലും ചിലര്‍ക്ക് തൃപ്തിയാവില്ല ! കാവ്യ മാധവന്റെ വാക്കുകള്‍ വൈറലാകുന്നു…
മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കാവ്യ മാധവന്. ബാലതാരമായി വന്ന് മലയാള സിനിമയിലെ ജനപ്രിയ നായികയായി താരം മാറുകയായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകനാക്കി സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് ഒരുക്കിയ ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള്‍ ആയി ദിലീപ്-കാവ്യ കോംബോ മാറി. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു കാവ്യ മാധവന്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും. ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുന്‍പും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങള്‍ എന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ പലരും അതിന് വലിയ വില കല്‍പ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം…
Read Moreറാന്നിയിലെ സ്കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് പിടികൂടി ! ബസില്‍ ആകമാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍…
റാന്നിയിലെ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അടൂരില്‍ വെച്ച് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധനയില്‍ ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. റാന്നിയിലെ സിബിഎസ്ഇ സ്കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്സിലേക്കായിരുന്നു പഠനയാത്ര. ഇതു മാത്രമല്ല, സ്കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍…
Read Moreരശ്മിക മന്ദാനയുടെ കൈയിലെ ടാറ്റൂ; വേദന സഹിച്ച് താനെടുത്ത് ടാറ്റുവിന് പിന്നിലെ വേദനിക്കുന്ന കഥ പറഞ്ഞ് നടി…
മലയാളികൾക്കും പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് രശ്മിക മന്ദാന. തെലുങ്കില്‍ നടന് വിജയ് ദേവരകൊണ്ട നായകനായ ഗീതാഗോവിന്ദം എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. അടുത്തിടെ അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയിലെ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചു പറ്റി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ ആരാധകര്‍ക്കായി കുടുംബ ചിത്രം പങ്കുവച്ചിരുന്നു. അടുത്തയിടെ ഒരഭിമുഖത്തിനിടെ തന്റെ ബോളിവുഡ് സിനിമയിലെ അനുഭവങ്ങളെക്കുറിച്ചു താരം സംസാരിച്ചിരുന്നു. അഭിമുഖത്തിനിടെ താരത്തിന്റെ കൈയിലെ ടാറ്റൂവിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി. അതൊരു നീണ്ട കഥയാണ്. കോളജില്‍ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന് എന്നോട് പറഞ്ഞു. ഈ ലോകത്തെ സ്ത്രീകള്‍ക്ക് വേദനകളൊന്നും സഹിക്കാനാവില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും അവര്‍ വിഷമിച്ചിരിക്കും. പിന്നെ എങ്ങനെയാണ് അവര്‍ക്കു…
Read Moreമുംബൈ നിരത്തുകളിലെ താരം എഫ് 1 പാൽക്കാരൻ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പാലക്കാരന്റെ വാഹനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ…
മുംബൈ നിരത്തുകളിൽ താരമായി മാറിയിരിക്കുകയാണ് ഒരു പാൽക്കാരൻ. പാൽവിതരണത്തിന് അദ്ദേഹം ഉപയോഗിക്കുന്ന വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ഫോർമുല വൺ (എഫ് 1) വാഹനത്തിന്റെ മോഡലിലാണ് വാഹനം എന്നുള്ളതാണു ജനപ്രീതിയ്ക്കു കാരണം. സോഷ്യൽ മീഡിയകളിൽ ഇതുപോലുള്ള ധാരാളം വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ കൈയിലുള്ള പരിമിതമായ സാമഗ്രികളെ പുനർനിർമിക്കുന്ന വീഡിയോകളും ഇക്കൂട്ടത്തിൾ ഉൾപ്പെടും. ഇത്തരം വീഡിയോകളിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വീഡിയോ ആണിത് – എഫ് 1 പാൽക്കാരൻ.ഫോർമുല വൺ വാഹനത്തിന്റെ അതേ രൂപം. എന്നാൽ ആ വേഗതയില്ല കേട്ടോ ഈ പാൽവണ്ടിക്ക്. മൂന്നു ചക്രങ്ങളാണു വാഹനത്തിനുള്ളത്. കാറും ബൈക്കും സംയോജിപ്പിച്ച രൂപം. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചാണു പാൽക്കാരന്റെ യാത്ര. വാഹനത്തിന്റെ പിന്നിലാണു പാൽപാത്രങ്ങൾ വച്ചിരിക്കുന്നത്. പാൽപ്പാത്രം മറിഞ്ഞുവീഴാതെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള മാർഗങ്ങളും വാഹനത്തിലുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇരുപതിനായിരത്തിലധികം കമന്റുകളുമുണ്ട്. മുപ്പതിനായിരത്തോളം…
Read Moreകവർച്ചയ്ക്ക് ഗീതാ സ്റ്റൈൽ! വയോധികരായ പുരുഷന്മാരെ ആലിംഗനം ചെയ്യും; വീട്ടിലെത്തുമ്പോൾ ആ സത്യം അവർ തിരിച്ചറിയും; വൃദ്ധരെ വലയിലാക്കുന്ന ഗീതയെ വലയിലാക്കി പോലീസ്
മുംബൈ: ഗീത പട്ടേൽ കവർച്ച നടത്തുന്നത് ഇതുവരെ കണ്ടിട്ടുള്ള രീതിയിലൊന്നുമല്ല. വയോധികരായ പുരുഷന്മാരുടെ അടുത്തുചെന്ന് അവരെ മാറോട് ചേർത്ത് ആലിംഗനം ചെയ്യും. അതിനിടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ മോഷ്ടിക്കും. ഈ രീതിയിൽ ഒട്ടേറെ വയോധികരെ കൊള്ളയടിച്ച ഗീത പട്ടേലിനെ മലാഡ് പോലീസ് അറസ്റ്റ് ചെയ്തു. 72 വയസുള്ള മലാഡ് സ്വദേശിയില്‍നിന്ന് ഒരുലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇപ്പോള്‍ ഇവരുടെ അറസ്റ്റ്. ഷോപ്പിംഗിനുശേഷം വയോധികന് ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്കി. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നത്. വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. പരാതിയെ തുടർന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ…
Read Moreനാലാം മാസത്തിൽ കദളിവാഴ പ്രായം തെറ്റി കുലച്ചു; നാലടി പൊക്കമുള്ള വാഴയുടെ ചുവപ്പൻ കുലയുടെ പ്രത്യേകതയിങ്ങനെ; കുലകാണാൻ കാഴ്ചക്കാരുടെ തിരക്ക്
ഉപ്പുതറ: വാഴപ്പിണ്ടി പിളർന്ന് കുലയുണ്ടാകുന്നതും പിടന്ന വാഴകൾ കുലയ്ക്കുന്നതുമെക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇത് സർവസാധാരണായി കണ്ടുവരുന്ന ഒന്നായി മാറി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഒരു കദളി വാഴ. ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ പ്രായമാകാതെ കുലച്ച കദളിവാഴയാണ് ഇപ്പോൾ കൗതുകവും നാട്ടിലെ താരവുമായി മാറിയിരിക്കുന്നത്. നാലടിപ്പൊക്കം മാത്രമാണ് കുലച്ച ഈ വാഴയ്ക്കുള്ളത്. കുലയുടെ ചുവന്ന നിറവും സാധാരണയിൽനിന്നു വ്യത്യസ്തമായി കുല മുകളിലേക്ക് നിൽക്കുന്നതുമാണ് മറ്റൊരു കൗതുകം. ശാന്തൻപാറ പോലീസ് സബ് ഇൻസ്പെക്ടർ, മേരികുളം പാലത്തറ പി.ഡി. അനൂപ്മോന്റെ പുരയിടത്തിലാണ് കൗതുക വാഴ. നാലു മാസം മുന്‍പാണ് ചിന്നക്കനാലിൽ നിന്നു സുഹൃത്തുക്കൾവഴി വാഴവിത്തു വാങ്ങിയത്. നാലാം മാസത്തിൽ കുലച്ച ചുവൻ കൗതുക കുലകാണാൻ നാട്ടുകാരുടെ തിരക്ക്.
Read Moreഗൈനക്കോളജി ഡോക്ടറുടെ ഒരു ദിനം എങ്ങനെയായിരിക്കും ? ‘ഡേ ഇന്‍ ദ ലൈഫ് ഓഫ് എ ഗൈനോക്കോളജിസ്റ്റ്’ വൈറലാകുന്നു
ഏറ്റവും തിരക്കുള്ള ജോലികളില്‍ ഒന്നാണ് ഡോക്ടര്‍മാരുടേത്. പ്രത്യേകിച്ച് ഗൈനക്കോളജി ഡോക്ടറുടേത്. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഇല്ലെങ്കില്‍ നമ്മുക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. സ്ഥിരമായി കാണുന്ന ഡോക്ടറെ കാണുവാന്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും നമ്മള് കാത്തിരിക്കും. മണിക്കൂറുകളോളം തുടര്‍ച്ചയായി രോഗിയെ നോക്കിയ ശേഷം ഡോക്ടര്‍ വെള്ളം കുടിക്കാന്‍ റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയാല്‍ പോലും നമ്മളെല്ലാം അസ്വസ്ഥരാകും. ഡോക്ടര്‍ ഇനി എപ്പോള്‍ വരുമെന്ന ചിന്തയാകും. എന്നാല്‍ ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ മാനസിക അവസ്ഥയും അവരുടെ വ്യക്തിജീവിതവും എങ്ങനെയായിരിക്കുമെന്ന് ഭൂരിപക്ഷം പേരും ചിന്തിക്കാത്ത കാര്യമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ നിന്ന് രാത്രി വൈകി വീട്ടില്‍ എത്തിയാല്‍ പോലും ഒരു എമര്‍ജന്‍സി കോള്‍ എപ്പോള്‍ വേണമെങ്കിലും എത്താം. ഗൈനക്കോളജി ഡോക്ടറുടെ ഒരു ദിനം എങ്ങനെയാണ് കടന്നു പോകുന്നതെന്ന് കാണിച്ചുതരികയാണ് ‘ഡേ ഇന്‍ ദ…
Read More