നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ എല്ലാക്കാലത്തും ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ്. അതേപോലെ തന്നെ ലോകശ്രദ്ധയാര്‍ജ്ജിച്ച ബാബ വംഗയുടെ പ്രവചനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകാറുണ്ട്. ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്ന പേരില്‍ അറിയപ്പെടുന്ന ബാബ വംഗ പ്രവചിച്ച പല കാര്യങ്ങളും അതുപോലെ നടന്നു എന്നതിന്റെ പേരിലാണ് ബാബ വംഗയുടെ പ്രവചനങ്ങളെ ഇപ്പോഴും ചിലരെങ്കിലും വിശ്വസിക്കുന്നത്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയത് തുടങ്ങിയവയെല്ലാം ബാബ വംഗ പ്രവചിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനമാണ് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നത്. 2022ല്‍ ഇന്ത്യയില്‍ അതിരൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് വിളനാശം ഉണ്ടാകുകയും ഇന്ത്യയിലാകെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നാണ് ആ പ്രവചനം. 2022നെ കുറിച്ച് അവര്‍ പറഞ്ഞ ആറു പ്രവചനങ്ങളില്‍ രണ്ടെണ്ണം സംഭവിച്ചു കഴിഞ്ഞു എന്നതാണ്…
Read MoreCategory: Today’S Special
സ്വവര്‍ഗാനുരാഗിയെന്ന് ട്വീറ്റ് ചെയ്ത് സ്പാനിഷ് ഇതിഹാസതാരം ! പിന്തുണച്ച് മറ്റൊരു ഇതിഹാസം; വിവാദമായപ്പോള്‍ രണ്ട് ട്വീറ്റും ഡിലീറ്റ് ചെയ്തു…
സ്പാനിഷ് ഇതിഹാസ ഫുട്ബോളര് ഇകര്‍ കസിയസ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് ട്വീറ്റ് ചെയ്തത് കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നു. എന്നാല്‍ ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്. ‘നിങ്ങള്‍ എന്നെ ബഹുമാനിക്കുമെന്നു കരുതുന്നു, ഞാനൊരു സ്വവര്‍ഗാനുരാഗിയാണ്’ എന്നായിരുന്നു കസിയസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ കുറിപ്പ്. ഇതിനു മറുപടിയായി സ്പെയിന് ടീമില്‍ കസിയസിന്റെ സഹതാരവും മറ്റൊരു സ്പാനിഷ് ഇതിഹാസവുമായ കാര്‍ലോസ് പുയോള്‍ ഇങ്ങനെ കുറിച്ചു ”നമ്മുടെ കഥകള്‍ പറയാനുള്ള സമയമായിരിക്കുന്നു, ഇകര്‍”. എന്നാല്‍ പുയോളിന്റെ ട്വീറ്റും അല്‍പ്പ സമയത്തിനുള്ളില്‍ കാണാതായി. തന്റെ ട്വിറ്റര്‍ ആരോ ഹാക്ക് ചെയ്തതായും എല്‍ജിബിടി വിഭാഗത്തോടു ക്ഷമ ചോദിക്കുന്നതായും കസിയസ് പിന്നീടു ട്വിറ്ററില്‍ കുറിച്ചു. ”അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഭാഗ്യത്തിന് എല്ലാം പഴയപോലെയുണ്ട്. എന്നെ പിന്തുടരുന്നവരോടെല്ലാം ക്ഷമ ചോദിക്കുന്നു. തീര്‍ച്ചയായും എല്‍ജിബിടി വിഭാഗത്തോടും മാപ്പു ചോദിക്കുന്നു” കസിയസ് സ്പാനിഷില്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കസിയസിനെതിരേ വിമര്‍ശനവുമായി ചില സ്വവര്‍ഗാനുരാഗികള്‍…
Read Moreനയൻതാര അമ്മയായി; വിവാഹം കഴിഞ്ഞിട്ട് നാലുമാസം; പത്താംമാസം നൊന്തു പ്രസവിച്ചത് ഇരട്ടക്കുട്ടികളെ; പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ്
ചെന്നൈ: നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾ പിറന്നു. വിഘ്നേഷ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയി. ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
Read Moreഞങ്ങളെ ചാക്കില്‍ക്കെട്ടി കൊന്നാല്‍ നിങ്ങള്‍ക്ക് സമാധാനമാവുമോ ? ചങ്കുപൊട്ടി അമൃതയും അഭിരാമിയും…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ഗായിക അമൃത സുരേഷും അനുജത്തി അഭിരാമിയും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ സമീപകാലത്ത് ഇവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ചില സൈബര്‍ വെട്ടുകിളികളുണ്ട്. സൈബര്‍ ആക്രമണം കടുത്തതോടെ നിയമത്തിന്റെ വഴിയെ നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അമൃതയും അഭിരാമിയും. മോശമായ കമന്റിടുന്നവരെ നോട്ട് ചെയ്യുന്നുണ്ടെന്നും വൈകാതെ പോലീസ് കോണ്ടാക്ട് ചെയ്തോളുമെന്നുമാണ് അമൃതയും അഭിരാമിയും അറിയിച്ചത്. പിന്നാലെ,തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗ് കമന്റുകളോടും അഭിരാമി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ താടി എല്ലിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്ന് അഭിരാമി പറഞ്ഞിരുന്നു. ഇക്കാര്യം അതുകൊണ്ടു തന്നെ തനിക്ക് ശീലമാണെന്നും ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും ബന്ധത്തിന് ശേഷം സൈബര്‍ അറ്റാക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ കരയും,മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരുമെന്നും…
Read Moreമൂത്രത്തില്‍ കല്ലെന്നു കരുതി വേദന സഹിച്ചത് അഞ്ചു വര്‍ഷം ! ഡോക്ടര്‍മാര്‍ വയറ്റില്‍ കത്രിക മറന്നു വെച്ചതിനെപ്പറ്റി ഹര്‍ഷിന പറയുന്നതിങ്ങനെ…
വയറ്റില്‍ കത്രികയുമായി ഹര്‍ഷിന കഴിഞ്ഞത് നീണ്ട അഞ്ചുവര്‍ഷം. പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ മറന്നുവെച്ച കത്രികയാണ് ഹര്‍ഷിനയെ വര്‍ഷങ്ങളോളം കൊടുംവേദന അനുഭവിപ്പിച്ചത്. 30കാരിയുടെ മൂത്രസഞ്ചിയില്‍ കുത്തിനില്‍ക്കുന്ന നിലയില്‍ സ്കാനിംഗില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയില്‍വച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനയ്ക്ക് 2017 നവംബര്‍ 30നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്തക്രിയ നടത്തിയത്. 12 സെന്റി മീറ്റര്‍ നീളവും 6 സെന്റി മീറ്റര്‍ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. പ്രസവശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാന്‍ പരിശോധനയില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍…
Read Moreഈ ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ! കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്ന നായ ഇന്റര്‍നെറ്റില്‍ വൈറല്‍…
മൃഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന വീഡിയോകള്‍ ഇഷ്ടംപോലെ നമ്മള് കണ്ടിട്ടുണ്ട്. പട്ടിയും പൂച്ചയും കടിപിടി കൂടുന്നത് ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും പട്ടി കടുവയുമായി ഏറ്റുമുട്ടുന്നത് അങ്ങനെയാരും അധികം കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇവിടെ കടുവയുടെ ചെവി കടിച്ചു പറിക്കാനൊരുങ്ങുന്ന പട്ടിയാണ് താരമായി മാറിയിരിക്കുന്നത്. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്തായി ഒരു സിംഹം ഇരിക്കുന്നതും കാണാം. ആനിമല്‍ പവര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. ചെവിയില്‍ കടിച്ചുപിടിച്ചിരിക്കുന്ന നായയെ മാറ്റാന്‍ കടുവ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. ഇതൊക്കെ കണ്ട് സിംഹം അടുത്തുതന്നെ ഉണ്ടെങ്കിലും സംഭവത്തിലൊന്നും കക്ഷി ഇടപെടാന്‍ കൂട്ടാക്കിയില്ല. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. https://www.instagram.com/p/CjVcMJSvv_F/?utm_source=ig_embed&utm_campaign=embed_video_watch_again
Read Moreകാണാതായ വളര്‍ത്തുനായയെ തിരയാന്‍ ലണ്ടനില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തി ഉടമ ! ‘ഓഗസ്റ്റിനെ’ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും…
പലര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. ചിലരാവട്ടെ സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നത്. ഇത്തരത്തില്‍ സ്നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ നഷ്ടമാവുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വീട് വിട്ടു പോകുന്നതും ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതുമായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ ഉടമകള്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതും പതിവാണ്. ഇപ്പോഴിതാ മീററ്റില്‍ തന്റെ വളര്‍ത്തുനായ കാണാതായ വിവരം അറിഞ്ഞ് ലണ്ടനിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയിരിക്കുകയാണ് ഒരു യുവതി. കുടുംബത്തിനൊപ്പം നായയെ അന്വേഷിക്കാനാണ് യുവതി എത്തിയത്. മീററ്റ് സ്വദേശിയായ ബിസിനസുകാരന് ദിനേശ് മിശ്രയുടെ വളര്‍ത്തുനായ ആയ ‘ഓഗസ്റ്റിനെ’യാണ് സെപ്തംബര്‍ 24 മുതല്‍ കാണാതായിരിക്കുന്നത്. എട്ടു വയസ്സുള്ള മിക്സ് ബ്രീഡ് ആണ് ഓഗസ്റ്റ്. 24ന് വൈകിട്ട് മീററ്റിലെ ഗ്യാംഖന ഗ്രൗണ്ടില്‍ നിന്നാണ് ഓഗസ്റ്റ് അപ്രത്യക്ഷനായത്. കാണാതാകുമ്പോള്‍ കഴുത്തില്‍ മഞ്ഞ നിറമുള്ള കോളറും ഉണ്ടായിരുന്നു. ഓഗസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദിനേശ് മിശ്ര…
Read Moreഏറ്റവും നന്ദിയുള്ള ഒരു ജീവി! ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം നല്കിയ യുവതിയെ നായ വീണ്ടും കണ്ടുമുട്ടിയപ്പോള്‍… വീഡിയോ വൈറലാകുന്നു
അടുത്തിടെ തെരുവ് നായകളുടെ ആക്രമണത്തിന്റെ നിരവധി സംഭവങ്ങള്‍ നാം വാര്‍ത്തകളില്‍ കണ്ടിരുന്നല്ലോ. അതിനാല്‍തന്നെ ഒരുപാടാളുകള്‍ നായകളെ ഒരുപദ്രവകാരികളായി കാണുന്നുണ്ട്. എന്നാല്‍ ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ് നായകള്‍ എന്നാണ് മറുപക്ഷം പറയുന്നത്. അതിനുദാഹരണമായ നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് താന്‍ ഭക്ഷണം നല്കിയ ഒരു തെരുവ് നായ തന്നെ തിരിച്ചറിഞ്ഞ വീഡിയോ ആണ് മുംബൈയിലുള്ള പ്രിയങ്ക ചൗബല്‍ എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. സ്ട്രേ ഡോഗ് ഫീഡര്‍ അന്ധേരി എന്നുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രിയങ്ക ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോവിഡ് കാലം മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് ആഹാരത്തിന്റെ കാര്യത്തില്‍. എന്നാല്‍ ചിലയാളുകള്‍ മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കുമായി ആഹാരം കരുതിയിരുന്നു. പ്രിയങ്ക അത്തരത്തില്‍ കൊക്കോ എന്ന ഈ നായയ്ക്ക് അക്കാലത്ത് ഭക്ഷണം നല്കുകയുണ്ടായി. കഴിഞ്ഞ ദിവസം പ്രിയങ്ക ജോലിക്ക് പോകും വഴി ബസ്…
Read Moreകൂടെയുള്ളത് കാമുകിയോ ? റൊമാന്റിക് ചിത്രവുമായി കാളിദാസ് ജയറാം; നിരവധി കമന്റുമായി താരങ്ങള്‍
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കാളിദാസ് ജയറാം പങ്കുവെച്ച ചിത്രം. മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായർക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേർത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ദുബായിയിൽ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. കാളിദാസ് പങ്കുവെച്ച ക്യൂട്ട് ചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്ല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, നമിത, നൈല ഉഷ ഉൾപ്പെടെയുള്ളവർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങിയ കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്. കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തിൽ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകർ ഒന്നടങ്കം ചോദിച്ചത്. ‘ഒരു മനോഹര ദിവസത്തിന്റെ ഓർമയ്ക്ക്’ എന്ന കുറിപ്പോടെ…
Read Moreമുടി വെട്ടിവരാന് പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തി വിദ്യാര്‍ഥി ! ചോദ്യം ചെയ്ത പ്രിന്‍സിപ്പലിന്റെ കരണത്തടിച്ച ശേഷം ഇറങ്ങിയോടി; സംഭവം അങ്കമാലിയില്‍…
പ്ലസ്ടു വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്കൂള്‍ പ്രിന്‍സിപ്പലിനെ അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി വൃത്തിയായി സ്കൂളില്‍ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തല മൊട്ടയടിച്ചാണ് വിദ്യാര്‍ഥി സ്കൂളില്‍ എത്തിയത്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്കൂളിലെത്തിച്ചു. വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തില്‍ സംസാരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പോലീസെത്തി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. അധ്യാപകന്റെ പരാതി ലഭിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാലടി പോലീസ് പറഞ്ഞു.
Read More