സമൂഹ മാധ്യമങ്ങളിൽ സജീവമായ സാം കോക്സ് അറിയപ്പെടുന്നത് ഡൂഡില്‍ മാന്എന്നാണ്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ ബ്രിസ്റ്റോളില്‍ ചിത്രകല വിദ്യാര്‍ഥിയായിരുന്ന ഈ 28കാരന് ഇന്‍സ്റ്റഗ്രാമില്‍ 2.7 ഫോളോവേഴ്സുണ്ട്. ഇപ്പോള്‍ തന്റെ വീട് മുഴുവന്‍ ഡൂഡിലുകള്‍ വരച്ചു നിറച്ചു നിറച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സാം. രണ്ട് വര്‍ഷമെടുത്താണ് ഇദ്ദേഹം വീട് മുഴുവന്‍ ഡൂഡിലുകള്‍ വരച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഗൃഹപ്രവേശം. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള ഈ വീട് 2019ലാണ് അദ്ദേഹം വാങ്ങിയത്. 1.35 ദശലക്ഷം പൗണ്ട് (ഏകദേശം 12.5 കോടി) വിലമതിക്കുന്ന ഈ ഡൂഡില്‍ ഹൗസില്‍ 13 മുറികളുണ്ട്. 2020 സെപ്റ്റംബറില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഡൂഡിലുകള്‍ ചെയ്യാന്‍ ആരംഭിച്ച ഇദ്ദേഹം 2022 സെപ്റ്റംബറില്‍ ഇത് പൂര്‍ത്തീകരിച്ചു. ചവിട്ടുപടികൾ, ലാമ്പ് ഷേഡുകള്‍, സ്റ്റൗ ടോപ്പുകള്‍, ബെഡ്ഷീറ്റുകള്‍, വാഷ്റൂമുകള്‍, കൂടാതെ വീട്ടിലെ വെളുത്ത ഭിത്തിയുടെ ഓരോ ഇഞ്ചും വരകളാല്‍ മൂടി. കുക്കിംഗ്…
Read MoreCategory: Today’S Special
കല്ല്യാണ രാമൻ സിനിമയിലെ വിളമ്പിനേക്കാൾ കൂടുതൽ ആളുകളെചിരിപ്പിക്കുന്ന ഒരു ഹോട്ടലിലെ വിളമ്പു കാഴ്ച…(വീഡിയോ കാണാം)
കല്ല്യാണ സദ്യയിൽ പപ്പടത്തിനും സാമ്പറിനും വേണ്ടി വരെ അടിയുണ്ടായത് അടുത്തകാലത്ത് നമ്മൾകണ്ടതാണ്. മലയാളികളെ ഏറെ ചിരിപ്പിച്ച അടിപിടിക്കല്ല്യാണം വൈറലായിരുന്നു. ഇപ്പോൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾക്കുണ്ടാകുന്ന ചില അനുഭവങ്ങളാണ് ഇപ്പോൾ വൈറാലാകുന്നത്. അത്തരത്തിൽ കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ച ഒരു വീഡിയാണ് ഡി. പ്രശാന്ത് നായർ എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു വെയിറ്റര്‍ തന്റെ ഉപഭോക്താവിന് ഭക്ഷണം വിളമ്പുകയാണ്. ഇടയില്‍ അയാള്‍ തന്റെ കൈയിലെ ഭക്ഷണം വീഴാന്‍ പോകുന്നതായി ഭാവിക്കും; ഉടനടിയുള്ള ഉപഭോക്താവിന്റെ ചെയ്തികളാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്നത്. കാരണം തന്റെ അസാമാന്യമായ മെയ്വഴക്കം നിമിത്തം വിളമ്പുന്നയാള്‍ കറി വീഴാതെ കൃത്യമായി വിളമ്പുകയാണ്. പല ആളുകളെയും ഈ വിളമ്പുകാരന് ഇത്തരത്തില്‍ പറ്റിക്കുന്നുണ്ട്. അവരുടെയൊക്കെ പ്രതികരണങ്ങള്‍ രസകരമാണ്. ഏതായാലും ഈ വെയിറ്ററുടെ അഭിനയവും കഴിക്കാനെത്തിയവരുടെ പെട്ടെന്നുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ റീട്വീറ്റ് ചെയ്യുന്നത്.…
Read Moreഇരുവരിൽ എന്റെ യാത്ര ആരംഭിച്ചു; മണിരത്നത്തോടൊപ്പം ചേർന്നുള്ള ചിത്രം പുറത്ത് വിട്ട് ഐശ്വര്യ റായ് പറഞ്ഞത്കേട്ടോ….
മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനിമകളിൽ മണിരത്നം നായികയായി തിരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യക്കായി അദ്ദേഹം ഒരു കഥാപാത്രത്തെ നീക്കിവച്ചു. ഇത്തവണ നായിക അല്ല സുന്ദരി ആയ ഒരു വില്ലത്തിയെയാണ് ഐശ്വര്യയിൽ മണിരത്നം കണ്ടെത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കാനും ഐശ്വര്യക്ക് കഴിഞ്ഞു. പല്ലക്കിലിരുന്ന് തിരശീല മാറ്റി നോക്കുന്ന പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ രംഗത്തിന് നിറഞ്ഞ കൈയടികളാണ് തിയറ്ററുകളിൽനിന്ന് ലഭിക്കുന്നത്. തൃഷ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, അദിതി റാവു ഹൈദരി തുടങ്ങിയ നടിമാരും പൊന്നിയിൻ സെൽവനിൽ പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിതാ ഗുരുനാഥനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ആഷ്. മണിരത്നത്തോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.…
Read Moreഒൻപതുമാസത്തെ ഇടവേള… ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; സിനിമാ ലോകത്ത് അപൂർവ താര പുനസമാഗമം
ചെന്നൈ: സെലിബ്രിറ്റികളുടെ വേർപിരിയൽ കണ്ടുപരിചയിച്ച സിനിമാ ലോകത്ത് അപൂർവ താര പുനസമാഗമം. സൂപ്പർ സ്റ്റാർ ധനുഷും പങ്കാളി ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു. ഒൻപത് മാസം മുമ്പ് വേർപിരിഞ്ഞ ധനുഷും ഐശ്വര്യയും വിവാഹമോചനം പിൻവലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004-ൽ ആണ് വിവാഹിതരായത്. രണ്ട് ആൺമക്കളുണ്ട്. ഐശ്വര്യയും ധനുഷും ഈ വർഷം ആദ്യമാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് ഇരുവരുടേയും കുടുംബങ്ങൾ ഇവരെ ഒന്നിപ്പിക്കാൻ ശ്രമം നടത്തിവരുന്നുണ്ടായിരുന്നു.
Read Moreജീവിതം തിരുത്തിയ വടക്കേയിന്ത്യൻ യാത്ര! നാടക സംഘത്തോടൊപ്പം വടക്കേയിന്ത്യയിലേക്ക് പോയ കോട്ടയം നസീർ തിരിച്ചെത്തിയത് മറ്റൊരാളായി…
എസ്.മഞ്ജുളാദേവി ആദ്യകാലത്ത് വില്ലനായും പിന്നെ ഹാസ്യറോളുകളിലും തിളങ്ങിയ, ഇന്നും തിളങ്ങുന്ന ചലച്ചിത്രതാരം ജനാർദനന്റെ ശബ്ദത്തിൽ കോട്ടയം നസീർ സംസാരിച്ചാൽ ശരിക്കും ജനാർദനൻ മുന്നിൽ വന്ന് നിൽക്കുന്ന പ്രതീതിയാണ്. ബാലചന്ദ്ര മേനോനായും സുരേഷ് ഗോപിയായും ലാലു അലക്സായും കൊച്ചിൻ ഹനീഫയായും എല്ലാം നൊടിനേരം കൊണ്ടാണ് കോട്ടയം നസീർ മാറിമറിയുന്നത്. . മിമിക്രിയുടെ ലോകത്ത് എറ്റവും മികവിൽ ചലച്ചിത്ര താരങ്ങളെ അനുകരിക്കുന്നത് ആരെന്ന ചോദ്യത്തിനുത്തരവും കോട്ടയം നസീർ എന്നുതന്നെയാണ്. മികച്ച രീതിയിൽ നടന്മാരെ അനുകരിക്കുന്ന മറ്റ് ആർട്ടിസ്റ്റുകൾ ഉണ്ടെന്ന സത്യം മറക്കുന്നില്ല. എങ്കിലും ഇത്രയേറെ വൈവിധ്യമുള്ള അഭിനേതാക്കളെ അതിസൂക്ഷ്മമായി അനുകരിക്കുന്ന മറ്റൊരു മിമിക്രിതാരം ഇല്ലെന്നു പറയാം. വർഷങ്ങൾക്കു മുന്‍പ് സ്വകാര്യ ചാനലിലെ ഹിറ്റ് പരിപാടിയായിരുന്ന കോട്ടയം നസീർ ഷോതന്നെ എടുക്കാം. എത്രയെത്ര സെലിബ്രിറ്റികളെയാണ് തന്റെ ശബ്ദം കൊണ്ട് അന്നു കോട്ടയം നസീർ വട്ടംചുറ്റിച്ചത്. അതേക്കുറിച്ച് കോട്ടയം നസീർതന്നെ പറയുന്നത് ഇങ്ങനെ-…
Read Moreഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍! രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്സാണ് ഉടമസ്ഥന്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് 19 ഇഞ്ച് ഉയരമുള്ള ഫെന്റിറിന് ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയത്. രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം. ഇതിനു മുമ്പ് ലോക റിക്കാര്‍ഡിന് ഉടമയായിരുന്നത് ഫെന്ററിന്റെ സഹോദരനായിരുന്നു. എന്നാല്‍ റിക്കാര്‍ഡ് ലഭിച്ചശേഷം ഈ പൂച്ച കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ട പൂച്ചയുടെ മാതാപിതാക്കളായ ഡ്രീം ആന്‍ഡ് മിസ്റ്റ് എന്നിവര്‍ക്ക് ഉണ്ടായതാണ് ഫെന്റിര്‍. സാധാരണ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഫെന്റിറിനു 19 ഇഞ്ച് ഉണ്ടെന്നത് ശ്രദ്ധേയമാണ്. വീട്ടിലെ ഒരു അംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചയ്ക്ക് അംഗീകാരം…
Read Moreമാസ് ലുക്കിൽ മഡോണ! നടി മഡോണ സെബാസ്റ്റ്യന്റെ പുത്തൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടി മഡോണ സെബാസ്റ്റ്യന്റെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ചുവപ്പ് കളർ വസ്ത്രത്തിൽ അതീവ സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അന്യഭാഷകളിൽ നിര വധി സിനിമകൾ അടുപ്പിച്ചു ചെയ്ത താരം ഇപ്പോൾ മലയാളത്തിലേക്ക് വീണ്ടും വരികയാണ്. ടൊവിനോ നായകനാകുന്ന ഐഡന്റിറ്റി ആണ് അടുത്ത മലയാള ചിത്രം.
Read Moreഇപ്പോൾ ഞാൻ ആകെ മാറി! ആണുങ്ങളുടെ കാര്യത്തില്‍ എന്റേത് എപ്പോഴും മോശം തെരഞ്ഞെടുപ്പായിരിക്കും; ഭാവി എന്തായിരിക്കുമെന്ന് അറിയില്ല; പക്ഷേ…; മനസുതുറന്ന് സാനിയ ഇയ്യപ്പന്‍
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് നായികയായി എത്തുന്നത്. നടിയായും മോഡലായുമെല്ലാം സാനിയ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാനിയ നല്കിയ ഒരഭിമുഖം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സാനിയയുടെ വാക്കുകൾ ഇങ്ങനെ… ആണുങ്ങളുടെ കാര്യത്തില്‍ എന്റേത് എപ്പോഴും മോശം തെരഞ്ഞെടുപ്പായിരിക്കും. പ്രായത്തിന്റേതായിരിക്കും. പതുക്കെ പതുക്കെ പഠിച്ചുവരുമായിരിക്കും. എപ്പോഴും ബാഡ് ചോയ്സ് ആയിരിക്കും. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് സീരിയസ് റിലേഷന്‍ഷിപ്പുകളൊന്നും വേണ്ട എന്നാണ്. ഇത് എന്നെ ബ്രെയിന്‍വാഷ് ചെയ്ത് മനസിലാക്കിച്ചതാണ്. റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്ന സമയമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനനുസരിച്ച് മാറുകയോ അതുപോലെ നടക്കുകയോ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ മാറി. സൂര്യോദയം വന്നുവെന്ന് പറയുമല്ലോ. ഇതൊന്നും വേണ്ട, കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. ഇതിനേക്കാള്‍ ഫോക്കസ് ചെയ്യാനുള്ള കാര്യങ്ങളുണ്ടെന്നും ഇതൊക്കെ തനിയെ കൂടെ…
Read Moreസ്റ്റീഫൻ അത്ര പോര ! മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ താൻ പൂർണ തൃപ്തനല്ലെന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ ചിരഞ്ജീവി
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ താൻ പൂർണ തൃപ്തനല്ലെന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ പ്രചരണ പരിപാടിയിലാണ് താരം ഈ പരാമർശം നടത്തിയത്. ലൂസിഫർ താൻ കണ്ടിട്ടുണ്ടെന്നും അതിലെ ചില ഭാഗങ്ങൾ ബോറടിപ്പിച്ചെന്നും ചിരഞ്ജീവി പറഞ്ഞു. ബോറടിപ്പിക്കുന്ന സീനുകൾ മാറ്റി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടു. കഥയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും താരം അറിയിച്ചു. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുന്പള്ളിയായി എത്തിയ ചിത്രം കേരളത്തിലെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായിരുന്നു. വിജയദശമി ദിനത്തിലാണ് ഗോഡ്ഫാദർ തീയേറ്ററുകളിലെത്തുക. തമിഴിലെ പ്രശസ്ത സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് ചിത്രം ഒരുക്കുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്മാന് ഖാന് എത്തുന്നു.
Read Moreവധുവിന് പ്രായം 18 വരന് 78..! മൂന്ന് വര്‍ഷത്തെ പ്രണയവും, വിവാഹവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം
പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്. കാരണം ഒരു 78കാരന് വിവാഹം കഴിച്ച വധുവിന്റെ പ്രായം 18 ആണ്. ഇരുവരും മൂന്നുവര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ഏറ്റവും സവിശേഷമായ കാര്യം ഇരുവരുടെയും ആദ്യ വിവാഹമാണിത് എന്നതാണ്. മാത്രമല്ല ഇതിനുമുമ്പ് ഇരുവരും മറ്റാരെയും പ്രണയിക്കുകയും ചെയ്തിട്ടില്ലത്രെ. ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് 18 കാരിയായ ഹലീമ അബ്ദുള്ളയും 78 കാരന് റഷാദ് മങ്കാക്കോപ്പിനും ആദ്യമായി കണ്ടുമുട്ടിയത്. കര്‍ഷകനായ റഷാദിനെ ആദ്യ കാഴ്ചയില്‍തന്നെ ഹലീമയ്ക്ക് ഇഷ്ടമാവുകയായിരുന്നു. ഇരുവരുടെയും വിവാഹ തീരുമാനത്തില്‍ ഇരുകൂട്ടരുടെയും വീട്ടുകാര്‍ വധൂവരന്മാരെ പിന്തുണച്ചു. ഇസ്ലാമിക ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഏതായാലും ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളും ആഘോഷമാക്കുകയാണ്.
Read More