കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച ലഡ്ഡുവും ബിസ്കറ്റുകളും വില്‍പ്പന നടത്തിയ മൂന്നു പേര് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ചൗല ചിക്കന്‍’ എന്ന ധാബയില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ജയ് കിഷന് ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും പിടിച്ചെടുത്തു. ധാബ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കടയിലെത്തിയത്. പരിശോധനയില്‍ കഞ്ചാവ് കുക്കീസ് ആമസോണ്‍ സ്റ്റിക്കര്‍ പതിച്ച പായ്ക്കറ്റുകളിലായിരുന്നു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നതായി അറസ്റ്റിലായ ജയ്കിഷന് പോലീസിനോട് പറഞ്ഞു. കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച കുക്കീസിന് നാലായിരം…
Read MoreCategory: Today’S Special
സായ് പല്ലവിക്കെതിരേ വിജയശാന്തി; വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം
കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്താവനയ്ക്കെതിരേ നടിയും മുൻ എംപിയും ബിജെപി നേതാവുമായ വിജയശാന്തി രംഗത്ത്. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്നായിരുന്നു വിജയശാന്തിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു വിജയശാന്തിയുടെ പ്രതികരണം. കള്ളനെ തല്ലുന്നതും തെറ്റ് ചെയ്തതിന് അമ്മ മകനെ തല്ലുന്നതും എങ്ങനെ സമാനമാകും? നിങ്ങൾ കള്ളനോടും അമ്മയോടും ഒരേ രീതിയിലാണോ പെരുമാറുക? വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം. വ്യക്തിത്വങ്ങൾ അവരുടെ പ്രശസ്തി സുരക്ഷിതമാക്കാൻ സമൂഹത്തിൽ ജാഗ്രത പാലിക്കണമെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്തത്. വിരാടപർവം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ നടി സായ് പല്ലവി നടത്തിയ പ്രതികരണമാണ് വലിയ വിവാദമായത്. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് തേടിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ആശയപരമായി ഇടതോ വലതോ…
Read Moreമെയിന്‍ പരിപാടി അലറി കരയുന്നത് ! കിട്ടുന്നത് വന്‍ പ്രതിഫലം; യുവതി കാശുണ്ടാക്കുന്നതിങ്ങനെ…
ദുഃഖം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആളുകള്‍ അലറിക്കരയുന്നത് പതിവാണ്. ഇങ്ങനെയുള്ള കരച്ചില് കാണുന്നവര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ അലറി കരയുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. കാരണം ആഷ്ലിയുടെ ജോലി തന്നെ അലറി കരയുക എന്നതാണ്. സിനിമയിലെ ഒരു സ്ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ് ആഷ്ലി. സിനിമയ്ക്കും സീരിയലുകള്‍ക്കും വേണ്ടി അലറി വിളിയ്ക്കുന്നതാണ് ആഷ്ലിയുടെ ജോലി. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുന്ന പോലെ നിലവിളിയ്ക്കുകയാണ് ആഷ്ലി ചെയ്യുന്നത്. ഹൊറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും ആഷ്ലി ചെയ്യുന്നു. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഈ മേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് ആഷ്ലി 40-ലധികം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം മടുത്തതോടെയാണ് ആഷ്ലി ഡബ്ബിംഗ് രംഗത്തേയ്ക്ക് എത്തിയത്. ഏഴ്…
Read Moreഒരു കാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ മിന്നുംതാരം ! ഇന്ന് ചായയും ബണ്ണും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു…
ശ്രീലങ്കയിലെ പെട്രോള്‍ പമ്പിനു മുമ്പില്‍ വരി നിന്നവര്‍ക്ക് ചായയും ബണ്ണും വിതരണം ചെയ്യുന്ന മുന്‍ ലങ്കന്‍ ക്രിക്കറ്റര്‍ റോഷന് മഹാനാമയുടെ ചിത്രം ചര്‍ച്ചയാവുകയാണ്. വാര്‍ഡ് പ്ലേസ്, വിജെറമ മേഖലയിലാണ് താരം ശനിയാഴ്ച ഭക്ഷണവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട കുറിപ്പും ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. മീല്‍സ് ഫോര്‍ ആള് എന്ന പദ്ധതിക്കു കീഴിലായിരുന്നു മഹാനാമയുടെ ഭക്ഷണ വിതരണം. അയാതി എന്ന സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പും ഭക്ഷണ വിതരണത്തില്‍ സജീവമാണ് റോഷന് മഹാനാമ. പ്രതിസന്ധിക്കാലത്ത് രാജ്യത്തെ നിരവധി സ്ഥലങ്ങളില്‍ ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയിരുന്നു. 1996ല്‍ ലങ്ക ലോകകപ്പ് ജയിച്ച വേളയില്‍ ടീമിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മഹാനാമ. കളി നിര്‍ത്തിയ ശേഷം ഐസിസി മാച്ച് റഫറിയായി. ടെസ്റ്റ് ചരിത്രത്തിലെ ആദ്യത്തെ രാപകല്‍ മത്സരത്തിന്റെ റഫറിയായിരുന്നു. ലങ്കയിലെ പ്രതിസന്ധിയില്‍ നേരത്തെ നിരവധി…
Read Moreവിവാഹത്തിന് എംഎല്‍എ എത്തിയില്ല ! എംഎല്‍എയ്ക്കെതിരേ വഞ്ചനാക്കേസ് നല്കി പ്രതിശ്രുത വധു;കേസ്…
വിവാഹദിനത്തില്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്താഞ്ഞ എംഎല്‍എകൂടിയായ വരനെതിരേ പരാതി നല്കി പ്രതിശ്രുത വധു. ഒഡീഷയിലെ ബിജെഡി എംഎല്‍എ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് വധുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കര്‍ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ജഗത്സിങ്പൂരിലെ ടിര്‍ട്ടോളില്‍ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കര്‍ ദാസും കാമുകിയായ സോമാലിക ദാസും വിവാഹരജിസ്ട്രേഷനായി മെയ് 17ന് അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 17ന് വിവാഹ രജിസ്ട്രേഷന് നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാവിലെ യുവതിയും ബന്ധുക്കളും ചേര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി. സമയം കഴിഞ്ഞും ബിജയ് ശങ്കറോ കുടുംബമോ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയില്ല. തുടര്‍ന്ന് പിറ്റേദിവസം യുവതി വീട്ടുകാരുമായി എത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 430, 195 എ, 294, 509, 341, 120 ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ്…
Read Moreനായികയാവാന്‍ പറ്റിയ ലുക്ക് എനിക്കില്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു ! സ്ഥലത്തെത്തിയപ്പോള്‍ വാഗ്ദാനം ചെയ്തത് നായികയുടെ കൂട്ടുകാരിയുടെ റോള്‍; ദുരനുഭവം പറഞ്ഞ് മഞ്ജുഷ…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്ത്വനം. പതിവ് പൈങ്കിളി കണ്ണീര് സീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ നിരവധി യുവപ്രേക്ഷകരും സാന്ത്വനത്തിനുണ്ട്. സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്. നടന് അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന് എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം. സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും വ്ളോഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാര്ട്ടിന് ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ മാര്ട്ടിന് പറയുന്നു. വീഡിയോയില്‍ കാണുന്ന തടി പോലും താനില്ലെന്നും ആ കോംപ്ലക്സ് കാരണം ഷൂട്ടിന് പോലും പോവാറില്ലെന്നുമൊക്കെയാണ്…
Read Moreഅനിയത്തി പ്രാവില്‍ മിനിയുടെ കൊച്ചിച്ചായന് ! ഇന്ന് ഈ നടന് ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ചെരിപ്പുകടയില്‍…
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.1997ല്‍ തീയേറ്ററുകളിലെത്തിയ സിനിമ വലിയ വിജയം നേടുകയും, സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും വരെ വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കുഞ്ചാക്കോ ബോബന്, ശാലിനി തുടങ്ങിയ താരങ്ങളുടെ തുടക്കം കൂടിയായിരുന്നു സിനിമ. കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. സുധിയുടെ കൂട്ടുകാരേയും മിനിയുടെ വീട്ടുകാരേയും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഹരിശ്രീ അശോകനും സുധീഷുമാണ് സുധിയുടെ സുഹൃത്തുക്കളായി സിനിമയില്‍ എത്തിയത്. മിനിയുടെ ചേട്ടന്മാരായി ജനാര്‍ദ്ദനനും കൊച്ചിന് ഖനീഫയുമാണ് എത്തിയത്. എന്നാല്‍ ഇവരുടെ അനുജനായി എത്തിയത് ഒരു പുതുമുഖമായിരുന്നു. ആ കുടുംബത്തിലെ കലിപ്പനായ വര്‍ക്കി എന്ന കഥാപാത്രം. മിനിയുടെ കൊച്ചിച്ചായന്. സംവിധായകന് ഫാസിലിന്റെ ബന്ധുവായ ഷാജിന് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാസിലിന്റെ സഹോദരി പുത്രനായിരുന്നു ഷാജിന്. സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം.…
Read Moreപലരും പറഞ്ഞത് പൊലീസില്‍ പരാതി കൊടുക്കാന്‍ ആണ്, എന്നാല്‍ ഞാന്‍ അതു ചെയ്യില്ല; ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം ? ആ സംഭവത്തെക്കുറിച്ച് കുളപ്പുള്ളി ലീല പറയുന്നത് ഇങ്ങനെ…
ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെതന്നെയുണ്ട്. കഴിഞ്ഞ ദിവസമാണ് ഞാൻ മരിച്ചുവെന്ന തരത്തിലുളള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ആരെയും ഇങ്ങനെ കൊല്ലരുത്. പറയാനുളളതെല്ലാം അധികം വൈകാതെ ഒരു വീഡിയോയിലൂടെ പറയാം. വീഡിയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് കണ്ട് ഒരുപാട് പേര് എന്നെ വിളിച്ചു. എന്റെ നാട്ടില്‍ നിന്ന് ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു. എന്റെ അമ്മയ്ക്ക് 94 വയസുണ്ട്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്നുവരുന്നത്. എന്നെ നേരിട്ട് അറിയാവുന്ന ഒരാള്‍പോലും ഇത് പോസ്റ്റ് ചെയ്തു. പലരും പറഞ്ഞത് പൊലീസില്‍ പരാതി കൊടുക്കാന്‍ ആണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. പറയാനുളളത് ഒരു വീഡിയോയിലൂടെ പറയാം. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ…
Read Moreഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ…? ഐശ്വര്യ റായ് പറയുന്നു… ഐശ്വര്യ റായ് പറയുന്നു…
ആരാധ്യ എന്നാല്‍ ആരാധന അര്‍ഹിക്കുന്നവള്‍ എന്നാണ് അര്‍ഥം. അഭിഷേകും ഞാനും എപ്പോഴും മകള്‍ക്ക് ഇടണമെന്ന് കരുതിയിരുന്ന പേരായിരുന്നു അത്, പക്ഷേ ഞങ്ങള്‍ അത് ഞങ്ങളുടെ കുടുംബത്തോടും പറഞ്ഞു കൊടുത്തു. മാത്രമല്ല ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ സമയം പറന്നാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ… മകള്‍ ജനിച്ചിട്ട് നാല് മാസം കഴിഞ്ഞത് പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചിട്ട് നാലുമാസം കഴിഞ്ഞാണ് ആരാധ്യ എന്ന പേര് അവള്‍ക്കിട്ടത്. ആരാധ്യ വന്നതിന് ശേഷമാണ് സമയം ആഢംബരമായിട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കിയത്. കാരണം അത് ഒന്നിനും മ തിയാകതെ വരും. -ഐശ്വര്യ റായ്
Read Moreപ്രണയവിവാഹം ഇഷ്ടം! പ്രണവ് ഇഷ്ടമല്ലെന്നു പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന് ഒന്നുമില്ലല്ലോ; വീണ്ടും തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. സിനിമകളേക്കാള്‍ കൂടുതല്‍ ഗായത്രിയെ ആളുകള്‍ക്കു പരിചയം ട്രോളുകളിലൂടെയും അഭിമുഖങ്ങളിലൂടെയായിരിക്കും. മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയായി മാറാറുമുണ്ട്. എന്നാല്‍ അതൊന്നും ഗായ്രതിയെ തളര്‍ത്താറില്ല. താരത്തിന്റെ പുതിയൊരു അഭിമുഖമാണിപ്പോൾ വൈറലാകുന്നത്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നു പറഞ്ഞത് വിവാദമായതിനെക്കുറിച്ചും ഗായത്രി അഭിമുഖത്തിൽ മനസ് തുറന്നു. കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെയാണ് തുറന്നുപറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. പ്രണവിനെ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞത് ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ… ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ…
Read More