വാര്‍ത്തകളില്‍ വൈറലായി അസാമാന്യ വലിപ്പമുള്ള നീരാളിയുടെ ചിത്രങ്ങള്‍. 18 എല്‍ബിഎസ് ഭാരമുള്ള ഇതിനെ ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലെ വില്‍ട്ഷെയറിലുള്ള ക്രിസ് റഷ്ടോണ്‍ എന്നയാള്‍ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.തന്റെ ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കി ടെ ജെഴ്സിയിലെ ഒരു ദ്വീപില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഈ നീരാളിയെ കണ്ടെത്തിയത്. ഏതായാലും നീരാളിയുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ക്രിസ് അതിനെ കടലിലേക്ക് തന്നെ തിരികെ അയച്ചു. സാധാരണ നീരാളികള്‍ ഇത്രയും വലിയതാകുന്നത് വളരെ അപൂര്‍വമാണെന്ന് ജെഴ്സിയിലെ മറൈന്‍ റിസോഴ്സ് വിഭാഗം തലവനായ പോള്‍ ചേംബേഴ്സ് അഭിപ്രായപ്പെട്ടു.
Read MoreCategory: Today’S Special
“ഇതുതന്നെ ദൈവത്തിന്റെ സ്വന്തം നാട്’, ഈ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവവും’; മകന്റെ ഹൃദയതാളം തിരിച്ചുകിട്ടിയ സന്തോഷത്തിൽ നൈജീരിയന്‍ ദമ്പതികൾ …
കൊച്ചി: “ഇതുതന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഈ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവവും’-നൈജീരിയയില്‍നിന്നുള്ള മൂന്നു വയസുകാരന് ഇഫെയ്ന്‍ ഇമ്മാനുവലിന്റെ ഹൃദയതാളം കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സൗജന്യ ചികില്‍സയിലൂടെ വീണ്ടെടുത്തപ്പോള്‍ മാതാപിതാക്കൾ നന്ദിയോടെ ഉരുവിട്ട വാക്കുകളാണിത്. അപൂര്‍വതരം ഹൃദ്രോഗം ബാധിച്ച മകൻ ഇഫെയ്ന്റെ ജീവനൊപ്പം തിരിച്ചുകിട്ടിയത് തങ്ങളുടെ ജീവിതം കൂടിയാണെന്ന് നിർധന ദന്പതികളായ ആബിയയും തെരേസയും പറഞ്ഞു. ടെട്രോളജി ഓഫ് ഫാലോട്ട് എന്ന രോഗാവസ്ഥയായിരുന്നു ഇഫെയ്ന്‍. ഓക്സിജന്‍ അളവ് കുറവായതിനാല്‍ വളരെവേഗം ശരീരം തളരുന്ന സ്ഥിതി. നൈജീരിയയില്‍ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. പഴയവസ്ത്രങ്ങള്‍ ശേഖരിച്ച്, അതു വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദമ്പതികള്‍ക്ക് പുറംരാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി, ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പനെ ഇമെയില്‍ വഴി…
Read Moreരണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് ! അപൂര്‍വ വിവാഹത്തിന്റെ കഥയിങ്ങനെ…
ഒരേപോലെ തന്നെ സ്നേഹിക്കുന്ന രണ്ടു കാമുകിമാര്‍ ഉണ്ടായാല്‍ യുവാവ് എന്തുചെയ്യും. രണ്ടുപേരെയും ഒരേ സമയം അങ്ങ് കെട്ടാന്‍ പറ്റുമോ ? പറ്റും എന്നാണ് സന്ദീപ് ഒറോണ്‍ എന്ന യുവാവ് പറയുന്നത്. ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചാണ് സന്ദീപ് ഏവരെയും ഞെട്ടിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്. കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ…
Read Moreഅച്ഛനോടുള്ള വാശി! പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്; തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്
ദേശീയ പുരസ്കാരം നേടിയ മലയാളിയായ തെന്നിന്ത്യന്‍ താരമാണ് കീര്‍ത്തി സുരേഷ്. വാശിയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. രേവതി കലാമന്ദിറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ ഒരു വാശിയിലൂടെ സിനിമ താരമായ കഥ പങ്കുവെയ്ക്കുകയാണ് കീര്‍ത്തി സുരേഷ്. ഒരഭിമുഖത്തിലാണ് അമ്മയെയും അച്ഛനെയും എതിര്‍ത്ത് സിനിമയില്‍ എത്തിയതിനെക്കുറിച്ച് കീർത്തി പങ്കുവെച്ചത്. ചെറുപ്പം മുതലെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു. പ്രത്യേകിച്ച് അച്ഛന്. പിന്നീട് അത് നടത്തിക്കാണിക്കാനുള്ള വാശിയായിരുന്നു. അങ്ങനെ സിനിമയില്‍ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ് ഇന്ന് സിനിമയില്‍ എത്താൻ കാരണം. ഗീതാഞ്ജലിക്കും റിംഗ്മാസ്റ്ററിനും ശേഷം തെലുങ്കില്‍നിന്നും തമിഴിൽ നിന്നും രണ്ടുമൂന്ന് ഓഫറുകള്‍ വന്നിരുന്നു. അപ്പോള്‍ അതിൽ…
Read Moreറൂട്ട് കനാല്‍ ശസ്ത്രക്രിയ പാളി ! മുഖം തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയില്‍ നടി…
റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് മുഖം തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്. മുഖം മുഴുവന്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലാണ് സ്വാതി. വീട്ടില്‍ നിന്നു പുറത്തുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായ താരം ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലാണ് സ്വാതി റൂട്ട്കനാല്‍ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്കി. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്. ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ബെംഗളൂരു സ്വദേശിയായ…
Read Moreവിനായകന്റെ ജാതി കറുത്തതു കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ! നടനെതിരേ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരണവുമായി മൃദുലദേവി…
നടന് വിനായകനുമായി ബന്ധപ്പെട്ട മീടു വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതിനിടയ്ക്ക് നടന്റെ പല പരാമര്‍ശങ്ങളും വിവാദം ആളിക്കത്തിക്കുകയും കൂടി ചെയ്തു. ‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലുണ്ടായ വിനായകന്റെ പ്രതികരണങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ‘മീ ടൂ’വിനെക്കുറിച്ച് വിനായകന് വീണ്ടും സംസാരിച്ചതും അതിന്റെ തുടര്‍ച്ചയും മാധ്യമപ്രവര്‍ത്തകരെ ക്ഷുഭിതരാക്കുകയും അത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. നടന് വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നാണ് മൃദുല ദേവി പറയുന്നത്. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും…
Read Moreഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ല…മെസിയുടെ മകന് തന്നെ ! ഡ്രിബിള്‍ ചെയ്ത് ഇടംകാലുകൊണ്ട് കിണ്ണംകാച്ചിയ ഗോള്‍;വീഡിയോ തരംഗമാവുന്നു…
ലോകത്തെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസി പന്തുമായി ഡ്രിബിള്‍ ചെയ്തു മുന്നേറുന്നത് കാണുന്നത് തന്നെ ഒരു മനോഹാരിതയാണ്. അങ്ങനെ ഡ്രിബിള്‍ ചെയ്ത് വിസ്മയകരമായി ഗോളടിച്ച് മെസി നമ്മെ പലവട്ടം അമ്പരപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ മറ്റൊരു മെസിയുടെ വീഡിയോയാണ് ആരാധകരുടെ മനംകവരുന്നത്. മറ്റാരുമല്ല അത്, മെസിയുടെ രണ്ടാമത്ത മകന് മത്തേവോ മെസിയാണ് ആ താരം. മെസിയെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ലിംഗ് പാടവത്തോടെ മത്തേവോ ഗോളടിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. പിഎസ്ജി അക്കാദമിയിലാണ് മെസിയുടെ മക്കളായ തിയാഗോയും മത്തേവോയും പരിശീലനം നടത്തുന്നത്. ഇവിടെ മത്തേവോ നേടിയ ഗോളാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. എതിര്‍താരങ്ങളെ വെട്ടിച്ചും ഡ്രിബിള്‍ ചെയ്തും ഇടം കാലുകൊണ്ട് ഗോള്‍ വലയിലേക്ക് പന്തിടുകയാണ് മത്തേവോ. ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷവും മെസിയുടേത് പോലെ തന്നെ. ഇരുകൈകളും നീട്ടിയോടിയാണ് ആറ് വയസുകാരനായ മത്തേവോയുടെ ഗോള്‍ ആഘോഷം.
Read Moreവൈറലാകാനല്ല…ഉദ്ദേശ്യം വേറെയാണ് ! ചാക്കില്‍ 10 രൂപയുടെ നാണയവുമായി എത്തി കാര്‍ വാങ്ങിയ യുവാവിന് പറയാനുള്ളത്…
നാണയങ്ങളുമായി എത്തി വാഹനങ്ങളും മറ്റും വാങ്ങി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഇക്കാലത്ത് ഒരു പതിവായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍, ഒരു ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വെട്രിവേല്‍ എന്ന യുവാവാണ് ചാക്കില്‍ നിറച്ച പണവുമായി എത്തി വാഹനവും വാങ്ങി മടങ്ങിയത്. ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,0000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്. അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരിക്ക് സമീപം…
Read Moreഎന്റെ ഭാര്യയാണ് കാവ്യ മാധവന് എന്നാണ് അവര്‍ കരുതിയിരുന്നത് ! താന്‍ പുലിവാലു പിടിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് മാധവന്…
ഇന്ത്യയെമ്പാടും ആരാധകരുള്ള നടനാണ് ആര് മാധവന്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച അപൂര്‍വം നടന്മാരിലൊരാളാണ് താരം. മിന്നലെ, അലൈപായുതെ, റണ്‍ തുടങ്ങിയ സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മാധവന്ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു. പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിന്നീട് ഹിന്ദി സീരിയല്‍ രംഗത്ത് എത്തുകയും അവിടെ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തുകയുമായിരുന്നു. 2000ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ നായകനായി തമിഴകത്ത് അരങ്ങേറി താരം ഇന്ത്യയില്‍ ഒട്ടാകെ ആരാധകരെ നേടിയെടുത്തു. 2001 ല്‍ ഗൗതം വാസുദേവേ മേനോന്റെ മിന്നലെ താരത്തെ സൂപ്പര്‍ താരമാക്കി മാറ്റി. മിന്നലൈയിലെ വസീഗര എന്ന ഗാനവും രംഗവും ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. പിന്നീട് തെന്നിന്ത്യയുടെ ചോക്കളേറ്റ് നായകനായി അറിയപ്പെടുന്ന മാധവന് തന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കി…
Read Moreമകളുടെ പ്രായമുള്ള നായികമാരുടെ കൂടെ അഭിനയിക്കരുത്; വർഷത്തിൽ രണ്ട് ചിത്രംമാത്രം; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനവുമായി കൊല്ലം തുളസി
മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ. മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം.– കൊല്ലം തുളസി
Read More