ചൈനയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.
Read MoreCategory: Today’S Special
ആണുങ്ങളെ തല്ലുന്നവളാണ് ഞാനെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു ! വിവാഹിതയാവാനും അമ്മയാവാനും കഴിയാത്തതിന്റെ ദുഃഖത്തില്‍ കങ്കണ…
മികച്ച അഭിനേത്രിയെങ്കിലും വിവാദങ്ങളുടെ കളിത്തോഴികൂടിയാണ് നടി കങ്കണ റണൗത്ത്. പല വിഷയങ്ങളിലുമുള്ള താരത്തിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തയാകാറുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലുള്‍പ്പെടെ തുറന്നടിക്കുന്ന കങ്കണ പക്ഷെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് കുറവാണ്. പ്രണയം, വിവാഹം തുടങ്ങിയവയെക്കുറിച്ചൊന്നും നടി അധികം സംസാരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹം നീണ്ടു പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. പുതിയ ചിത്രം ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നുമാണ് കങ്കണ പറഞ്ഞത്. അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍…
Read Moreപരസ്യത്തില്‍ അഭിനയിക്കാമോയെന്ന് ആശുപത്രിയുടെ ക്ഷണം ! 50 പേരുടെ സൗജന്യ കരള്‍മാറ്റ ശസ്ത്രക്രിയ പ്രതിഫലമായി ചോദിച്ച് സോനു സൂദ്
സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധ സേവനങ്ങളുടെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ള നടനാണ്സോനു സൂദ്. സോനുവിന്റെ നന്മപ്രവൃത്തികള് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. ഇത്തവണ പ്രമുഖ ആശുപത്രി തങ്ങളുടെ പരസ്യവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള്‍ താരം പകരമായി ചോദിച്ചത് സൗജന്യ ശസ്ത്രക്രിയകളാണ്. പ്രതിഫലമായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്തണമെന്നാണ് ആശുപത്രിയോട് താരം ആവശ്യപ്പെട്ടത്. ദ മാന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരാള്‍ ബന്ധപ്പെടുന്നത്. താനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. താന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്‍പത് രോഗികളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും തിരിച്ച് ആവശ്യപ്പെട്ടു. ഇതിനായി 12 കോടിയോളം രൂപ ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ സോനു സൂദ് പറഞ്ഞു.…
Read Moreഎനിക്ക് 22 ഉം അദ്ദേഹത്തിന് 48 ഉം വയസ്സായിരുന്നു പ്രായം ! വിട്ടുകളയാന്‍ തോന്നിയില്ല…തങ്ങളുടെ അപൂര്‍വ പ്രണയകഥ തുറന്നു പറഞ്ഞ് മഞ്ജു വിശ്വനാഥ്…
ആണും പെണ്ണും തമ്മിലുള്ള പ്രായവ്യത്യാസം പാശ്ചാത്യലോകത്ത് ഒരു വിഷയമല്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഇതിന് പ്രാധാന്യമുണ്ട്. തന്നേക്കാള്‍ വളരെ പ്രായം കൂടിയ പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിക്കാനൊരുങ്ങുന്നവര് പലപ്പോഴും പരിഹാസം നേരിടേണ്ടി വരുന്നു. ഇത്തരത്തിലൊരു സാഹസത്തിന്റെ കഥ തുറന്നു പറയുകയാണ് മഞ്ജു വിശ്വനാഥ്. ഫ്ളവേഴ്സ് ടിവിയില്‍ ആര്. ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മഞ്ജു വിശ്വനാഥ് തന്റെ ജീവിത അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ചവരാണ് മഞ്ജുവും വിശ്വനാഥും. ഇരുവരും മകന് ഒപ്പമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പരിപാടിയില്‍ മഞ്ജു പറഞ്ഞത് ഇങ്ങനെ…യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാര്‍ക്ക്. ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആണ്‍കുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. 55 ലക്ഷത്തോളം മുടക്കിയാണ് ഞങ്ങളൊരു കമ്പനി തുടങ്ങിയത് എംബിഎയാണ് പഠിച്ചത്. ഞങ്ങള്‍ രണ്ടാളും മാര്‍ക്കറ്റിംഗ്…
Read Moreകല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞ് അവര്‍ ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടി ശിവദ…
വളരെക്കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവദ. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ പ്രിയങ്കരിയായത്. അഭിനയത്തിനൊപ്പം തന്നെ മനോഹരമായ കുടുംബജീവിതവും നയിക്കുന്ന താരം കൂടിയാണ് ശിവദ. ഒരു മകളാണ് താരത്തിനുളളത്. എന്നാല്‍ ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും പറയുകയാണ് ശിവദ. മലയാള സിനിമകളില്‍ ഞാന്‍ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന്‍ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില്‍ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില്‍ മലയാളം ചെയ്യും എന്ന ഒരു ബാലന്‍സ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി…
Read Moreകടല്‍ത്തീരത്ത് സ്വര്‍ണനിറത്തിലുള്ള രഥം ഒഴുകിയെത്തിയത് എവിടെനിന്ന് ! വീഡിയോ വൈറല്‍…
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം തീരത്തടിഞ്ഞതറിഞ്ഞ് നിരവധി ആളുകളാണ് കടല്‍ത്തീരത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചതായി പോലീസ് അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്‍ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.
Read Moreഷി ജിന്‍പിങിന് ‘തലയ്ക്ക് അസുഖം’ ! ശസ്ത്രക്രിയയ്ക്കു പകരം പാരമ്പര്യ ചികിത്സയില്‍ വിശ്വാസം അര്‍പ്പിച്ച് ചൈനീസ് പ്രസിഡന്റ്…
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും ചുരുങ്ങുകയും ചെയ്യുന്ന സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് 2021 അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നതെന്നും ഷി തീര്‍ത്തും അവശനനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജിന്‍പിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഷി ചിന്‍പിങ് ബോധപൂര്‍വം വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ബെയ്ജിംഗില്‍ നടന്ന ശൈത്യകാല ഒളിംപിക്സ് ആണ് അടുത്തകാലത്ത് അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി. 2020 ഒക്ടോബറില്‍ ഷെന്‍ഷെനില്‍ നടന്ന ചടങ്ങിനിടെ വളരെ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങള്‍…
Read Moreസഹോദരനായി കണ്ടിരുന്ന അയാള്‍ പെട്ടെന്ന് ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചു ! ഡോര്‍ തുറക്കാന്‍ അനുവദിച്ചില്ല; ദുരനുഭവം വെളിപ്പെടുത്തി ജസീല പര്‍വീണ്‍…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീണ്‍. കന്നഡത്തിലാണ് താരം ആദ്യം അരങ്ങേറിയത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത.് ആദ്യ സീരിയലില്‍ കൂടി തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു.പിന്നീട് മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമിംഗലി ഭവയില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സീരിയലില്‍ സജീവമായിരുന്നുവെങ്കിലും നടിയ്ക്ക് ജനശ്രദ്ധ നേടി കൊടുതത്തത് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണ ചെയ്ത സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജസീല.ഇപ്പോഴിതാ ജസീല പണ്വീറിന്റെ ഒരു തുറന്നു പറച്ചിലാണ് സംമൂഹമാധ്യമങ്ങളില് വൈറലായി മാറുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം വെളിപ്പെടുത്തുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. അഭിനയരംഗത്ത് നിന്ന്…
Read Moreഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ; പറഞ്ഞയാൾക്കെതിരേ പൊട്ടിത്തെറിച്ച് രഞ്ജിനി ഹരിദാസ്
വിജയ് ബാബു കേസില്‍ ആയാലും ദിലീപിന്റെ കേസിലായാലും സിനിമ സംഘടനയില്‍ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരേയും ഒരു കേസ് വന്നാല്‍ ആ കേസിന്റെ കാലയളവില്‍ അവരെ മാറ്റിനിര്‍ത്തുക. അങ്ങനെയുള്ള ഒരു നിയമം അതില്‍ കൊണ്ടുവന്നാല്‍ പോരെ. ഒരു വിധി വരുന്നത് വരെ. ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട. ഇപ്പോള്‍ ഒമ്പത് മണിക്ക് സ്കൂളിലെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കേറാന്‍ പറ്റില്ല. അങ്ങനത്തെ കുറച്ച് നിയമങ്ങള്‍ വേണ്ടേ എല്ലാ അസോസിയേഷന്‍സിനും. അത് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷനുണ്ടാകില്ലേ. ആങ്കേഴ്സിന്റെ അസോസിയേഷനും നിയമങ്ങള്‍ ഉണ്ടാകും. ആ നിയമങ്ങള്‍ ക്ലിയര്‍ കട്ടായിട്ട് എഴുതി വെച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ വലിയ രീതിയില്‍ പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഐസി (അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി) ഒരു കംപ്ലെയ്ന്റ് പറഞ്ഞപ്പോള്‍ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ എന്ന് ആരോ പറഞ്ഞത് കണ്ടു. അത്…
Read Moreകാവ്യമാധവന് വെറും സ്മാര്‍ട്ടല്ല, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ്..! മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പം; ഭാഗ്യലക്ഷ്മി പറയുന്നു…
കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യര്‍ക്കൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യ മാധവനൊപ്പമായിരിക്കും. ഒരു ചാനൽ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അത് നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍…
Read More