ഒരു വ്യക്തിയെ കഷണ്ടിക്കാരനെന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന വിധിയുമായി യു.കെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. ഇത് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. 24 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി. പൊതുവെ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഒരാളെക്കുറിച്ച് പറയാന്‍ അയാളുടെ കഷണ്ടി ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണ്. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണ്. ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്ത്തകന് കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ഫിന്നിന്റെ പിരിച്ചുവിടല്‍…
Read MoreCategory: Today’S Special
കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ? പണം കണ്ടെത്താനാകാതെ വിഷമിച്ച് മാനേജ്മെന്റ് ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന നിലപാടില്‍ സര്‍ക്കാര്‍…
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള്‍ ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും…
Read Moreഅന്ന് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു, ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും..! ശിവദ പറയുന്നു…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. 2009-ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കു കടന്നുവരവ്. 2011-ൽ ഫാസിൽ ചിത്രമായ ലിവിംഗ് ടു ഗെദർ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ശിവദയെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാക്കി. നടിയുടെ ഏറ്റവും പുതിയ ചിത്രമായ മേരി ആവാസ് സുനോ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല മ്യൂസിക്ക് ആൽബത്തെ പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പു തന്നെ ശിവദയുടെ ഒരു മ്യൂസിക്ക് ആൽബം വളരെ ഹിറ്റായിരുന്നു. മഴ എന്നായിരുന്ന ആ ആൽബത്തിന്റെ പേര്. 2010-ൽ ഏറെ ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ…
Read Moreസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണം ! നടിയും യൂട്യൂബറും തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍…
തെലുങ്ക് നടി കരാട്ടെ കല്യാണിയും യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയും തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി. നടുറോഡില്‍ ഇരുവരും പരസ്പരം മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കരാട്ടെ കല്യാണി യൂട്യൂബറെ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് യൂട്യൂബറെ ചോദ്യം ചെയ്യുകയും ഇതിനെ ചൊല്ലിയുള്ള തര്‍ക്കം പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി ആക്രമിച്ചു എന്ന് കാട്ടി യൂട്യൂബര്‍ പോലീസില്‍ പരാതി നല്കി. നടി തിരിച്ചും പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ആദ്യം കുഞ്ഞിനെ കൈയില്‍ എടുത്തുനില്‍ക്കുന്ന കരാട്ടെ കല്യാണിയാണ് യൂട്യൂബറിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ കല്യാണിയുടെ കൂടെ വന്ന മറ്റൊരാളും ശ്രീകാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ചു. ഇതില്‍ കുപിതനായ ശ്രീകാന്ത്…
Read Moreപെണ്ണു കിട്ടാത്തവരുടേയും ചെക്കനെ കിട്ടാത്തവരുടേയും ശ്രദ്ധയ്ക്ക്… ഇങ്ങനെ ചെയ്താൽ വല്ല ഗുണവുമുണ്ടാകുമോ ? യുവതി ചെയ്തത്…
വിവാഹം കഴിക്കാൻ പെണ്ണു കിട്ടാതെ നടക്കുന്നവരുടേയും ചെക്കനെ കിട്ടാതെ നടക്കുന്നവരുടേയും ശ്രദ്ധയ്ക്ക്…. എന്തിനും ഏതിനും പരസ്യങ്ങളെ ആശ്രയിക്കുന്ന പുതിയ കാലത്ത് മാട്രിമോണിയൽ പരസ്യങ്ങളിൽ തപ്പിപരതിയിട്ടും ചെറുക്കനെ കിട്ടാതെ വന്നതോടെ ചെറുക്കനെ തേടി തെരുവിൽ പ്ലക്കാർഡും പിടിച്ചിറങ്ങിയ സുഡാനി യുവതിയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ചകളിലൊന്ന്. തന്നെ വിവാഹം കഴിക്കാൻ സന്നദ്ധനായ യുവാവിനെ അന്വേഷിച്ച് സുഡാനി യുവതി പ്ലക്കാർഡും പിടിച്ച് സുഡാൻ തലസ്ഥാന നഗരിയായ ഖാർത്തൂമിൽ തിരക്കേറിയ മെയിൻ റോഡിലെ സിഗ്നലിനു സമീപം നിലയുറപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വരനെ ആവശ്യമുണ്ട്, ഞാൻ വിവാഹത്തിന് ആഗ്രഹിക്കുന്നു, ബഹുഭാര്യത്വം എനിക്ക് സമ്മതമാണ് എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡ് കൈയിൽ പിടിച്ചാണ് മുഖത്ത് കറുത്ത മാസ്ക് ധരിച്ച യുവതി സിഗ്നലിനു സമീപം നിലയുറപ്പിച്ചത്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്നെ വിളിക്കാനായി തന്റെ മൊബൈൽ ഫോണ്‍ നന്പറും യുവതി പ്ലക്കാർഡിൽ രേഖപ്പെടുത്തിയിരുന്നു. വരനെ…
Read Moreനാവില്‍ വരുത്തിയ മാറ്റം! ഒരേ സമയം പെപ്സിയും കൊക്കകോളയും രുചിക്കാം; വൈറലായി പിളര്‍ന്ന നാവുള്ള യുവതി
തനിക്ക് പെപ്സിയും കൊക്കകോളയും ഒരേ സമയം രുചിക്കാനാകുമെന്ന് യുവതി. സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്ന ബ്രയാന മേരി ഷിഹാദെത്ത് എന്ന ദക്ഷിണ കാലിഫോര്‍ണിയന്‍ യുവതിയാണ് ഇത്തരമൊരു കാര്യം പറയുന്നത്. നാവില്‍ വരുത്തിയ മാറ്റം മൂലം തനിക്ക് ഒരേ സമയം വ്യത്യസ്തപ്പെട്ട സ്വാദുകള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അതൊരു വേറിട്ട അനുഭവമാണെന്നും യുവതി പറയുന്നു. പിളര്‍ന്ന നാവുകൊണ്ട് രണ്ട് ഗ്ലാസുകളില്‍ നിന്നായി ശീതളപാനീയങ്ങള്‍ കുടിക്കുന്ന ടിക് ടോക്ക് വീഡിയോയും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 293,000 ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
Read Moreസോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല ! ഇപ്പോഴുള്ളത് മൂന്നാം ഭര്‍ത്താവ്; ജീവിതം ഹാപ്പിയെന്ന് മായാ മൗഷ്മി…
മലയാള സിനിമ-സീരിയല്‍ രംഗത്ത് ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു മായാ മൗഷ്മി. 25ലധികം സിനിമകളിലും 40ല്‍ അധികം സീരിയലുകളിലും വേഷമിടാന്‍ മായാ മൗഷ്മിയ്ക്കായി. സിനിമാ സീരിയല്‍ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു നടി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നില്ക്കുമ്പോള് തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക. എന്നാല്‍ ഒറ്റ ഗോസിപ്പുകള്‍ക്കും മറുപടി നല്‍കാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയ കുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യ വിവാഹത്തില്‍ ഉണ്ടായ കുഞ്ഞുമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു. എന്നാല്‍…
Read Moreഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ അദിതിയ്ക്ക് നാണമുണ്ടായിരുന്നു ! ചുംബനരംഗം അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്ത കാര്യം പറഞ്ഞ് സുരാജ്…
മലയാളികളുടെ പ്രിയനടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്. കോമഡി കഥാപാത്രമായി വന്ന് മികച്ച അഭിനേതാവായി മാറിയ താരമാണ് സുരാജ്. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്യുന്നതെങ്കിലും തരംകിട്ടുമ്പോഴൊക്കെ സെറ്റില്‍ തമാശ ഇറക്കാന്‍ താരം മടിക്കാറില്ല. ജനഗണമനയുടെ സെറ്റില്‍ താരം ഒഴിവ് സമയങ്ങളില്‍ മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവന് അടുത്തിടെ പറയുകയുണ്ടായി. ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയില്‍ സുരാജ് വെഞ്ഞാറമ്മൂടും സംവിധായകന് എം പത്മകുമാറും ചേര്‍ന്ന് അദിതി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്. അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരാജും അദിതിയും പറഞ്ഞു. സുരാജ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന് എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ ഇത് പറയരുത് അദിതിയെ വിളിച്ച് റിഹേഴ്സല്‍…
Read Moreഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പ്രകടനം ! വീഡിയോ വൈറലായതിനു പിന്നാലെ വിമര്‍ശനം…
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ വാഹനത്തില്‍ അഭ്യാസം കാണിച്ച് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടി വരികയാണ്. പോലീസ് നടപടികള്‍ പോലും ഇത്തരക്കാരെ മരണക്കളികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള്‍ അഭ്യാസങ്ങള്‍ തുടരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ഈ വീഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങി, തുറന്ന ഡോറില്‍ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്. ഗാസിയാബാദ് ഹൈവേയില്‍ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഡിയോയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreകുടിയന്മാര്ക്ക് ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ ! ജവാന് റമ്മിന്റെ വില 10 ശതമാനം കൂട്ടാന്‍ സര്‍ക്കാരിനെ സമീപിച്ച് ബെവ്കോ…
സംസ്ഥാനത്തെ മദ്യപരുടെ ഇഷ്ട ബ്രാന്‍ഡായ ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശിപാര്‍ശ. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്. ജവാന് റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 600 രൂപയാണ് വില. ഉയര്‍ന്ന ഡിമാന്‍ഡ് മൂലം പല ബെവ്കോ ഔട്ട്ലെറ്റുകളിലും പല സമയങ്ങളിലും ജവാന് കിട്ടാത്ത അവസ്ഥയാണുള്ളത്…
Read More