രാത്രി രണ്ടുമണിയ്ക്ക് പോലീസിനെ വിളിച്ച് തണുത്ത ബിയര്‍ ആവശ്യപ്പെട്ട് യുവാവ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവാവിന്റെ വിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോള്‍ കണ്ടത് ഇയാള്‍ കുടിച്ച് ലക്കുകെട്ട് കിടക്കുന്നതാണ്. പിന്നാലെ തണുത്ത ബിയര്‍ വേണമെന്ന് പറഞ്ഞ നിമിഷം കരണം നോക്കി അടിച്ച ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. സി. മധു എന്ന യുവാവാണ് 100ല്‍ വിളിച്ച് നല്ല തണുപ്പുള്ള ബിയര്‍ ആവശ്യപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചാണ് ‘അടിയന്തര’ സഹായം ആവശ്യപ്പെട്ടത്. ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. എന്നാല്‍, തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു. കണ്ട്രോള് റൂമിലെ പിസിആര്‍ ഓപ്പറേറ്റര്‍ യുവാവിന്റെ മേല്‍വിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക്…
Read MoreCategory: Today’S Special
40-ാം വയസില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കുട്ടികളും മാഷുമാരുമെല്ലാം പരിഹസിച്ചു ! തന്റെ അനുഭവം പങ്കുവെച്ച് യുവതി…
കോളജില്‍ പഠിക്കുന്ന കുട്ടികളുള്ള അമ്മ വീണ്ടും ഗര്‍ഭിണിയായാല്‍ മൂത്ത കുട്ടികളെ ആളുകള്‍ പരിഹസിക്കുന്നത് നമ്മുടെ സമൂഹത്തില്‍ പതിവാണ്. പല സിനിമകളും ഈ സംഭവം പ്രമേയമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഷബ്ന ഹാരിസ് എന്ന ഒരു യുവതി. നാല്‍പ്പതോടടുത്ത പ്രായമുള്ള ഉമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസ വാക്കുകളെക്കുറിച്ചാണ് ഷബ്നയുടെ കുറിപ്പ്. കാത്തിരിപ്പുകള്‍ക്കപ്പുറം ഉമ്മയുടേയും തങ്ങളുടേയും ജീവിതത്തിലേക്ക് കടന്നു വന്ന കണ്മണിയെക്കുറിച്ചും അവന് നല്കിയ സന്തോഷാശ്രുക്കളെ കുറിച്ചും ഷബ്ന കുറിപ്പില്‍ പറയുന്നുണ്ട്. ഷബ്നയുടെ ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… മാഷേ അറിഞ്ഞോ ഇവളെ ഉമ്മ പ്രെഗ്നന്റ്ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്. അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ. അയ്യേ…
Read Moreഞാന്‍ ആര്‍ക്കും പണം കൊടുക്കാനില്ല ! വ്യാജപരാതി നല്‍കിയവര്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ധര്മജന് ബോള്‍ഗാട്ടി…
പണത്തട്ടിപ്പ് ആരോപണത്തില്‍ താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെ തനിക്കെതിരേ വ്യാജ പരാതി നല്കിയ ആള്‍ക്കെതിരേയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരേയും കേസ് കൊടുക്കുമെന്നും വ്യക്തമാക്കി നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് ഉണ്ടെങ്കില്‍ പലിശ സഹിതം പണം തിരികെ നല്‍കും. ഈ കേസില്‍ വ്യവഹാരപരമായി ഞാന്‍ ഒരു പങ്കാളിയില്ല. ഇതുവരെ ഒരാളുടെയും അഞ്ച് പൈസ പോലും ഞാന്‍ വെട്ടിച്ചിട്ടില്ല. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്ന് മനസിലാകുന്നില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര് ബ്രാന്‍ഡിന്റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരേ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്. എന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ബ്രാന്ഡ്അംബാസഡറായ എനിക്കെതിരെയല്ലല്ലോ കേസ് കൊടുക്കേണ്ടത്. ധര്മജന് പറഞ്ഞു.
Read Moreഉച്ചയുറക്കം കാര്യക്ഷമത കൂട്ടും ! ജോലിക്കിടെ അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്…
കടുത്ത ജോലിയ്ക്കിടെ ഉറക്കം വരുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും ഉറക്കം കമ്പനി നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം സമയങ്ങളില്‍ ചില ഒരു ചായയോ കാപ്പിയോ കുടിച്ച് അത് നിയന്ത്രിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു സമീപനം ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ജീവനക്കാര്‍ക്ക് ദിവസവും അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷന് എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂര്‍ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷന് ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിയുടെ നയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പ്രഖ്യാപനം. അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. ”ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തില്‍…
Read Moreവിവാഹം കഴിക്കാതെ ഉണ്ടായ കുട്ടികള്‍ ! സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു കഴിഞ്ഞുവെന്ന് യുവനടി…
തെന്നിന്ത്യന്‍ സിനിമപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂനം കൗര്‍.തെലുങ്ക് സിനിമ യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പൂനം നെഞ്ചിരിക്കും വരെ എന്ന തമിഴ് ചിത്രത്തില്‍ നരേന്റെ നായികയായി എത്തിയിരുന്നു. ബാങ്ക്ള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും താരം ഏറെ സജീവമാണ്. അതോടൊപ്പം തന്നെ താരം ഏതു വിഷയത്തിലും മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരാള്‍ കൂടിയാണ് പൂനം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി താരത്തിന് രണ്ട് കുട്ടികളായി എന്ന ഗോസിപ്പ് ചൂടു പിടിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് കാരണമായി മാറിയിരിക്കുന്നത് . വിവാഹിതയാകാതെ താരത്തിന് കുട്ടികളായി എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്. എനിക്ക് വ്യക്തത നല്കാന് അവസരം തന്ന സോഷ്യല്‍ മീഡിയയില്‍ നന്ദി. ഇനി…
Read Moreവിവാഹവേദിയില്‍ എത്തി വരന് കൈയ്യിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിച്ചു കാമുകന് ! അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
വിവാഹവേദിയില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരനില്‍ നിന്ന് വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച കാമുകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബീഹാറിലെ ജയമലയിലാണ് ഈ സംഭവം നടന്നത്. വിവാഹവേദിയില്‍ എത്തിയ അമന് എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത്. പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന് വേദിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.…
Read Moreവരന് മുണ്ടുടുക്കാഞ്ഞതില് പ്രതിഷേധിച്ച് കല്ലു പെറുക്കി എറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ ! ഒടുവില്‍ കൂട്ടത്തല്ല്…
വിവാഹത്തിന് മുണ്ടുടുക്കുന്നതിനു പകരം വരന് ഷെര്‍വാണി ധരിച്ചെത്തിയതിനെത്തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. മധ്യപ്രദേശിലെ ഗോത്രസമുദായത്തിനിടയില്‍ നടന്ന വിവാഹത്തിലാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായത്. വിവാഹ ചടങ്ങുകളില്‍ വരന് മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നം തുടങ്ങിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള മംഗ്ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരന് ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് പിന്നീട് ഇരുകൂട്ടര്‍ക്കുമിടയില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് ഏറ്റുമുട്ടലിനും കാരണമായി. തര്‍ക്കത്തിനിടയില്‍ പരസ്പരം കല്ലുകള്‍ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരന് സുന്ദര്‍ലാല്‍ പറഞ്ഞു.
Read Moreവെറും ചാത്തന് സാധനമാണല്ലോടെ ഇത് ! മദ്യപിച്ചിട്ട് ലഹരി ലഭിക്കാഞ്ഞതിനാല്‍ മദ്യഷോപ്പിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി മദ്യപന്…
മദ്യപിച്ചിട്ട് ലഹരി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മദ്യഷോപ്പിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയ്ക്ക് പരാതി നല്കി മദ്യപന്. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. വാഹന പാര്‍ക്കിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലോകേന്ദ്ര സോഥിയ എന്നയാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്. ഉജ്ജെയ്നിലെ ക്ഷീരസാഗര്‍ ഘാട്ടി ഏരിയയിലെ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് വാങ്ങിയ രണ്ട് കുപ്പി സ്വദേശി മദ്യം കഴിച്ചിട്ട് ലഹരി ലഭിച്ചില്ലെന്നാണ് പരാതി. ഏപ്രില്‍ 12 ന് അദ്ദേഹം പ്രാദേശിക എക്സൈസ് വകുപ്പ് ഓഫീസില്‍ ഇയാള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആഭ്യന്തര മന്ത്രിക്കയച്ചത്.
Read Moreഇരയുടെ പേര് പറയാന്‍ പാടില്ല; വിജയ് ബാബുവിനെതിരേ അമ്മയില്‍ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് മാല പാർവതി
എഫ്ബി ലൈവില്‍ വിജയ് ബാബു ഇരയുടെ പേര് പറയുന്നത് നമ്മളെല്ലാവരും കണ്ടതാണ്. ഇരയുടെ പേര് പറയാന്‍ പാടില്ല എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശക്തമായ നിയമമാണ്. അവര്‍ തമ്മിലുളള ബന്ധമെന്താണ് എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. വിജയ് ബാബുവിന്റെ കൈയില്‍ തെളിവുകളുണ്ടാകാം. അതൊക്കെ അംഗീകരിക്കുമ്പോള്‍ പോലും പേര് വെളിപ്പെടുത്തിയ കാര്യത്തില്‍ വിജയ് ബാബുവിനെതിരേ അമ്മയില്‍ നടപടി ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് ഐസിസി അംഗമായിരിക്കുമ്പോള്‍ അക്കാര്യം ശിപാര്‍ശ ചെയ്യാനുളള ഉത്തരവാദിത്തം എനിക്കുണ്ട്. അമ്മയില്‍ ഐസിസി അടുത്ത കാലത്താണ് രൂപീകരിച്ചത്. ഔദ്യോഗികമായി ഒരു പരാതി ലഭിച്ചാല്‍ മാത്രമല്ല ഐസിസിക്ക് ഇടപെടാനാകുക. ഒരു സംഘടനയിലെ സ്ത്രീപക്ഷ നയങ്ങള്‍ നടപ്പാക്കാനുളള ഉത്തരവാദിത്തം ഐസിസിക്കുണ്ട്. അമ്മ ഐസിസിയില്‍ അഞ്ചു പേരാണ് ഉളളത്. ശ്വേതാ മേനോന് ആണ് ചെയര്മാന്. കുക്കു പരമേശ്വരന്, രചന നാരായണന്‍കുട്ടി, അഡ്വക്കേറ്റ് അനഖ എന്നിവരാണ് അംഗങ്ങള്‍. വിജയ് ബാബു സ്വമേധയാ അമ്മയില്‍ നിന്ന് മാറിനില്ക്കാന്…
Read Moreഉപദേശം കേട്ടിരുന്നതാണ് പ്രശ്നമായത് ! ഇനി അത്തരം സിനിമകള്‍ ചെയ്യണം; ഗ്ലാമര്‍ വേഷങ്ങളോട് താല്പര്യക്കുറവില്ലെന്ന് മാളവിക മേനോന്…
ഏതാനും ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്. ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളാണ് മാളവികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ പുഴു, സുരേഷ് ഗോപിയുടെ പാപ്പന് എന്നീ വമ്പന്‍ സിനിമകളാണ് നടിയുടേതായി വരാനുള്ളത്. തുടക്കത്തില്‍ നായിക റോളുകള്‍ തിരഞ്ഞെടുത്ത് ചെയ്ത മാളവിക എന്തുകൊണ്ട് ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടി … വന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. ഇടയ്ക്ക് ഞാന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നെയും വരും ഒരു സിനിമ ചെയ്ത് പോകും. ആ സമയത്ത് ഒരുപാട് ഉപദേശങ്ങള്‍ കേട്ടിരുന്നു. നല്ലതിന് വേണ്ടി പറയുന്നത് ആവാം, പക്ഷെ എനിക്ക് അത് വിപരീതമായിട്ടാണ് വന്നത്. ചിലരുടെ ഉപദേശം കേട്ട് നല്ല കുറേ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ദൈവമേ അങ്ങനെയൊക്കെ ചിന്തിച്ചത് എന്ന്…
Read More