ഹണിബീ ടു വില്‍ അഭിനയിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. കേട്ടതൊന്നും സത്യമാകല്ലേ എന്നാണ് ആദ്യം പ്രാര്‍ഥിച്ചത്. അച്ഛന് മരിച്ചതിന്റെ വിഷമം മാറുന്നതിന് മുന്‍പാണ് അവള്‍ക്ക് ഈ അനുഭവം നേരിടേണ്ടതായി വന്നത്. വളരെ അടുത്തുനിന്ന് ആ വേദന അറിഞ്ഞിട്ടുണ്ട്. നമുക്ക് അടുത്ത് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കുന്നതുവരെ എല്ലാം വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു. ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നമ്മളൊക്കെ കരുതലെടുക്കണമെന്ന് ചിന്തിച്ച് തുടങ്ങിയത് അതിന് ശേഷമാണ്. -ആസിഫ് അലി
Read MoreCategory: Today’S Special
സിനിമയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യവേതനം സാധ്യമോ ? സാംസ്കാരിക വകുപ്പിന്റെ കരടു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
പണ്ടു മുതല്‍ക്കെയുള്ള ഒരു ചര്‍ച്ചാ വിഷയമാണ് സിനിമയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യവേതനം എന്നത്. ഇതൊരു കീറാമുട്ടിയായി അവശേഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ലക്ഷ്യമിട്ട്് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാകുകയാണ്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദേശങ്ങള്‍. സിനിമ മേഖലയില്‍ സമഗ്ര നിയമം…
Read Moreമുന്‍ഭര്‍ത്താവും വീടും വില്‍പ്പനയ്ക്ക് ! യുവതിയുടെ വില്പ്പനക്കുറിപ്പ് കണ്ട് ഞെട്ടി ആളുകള്‍; ഭര്‍ത്താവിന്റെ ഗുണഗണങ്ങളും കുറിപ്പില്‍…
വീട് വില്‍ക്കുന്നതിനൊപ്പം വീട്ടുപകരണങ്ങളും വില്‍പ്പനയ്ക്കു വയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതോടൊപ്പം മുന്‍ഭര്‍ത്താവിനെയും വില്‍പ്പനയ്ക്ക് വച്ചാല്‍ എന്താവും അവസ്ഥ. ഫ്ളോറിഡക്കാരിയായ യുവതിയാണ് ആണ് മുന്‍ ഭര്‍ത്താവായ റിച്ചാര്‍ഡിനെ വീടിനൊപ്പം വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ ബോള്‍ എന്ന 43 കാരിയാണ് തന്റെ പഴയ വീടിനൊപ്പം മുന്‍ ഭര്‍ത്താവ് റിച്ചാര്‍ഡിനെയും വില്പനയ്ക്ക് വച്ചത്. ഏഴ് വര്‍ഷം നീണ്ട ദാമ്പത്യം ഇവര്‍ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. വിവാഹമോചിതരായെങ്കിലും മക്കള്‍ക്കു വേണ്ടി അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. നിരവധി ബിസിനസ് സംരംഭങ്ങളും ഇരുവരുടെയും പേരിലുണ്ട്. അതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഫ്ളോറിഡയിലെ പനാമ സിറ്റി ബീച്ചിലുള്ള മൂന്നു വീടുകളില്‍ രണ്ടെണ്ണം വില്ക്കാനാണായിരുന്നു ക്രിസ്റ്റലിന്റെ പദ്ധതി. ഇതില്‍ ഒന്നില്‍ റിച്ചാര്‍ഡ് താമസിക്കുന്നുണ്ട്. 69900 ഡോളറാണ് (5 കോടി രൂപ) വീടിന്റെ വില. എന്നാല്‍ റിച്ചാര്‍ഡിനെ അവിടെ തന്നെ താമസിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ തുകയില്‍ ഇളവുണ്ടാകുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. വീടിന്റെ…
Read Moreമലര് വിവാഹിതയാവുന്നു ? പുതിയ പ്രൊജക്ടുകള്‍ ഒന്നും ഏറ്റെടുക്കാതെ സായ് പല്ലവി ഒഴിഞ്ഞു മാറുന്നതിന്റെ കാരണം കണ്ടെത്തി ആരാധകര്‍…
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലെ മലര് എന്ന കഥാപാത്രം താരത്തെ മലയാളി യുവത്വത്തിന്റെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്. താരത്തെ മലര് മിസ് എന്നാണ് മലയാളി പ്രേക്ഷകര്‍ വിളിക്കുന്നത്. അഭിനയത്തിന് പുറമെ ഡാന്‍സിലും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോയിലൂടെയായും സായ് പല്ലവി കൈയ്യടി നേടിയിരുന്നു. കസ്തൂരിമാന്‍, ധാം ധൂം തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് നായികയായി സായ് പല്ലവി എത്തിയത്. എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയരംഗത്ത് തന്നെ തുടരുകയായിരുന്നു സായ് പല്ലവി. താരം വിവാഹിതയാവാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അഭിമുഖങ്ങളിലെല്ലാം സായ് പല്ലവിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതേക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ല എന്ന മറുപടിയാണ് താരം നല്‍കാറുള്ളത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയിരിക്കുകയാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെലുങ്ക്, തമിഴ് മാധ്യമങ്ങളെല്ലാം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read Moreഎട്ടാമത്തെ വയസില്‍ സഹോദരന്മാരുടെ ശല്യം സഹിക്കാതെ വീട് വിട്ട് ഓടിപ്പോകുന്നതിനെ ആലോചിച്ചു ! വെളിപ്പെടുത്തലുമായി കങ്കണ…
ബോളിവുഡിലെ പ്രമുഖതാരമാണ് കങ്കണ റണൗത്. നടിയെന്നതിനൊപ്പം തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും പതിവായി നടി പ്രതികരിക്കാറുണ്ട്. ഇതിന്റെ പേരില്‍ വിവാദങ്ങളില്‍ ഇടംപിടിക്കുന്നതും പതിവാണ്. ഇപ്പോള്‍ അവതാരകയായും വാര്‍ത്തകളില്‍ നിറയുകയാണ് കങ്കണ. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷോയില്‍ വച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നു കങ്കണ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് താന്‍ വീട്ടില്‍ നിന്നും ഓടിപ്പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നുവെന്നാണ് കങ്കണ പറയുന്നത്. ഷോയിലെ മത്സരാര്‍ത്ഥിയായ അഞ്ജലി അറോറ താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു കങ്കണ തന്റെ കഥയും വെളിപ്പെടുത്തിയത്. ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനായി താന്‍ ട്യൂഷന് ക്ലാസ് മിസ് ചെയ്തുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ തന്നെ സഹോദരന് കാണുകയും എല്ലാവരുടേയും മുന്നില്‍ വച്ച്…
Read Moreകാഠ്മണ്ഡുവിലെ നൈറ്റ്ക്ലബില്‍ ഉല്ലസിച്ച് രാഹുല്‍ ഗാന്ധി ! വീഡിയോ വൈറല്‍; ഒപ്പമുള്ള വനിത നിസ്സാരക്കാരിയല്ല…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ രാഷ്ട്രീയ വിവാദം. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു. നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിന്റെ വീഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം…
Read Moreമാലാ പാര്‍വതിയ്ക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചു…
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ രാജി തുടരുന്നു. സെല്‍ അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ഇരുവരും രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ- മെയില്‍ അയച്ചു. കഴിഞ്ഞ ദിവസം മാലാ പാര്‍വതി രാജിവച്ചിരുന്നു. യുവ നടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സെല്‍ അമ്മ എക്സിക്യുട്ടീവ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ നിന്ന് മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിച്ച അമ്മ, കര്‍ശന നടപടി വേണമെന്ന സെല്ലിന്റെ ആവശ്യം പാടെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് സെല്ലില്‍ നിന്നും രാജിവച്ച മാലാ പാര്‍വതി, ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി പറഞ്ഞിരുന്നു.
Read Moreസിനിമ ജീവിതം തുറന്ന് പറയുന്നതിനിടെ പൃഥിരാജിനെക്കുറിച്ച് മംമ്ത പറഞ്ഞത്; നടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….
മലയാളികളുടെ എല്ലാം പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം.മംമ്ത ഇക്കഴിഞ്ഞ ദിവസം ഒരു നവ മാധ്യമത്തിന് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിൽ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും. തന്റെ എക്സ്പീരിയൻസിനെ കുറിച്ചും എല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ പൃഥ്വിരാജിനെ പറ്റി താരം അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്. മലയാള സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേ ഒരു താരമാണ് പൃഥ്വിരാജ് എന്നാണ് മംമ്ത വ്യക്തമാക്കിയത്. ഭ്രമം എന്ന ചിത്രത്തിലാണ് മംമ്തയും പൃഥ്വിരാജും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മംമ്തയുടെ വാക്കുകൾ…ഒരുപാട് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. 2009 മുതൽ ഒരുമിച്ച് അഭിനയിക്കുന്നവരാണ്. ഇത്രയും വർഷത്തിനിടെ പൃഥ്വിരാജ് ഒരു നടനെന്ന…
Read Moreകൂടുകൂട്ടാൻ ഇടമില്ലാതെ ചെറുപക്ഷികൾ; പക്ഷികൾക്കായി മുളങ്കൂടുകളൊരുക്കി പ്രകൃതി സ്നേഹികൾ
കറുകച്ചാൽ: ചെറുപക്ഷികൾക്കായി ആയിരത്തോളം മുളങ്കൂടുകളൊരുക്കുകയാണ് കോട്ടയത്തെ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ. ഹരിത കൂട്ടായ്മ കോട്ടയത്തിന്റെയും ഒയിസ്ക്കാ ഇന്റർനാഷണലിന്റെയും നേതൃത്വത്തിലാണ് ജില്ലയിലുടനീളം പക്ഷികൾക്കായി മുളകൾ ഉപയോഗിച്ച് കൂടു നിർമിക്കുന്നത്. വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞതോടെ കൂടു കൂട്ടാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന ചെറു പക്ഷികൾക്കായി പ്രകൃതിദത്തമായ കൂടുകൾ ഒരുക്കുകയാണ് ഇവർ. ആയിരത്തോളം കൂടുകളാണു ഇവർ ഇതുവരെ നിർമിച്ചത്. ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകൾ, തോട്ടങ്ങൾ, പുരയിടങ്ങൾ, വൃക്ഷങ്ങൾ, കെട്ടിടങ്ങളുടെ മുകൾഭാഗം മുതലായ ഇടങ്ങളിൽ കൂടുകൾ സ്ഥാപിക്കാനാണ് പദ്ധതി. നാഷണൽ സർവീസ് സ്കീം അംഗങ്ങൾ, വിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇവ സ്ഥാപിക്കുകയാണ് ലക്ഷ്യം. മാടത്ത, വണ്ണാത്തിപുള്ള്, കവളൻകാളി, പച്ചിലക്കുടുക്ക തുടങ്ങിയ ചെറുപക്ഷികളെ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഇവർ കരുതുന്നത്. കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ബി. ശ്രീകുമാറാണ് ഈ ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഹരിതകൂട്ടായ്മ അംഗങ്ങളായ ഗോപകുമാർ കങ്ങഴ, സുരേഷ്…
Read Moreവിവാഹ ആഘോഷത്തിലും കെജിഎഫ് തരംഗം; ചിത്രത്തിലെ റോക്കിഭായിയുടെ വൈറലായ ഡയലോഗ് ക്ഷണക്കത്തിൽ അച്ചടിച്ചിരിക്കുന്നതും വൈറലാകുന്നു
കെജിഎഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. സിനിമയിലെ ഡയലോഗുകളും വലിയ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ‘വയലന്‍സ് വയലന്‍സ് വയലന്‍സ്, ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ്, ബട് വയലന്‍സ് ലൈക്സ് മീ, ഐ കാണ്ട് അവോയ്ഡ്’- ചിത്രത്തില്‍ റോക്കിഭായി’യുടെ ഈ ഡയലോഗ് വൈറലാണ്. ഇപ്പോഴിതാ ഒരു റോക്കിഭായ് ആരാധകന് തന്റെ വിവാഹ കാര്‍ഡിലും ഈ ഡയലോഗിന്റെ രീതിയിൽ ഒരു വാചകം ചേർത്തിരിക്കുകയാണ്. മേയ് 13ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വെച്ച് നടക്കുന്ന ചന്ദ്രശേഖര്‍- ശ്വേത എന്നിവരുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് റോക്കി ബായിയുടെ ഡയലോഗുകള്‍ കൊണ്ട് ശ്രദ്ധേയമായത്. ‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’- എന്നാണ് ക്ഷണകത്തിൽ എഴുതിയിരിക്കുന്നത്. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍…
Read More