ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോയ്ക്ക് പോസുചെയ്യുന്ന നായയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസ കമന്റുകൾ ഇടുന്നത്.ചിത്രത്തിലുള്ള നായ എവിടെയുള്ളതാണെന്നോ ചിത്രം എന്ന് പകർത്തിയതാണന്നോ വ്യക്തമല്ല. കഴിഞ്ഞ ദിവസം തെരുവുനായക്ക് ഭക്ഷണം ഉരുളകളാക്കി കൊടുക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ബംഗാളിലെ ഡംഡം സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് വൈറലായത്. ഉരുളകളാക്കി നൽകുന്ന ഭക്ഷണം നായ ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം.
Read MoreCategory: Today’S Special
പണ്ടത്തേക്കാൾ താൻ കുറച്ചുകൂടി നാടനായെന്ന് തോന്നു; വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്; കാരണം തുറന്ന് പറഞ്ഞ് ലെന
രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ല. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണ്. –ലെന
Read Moreകേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില 81 രൂപ ! തമിഴ്നാട്ടിലാവട്ടെ വെറും 16 രൂപയും…
ഇന്ധനവില വര്‍ധന കേരളത്തെ ആകമാനം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പെട്രോള്‍,ഡീസല്‍ വിലയെക്കുറിച്ച് വാഹനമില്ലാത്തവര്‍ അധികം ബോധവാന്മാരല്ലെങ്കിലും മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയിലെത്തുമ്പോള്‍ അവരും അറിയും ഇന്ധനവിലവര്‍ധനവിന്റെ രൂക്ഷത. മണ്ണെണ്ണ വിലക്കയറ്റത്തില്‍ കേരളം പൊള്ളുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വില ലീറ്ററിനു 16 രൂപ മാത്രമാണ്. കേരളത്തില്‍ റേഷന്‍കടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണു കോയമ്പത്തൂരില്‍ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്. അതായത്, സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ ലീറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റര്‍ ദൂരെ ചാവടിയിലെത്തിയാല് 16 രൂപയ്ക്കു ലഭിക്കും. തമിഴ്നാട് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണു കേരളത്തെ അപേക്ഷിച്ചു വിലക്കുറവില്‍ മണ്ണെണ്ണ ലഭിക്കുന്നതെന്നു കോയമ്പത്തൂരിലെ റേഷന്‍ വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ മണ്ണെണ്ണ വീതമാണു നല്‍കുന്നത്. നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാര്‍ഡിനു റോസ് കാര്‍ഡിനും ഒരു…
Read Moreഅങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട് ! തുറന്നു പറച്ചിലുമായി ലെന…
മലയാള സിനിമയിലെ ജനപ്രിയനടിമാരില് ഒരാളാണ് ലെന. 24 വര്‍ഷമായി നായികയായും സഹനടിയായുമെല്ലാം ലെന സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്വ്വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ടായിരുന്നു എത്തിയത്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ 1998ല്‍ ആയിരുന്നു ലെന സിനിമയില്‍ എത്തിയത്. നാടന്‍ കഥാപാത്രങ്ങളായിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് രണ്ടാംഭാവത്തിലെ കഥാപാത്രമാണ്. നാടന്‍ പെണ്കുട്ടിയായിട്ടാണ് ലെന ആ ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന ഇപ്പോള്‍. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്… രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി…
Read Moreക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയ്ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി അധ്യാപിക ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്…
വിദ്യാര്‍ഥികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അധ്യാപകരുടെ കാലമൊക്കെ മാറി. ഇപ്പോള്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ക്കു സമാനമായാണ് പല അധ്യാപകരും അവരോട് ഇടപെടുന്നത്. മാത്രമല്ല പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അധ്യാപകര്‍ക്ക് യാതൊരു മടിയുമില്ല. പഠനം ഏറ്റവും ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ് പ്രധാന അജണ്ട. ഇങ്ങനെ രസകരമായ രീതിയില്‍ ഒരു അധ്യാപിക കുട്ടികളെ കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡിയോയിലെ താരം. ‘ഇംഗ്ലീഷ് ഭാഷാ അധ്യാപനവും പിന്നെ കുറച്ച് ഹരിയാന്‍വി സംഗീതവും, ഞങ്ങളുടെ സ്കൂള്‍ ദിനത്തിന്റെ അവസാന ദിനക്കാഴ്ച’ എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഹരിയാന്‍വി പാട്ടിനൊപ്പം ക്ലാസിലെ ഒരു…
Read Moreജോലിയില്‍ നിന്നു പിരിച്ചുവിട്ടു ! വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ കടിച്ചു മുറിച്ച് മുന്ജീവനക്കാരന്;ഞെട്ടിക്കുന്ന സംഭവം…
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ കലിപൂണ്ട് ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന് കടിച്ചുമുറിച്ചുവെന്ന് പരാതി. സംഭവത്തില്‍ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുന്‍ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു മൂന്നു പേര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജര്‍ ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ രഞ്ചുവും മൂന്നു സുഹൃത്തുക്കളും കാറില്‍ ഷോറൂമിലെത്തുകയായിരുന്നു. ഈ സമയം ടോമി ഷോറൂമിന്റെ പുറത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിര്‍ത്തു. രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. ഇതിനിടെ രഞ്ജു ടോമിയെ ആക്രമിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയുമായിരുന്നു.
Read Moreഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേയുള്ളൂ…ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക…ഇരകള്‍ മാറി കൊണ്ടേ ഇരിക്കും…കുറിപ്പ് വൈറല്‍…
നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ലൈംഗിക പീഡനക്കേസാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയം. യുവനടിയാണ് താരത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം വേറെയും ആരോപണങ്ങള്‍ വിജയ് ബാബുവിനെതിരേ ഉയരുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് നടന് രാജ്യം വിടുകയും ചെയ്തു. സിനിമയ്ക്ക് അകത്തും പുറത്തും പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. സംഭവത്തില്‍ താനാണ് ഇരയെന്നു കാട്ടി വിജയ് ബാബു ലൈവില്‍ വന്നിരുന്നു. അതില്‍ അതിക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് നടനെതിരേ വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന് അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്. അഖിലിന്റെ പോസ്റ്റ് ഇങ്ങനെ… ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയില്‍…
Read Moreഎല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നത് ! ഒരേ കാമുകനില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭിണിയാകാനുള്ള തയ്യാറെടുപ്പില്‍ ഇരട്ട സഹോദരിമാര്‍…
ഇരട്ടകളായി ജനിക്കുന്ന സഹോദരങ്ങള്‍ മിക്കവാറും എപ്പോഴും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഇരട്ട സഹോദരിമാര്‍ ഇരട്ട സഹോദരന്മാരെ വിവാഹം കഴിക്കുന്ന വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുമുണ്ട്. എന്നാല്‍ ഒരേ കാമുകനില്‍ നിന്ന് ഗര്‍ഭിണിയാകാന്‍ തയ്യാറെടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലുള്ള ഇരട്ട സഹോദരിമാരായ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇരുവരും പണ്ട് ഷോയില്‍ നടത്തിയ തുറന്ന് പറച്ചിലുകളെല്ലാം ആശ്ചര്യത്തോടെയായിരുന്നു അന്ന് ലോകം കേട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും തങ്ങളുടെ നിലപാടില്‍ നിന്നും ആഗ്രഹത്തില്‍ നിന്നും ഒരിഞ്ച് പോലും വ്യതിചലിച്ചിട്ടില്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനില്‍ നിന്ന് ഒരേ സമയം ഗര്ഭിണികളാകണമെന്ന ആഗ്രഹം യുവതികള്‍ വെളിപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നുമാണ് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ കൂടിയായ…
Read Moreതൈര് സാദം ഉരുട്ടി വായില്‍ കൊടുത്ത് യുവതി ! ശാന്തനായി അത് കഴിക്കുന്ന തെരുവുനായ; മനസ്സു നിറയ്ക്കുന്ന കാഴ്ച;വീഡിയോ…
മനുഷ്യര്‍ ആണ് ഏറ്റവും ഉദാത്തമായ സൃഷ്ടിയെന്ന് ഒരുകൂട്ടര്‍ അവകാശപ്പെടാറുണ്ട്. ബാക്കിയെല്ലാം മനുഷ്യരുടെ ഉപഭോഗത്തിനായി ദൈവം സൃഷ്ടിച്ചതാണെന്നതാണ് ഇക്കൂട്ടരുടെ വിശ്വാസം. അതിനാല്‍ തന്നെ സഹജീവികളെ സ്വയംമറന്ന് സ്നേഹിക്കാന്‍ ഇവര്‍ക്കാവില്ല. എന്നാല്‍ സമൂഹത്തില്‍ ചിലരെങ്കിലും സഹജീവികളെ കൂടെപ്പിറപ്പുകളായി കണ്ട് സ്നേഹിക്കുന്നു. ഇവരാണ് യഥാര്‍ഥത്തില്‍ മനുഷ്യര്‍ എന്ന വിളിപ്പേരിനര്ഹര്. അത്തരമൊരു ഹൃദ്യമായ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായില്‍ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്ന് പേരുള്ള അഞ്ച് വയസുള്ള നായയ്ക്കാണ് യുവതി ഭക്ഷണം വാരി നല്‍കുന്നത്. യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നല്കുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം…
Read Moreവാട്സ്ആപ്പിലൂടെ പണം അയച്ചാല്‍ ആകര്‍ഷകമായ കാഷ്ബാക്ക് ! പുതിയ ഓഫറിനെക്കുറിച്ചറിയാം…
ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമവുമായി വാട്സ്ആപ്പ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്സ്ആപ്പിന്റെ നീക്കം. ഓഫറിന് അര്‍ഹരായവരുടെ വാട്സ്ആപ്പ് ബാനറില്‍ ഗിഫ്റ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക്…
Read More