ഒറ്റ ദിവസത്തില്‍ പെട്രോളിന് ലിറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ച് ആളുകളെ ഞെട്ടിച്ച് ശ്രീലങ്ക. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ സിലോണ്‍ പെട്രോളിയമാണ് വില വര്‍ധനവ് വരുത്തിയത്. ശ്രീലങ്കന്‍ റുപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഒരു ശ്രീലങ്കന്‍ രൂപയ്ക്ക് ഇന്ത്യന്‍ രൂപയില്‍ 30 പൈസയുടെ വിലയേയുള്ളൂ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണ വിതരണ കമ്പനി. ഐഒസിയും വില വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലോണ്‍ പെട്രോളിയം കോര്പ്പറേഷന് പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി. അതേസമയം പെട്രോള്‍ വിലയില്‍ ഏതാണ്ട് ഒരേ വിലയാണെങ്കിലും ഡീസല്‍ വിലയില്‍ സിപിസി…
Read MoreCategory: Today’S Special
26-ാമത്തെ വയസിൽ വിവാഹം; മാതൃത്വം അത്ര എളുപ്പമല്ലെന്ന് അശ്വതി ശ്രീകാന്ത് മനസിലായത് ആ സംഭവത്തോടെ…
രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഞാന്‍. 26-ാമത്തെ വയസിലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞതോടെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിച്ചു. കല്യാണം കഴിഞ്ഞ ഉടനെ ചില സോഷ്യല്‍ പ്രഷര്‍ എനിക്ക് കിട്ടിയിരുന്നു. ഫാമിലി പ്ലാനിംഗ് ഒന്നും വേണ്ട. അതൊക്കെ പ്രശ്നമാവും. വേഗം കുഞ്ഞിനെക്കുറിച്ച് നോക്കിക്കോ എന്നാണ് പലരും പറഞ്ഞത്. മുപ്പതുകളിലെ ഗര്‍ഭധാരണം ഭയങ്കര പ്രശ്നമാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ കുഞ്ഞിനെ വേണം എന്നാണ് ഏറ്റവും പ്രിയപ്പെട്ടവര്‍ പറഞ്ഞ് തന്നത്. അത് സ്വീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു കുഞ്ഞിനെ നോക്കാന്‍ പണവും മറ്റ് കാര്യങ്ങളുമൊക്കെ വേണമെന്ന് ആരും പറഞ്ഞ് തന്നില്ല. ആദ്യ വിവാഹവാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്ത മാസം കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. അടുത്ത ദിവസം രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് മാതൃത്വം അത്ര എളുപ്പമല്ലെന്ന് എനിക്ക് മനസിലായത്. അതുവരെ വാള്‍പ്പേപ്പറിലും മറ്റുമൊക്കെ കണ്ട…
Read Moreസിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം; വമ്പന്‍ വിജയങ്ങളോടെ പ്രതിഫലം കൂട്ടി സാമന്ത; പ്രതിഫലത്തിലും തെന്നിന്ത്യയിലെ മുൻനിര നടിയാകുകയാണ് താരം
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് സാമന്ത. നടന് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തോടെ സാമന്ത വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സിനിമയില്‍ എത്തി 12 വര്‍ഷത്തില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് സാമന്ത കരിയറിലുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തുടര്‍ച്ചയായ വിജയങ്ങളാണ് താരത്തിനുളളത്. വിവാഹമോചനത്തിനു ശേഷം അല്ലു അര്ജുന് ചിത്രമായ പുഷ്പയിലെ സാമന്തയുടെ ഐറ്റം സോംഗും വലിയ വാര്‍ത്തയായിരുന്നു. അതീവ ഗ്ലാമറസായാണ് സാമന്ത ഈ ഗാനരംഗത്ത് ചുവടുവച്ചത്. ഇപ്പാള്‍ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. വമ്പന്‍ വിജയങ്ങളോടെ താരം തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് കോടിയില്‍ നിന്ന് അഞ്ച് കോടിയായാണ് താരം തന്റെ പ്രതിഫലം വര്‍ധിപ്പിച്ചത്. ഇതോടെ തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് സാമന്ത.നിര്‍മാണ കമ്പനിയുടേയും സിനിമയുടെ ബജറ്റിന്റെയും മറ്റു ഘടകങ്ങളേയും കണക്കിലെടുത്താണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലു അര്ജുന് നായകനായി…
Read Moreരോഗത്തിന്റെ ഗൗരവം അവർക്ക് അറിയില്ലെങ്കിലും… കാൻസർ രോഗബാധിതയായ സുഹൃത്തിന്റെ ചികിത്സാ പണം സ്വരൂപിച്ച് വിദ്യാർഥികൾ മാതൃകയായി
മംഗലംഡാം: സഹപാഠിയുടെ ജീവൻ രക്ഷിക്കാൻ ദിവസങ്ങൾക്കുള്ളിൽ കുട്ടികൾ സമാഹരിച്ചത് 1,26,000 രൂപ.മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സന്മാതൃക കാട്ടിയത്. കാൻസർ രോഗബാധിതയായ രണ്ടാം ക്ലാസുകാരിക്ക് അടിയന്തരമായി രണ്ടുലക്ഷം രൂപ വിലയുള്ള കുത്തിവയ്പ് വേണമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ ഇത്രയും തുക പെട്ടെന്നു കണ്ടെത്താൻ വിട്ടുക്കാർക്കായില്ല. കുറച്ചു പണം പലരിൽനിന്നായി സ്വരൂപിച്ചെങ്കിലും അതു തികയാതെ വന്നു.വീട്ടുകാരുടെ ബുദ്ധിമുട്ട് കുട്ടികൾതന്നെ ഏറ്റെടുക്കുകയായിരുന്നു. അവർ വീടുകളിലെത്തി രോഗവിവരവും ഗുരുതരാവസ്ഥയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പിന്നെ ചെറുതും വലുതുമായ തുക പ്രവഹിക്കുകയായിരുന്നു. അധ്യാപകരും ധന സമാഹരണത്തിൽ കുട്ടികളോടൊപ്പം ചേർന്നതോടെ ദിവസത്തിനുള്ളിൽ തന്നെ ആവശ്യത്തിനുള്ള പണമായി. ഒരു ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്ക്കായി കൈമാറി. ബാക്കി തുക ചികിത്സാ ഫണ്ടിലേക്ക് നീക്കിവയ്ക്കുകയും ചെയ്താണ് സഹപാഠിക്കു താങ്ങായി കൂട്ടുകാർ ഒപ്പം നിന്നത്.
Read Moreഞാൻ തല്ലില്ല, കൊല്ലും; ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്..! ഈ കാല് വച്ച് തല്ലുമെന്ന് തോന്നുന്നുണ്ടോ; ആരോപണങ്ങളോട് പ്രതികരിച്ച് ഷൈൻ ടോം ചാക്കോ
കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ നാട്ടുകാരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് നടന് ഷൈന്‍ ടോംചാക്കോ. പട എന്ന സിനിമയുടെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു നടന്. തല്ലിയതിനെ കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവർത്തകരോട് താരം ചോദിക്കുകയായിരുന്നു. ‘ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ”-ഷൈൻ ടോം ചോദിച്ചു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് വന്നത്. കളമശ്ശേരി എച്ച്എംഡി റോഡിൽ വച്ച് തല്ലുമാല സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. നാട്ടുകാരിൽ ഒരാളെ ഷൈൻ ടോം മർദ്ദിച്ചു എന്ന ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പ്രതികരണമാണ് ഷൈൻ കൊച്ചിയിലെത്തിയപ്പോൾ നൽകിയത്
Read Moreഞാന്‍ ഒരിക്കലും സിനിമ വിട്ട് പോയിട്ടില്ല..! വിവാഹത്തിനു ശേഷമാണ് ഞാന്‍ ദേവ്ദാസില്‍ അഭിനയിക്കുന്നത്; മാധുരി ദീക്ഷിത് പറയുന്നു…
ഞാന്‍ ഒന്നോ രണ്ടോ വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരു സിനിമ ചെയ്താല്‍ പോലും അതിനെ എന്റെ തിരിച്ചുവരവായാണ് കാണുക. എത്ര തവണയാണ് ഞാന്‍ തിരിച്ചുവരിക? സത്യത്തില്‍ ഞാന്‍ ഒരിക്കലും സിനിമ വിട്ട് പോയിട്ടില്ല. വിവാഹത്തിനു ശേഷമാണ് ഞാന്‍ ദേവ്ദാസില്‍ അഭിനയിക്കുന്നത്. പുക്കാറും ഹം തുമാരേ ഹേ സനവും വിവാഹത്തിനു ശേഷമാണ് ഞാന്‍ പൂര്‍ത്തിയാക്കുന്നത്. എനിക്ക് മക്കളുണ്ടായപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ മാറിനിന്നു. അത് നായകനും ചെയ്യാറുള്ളതല്ലേ. ആമിര്‍ ഖാന്റെ സിനിമകള്‍ക്കിടയില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയുണ്ടാകും. പക്ഷേ ആരും ആമിര്‍ തിരിച്ചുവരികയാണെന്ന് പറയുന്നില്ല. എനിക്ക് അഭിനയത്തോടും നൃത്തത്തോടുമുള്ള അഭിനിവേശത്തിന്റെ ഉപോത്പന്നമാണ് സ്റ്റാര്‍ഡം. എന്നാല്‍ സ്റ്റാര്‍ഡം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും ബോധവതിയാണ്. നമ്മള് സ്വയം കുറച്ചധികം ഗൗരവമായി എടുത്താല്‍ അത് അപകടമാകും. -മാധുരി ദീക്ഷിത്
Read Moreആ പേര് മാറണമെന്ന ആഗ്രഹമില്ല! ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ല; മനസുതുറന്ന് സ്വാസിക
വാലന്റൈന്‍സ് ഡേ സ്പെഷല്‍ എപ്പിസോഡില്‍ ഗായകന് ശ്രീനാഥ് അതിഥിയായി വന്നു. അയ്യോ, ഞാന്‍ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ എന്റെ ക്രഷ് ആണെന്ന് ഞാനൊരു തമാശയായി പറഞ്ഞിരുന്നു. അത് വച്ചും കഥകള്‍ പ്രചരിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നുമൊക്കെ ആ ഷോയില്‍ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ല. സിനിമയില്‍ തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണമെന്ന ആഗ്രഹമില്ല. ഞാന്‍ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി. കുറച്ച് സീനുകളെ ഉള്ളുവെങ്കില്‍ പോലും എവിടെ ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. അങ്ങനെ ആളുകള്‍ എന്നെ തേപ്പുകാരിയായി…
Read Moreകുഞ്ഞിന് പാലു കൊടുക്കാൻ പോലും പറ്റാത്ത വേദന! പ്രസവം കഴിഞ്ഞാൽ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞു; സൗഭാഗ്യ വെങ്കിടേഷ് പറയുന്നു…
തുടക്കത്തിൽ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാൽ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. മേൽവയറ്റിലായിരുന്നു വേദന. തുടക്കത്തിൽ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു. പക്ഷേ കാര്യമായ മാറ്റമോ വേദനയ്ക്കു കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദനകൊണ്ട് ഞാൻ പുളഞ്ഞു. പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു. ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഉപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നിൽ പരീക്ഷിച്ചു. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാലു കൊടുക്കാൻ പോലും പറ്റാത്ത വേദനയായിരുന്നു. വേദന കാരണം ഉറങ്ങാൻ സാധിക്കാത്തതിനാൽ കുഞ്ഞ് ഉണരുമ്പോൾ പോലും എനിക്ക് ദേഷ്യം വന്നുതുടങ്ങി. വേദന കൂടിയപ്പോൾ ഒന്ന് സ്കാൻ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പിത്താശയത്തിൽ കല്ലാണെന്ന് വെളിവായത്. വീണ്ടും കല്ല് ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ്…
Read Moreആ അമ്മയുടെ മുഖം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല..! ഓർമക്കുറവുള്ള സ്ത്രീയെ സഹായിച്ച കണ്ടക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കെഎസ്ആർടിസി ബസിൽ കയറിയ ഓർമക്കുറവുള്ള സ്ത്രീയെ സഹായിച്ച കണ്ടക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കായംകുളത്തു നിന്ന് എറണകുളത്തേക്ക് പുറപ്പെട്ട ബസിലായിരുന്ന പ്രായമുള്ള സ്ത്രീ കയറിയത്. ഒടുവിൽ മകന്റെ കൈയിൽ സുരക്ഷിതമായി അമ്മയെ ഏൽപ്പിച്ച ശേഷമാണ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം തന്റെ അടുത്ത ട്രിപ്പ് തുടങ്ങിയത്. പോസ്റ്റിന്റെ പൂർണരൂപം കായംകുളത്ത് നിന്നും എര്ണ്ണാകുളത്തേക്കുളള യാത്രയില്‍ ആലപ്പുഴയില്‍ നിന്നും കയറിയ ഒരു അമ്മ വളരെ വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ടിക്കറ്റ് എടുക്കാനായി അരികിലെത്തിയിട്ട് എവിടെ പോകണമെന്ന് ചോദിച്ചു.ഒരു പേപ്പര്‍ നല്കി. ആ പേപ്പറില്‍ ആലപ്പുഴക്ക് പോകുന്നതിനുളള വഴിയായിരുന്നു കുറിച്ചിട്ടിരുന്നത്. അരൂര്‍ ബൈപാസ്സില്‍ നിന്നുമുളള വഴി ആയിരുന്നു. ഒരു പിടിയും കിട്ടിയില്ല.ആ അമ്മക്ക് വ്യക്തമായി കാര്യങ്ങള്‍ പറയാനും കഴിയുന്നില്ല. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു. മറ്റു യാത്രികരോട് കാര്യങ്ങള്‍ തിരക്കി ഒരുവിധം സ്ഥലം മനസ്സിലാക്കി ടിക്കറ്റ് നല്കി. എര്‍ണ്ണാകുളം…
Read Moreകണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല! ട്രെയിനിടിച്ച് കാൽ ചതഞ്ഞരഞ്ഞ തെരുവുനായയ്ക്കു രക്ഷകരായി റെയിൽവേ ജീവനക്കാർ
ആളൂർ: കല്ലേറ്റുംകരയിൽ റെയിൽപാളത്തിനരികെ പരിക്കേറ്റ് കിടന്ന നായയ്ക്കു പരിചരണം നൽകി റെയിൽവേ ജീവനക്കാർ മാതൃകയായി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്താണു കഴിഞ്ഞദിവസം നായയെ കാലിനു പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തീവണ്ടിയിടിച്ചതിനെ തുടർന്ന് പിൻകാൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ റെയിൽവേ സ്റ്റേഷനിലെ കമേഴ്ഷ്യൽ സൂപ്രന്റ് ടി.ശിവകുമാർ, ട്രാഫിക് അസിസ്റ്റന്റ് അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നായയെ പരിചരിക്കുന്നതിനായി പ്ലാറ്റ്ഫോമിലേക്കു കൊണ്ടു വന്നു. പിന്നീട് ആളൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ഡോ. ജോണ്‍ കണ്ടംകുളത്തി റെയിൽവേ സ്റ്റേഷനിലെത്തി ചികിത്സ നൽകി. കാലിന്റെ പാദം ചതഞ്ഞ നിലയിലാണ്. ഇതു മുറിച്ചു നീക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
Read More