കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ വെച്ച് സുഭദ്ര എന്ന സ്ത്രീയ്ക്ക് സ്വര്‍ണ മാല നഷ്ടപ്പെട്ടപ്പോള്‍ ഒരു അജ്ഞാത സ്ത്രീ സ്വര്‍ണവളകള്‍ ഊരി നല്‍കിയത് വാര്‍ത്തായിരുന്നു. തുടര്‍ന്ന് ആ സ്ത്രീ ആരാണെന്ന അന്വേഷണത്തിലായിരുന്നു ഏവരും. നന്മയുള്ള ആ സ്ത്രീത്വത്തെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് ആ സ്ത്രീ. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മാല നഷ്ടപ്പെട്ട സുഭദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ഇവര്‍ ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.
Read MoreCategory: Today’S Special
കയറിയതല്ല കയറ്റിയതാ ! രാജാവിനെ ബഹുമാനിക്കാന്‍ പഠിക്കെടാ പോത്തുകളെ…കാട്ടുപോത്തുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍…
സിംഹം കാട്ടിലെ രാജാവാണെന്നതൊക്കെ ശരിതന്നെ എന്നാല്‍ കൂട്ടമായെത്തുന്ന കാട്ടുപോത്തുക്കളുടെ മുമ്പില്‍ ഇതൊന്നും വിലപ്പോവില്ല. ഏത് കൊലകൊമ്പനെയും വെട്ടിവീഴ്ത്തുന്ന ഉശിരാണ് കാട്ടുപോത്തിന്കൂട്ടത്തിനുള്ളത്. ആഫ്രിക്കന്‍ കാടുകളില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ ഇത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്. ഒരു കൂട്ടം കാട്ടുപോത്തുകളുടെ ആക്രമണത്തെ ഭയന്ന് ഒറ്റപ്പെട്ട് നില്ക്കുന്ന മരത്തില്‍ അളളിപ്പിടിച്ച് ഭയന്ന് വിറച്ച് നില്ക്കുന്ന സിംഹമാണ് വീഡിയോയിലുളളത്. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ.
Read Moreഎഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച ബിരിയാണി വില്‍പ്പന ! വളരെ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് യുവാക്കള്‍…
വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ശാന്തവും സമാധാനപരവുമായ ജോലികള്‍ ചെയ്യാനിറങ്ങുന്ന ആളുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോള്‍ ശ്രദ്ധേയരാകുന്നത്. ഹരിയാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ സുഹൃത്തുക്കളായ രോഹിത്, സച്ചിന് എന്നിവരാണ് തങ്ങളുടെ ജോലിയിലും, ശമ്പളത്തിലും അതൃപ്തരായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് ഒരു ബിരിയാണിക്കട തുടങ്ങിയത്. രോഹിത് പോളിടെക്നിക്കിലും സച്ചിന് ബിടെക്കിലുമായിരുന്നു ബിരുദം നേടിയത്. രണ്ടുപേര്‍ക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. എന്നാല്‍, രണ്ട് യുവാക്കളും അവരുടെ ജോലിയില്‍ അതൃപ്തരായിരുന്നു. ഇതോടെയാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്തയിലേക്ക് ഇരുവരും എത്തിയത്. തുടര്‍ന്ന് ഒരു വെജ് ബിരിയാണി സ്റ്റാള്‍ തുടങ്ങി. ഇപ്പോള്‍ തങ്ങള്‍ക്ക് ജോലിയില്‍ കിട്ടിയതിനേക്കാള്‍ വരുമാനം ലഭിയ്ക്കുന്നുവെന്നും ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവര്‍ സ്റ്റാള്‍ ഇട്ടിരിക്കുന്നത്. ബിരിയാണി…
Read Moreഇതെന്നും തീരെ ചേരുന്നില്ല! സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തുന്നത് നിർത്തൂ; വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെയുണ്ടാ ട്രോളുകളിൽ പ്രതികരിച്ച് സാമന്ത
വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെയുണ്ടാ ട്രോളുകളിൽ പ്രതികരിച്ച് സാമന്ത. കഴിഞ്ഞ ദിവസം സാമന്ത പങ്കുവെച്ച പച്ചനിറത്തിലുള്ള ഗൗൺലുക്കാണ് ട്രോളുകൾ നേരിട്ടത്. ആരു ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇതെന്നും തീരെ ചേരുന്നില്ലെന്നും കൂടുതൽ ഗ്ലാമറസായി എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. നമ്മൾ സ്ത്രീകളെ, അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും അവരുടെ നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സ്കിൻ ടോണിന്റെയുമൊക്കെ പേരിൽ വിലയിരുത്തും. ആ പട്ടിക പോയിക്കൊണ്ടേയിരിക്കും. ഒരാൾ ധരിക്കുന്ന വസ്ത്രത്തെ ആധാരമാക്കി തിടുക്കത്തിൽ വിലയിരുത്തുക എന്നത് ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്. ഇപ്പോൾ 2022-ലാണ് നിൽക്കുന്നത്. സ്ത്രീകളെ അവരുടെ ഹെംലൈനിന്റെയും നെക് ലൈനിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒന്ന് നിർത്തി അവനവനെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചുകൂടേ? ഒരു വ്യക്തിയെ അളക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയെ സൗമ്യമായി തിരുത്തിയെഴുതാം- – സാമന്ത കുറിച്ചു. 2018-ലായിരുന്നു…
Read Moreബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്..! ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്
ബസ് കൺസഷൻ വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്. – ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 10 വർഷം മുൻപാണ് വിദ്യാർഥികളുടെ കൺസഷൻ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാർഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ തന്റെ പ്രസ്താവനയിലെ ഒരുഭാഗം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും കൺസഷൻ നിരക്ക് പരമാവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പിന്നീട്…
Read Moreവഴിത്തിരിവായ ഫോൺവിളി..! സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിക്കാൻ നാൽപതുകാരി; കടൽകടന്നെത്തും വസ്ത്രങ്ങൾ
അനുമോൾ ജോയ് കണ്ണൂർ: വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്…വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം… നിറയെ ആഭരണങ്ങൾ അണിയണം… കൈ നിറയെ മെഹന്തിയും, ആരും കണ്ടാലും ആകർഷിക്കുന്ന തരത്തിലുള്ള മേയ്ക്കപ്പും..അങ്ങനെ ഒത്തിരി ആഗ്രഹങ്ങളുണ്ടാകും വിവാഹത്തെക്കുറിച്ച്… …എന്നാൽ, സാന്പത്തിക പരാധീനതകൾ മൂലം പലർക്കും ആഗ്രഹിച്ച രീതിയിലുള്ള വസ്ത്രങ്ങളോ മേയ്ക്കപ്പോ ചെയ്യാൻ സാധിക്കാറില്ല. ആശങ്കവേണ്ട, വധുവിന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ് മനംപോലെ മംഗല്യം നടത്തിതരാൻ കണ്ണൂർ പാപ്പിനിശേരി സ്വദേശിനി തയാറാണ്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിക്കാൻ നാൽപതുകാരിയായ കെ.സബിത ഒപ്പം ഉണ്ട്. ഒപ്പം സബിതയുടെ സ്ഥാപനവും. വില കൂടിയതും മനോഹരവുമായ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞുള്ള വിവാഹ സ്വപ്നങ്ങള്‍ നെയ്യുന്ന ഒരുപാട് നിര്‍ധന പെണ്‍കുട്ടികള്‍ക്കു ഇതിനകം തന്നെ കൈത്താങ്ങായി കഴിഞ്ഞു സബിത. എട്ടു വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തുന്ന ” റെയിന്‍ ബോ ദി വിമന്‍ ഔട്ട് ഫിറ്റ്’ എന്ന ബുട്ടിക്ക്…
Read Moreഅവസരങ്ങള്‍ക്കായി ശ്രമിച്ചിരുന്ന കാലത്താണ് ആ സിനിമ ചെയ്തത് ! തന്നെ പരിഹസിച്ചവര്ക്ക് മറുപടിയുമായി വീണ നന്ദകുമാര്‍…
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് വീണ നന്ദകുമാര്‍. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ അരങ്ങേറിയത്. നേരത്തെ ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാന്‍ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല. നായികയായി അവസരം ലഭിക്കുന്നതിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ വളരെ ചെറിയ വേഷങ്ങളില്‍ പോലും വീണ അഭിനയിച്ചിട്ടുണ്ട്. 2017ല്‍ സിനിമയില്‍ എത്തിയെങ്കിലും 2019 വരെ കാത്തിരിക്കേണ്ടി വന്നു വീണയ്ക്ക് സിനിമയില്‍ ഒരു കരിയര്‍ ബ്രേക്കുണ്ടാകാന്‍. അത് സംഭവിച്ചതാകട്ടെ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയും. റിന്‍സി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വീണ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. മാരിറ്റല്‍ റേപ്, ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്നിവ അശ്ലീലച്ചുവയോ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ…
Read Moreമാറിടം വലുതായതിന്റെ പേരില്‍ ബോഡി ഷെയിമിംഗ് ! കൂടെക്കിടക്കാന്‍ നിര്‍മാതാവിന്റെ ക്ഷണം;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി
സിനിമ-ടെലിവിഷന്‍ മേഖലയിലെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് കാസ്റ്റിംഗ് കൗച്ച്. തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് നിരവധി താരങ്ങള്‍ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായിരിക്കുന്നത്. നാഗിന് 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്ലി ബേബോ, സഞ്ജീവനി തുടങ്ങിയ വന്‍ വിജയമായി മാറിയ പരമ്പരകളിലൂടെ ആണ് സയന്തനി താരമായി മാറുന്നത്. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലായിരുന്നു സയന്തനിയുടെ വെളിപ്പെടുത്തല്‍. മോഡലിംഗിലൂടെ ആയിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍…
Read Moreആണ്‍കുട്ടികളില്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കും ! ജപ്പാനിലെ സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ ‘പോണിടെയില്‍’ നിരോധിച്ചു
പോണിടെയില്‍ ശൈലിയില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നത് ജപ്പാനിലെ വിദ്യാലയങ്ങളില്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്. പോണിടെയില്‍ ശൈലിയില്‍ മുടികെട്ടുന്നത് കഴുത്തിന്റെ പിന്‍ഭാഗം കാണുന്നതിനും ഇതുവഴി ആണ്‍കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സ്കൂളുകള്‍ പരിഷ്കാരം നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂ എന്ന നിയമം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് അടുത്തിടെ പിന്‍വലിച്ചിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരിനിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജപ്പാനില്‍ പതിവാണെന്നും ഈ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഈ…
Read Moreദോശയ്ക്കൊപ്പം വെറും സാമ്പാറ് നല്‍കിയതിന് ബില്ല് 100 രൂപ ! തര്‍ക്കിച്ച വിനോദസഞ്ചാരികളെ പൂട്ടിയിട്ട് ഹോട്ടലുടമ…
ഹോട്ടലില്‍ ദോശയ്ക്കൊപ്പം നല്കിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ടു. രാമക്കല്‍മേട് കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്ത കോട്ടയത്തുനിന്നുള്ള ആറുപേര്‍ ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് തര്‍ക്കമുണ്ടായത്. ദോശയ്ക്ക് മിനിമം വിലയും ഒപ്പം നല്കിയ സമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയും ഈടാക്കിയാണ് ഹോട്ടലുടമ ബില്‍ നല്‍കിയത്. ഇത് ചോദ്യംചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് ഹോട്ടലുടമ ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. പോലീസിനൊപ്പം ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന് ഭാരവാഹികളും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Read More