മുന്‍ പോണ്‍താരം മിയ ഖലീഫ അന്തരിച്ചതായി വ്യാജപ്രചരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് മരണവാര്‍ത്തയ്ക്ക് വഴിമരുന്നിട്ടത്. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് ”റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മ്മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക” എന്ന ക്യാപ്ഷന്‍ ആയിരുന്നു നല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്. സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതേസമയം, താന്‍ വീണ്ടും പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന…
Read MoreCategory: Today’S Special
ലാലേട്ടാ എന്നെ താഴെയിടല്ലേ എന്ന് ഞാന്‍ അപേക്ഷിച്ചു ! അന്ന് സംഭവിച്ച കാര്യം വെളിപ്പെടുത്തി ഉര്‍വശി…
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു മിഥുനം. ശ്രീനിവാസന് രചിച്ച ഈ സിനിമ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഉര്‍വശി നായികയായി ചിത്രത്തില്‍ ശ്രീനിവാസനും ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു. മിഥുനത്തിലെ നായകനായ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയായ ഉര്‍വശിയെ പായയില്‍ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു. ആ രംഗത്തിന് പിന്നിലുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വ്വശിയുടെ തുറന്നു പറച്ചില്. ഉര്‍വ്വശിയുടെ വാക്കുകള്‍ ഇങ്ങനെ… ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന് തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടന് കാല്‍ഭാഗത്തും പിടിച്ചു. ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് തന്നോടു…
Read Moreആനയുടെ പാല് കുടിക്കാന്‍ ശ്രമിച്ച് മൂന്നു വയസുകാരി ! സഹകരണവുമായി പിടിയാനയും; വീഡിയോ തരംഗമാവുന്നു…
പിടിയാനയുടെ പാല് കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഗുവാഹത്തിയില്‍ നിന്നുള്ളതാണ് കൗതുകം നിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍. ഹര്‍ഷിത എന്ന് പേരുള്ള കുറുമ്പി കുരുന്നാണ് ആനയുടെ പാല് കുടിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം, കുരുന്നിന്റെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹര്‍ഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയില്‍ നിന്നാണ് പാല് കുടിക്കുന്നത്. ഹര്‍ഷിതയുടെ മുത്തച്ഛന് നാഗാലാന്‍ഡില്‍ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന ആനയെ. ഹര്‍ഷിത കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബിനുവിനൊപ്പം തന്നെയാണ്. ബിനു ഹര്‍ഷിതയെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങാറുമുണ്ട്. കുട്ടി പാല് കുടിക്കാനായി അകിട് പിടിക്കുമ്പോള്‍ അതിന് അനുവദിച്ച് കൊണ്ട് ആന പിന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതുപോലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും…
Read Moreപരീക്ഷയ്ക്ക് ഫീസ് കെട്ടാന്‍ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് പോയ ഒരാളുണ്ട് ! അയാള്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്; കുറിപ്പ് ശ്രദ്ധേയമാകുന്നു…
പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന് പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം… അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്. ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്… ദേ, അയാള്‍ ഞാനാണ്, ആവര്‍ത്തിച്ചു…
Read Moreപാര്‍ക്കിംഗിനെച്ചൊല്ലി വാക്കേറ്റം ! ആശുപത്രി ജീവനക്കാരന് മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി; തന്നെ കൈയ്യേറ്റം ചെയ്തെന്ന് ജീവനക്കാരന്…
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആശുപത്രി ജീവനക്കാരന് യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാര്‍ക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരന് പറഞ്ഞു. താന്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടു പോകാനല്ല, കാന്റീനില്‍ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തര്‍ക്കത്തിലേര്‍പ്പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരന് തന്റെ മുഖത്തു ചായ ഒഴിച്ചെന്നും യുവതി പിന്നീട് കഴക്കൂട്ടം പോലീസില്‍ പരാതി കൊടുത്തു. യുവതിയും അമ്മയും ചേര്‍ന്ന് തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് മറുപക്ഷം പരാതി കൊടുത്തത്. ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തില്‍ വീണതാണെന്ന് അവര്‍ പറയുന്നു.…
Read Moreകലാകാരന് തന്നെ… എട്ടു ഭാര്യമാരുമായി സന്തോഷത്തോടെ കഴിയുന്ന ടാറ്റു ആര്‍ട്ടിസ്റ്റായ യുവാവ് ലോകത്തെ ഞെട്ടിക്കുന്നതിങ്ങനെ..
തായ്ലന്ഡിലെ യുവ ടാറ്റൂ ആര്‍ട്ടിസ്റ്റായ ഓങ് ഡാം സോറോട്ട് ആണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. എന്നാല്‍ ടാറ്റു വൈദഗ്ധ്യത്തിന്റെ പേരിലല്ല ഇദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ദാമ്പത്യജീവിതമാണ് ഓങിനെ താരമാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല എട്ട് ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്.അവരെല്ലാം അദ്ദേഹത്തോടൊപ്പം ഒരേ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു. കഴിഞ്ഞ ആഴ്ച തായ്ലന്ഡിലെ ഒരു കോമഡി ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍, സോറോട്ടും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരും കൂടി ഇരിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. രണ്ട് ഭാര്യമാരെപ്പോലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്നിരിക്കേ, അദ്ദേഹം എട്ടു പേരോടൊപ്പം എങ്ങനെയാണ് സന്തോഷത്തില്‍ കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കുന്നു. തായ്ലന്ഡിലെ പരമ്പരാഗത ടാറ്റൂ ആര്‍ട്ടായ ‘യന്ത്ര’യില്‍ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയില്‍, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും…
Read Moreകന്നഡയിൽ പോസ്റ്റുമായി കുഞ്ചാക്കോ ബോബന് ജോലികിട്ടി; സിനിമയ്ക്ക് ഇനി ലീവൊക്കെ കിട്ടുമോയെന്ന് ആരാധകർ…
കൊച്ചി: സ്കൂൾ കുട്ടികൾക്കുള്ള കന്നഡ സചിത്രമാല പാഠപുസ്തകത്തില്‍ നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രം. വിവിധ ജോലികള്‍ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്ന ഭാഗത്ത് പോസ്റ്റ്മാന്റെ വേഷത്തിലാണ് ചിത്രമുള്ളത്. ‘ഒരിടത്തൊരു പോസ്റ്റ്മാന്’ എന്ന ചിത്രത്തില്‍ പോസ്റ്റ്മാന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരുന്നു. ഇതിലെ ഫോട്ടോയാണ് സചിത്രമാലയിൽ കയറിപ്പറ്റിയത്. ‘അങ്ങനെ കര്‍ണാടകയില്‍ ഗവൺമെന്റ് ജോലി സെറ്റായി’ എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബന് പാഠപുസ്തകത്തിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധിപ്പേര്‍ ലൈക്കുകളായി രംഗത്തെത്തി. ബ്രോ സേഫായല്ലേ… നാളെ ശമ്പളം കിട്ടുമല്ലോ…, സിനിമയ്ക്ക് ഇനി ലീവൊക്കെ കിട്ടുമോ… എന്നിങ്ങനെയുള്ള കമന്റുകളുടെ പ്രവാഹവുമുണ്ടായി. നൂറുകണക്കിനാളുകൾ പോസ്റ്റ് ഷെയര്‍ ചെയ്തു.
Read Moreവസ്ത്രം മാറുമ്പോള്‍ സംവിധായകന് മുറിയിലേക്കു വന്നു ! ദുരനുഭവം വെളിപ്പെടുത്തി നായിക; മാപ്പു പറഞ്ഞ് റിയാസ് ഖാന്…
വില്ലന്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് റിയാസ് ഖാന്. ഇപ്പോള്‍ മിനി സ്ക്രീനിലും താരം സജീവമാണ്. നന്ദിനി എന്ന സീരിയലില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് റിയാസ് ശ്രദ്ധ നേടിയത്. എന്നാല്‍ ആ സീരിയലില്‍ നിന്നും ഒരു ട്രാന്‍സ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ട്രാന്‍സ് താരമായ കത്രീന സീരിയലില്‍ നിന്ന് പിന്മാറുകയും ചെയ്തു. സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞത്. ഇതോടെ സംഭവത്തില്‍ റിയാസ് ഖാന് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിഡ്സ് തമിഴിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു ഈ തുറന്നു പറച്ചില്… നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന് മൈക്കിലൂടെ തന്റെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍…
Read Moreആ സീലിംഗ് നോക്കി കിടക്കുമ്പോള്‍..! ചാകാന്‍ പേടിയില്ല, പക്ഷെ ഇത്തിരി നേരത്തെ ആയിപ്പോയോ; ടൊവിനോ അങ്ങനെ ചിന്തിച്ച സമയം…
കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. നമ്മള് ഏറ്റവും കുറവ് ചെയ്യുന്നതാണ് നമ്മളോട് തന്നെ സംസാരിക്കുകയെന്നത്. എപ്പോഴും മറ്റുള്ളവരോടാണ് നമ്മള് സംസാരിക്കുക. ആരുമില്ലെങ്കില്‍ ഫോണില്‍ നോക്കിയിരിക്കും. കക്കൂസില്‍ പോകുമ്പോള്‍ പോലും മിക്കവരുടെയും കൈയില്‍ ഫോണുണ്ടാകും. ഇതൊന്നുമില്ലാതെ നമ്മള് മാത്രമായിട്ടിരിക്കുന്ന സമയമില്ല. ഫോഴ്സ്ഡ് ആയിട്ടാണെങ്കിലും എനിക്ക് അന്ന് അതിനുള്ള സമയമാണ് കിട്ടിയത്. തുടക്കത്തിലെ കുറച്ച് മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്. പെയിന്‍കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു. ബെസ്റ്റാന്ററായി എന്റെ ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. കുഴപ്പമില്ലെന്ന് ചേട്ടന് പറയുമായിരുന്നു. പക്ഷെ നമ്മളും ബൈസ്റ്റാന്റര്‍ ആയി നിന്നിട്ടുള്ളതല്ലേ, ബൈ സ്റ്റാന്റര്‍ രോഗിയോട് പറയുന്നതെല്ലാം സത്യമായിരിക്കണം എന്നില്ലല്ലോ. അന്ന് എന്റെ കുഞ്ഞിന്…
Read Moreകത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് ജീവന്‍പണയംവെച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് യുവാക്കള്‍ ! ഇതാണ് ഹീറോയിസം എന്ന് സോഷ്യല്‍ മീഡിയ…
അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയരക്ഷ നോക്കി മാറി നില്‍ക്കുന്നവരല്ല അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുമ്പോട്ടു വരുന്നവരാണ് യഥാര്‍ഥ ധീരന്മാര് എന്നു പറയാറുണ്ട്. തീപിടിച്ച ബഹുനില കെട്ടിടത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ സ്വന്തം ജീവിതം പണയം വച്ച് സാഹസികമായി രക്ഷിച്ച രണ്ടു യുവാക്കളുടെ ധീരതയാണ് ഇപ്പോള്‍ പരക്കെ പ്രശംസിക്കപ്പെടുന്നത്. റഷ്യയിലാണു സംഭവം. മോസ്കോയിലെ ഡൊറോഷ്നയ സ്ട്രീറ്റിലെ ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണു തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്കു പരക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ രക്ഷാപ്രവര്‍ത്തനം. മുകളിലെ നിലയില്‍നിന്ന് ജനാലകളിലൊന്നിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ താഴെ നിലയില്‍ സാഹസികമായി നിന്നുകൊണ്ടാണ് ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തിയത്. വീതി കുറഞ്ഞ ജാലകത്തിന്റെ പടിയില്‍ ശരിക്കൊന്നു നില്ക്കാന് പ്രയാസപ്പെട്ട യുവാക്കള്‍, പെണ്‍കുട്ടി കൈമാറിയ ബാഗ് പോലത്തെ എന്തോ ഒരു വസ്തു ആദ്യം വാങ്ങി അവരുടെ അപ്പാര്‍ട്ട്മെന്റിലേക്കു വയ്ക്കുന്നു. തുടര്‍ന്ന് താഴേക്കിറങ്ങുന്ന പെണ്‍കുട്ടിയെ ശ്രദ്ധയോടെ പിടിച്ച് അവരുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ഇറക്കുകയായിരുന്നു. 52…
Read More