നിറത്തിന്റെ പേരിലും ‘ഇംഗ്ലീഷ്’ പറഞ്ഞതിന്റെ പേരിലും വിവേചനം നേരിടേണ്ടി വന്നു ! തുറന്നു പറച്ചിലുമായി റിമ കല്ലിങ്കല്‍…

ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും തനിക്ക് വിദേശരാജ്യങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്‍. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ മോശമായ അനുഭവം ഉണ്ടായത് മോസ്‌കോയില്‍ വെച്ച് ആയിരുന്നു. എന്നാല്‍ നിറത്തിന്റെ പേരില്‍ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്‌നമുണ്ടായെന്നും റിമ വ്യക്തമാക്കുന്നു. ഐസ്‌ക്രീം വില്‍ക്കുന്ന പയ്യനാണ് മോസ്‌കോയില്‍ വെച്ച് തന്നോട് കയര്‍ത്ത് സംസാരിച്ചത്. റഷ്യന്‍ ഭാഷ സംസാരിക്കാത്തവര്‍ ഒക്കെ മ്ലേച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാള്‍. താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചതെന്നും റിമ പറഞ്ഞു. തന്നെ ചിലര്‍ രൂക്ഷമായി നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിമ പറഞ്ഞു. ചര്‍മത്തിന്റെ നിറവ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം എന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും റിമ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍…

Read More

മഞ്ഞില്‍ തണുത്തു വിറച്ചിരുന്ന കാക്കയെ കമ്പിളി പുതപ്പിച്ച് യുവാവ് ! മനോഹരമായ ദൃശ്യം വൈറല്‍…

പക്ഷിമൃഗാദികളും മനുഷ്യരും തമ്മിലുള്ള വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കൊടും തണുപ്പില്‍ തണുത്തു മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവാണ് ദൃശ്യത്തിലുള്ളത്. പ്രദേശമാകെ മഞ്ഞുവീണു കിടക്കുകയാണ്. മരക്കൊമ്പിലിരുന്നു തീകായുന്ന കാക്കയെ സമീപത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിഞ്ഞു. യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ കാക്ക അനങ്ങാതിരിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. കൊടും തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ചൂടുതേടിയെത്തിയതായിരുന്നു കാക്ക. അപ്പോഴാണ് യുവാവ് കാക്കയെ കമ്പിളി പുതപ്പിച്ച് തണുപ്പില്‍ നിന്നു രക്ഷിച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ബുയിറ്റിങ്ക ബൈഡന്‍ ആണ് ട്വിറ്ററില്‍ ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യം കണ്ടത്.

Read More

പാക്കിസ്ഥാന്‍ തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും ഭീരുക്കളുടെയും നാട് ! ആരോപണവുമായി റെഹം ഖാന്‍…

പാക്കിസ്ഥാന്‍ തെമ്മാടികളുടെയും ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും നാടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും പറഞ്ഞ റെഹം ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിക്കുകയും ചെയ്തു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും റെഹം ഖാന്‍ പരിഹസിച്ചു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പേഴ്സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവര്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന്‍ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തിന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍…

Read More

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിനു വെച്ചു ! ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി…

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സംഭവത്തില്‍ ‘ബുള്ളി ബായ്’ എന്ന ആപ്പ് ബ്ലോക്ക് ചെയ്തു. കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് മാസം മുന്‍പ് ഇതേ രീതിയില്‍ ‘സുള്ളി ഡീല്‍സ്’ എന്ന് പേരില്‍ ഒരു ആപ്പ് ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് ‘ബുള്ളി ബായ്’.പുതിയ ആപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ്. തന്റെ ഫോട്ടോ ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പരാതിയും നല്‍കി. അന്വേഷണം നടത്തുകയാണ് എന്ന്…

Read More

മിഠായി കഴിച്ച് കൊറോണയെ പമ്പകടത്താം ! കൊറോണ മിഠായിയുമായി ഡോ. കെഎം ചെറിയാനും സംഘവും…

ഒമിക്രോണ്‍ ലോകമാകെ പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോല്‍ പുറത്തു വരുന്നത്. കോവിഡിനെ തുരത്താന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധ മരുന്ന് അണിയറയില്‍ തയ്യാറാവുന്നതായാണ് വിവരം. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെഎം ചെറിയാനാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മിഠായിയുടെ അതേ ചേരുവയില്‍ നേസല്‍ സ്പ്രെയും മൗത്ത് വാഷും കെഎം ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തില്‍ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കോറോണ ഗാര്‍ഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കുന്നത് ഇങ്ങനെയാണ്. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കെഎം ചെറിയാന്റെ ഫ്രോണ്ടിയര്‍ മെഡിവില്ല സൊസൈറ്റി നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍…

Read More

മഹാദേവനായി ലോകം കീഴടക്കിയ മോഹിത് റെയ്‌ന വിവാഹിതനായി ! മോഹിതിന്റെ സതിയും പാര്‍വതിയുമെല്ലാം ഇനി ‘അദിതി’

മഹാദേവനായി ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയ നടന്‍ മോഹിത് റെയ്ന വിവാഹിതനായി. പരമശിവനായി വേഷമിട്ടതോടെ മോഹിത് എന്ന പേര് പോലും ആളുകള്‍ മറന്നു പോയി. ആരാധകര്‍ മഹാദേവന്‍, കൈലാസ നാഥന്‍ എന്നിങ്ങനെയായിരുന്നു മോഹിതിനെ വിളിച്ചിരുന്നത്. ഒരു സ്വകാര്യ ചാനലിലെ പരമ്പരയിലൂടെ മഹാദേവനായി വേഷമിട്ട് കോടിക്കണക്കിന് ആരാധകരെയാണ് മോഹിത് സ്വന്തമാക്കിയത്. ഇപ്പോഴും മഹാദേവനെ ഓര്‍മ്മിക്കുമ്പോള്‍ മോഹിതിന്റെ രൂപം മനസ്സിലേക്ക് വരുന്നെന്ന് പറഞ്ഞവരും ചുരുക്കമല്ല. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മോഹിതിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് വിരാമമിട്ടു കൊണ്ടാണ് മോഹിത് അദിതിയെ സ്വന്തമാക്കിയത്. ഒന്നും പ്രണയത്തിന് തടസ്സമല്ല.. പ്രതീക്ഷയോടെ അതിര്‍വരുമ്പകളെല്ലാം മറികടന്ന് ഇത് ലക്ഷ്യത്തിലെത്തും. അതേ പ്രത്യാശയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്. ഈ പുതിയ യാത്രയില്‍ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്. അദിതി & മോഹിത്.’ എന്നാണ് മോഹിത്…

Read More

നാലുവയസുകാരിയെ വളഞ്ഞിട്ട് കടിച്ചുകീറി തെരുവു നായ്ക്കള്‍ ! ഞെട്ടിപ്പിക്കുന്ന ദൃശ്യം; വീഡിയോ കാണാം…

നാലുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭോപ്പാലിലാണ് സംഭവം. വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടിയ്ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈ സമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Read More

അന്യഗ്രഹജീവികള്‍ കാവല്‍ നില്‍ക്കുന്ന ദുരൂഹ റഷ്യന്‍ ഗ്രാമം ! ഏലിയന്‍ പ്രേമികള്‍ ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ…

മനുഷ്യര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അനേകം നഗരങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവി ഭൂമിയില്‍ ഒരു ഗ്രാമം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ ? റഷ്യയിലെ മോലെബ്ക എന്ന ഗ്രാമത്തില്‍ ഒരു ഏലിയന്റെ പ്രതിമയുണ്ട്. ഈ ഗ്രാമം നിര്‍മിച്ച ആള്‍ ആ ഏലിയന്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത്. പാരാനോര്‍മല്‍ സംഭവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്. അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബര്‍മുഡ ട്രയാംഗിള്‍ പോലെ ‘എം ട്രയാംഗിള്‍’ എന്ന പേരും ഏലിയന്‍ പ്രേമികള്‍ പ്രദേശത്തിനു നല്‍കിയിട്ടുണ്ട്. ചിലര്‍ വിളിക്കുന്നതാകട്ടെ സോണ്‍എം എന്നും. റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാം. അതിനാല്‍ത്തന്നെ പേം അബ്‌നോര്‍മല്‍ സോണ്‍ എന്നും പേരുണ്ട്. മോലെബ്ക ഗ്രാമത്തിന് ആ പേര് ലഭിച്ചതു പക്ഷേ ഒരുതരം കല്ലില്‍ നിന്നാണ്. പണ്ടുകാലത്ത് ഗ്രാമത്തില്‍ ജീവിച്ചിരുന്ന മാന്‍സി വിഭാഗക്കാര്‍…

Read More

മിന്നല്‍ വിജയം! മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ ? നി​ർ​മാ​താ​ക്ക​ളാ​യ സോ​ഫി​യ പോ​ളും ഭ​ർ​ത്താ​വ് ജയിം​സ് പോ​ളും മനസുതുറക്കുന്നു…

ലിജിൻ കെ ഈപ്പൻ മി​ന്ന​ൽ മു​ര​ളി ഇ​ന്നു ലോ​കോ​ത്ത​ര ശ്ര​ദ്ധ നേ​ടു​ന്പോ​ൾ ഏ​റെ അ​ഭി​മാ​ന​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ സോ​ഫി​യ പോ​ളും ഭ​ർ​ത്താ​വ് ജയിം​സ് പോ​ളും. മ​ല​യാ​ള​ത്തി​ൽ ഒ​രു​പി​ടി മി​ക​ച്ച സി​നി​മ​ക​ൾ ന​ൽ​കി​യ വീ​ക്ക് എൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ അ​മ​ര​ക്കാ​രാ​ണ് ഇ​രു​വ​രും. ബാം​ഗ്ലൂ​ർ ഡെ​യ്സ്, മു​ന്തി​ര​ിവ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ, പ​ട​യോ​ട്ടം എ​ന്നീ സൂ​പ്പ​ർ ഹി​റ്റു​ക​ൾ​ക്കു ശേ​ഷം നി​ർ​മി​ച്ച മി​ന്ന​ൽ മു​ര​ളി നെ​റ്റ്ഫ്ളി​ക്സി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഹ്ലാ​ദം ഇ​രു​വ​രു​ടേ​യും വാ​ക്കു​ക​ളി​ലൂ​ടെ… ഐ​തി​ഹാ​സി​ക വി​ജ​യം സോ​ഫി​യ പോ​ൾ: മി​ന്ന​ൽ മു​ര​ളി കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യും ക​ട​ന്നു വ​ലി​യ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടു​ന്ന​ത്. ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ഴും വലിയരീതിയിൽ പ്രേ​ക്ഷ​ക ഇ​ഷ്ടം നേ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തി​നു കാ​ര​ണം മി​ന്ന​ൽ മു​ര​ളി എ​ന്ന സി​നി​മ​യി​ൽ ഞ​ങ്ങ​ൾ​ക്കു വ​ള​രെ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നുവെന്നതാണ്. മ​ല​യാ​ള​ത്തി​ൽ ഒ​രു പ​രീ​ക്ഷ​ണ ചി​ത്ര​മാ​ണ്. സൂ​പ്പ​ർ ഹീ​റോ​യെ ന​മ്മു​ടേ​താ​യ ചു​റ്റു​പാ​ടി​ലേ​ക്കു പ​റി​ച്ചു ന​ടു​ക​യാ​യി​രു​ന്നു. ജയിംസ് പോ​ൾ:…

Read More

യാ​ത്ര​ക്കാ​രു​ടെ ശ്രദ്ധയ്ക്ക്.. ശ​ബ്ദം ഷി​ജി​ന​യു​ടേ​താ​ണ്..! പാ​ല​ക്കാ​ടി​ന്‍റെ മ​രു​മ​ക​ളാ​യി എത്തിയ സം​ഗീതാധ്യാ​പി​ക സി.​ ഷി​ജി​നയുടെ വിശേഷങ്ങള്‍…

യാ​ത്ര​ക്കാ​രു​ടെ ശ്രദ്ധയ്ക്ക്…. കോ​യ​ന്പ​ത്തൂ​ർ ജം​ഗ്ഷ​നി​ൽനി​ന്നും തി​രു​വ​ന​ന്ത​പു​രംവ​രെ പോ​കു​ന്ന അ​മൃ​ത എ​ക്സ്പ്ര​സ് അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ര​ണ്ടാം നന്പർ പ്ലാ​റ്റ്ഫോ​മി​ൽ വ​ന്നു ചേ​രു​ന്ന​താ​ണ് …. ഇം​ഗ്ലി​ഷി​ലും, ഹി​ന്ദി​യി​ലും ഇ​തേ അ​റി​യി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​ർ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് യാ​ത്രാ​സാ​മ​ഗ്രി​ക​ളെ​ടു​ത്ത് യാത്ര പുറപ്പെടാൻ ത​യ്യാ​റാ​യി നി​ൽ​ക്കും. ഓ​രോ യാ​ത്ര​ക്കാ​ര​നും സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ മ​ണി​യ​ടി​യു​ടെ അ​ക​ന്പ​ടി​യോ​ടെ കേൾക്കുന്ന ഹൃ​ദ്യ​മാ​യ ഈ ​ശ​ബ്ദം കേ​ൾ​ക്കാ​ൻ കാ​ത്തി​രി​ക്കും. ദ​ക്ഷി​ണ റ​യി​ൽ​വേയ്​ക്കു​കീ​ഴി​ൽ വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​ർ​ക്ക് പ്രത്യാശ പകരുന്ന ഈ ശബ്ദം പാല​ക്കാ​ട്ടു​കാ​രി​യാ​യ സി. ​ഷി​ജി​ന ടീ​ച്ച​റുടേതാണ്. ഏ​തു സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ലും ഷി​ജി​ന​യു​ടെ ശ​ബ്ദ​ത്തി​ലുള്ള അ​റി​യി​പ്പുകളാണ് യാ​ത്ര​ക്കാർക്ക് കേൾക്കാനാവുക. വടകരയിൽ ജ​നി​ച്ച് പാ​ല​ക്കാ​ടി​ന്‍റെ മ​രു​മ​ക​ളാ​യി എത്തിയ സം​ഗീ​ത​ാധ്യാ​പി​ക​യാ​ണ് സി.​ഷി​ജി​ന. ഒ​രി​ക്ക​ലെ​ങ്കി​ലും ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ ഷി​ജി​ന​യു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രി​ക്കി​ല്ല.ആ ശബ്ദത്തിന്‍റെ ഇന്പം മറക്കാനുമാവില്ല. ശ​ബ്ദ​മാ​ധു​രി ആ​വോ​ള​മു​ള്ള ഈ ​പാ​ല​ക്കാ​ട്ടു​കാ​രി​യെ അ​ധി​ക​മാ​രും നേ​രി​ൽ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. കോ​ഴി​ക്കോ​ട് വ​ട​ക​ര​യ്ക്ക​ടു​ത്ത് മ​യ്യ​ന്നൂ​രാ​ണ് ഷി​ജി​ന​യു​ടെ സ്വ​ദേ​ശം. സം​ഗീ​ത​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ…

Read More