വന്യജീവികള്‍ കാടിറങ്ങുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ല. മനുഷ്യര്‍ കാട് കൈയ്യേറുന്നതനുസരിച്ചാണ് മിക്കപ്പോഴും മൃഗങ്ങള്‍ കാടിറങ്ങുന്നത്. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും മറ്റൊരു കാരണമാണ്. ഇര തേടി കാടിറങ്ങുന്ന പുലിയും കടുവയും അടക്കമുള്ള വന്യജീവികളുടെ ലക്ഷ്യം കന്നുകാലികളാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. റോഡില്‍ നിന്നിരുന്ന കാളയെ ലക്ഷ്യമാക്കി എത്തിയ സിംഹങ്ങളുടെ ദൃശ്യമാണിത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇര തേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്ക് എത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങള്‍ കാളയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവില്‍ കാള അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു. സിംഹങ്ങള്‍ കാളയെ പിന്തുടര്ന്നെങ്കിലും ഒടുവില്‍ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.
Read MoreCategory: Today’S Special
കളക്ടറാകാന്‍ ഞാന്‍ തയ്യാറാണ് ! എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍; നിര്‍മലയുടെ പ്രതിഷേധ വീഡിയോ തരംഗമാകുന്നു…
ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി മധ്യപ്രദേശില്‍ നടക്കുന്ന സമരത്തിലെ പ്രതിനിധിയായ നിര്‍മല ചൗഹാന്റെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ”ഞങ്ങളുടെ ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചില്ലെങ്കില്‍ കലക്ടറാകാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍ യാചിക്കുകയാണ്. ഞങ്ങളെ പോലെയുളളവര്ക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങള്‍ ആദിവാസികള്‍ ഒരുപാട് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങള്‍ക്ക് ഇത് എത്രമാത്രം വിലയേറിയതാണെന്ന് നിങ്ങള്‍ക്കറിയാമോ? 20കാരിയായ നിര്‍മല ഭരണകൂടത്തോടു ചോദിക്കുന്നു. ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനെന്ന പേരില്‍ സ്ഥാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വസന്തിയിലേക്ക് നിര്‍മല ഉള്‍പ്പെടുന്ന വിദ്യാര്‍ഥി സംഘം പ്രതിഷേധം നടത്തിയിരുന്നു. കലക്ടറെ കാണാന്‍ പോലീസിനോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജബ്വ ഗവണ്മെന്റ് കോളേജിലെ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് നിര്‍മല. തനിക്കു വേണ്ടി മാത്രമല്ല, തന്നെ പോലെയുളള നിരവധി പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് നിര്‍മല…
Read Moreനിങ്ങൾ ലൈംഗിക പീഡനം സാധ്യമാക്കാനാണ് ശ്രമിക്കുന്നത്! സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു; ഈജിപ്ഷ്യൻ പരസ്യം പിൻവലിച്ച് സിട്രോൺ
കെയ്റോ: ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ ഈജിപ്ഷ്യൻ സ്റ്റാർ ഗായകൻ അമർ ദിയാബ് അവതരിപ്പിച്ച പരസ്യം പിൻവലിച്ചു. സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന് രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പരസ്യം കമ്പനി പിൻവലിച്ചത്. ഡിസംബർ ആദ്യമാണ് പുതിയ പരസ്യം കമ്പനി പുറത്തിറങ്ങിയത്. 60 കാരനായ അമർ ദിയാബ് കാറിന്റെ റിയർവ്യൂ മിററിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് വാഹനത്തിന് മുന്നിൽ കടന്നു പോകുന്ന സ്ത്രീയുടെ ചിത്രം രഹസ്യമായി പകർത്തുന്നു. ആദ്യം സ്ത്രീ വ്യക്തമായ ഉത്തരം നൽകുന്നില്ല. തുടർന്ന് ആ സ്ത്രീയെ അമർ ദിയാബ് കാറിൽ കയറാൻ ക്ഷണിക്കുന്നതാണ് പരസ്യം. അറബ് ബാരോമീറ്റർ ഗവേഷണ ശൃംഖലയുടെ സർവേ പ്രകാരം 2019ൽ ഈജിപ്റ്റിൽ 18നും 39നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഭൂരിഭാഗവും പീഡനത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രാജ്യത്താണ് ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിനെതിരേ വനിതാ സംഘടനകളും…
Read Moreഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ! അവസാനത്തെ ശ്രമമെന്ന നിലയില്‍ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ…
ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭര്‍ത്താവ്. ബംഗാളിലെ പിംഗ്ളാ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദില്‍ പോയ സമയത്താണ് ഭാര്യ കുട്ടിയുമായി ഒളിച്ചോടിയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താന്‍ പല സ്ഥങ്ങളില്‍ ഇയാള്‍ അലഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചുവെന്നുമാണ് ദേശീയം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഈ സ്ത്രീയെയും കുട്ടിയെയും ഡിസംബര്‍ ഒമ്പത് മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും’. ഫേസ്ബുക്കില്‍ ചിത്രമിട്ട് ഭര്‍ത്താവ് കുറിച്ചു. സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. മുമ്പും ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ അവള് ചെയ്തതിനോട് ഒന്നു ഇയാള്‍ക്ക് ദേഷ്യവുമില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും തിരിച്ചുവരവിനായി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്കൊപ്പം ജീവിക്കണമെന്നും ഭര്‍ത്താവ് പറയുന്നു.
Read Moreവിദേശത്ത് നിന്നും ‘നാല് ഡോസ്’ വാക്സിന് സ്വീകരിച്ചെത്തിയ യുവതിയ്ക്ക് കോവിഡ്; ഇവരെ ആശുപത്രിയിലേക്ക് മാറ്റി…
വിദേശത്തു നിന്നും നാലു ഡോസ് വാക്സിന് സ്വീകരിച്ച് എത്തിയ യുവതിയ്ക്ക് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക് പോകാനായി ഇന്‍ഡോറിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത വാക്സിനുകളുടെ രണ്ട് ഡോസ് വീതമാണ് ഇവര്‍ സ്വീകരിച്ചത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 30-കാരിയായ യുവതി നാല് ഡോസ് വാക്സിന് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയിലും ഓഗസ്റ്റിലുമായി ഇവര്‍ നാല് തവണ വാക്സിന് സ്വീകരിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ചൈനീസ് വാക്സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവര്‍ സ്വീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഭൂരെ സിങ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത…
Read Moreരണ്ട് ഗര്‍ഭപാത്രം ! അതില്‍ രണ്ടിലും ഓരോ കുഞ്ഞുങ്ങളും; അത്യപൂര്‍വ അവസ്ഥയുമായി യുവതി; ഒടുവില്‍ സംഭവിച്ചത്…
ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോഴും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ശരീരത്തിന്റെ ഇടതും വലതുമായി രണ്ടു ഗര്‍ഭപാത്രങ്ങള്‍ ഉള്ള യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇരുഗര്ഭപാത്രങ്ങളിലും ഒരേസമയം കുഞ്ഞുങ്ങള്‍ എന്ന അസാധാരണ അനുഭവമാണ് 24കാരിയായ മേഗന് ഫിപ്സിന് ഉണ്ടായിരിക്കുന്നത്. മുന്‍പ് രണ്ടു തവണ വലതുവശത്തെ ഗര്‍ഭപാത്രത്തില്‍ മേഗന് ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തില്‍ മേഗന് വീണ്ടും ഗര്‍ഭിണിയായി. പരിശോധനയില്‍ ഇരു ഗര്‍ഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങള്‍ വീതമുണ്ടെന്നു കണ്ടെത്തി. മേഗന് മാസം തികയാതെ പ്രസവിച്ചു. ഇതില്‍ ഒരു കുഞ്ഞ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് രണ്ടു തവണ മേഗന് കുഞ്ഞുങ്ങള്‍ ഉണ്ടായത് വലതുവശത്തെ ഗര്‍ഭ പാത്രത്തിലാണ്. തന്റെ ഇടത്തെ ഗര്‍ഭപാത്രം പ്രവര്‍ത്തനരഹിതമാണെന്നാണ് മേഗന് കരുതിയത്. ഇത്തവണ ഗര്‍ഭിണിയായപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടതുവശത്ത് മേഗന് കുഞ്ഞിന്റെ അനക്കം…
Read Moreകേശു സുരാജിനു വേണ്ടി എഴുതിയത്! ഉർവശി ചേച്ചിക്കൊപ്പം നിൽക്കുന്ന പ്രകടനം ചെയ്യാൻ ദിലീപ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് നാദിർഷ
മിമിക്രിയിലൂടെ സിനിമയിലെത്തുകയും പിന്നീട് സംവിധാനത്തിലും മികവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് നാദിർഷ. നാദിർഷ സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. തന്റെ നാലാമത്തെ സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥനെന്ന സിനിമയിൽ ഉറ്റ സുഹൃത്ത് ദിലീപാണ് നായകൻ. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, കോട്ടയം നസീർ, നെസ്ലിൻ, സ്വാസിക തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് സുരാജ് വെഞ്ഞാറമൂടിനെ മനസിൽ കണ്ടുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാദിർഷ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നാദിർഷയുടെ ഈ വെളിപ്പെടുത്തൽ. ദിലീപ് ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് കേശുവിന്റെ ഗെറ്റപ്പിലേക്ക് മാറി തുടങ്ങിയപ്പോൾ നായകനായി ഉറപ്പിക്കുകയായിരുന്നു. സുരാജിന് വേണ്ടിയാണ് കേശു…
Read Moreഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ പാഞ്ഞടുത്ത് കാട്ടുപന്നി ! ‘മിന്നല്‍’പോലെ വന്ന് അവരെ രക്ഷിച്ച് പതിനൊന്നുകാരന്…
വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത കാട്ടുപന്നിയെ തുരത്തി രക്ഷകനായി പതിനൊന്നുകാരന്. കൂനംവെള്ളികാവ് മാവുള്ളതില്‍ രതീഷിന്റെ മകന് റോബിന് (11) ആണ് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികള്‍ക്കു രക്ഷകനായത്. റോബിന്റെ അമ്മാവന് രജീഷും ഭാര്യ അതുല്യയും കുഞ്ഞുങ്ങളും വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. രാവിലെ പതിനൊന്നരയോടെ വീടിനു പരിസരത്ത് എത്തിയ കാട്ടുപന്നി അതിവേഗം വീട്ടിലേക്ക് ഓടിക്കയറി. കുട്ടികളുടെ അമ്മ അതുല്യയും റോബിന്റെ അമ്മ ജിലയും വീടിന് പിന്‍വശത്തായിരുന്നു. വീടിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന റോബിന് വീട്ടിനകത്തേക്ക് കയറിയ പന്നിയെ കുട്ടികളുടെ അടുത്തു നിന്നു മല്പിടിത്തത്തിലൂടെ ഓടിക്കുകയായിരുന്നു. കാട്ടുപന്നി ഓടിപ്പോകാന്‍ ശ്രമിക്കവേ റോബിന്റെ കാല്‍മുട്ടില്‍ ഇടിച്ചു. ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തി കാട്ടുപന്നിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പരുക്കേറ്റ റോബിനെ മേപ്പയൂര്‍ പിഎച്ച്സിയിലും പിന്നീട് പേരാമ്പ്ര ഗവ. ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്കി. കല്പത്തൂര് എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് റോബിന്.
Read Moreജീവന് ഭീഷണിയുണ്ട് ! കൂടാതെ അപവാദ പ്രചാരണങ്ങളും; പരാതിയുമായി ‘വൈറല്‍ സ്വാമിനി’…
കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന വിവാദ സ്വാമിനി അന്നപൂര്‍ണി അരസു തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. അന്നപൂര്‍ണിയുടെ കാല്ക്കല് വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അന്നപൂര്‍ണി തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് തനിക്ക് സുരക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തുകയാണ്. ചില യൂട്യൂബ് ചാനലുകള്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച്…
Read Moreമനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നു ! കാരണം എന്തെന്നറിയാതെ ഞെട്ടിവിറച്ച് ഒരു നാട്; വിചിത്രമായ സംഭവം ഇങ്ങനെ…
മനുഷ്യക്കുഞ്ഞിനോടു രൂപസാദൃശ്യമുള്ള ആട്ടിന്‍കുഞ്ഞ് പിറന്നതു കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമത്തിലെ ആളുകള്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ കാരണമന്വേഷിക്കുന്ന തിരക്കിലാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില് ഇത്തരമൊരു സംഭവം ആദ്യമാണ്. ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി…
Read More