ജൂഹി ചൗളയുടെ അമ്മായിയമ്മ വേഷം ചെയ്യാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് നടി ഡിംപിള്‍ കപാഡിയ നല്ലൊരു കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ബോളിവുഡിൽ പ്രചരിക്കുന്നത്. നടിയും സംവിധായികയുമായ ഹേമ മാലിനി സംവിധാനം ചെയ്ത് 1992 ല്‍ റിലീസിനെത്തിയ ചിത്രമാണ് ദില്‍ ആഷ്ന ഹേ. ചിത്രത്തില്‍ പുതുമുഖ നടി ദിവ്യ ഭാരതിയാണ് നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ ദിവ്യയുടെ അമ്മയുടെ വേഷം ചെയ്യുന്നതിനുവേണ്ടി ഹേമ മാലിനി ഡിംപിള്‍ കപാഡിയയെ സമീപിപ്പിച്ചു. ഹേമ മാലിനിയുമായുള്ള സൗഹൃദം കൊണ്ടും സിനിമയില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ മറ്റ് സമകാലിക നടിമാർ ഉണ്ടായിരുന്നതുകൊണ്ടും ആ സിനിമ ചെയ്യാമെന്ന് ആദ്യമേ ഡിംപിള്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിവ്യ ഭാരതിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും യുവനടിയ്ക്കൊപ്പം കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ഡിംപിള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യഭാരതി അന്തരിച്ചത്. ഇതോടെ…
Read MoreCategory: Today’S Special
സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിന് ? ബിസിസിഐയെ ചോദ്യം ചെയ്ത് മന്ത്രി ശിവന്‍കുട്ടി
ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് മലയാളികളെയാകെ നിരാശരാക്കിയിരുന്നു. ഇതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സിലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ (39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ…
Read Moreഎന്തായാലും രക്ഷപെട്ടതല്ലേ, സംഭവം ഒന്ന് ആഘോഷിച്ചേക്കാം, ആളിത്തിരി കുസൃതിയാ..! എത്തിയത് വാട്ടര്‍ തീം പാര്‍ക്കില്‍; ജീവനും കൊണ്ടോടി….
കശാപ്പു ശാലയിലേക്ക് കൊണ്ടു പോകുന്ന പശുക്കളും മറ്റും രക്ഷപെട്ട് ഓടുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്.അങ്ങനെ പല അപകടങ്ങളും നടക്കാറുമുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീല്‍ . അപ്പോ പിന്നെ അവിടെ ഇത്തരം കാര്യങ്ങള്‍ നിത്യ സംഭവമായിരിക്കുമല്ലോ? അങ്ങനെ ഒരു സംഭവമാണ് അല്‍പ്പം വൈറലായിരിക്കുന്നത്. ആളിത്തിരി കുസൃതിയാ ബ്രസീലിലെ ഒരു കശാപ്പുശാലയില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നു ആ പശുവും. പക്ഷേ, ആള് ഇത്തിരി കുസൃതിക്കാരിയായിരുന്നു. എന്തായാലും രക്ഷപെട്ടതല്ലേ. സംഭവം ഒന്ന് ആഘോഷിച്ചേക്കാമെന്ന് കരുതി. ചുമ്മാ ഒരു ആഘോഷമല്ല. ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയി തന്നെ ആഘോഷിക്കാമെന്നായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ഓടി അടുത്തുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കയറി. ഇനി എന്തൊക്കെ സംഭവിക്കും പക്ഷേ, മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും ഓടിക്കയറിയത് അടുത്ത അപകടത്തിലേക്കാണോ എന്നൊരു സംശയം ആയിരുന്നു കണ്ടു നിന്നവര്‍ക്ക്. കാരണം 317 കിലോയിലധികം ഭാരം…
Read Moreനമ്മള് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! റാംജിറാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞ് സിദ്ധിഖ് ലാല്‍
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ സംവിധാന ജോഡികള്‍.പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവര്‍ ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലാല്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലും നിര്‍മാണത്തിലും കൈവെച്ചു. സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു. സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടന് സായ്കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര് ചെയ്ത വേഷം ചെയ്യാനായി സിദ്ധിഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള് തമ്മില്‍. പക്ഷെ ഒരു സിനിമ മാത്രം കൂടെ…
Read Moreഎന്റെ വീടിന് തീപിടിച്ചു, വീട് കത്തുകയാണ് ഗയ്സ്! വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായി ഒരു വീട്ടുടമസ്ഥൻ
വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയിലാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വീട്ടിലെ തീ കെടുത്തുന്നതിനിടെയാണ് സാമി സ്മിത്ത് എന്ന വീട്ടുടമസ്ഥൻ ലൈവ് ചെയ്തത്. “എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. വീട് കത്തുകയാണ്, എന്നെപ്പോലെ നിങ്ങളും ഇത് തത്സമയം കാണുന്നു” അദ്ദേഹം വീഡിയോയിൽ പറയുന്നു. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം അയൽവാസികൾ സഹായിക്കുന്നതും സാമി കാമറയിൽ പകർത്തിയിട്ടുണ്ട്. തീ അണച്ചതിനു ശേഷം ആർക്കും പരിക്കേൽക്കാത്തതിനാൽ ദൈവത്തിന് നന്ദി പറയുന്നതിനായി ഇയാൾ വീണ്ടും ഫേസ്ബുക്ക് ലൈവിൽ വന്നു. വീടിന് സാരമായ കേടുപാടുകൾ ഉണ്ടായെന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.
Read Moreഅവൾ എന്നെ ചതിച്ചു, അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി! വിവാഹമോചനം വേണമെന്ന് യുവാവ്
മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടതിനെത്തുടർന്ന് വിവാഹമോചനം തേടി യുവാവ് കോടതിയിൽ. ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. ഈജിപ്തിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളിൽ ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായതെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. വിവാഹത്തിനു മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവൾ. തികച്ചും വ്യത്യസ്തയായിരുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗിയില്ല. ’– യുവാവ് കോടതിയിൽ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്നേഹിക്കാൻ സാധിച്ചില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
Read Moreഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് പൂച്ചകളുടെ ബഹളം ! ഇതു കേട്ടെത്തിയ പ്രദേശവാസികള്‍ കുഞ്ഞിനെ രക്ഷിച്ചു…
ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷപ്പെടലിനു വഴിയൊരുക്കിയത് പൂച്ചകളുടെ ബഹളം. പന്ത്നഗറിലാണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനു പിന്നാലെ മുംബൈ പോലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Read Moreമല്ലൂസ് എന്നോട് ക്ഷമിക്കൂ, അയാം ദ സോറി അളിയാ..! ഒരു അടാർ ലവ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ; ട്രോൾ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറഞ്ഞ് ഒമർ ലുലു
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ ചിത്രം നിറഞ്ഞു നിൽക്കാറുണ്ട്. പുതിയതായി എത്തിയ ട്രോൾ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറയുകയാണ് ഒമർ ലുലു. പോസ്റ്റിന്റെ പൂർണരൂപം ഒരു അടാർ ലവ് ഇറങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളൻമാർ വിടാതെ trending ആക്കി നിർത്തുന്നതിന് നന്ദി പറയുന്നു. പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയൻസിന് ഒട്ടും റിലേയ്റ്റ് ചെയാൻ പറ്റിയിലാ എന്നതാണ് കൂടുതൽ ട്രോളിലും നിറഞ്ഞു നിന്ന വിഷയം. BTSും BLACK PINKും Junk food’sും ഒക്കെ follow ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. +2 ലൈഫ് എന്ന് പറഞ്ഞാൽ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിൾ…
Read Moreസ്വഭാവ നടനുള്ള സോപ്പുപെട്ടി വേണ്ട! ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു… അവാർഡ് വേണ്ടെന്നുവച്ച് നടൻ
ചലചിത്ര അവാര്‍ഡ് നിഷേധിച്ച് നടൻ ഹരീഷ് പേരടി. തെലുങ്കിലെ സന്തോഷം മാഗസിനും സുമന് ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡാണ് അദ്ദേഹം നിഷേധിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തെരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച് മുന്‍പ് അറിഞ്ഞിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പ് പെട്ടി മാത്രം വാങ്ങാനായി മണിക്കൂറുകളോളം ഇരിക്കാന്‍ വയ്യ എന്ന് അവരെ അറിയിക്കുകയും ചെയ്തു എന്ന് ഹരീഷ് പേരടി കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന് ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രോണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന് വഴി എന്നെ അറിയിച്ചിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസാരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ…
Read Moreഅപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം, അറിവില്ലായ്മ ഒരു അപരാധമല്ല..! വെള്ളരിക്കാ പട്ടണം എന്ന സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ മഹേഷ് വെട്ടിയാർ. തനിക്കും ചിത്രത്തിനും അഭിനേതാക്കൾക്കുമെതിരേ ഇനിയും അപവാദ പ്രചാരണം തുടർന്നാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം പ്രിയപ്പെട്ടവരെ, മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഞാൻ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന സിനിമയെക്കുറിച്ച് പ്രചരിക്കുന്ന ചില വാർത്തകളുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സിനിമയ്ക്കെതിരെ തീർത്തും വാസ്തവവിരുദ്ധമായ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്റെ വഴി സിനിമ മാത്രമാണ്. അതിലൂടെ വാദപ്രതിവാദങ്ങളിലൊന്നും പെടാതെ സ്വച്ഛമായി സഞ്ചരിച്ച് നല്ല സിനിമകൾ ഒരുക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും ദിവസം നിശബ്ദത പാലിച്ചത്. പക്ഷേ അധിക്ഷേപങ്ങളും ആരോപണങ്ങളും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യർക്കും സൗബിൻ ഷാഹിറിനുമെതിരേയും എനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി…
Read More