ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ചിത്രം ജയ് ഭീം വലിയ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് തൊണ്ണൂറുകളിൽ ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പോലീസ് ആക്രമണമാണ്. ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ കുടുംബത്തിനും പാർവതിക്കും സഹായവുമായി നടൻ രാഘവ ലോറൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകുന്നു. ചിത്രത്തിലെ സെങ്കിനി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറയുന്നത്. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ ‘സെങ്കിനി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. സെങ്കിനിയായി ചിത്രത്തിൽ വേഷമിട്ട മലയാളി നടി ലിജോ മോൾ ഏറെ പ്രശംസയാണ് നേടിയിരുന്നു.
Read MoreCategory: Today’S Special
ലൂക്ക ജനിച്ചത് പ്രസവ തീയതിയ്ക്ക് ‘രണ്ടു മാസം മുമ്പ്’ ! ഒരു മാസത്തോളം ഐസിയുവില്‍ ആയിരുന്നു; മിയയ്ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് സഹോദരി…
താന്‍ അമ്മയായ വിവരം കഴിഞ്ഞ ജൂലൈയിലാണ് നടി മിയ ജോര്‍ജ് ആരാധകരുമായി പങ്കുവെച്ചത്. ലൂക്ക എന്നാണ് മിയയുടെ മകന്റെ പേര്. തന്റെ ഗര്‍ഭകാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിയ എന്തുകൊണ്ട് പരസ്യമാക്കിയില്ലെന്നു തുറന്നു പറയുകയാണ് താരത്തിന്റെ സഹോദരി ജിനി ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിനി പ്രതികരിച്ചത്. ഗര്‍ഭകാലത്ത് മിയക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ജിനി പറയുന്നത്. പ്രസവ തിയതിക്ക് രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു. അതിനു ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും ജിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. ലോക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ…
Read Moreകൈയ്യടിക്കെടാ മക്കളേ…പെരുമഴയില്‍ വഴിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി നടന്ന് പോലീസ് ഉദ്യോഗസ്ഥ;വീഡിയോ വൈറല്‍…
വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നിരുന്ന യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ താരം. കനത്തമഴയ്ക്കിടെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇന്‍സ്പെക്ടര്‍. ഒടുവില്‍ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വന്‍ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. 2015ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ വെള്ളപ്പൊക്കമാണിത് . താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.
Read Moreഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തു ! യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; സംഭവം കണ്ണൂരില്‍…
ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂരിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടത്. ബംഗാള്‍ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫേസ്്ബുക്കില്‍ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം കൂട്ടുംമുഖം സ്വദേശിയായ യുവതി ചുരിദാറിന് ഓര്‍ഡര്‍ ചെയ്തതു. 299 രൂപ ഓണ്‍ലൈനായി നല്‍കുകയും ചെയ്തു. ഓര്‍ഡര്‍ നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിച്ചില്ല. തുടര്‍ന്നാണ് പരസ്യത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നത്. പരിശോധനക്കായി യുവതിയോട് ബാങ്ക് അക്കൗണ്ട് നമ്പര്‍ ചോദിച്ചു. യുവതി അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. ഫോണില്‍ ലഭിച്ച സന്ദേശം, സ്ഥാപനത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് തിരിച്ചയക്കാന്‍ പറഞ്ഞു. എസ്എംഎസ് തിരിച്ചയച്ച ഉടനെ പണം നഷ്ടപ്പെട്ടു. ആറു തവണയായി അക്കൗണ്ടില്‍ നിന്നും ഒരു…
Read Moreമലാല പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവുമായി പ്രണയത്തിലാവുമെന്നു കരുതി ! 30 വയസിനു മുമ്പ് കല്യാണം കഴിക്കുമെന്നും കരുതിയില്ലെന്ന് തസ്ലിമ നസ്രീന്…
മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേത്രിയുമായ മലാല യൂസഫ്സായിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് 24കാരിയായ മലാലയുടെ വരന്. എന്നാല്‍ ഈ വിവാഹത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലിമ നസ്രീന്. മലാല പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചത് തന്നെ ഞെട്ടിച്ചുവെന്നാണ് തസ്ലിമ പറഞ്ഞിരിക്കുന്നത്. ”മലാലക്ക് വെറും 24 വയസ്സ് പ്രായം മാത്രമാണുള്ളത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവുമായി പ്രണയിത്തിലാകുമെന്നും 30 വയസ്സിനി മുന്‍പ് വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുമില്ലെന്നാണ് കരുതിയത്. പക്ഷെ..’ തസ്ലിമ ട്വിറ്ററില്‍ കുറിച്ചു. ബിര്‍മിങ്ഹാമിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച ലളിതമായി നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ മലാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവാഹത്തോട് താല്പര്യമില്ലെന്നും…
Read Moreകൂക്കിവിളിച്ച് കാണികൾ; വണ്‍ മോര്, വണ്‍ മോര് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന സംവിധായകൻ; മോശം നടനെന്ന് തോന്നിയ അനുഭവം പങ്ക് വച്ച് ദുൽഖർ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുറുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ ആദ്യസിനിമയിലെ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. ശ്രീനാഥ് മനപ്പൂര്‍വ്വം അരി പെറുക്കിപ്പിച്ചിട്ടുണ്ട്. സെക്കന്റ് ഷോയുടെ ചിത്രീകരണം നടക്കുകയാണ്. കോഴിക്കോട് ഭാഗത്തെ ഒരു ചെറിയ ടൗണിലാണ് ചിത്രീകരണം. ഞാന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ ഒരു ഷൂട്ടിംഗ് ആയതിനാല്‍ കാണാനൊക്കെ ഒരുപാട് പേര് വന്നു നില്‍ക്കുന്നുണ്ട്. ചെറിയൊരു സീനാണ്. ആളുകള്‍ വെറുതെ കളിയാക്കുകയും നിന്നെ കൊണ്ട് ഒന്നും പറ്റില്ലെടാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാന്‍ ആകെ ടെന്‍ഷനായി. ഇതൊക്കെ ശ്രീനാഥ് കാണുന്നുണ്ടായിരുന്നു. പിന്നെയൊരു 37-40 ടേക്ക് വരെ ശ്രീനാഥ് ഓക്കെ പറഞ്ഞില്ല. വണ്‍ മോര്, വണ്‍ മോര് എന്ന് പറഞ്ഞു…
Read Moreവീടിനുള്ളില്‍ നിന്ന് അസാധാരണ മുഴക്കം കേള്‍ക്കുന്നു ! അധികൃതര്‍ വന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
വീടിനുള്ളില്‍ അസാധാരണ മുഴക്കം കേട്ടതിനെത്തുടര്ന്നാണ്പോലൂര് തേക്കേമാരാത്ത് ബിജുവിന്റെ വീട്ടിലേക്ക് അധികൃതര്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തു. വീട് താമസയോഗ്യമല്ലാത്തതിനാല്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ബിജുവിന്റെ വീട്ടില്‍ മുഴക്കം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ബിജുവിന്റെ വീട്ടില്‍ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും രണ്ടു ദിവസമായി ശക്തമായ തോതില്‍ ശബ്ദമുണ്ടായി. പല ഭാഗത്തായുള്ള വിള്ളലുകള്‍ കൂടിവരികയും ചെയ്തിരുന്നു. സമീപത്ത് ബിജുവിന്റെ മാതാവ് ജാനകിയുടെ വീടിന്റെ പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടു. അടുക്കളയോടു ചേര്‍ന്ന ഭാഗം, വരാന്തയോടു ചേര്‍ന്ന മുറി, ചെറിയ വരാന്ത,…
Read Moreവിവാഹം കഴിക്കുന്നത് എന്തിനാണ്…എന്തിന് രജിസ്റ്ററുകളില്‍ ഒപ്പിടണം ! മലാല വിവാഹിതയായപ്പോള്‍ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ…
സമാധാന നൊബേല്‍ പുരസ്കാര ജേതാവും പാകിസ്ഥാനി ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായ് കഴിഞ്ഞ ദിവസം വിവാഹിതയായി. ട്വിറ്ററിലൂടെ മലാല തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങളും വിവരവും പങ്കുവെച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി.’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. നവദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് മലാലയുടെ ആരാധകരിപ്പോള്‍, എന്നാല്‍ ചിലര്‍ ഈ അവസരം മലാലയുടെ മുന്‍ പ്രസ്താവനകളെ കുത്തിപ്പൊക്കുന്നതിനുള്ള അവസരമായും ഉപയോഗിക്കുകയാണ്. വിവാഹത്തെ കുറിച്ച് മലാല മുന്‍പ് പറഞ്ഞ വാക്കുകളാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ‘എന്തിനാണ് ആളുകള്‍ ഇങ്ങനെ വിവാഹിതരാവുന്നത്’ എന്നാണ് മലാല മുമ്പ് പറഞ്ഞത്. എല്ലാവരും തങ്ങളുടെ ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് കാണുന്നത് തന്നെ ആശങ്കാജനകമാണെന്നും പറഞ്ഞിരുന്നു. ഒരാളെ ജീവിതത്തില്‍ എങ്ങനെ വിശ്വസിക്കാമെന്ന് ഉറപ്പിക്കാനാവും, ജീവിതത്തില്‍ ഒരു വ്യക്തി വേണം എന്നുണ്ടെങ്കില്‍ എന്തിനാണ് രജിസ്റ്ററുകളില്‍ ഒപ്പിടുന്നതെന്നും അവര്‍ ചോദിച്ചിരുന്നു.…
Read Moreഎന്തിനാവും ക്ലിയോയെ തട്ടിക്കൊണ്ട് പോയത് ? കെല്ലിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ കാറിലുണ്ടായിരുന്നത് കെല്ലിയുടെ ബന്ധുക്കളായ സ്ത്രീകളാണെന്ന് കാഴ്ച്ചക്കാര്‍
വീട്ടകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു നാല് വയസുകാരി ക്ലിയോ സ്മിത്ത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കാര്നാര്വോണിലുള്ള അവളുടെ വീട്ടില്‍ നിന്ന് 43 മൈല്‍ അകലെയുള്ള ബ്ലോഹോള്‍സ് ക്യാമ്പ് ഗ്രൗണ്ടില്‍ ക്ലിയോയ്ക്കും സഹോദരിക്കുമായി തയ്യാറാക്കിയ ടെന്റില്‍ ഉറങ്ങുന്ന ക്ലിയോയെ കണ്ടതിനുശേഷമാണ് അമ്മ കെല്ലി ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ ആറരയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ ക്ലിയോയെയും അവളുടെ സ്ലീപ്പിംഗ് ബാഗിനെയും കാണാനില്ലായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ പതിനെട്ടു ദിവസത്തിനുശേഷം ക്ലിയോയെ കണ്ടെത്തിയിരിക്കുകയാണ്. ക്ലിയോയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ടെറന്‍സ് ഡാരെല്‍ കെല്ലി എന്ന മുപ്പത്തിയാറു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ആ പാവകള്‍ ക്ലിയോയെ കാണാതായതിന് ശേഷം കാര്‍ നിറയെ പാവകളുമായി കെല്ലിയെ കണ്ടതായാണ് അയല്‍വാസിയുടെ വാദം. കെല്ലിയെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുമ്പാണ് ക്ലിയോയെ പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഒരാഴ്ച മുമ്പ്, കെല്ലി തന്റെ നീല മസ്ദയുടെ പിന്നില്‍ പത്തിലധികം പാവകളുമായി…
Read Moreവിവാഹത്തെ ക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഡേറ്റിംഗ് നടത്തുന്ന വ്യക്തിക്ക് മാത്രമേ അര്‍ഹതയുള്ളു..! ശ്രുതി ഹാസൻ പറയുന്നു…
ഞാന്‍ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണവും അതിനുള്ള ഉത്തരം ന്യായീകരിക്കേണ്ടി വരുന്നതും വളരെ വിചിത്രമായി തോന്നുന്നു. വിവാഹത്തെ ക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഡേറ്റിംഗ് നടത്തുന്ന വ്യക്തിക്ക് മാത്രമേ അര്‍ഹതയുള്ളു. ഇക്കാര്യങ്ങളൊക്കെ ഞാന്‍ മറ്റുള്ളവരോട് കൂടി പറയേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സമൂഹം അങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ, എനിക്കൊരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചോ നിലവാരത്തിന് അനുസരിച്ചോ ജീവിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിക്കുന്ന പോലൊരു സ്ത്രീ അത് ഞാന്‍ തന്നെ ആണെന്നതില്‍ ഒത്തിരി അഭിമാനിക്കുന്നുണ്ട്.-ശ്രുതി ഹാസൻ
Read More