ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികളുടെ പ്രിയ താരമാണ് നടന് ബാല. മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബാല. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. മലയാളി ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത്. ഒരു മകള്‍ ജനിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുക ആയിരുന്നു. 2010ല്‍ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. എന്നാല്‍ ഒമ്പതു വര്‍ഷത്തിനു ശേഷം ഈ പ്രണയവിവാഹത്തിന് അന്ത്യമായി. അതേ സമയം ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ബാല. താന്‍ നിശബ്ദനായി ഇരിക്കുന്നു എന്നതിനര്‍ഥം ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈല്‍ സഹായമായി നല്കുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം…
Read MoreCategory: Today’S Special
ആരെയെങ്കിലും കിട്ടിയാല്‍ ഒകെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ! തനിക്ക് എല്ലാവരോടും പ്രണയമെന്ന് ഋതു മന്ത്ര…
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഋതുമന്ത്ര. നടിയും മോഡലും ഒക്കെയായ താരത്തെ കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ് ബോസില്‍ എത്തിയതോടെയാണ്. ഋതു മന്ത്രയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ബിഗ്ബോസിനിലെ ഏറ്റവും ജനുവിനായിട്ടുള്ള മത്സരാര്‍ത്ഥിയാണ് ഋതുവെന്നാണ് തോന്നിയെന്നാണ് പ്രേക്ഷകര്‍ പലരും പറഞ്ഞിരുന്നത്. ഇതേ സമയം താരത്തിന്റെ വിവാഹം എപ്പോഴാണെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്കി. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്വല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍ എന്നും താരം പറയുന്നു. ”ചിലപ്പോള്‍ നമ്മളെ സുഹൃത്തുക്കള്‍ തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ്…
Read Moreചിന്‍പിങ് ചിന്തകള്‍ ! യുവാക്കള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാന്‍ ചൈന ആവിഷ്കരിച്ചിരിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ…
ചൈനീസ് യുവജനതയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. ഇതിന്റെ ഭാഗമായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. ഷിയുടെ ലേഖനങ്ങളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്. ‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. 2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.…
Read Moreനടുറോഡിലെ കുളിസീന്‍ ! ട്രാഫിക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച് യുവാവ്; കുളിയുടെ വീഡിയോ വൈറലാകുന്നു…
ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…
Read Moreജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ടുപേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ! വിവാഹദിനത്തിലെ ഓർമകൾ പങ്കുവച്ച് നടി അശ്വതി ശ്രീകാന്ത്
വിവാഹ വാർഷിക ദിനത്തിൽ വിവാഹദിനത്തിലെ ഓർമകൾ പങ്കുവച്ച് നടി അശ്വതി ശ്രീകാന്ത്. ഒന്‍പത് വർഷം മുന്‍പ് ഈ സമയത്ത് തങ്ങൾ ഇരുവരും എന്തു ചെയ്യുകയായിരുന്നെന്നും ഇപ്പോൾ എന്തു ചെയ്യുകയാണെന്നുമാണ് രസകരമായ കുറിപ്പിലൂടെ അശ്വതി പറയുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഒൻപത് വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് “ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങിവച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. ഒൻപത് വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിക്ക്…
Read Moreഭർത്താവ് എന്നെ ചതിച്ചതല്ല..! തിരുവോണ ദിവസവും അനിത ചേച്ചി ഈ ടെലിഫോൺ ബൂത്തിനകത്തു തന്നെയാണ്..! ദുബായിലെ മലയാളി യുവതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
ദുബായിലെ ടെലിഫോൺ ബൂത്തിൽ താമസമാക്കിയ മലയാളി യുവതിയെക്കുറിച്ചുള്ള കുറിപ്പോ വൈറലാകുന്നു. ആലപ്പുഴ സ്വദേശിനി അനിതയാണ് രണ്ടുമാസത്തോളമായി ബർദുബൈ മ്യൂസിയം പള്ളിക്കടുത്തുള്ള ടെലിഫോൺ ബൂത്തിൽ കഴിയുന്നത്. അഞ്ച് വർഷം മുൻപ് നിരവധി ആളുകൾ തൊഴിൽ ചെയ്യുന്ന യുഎഇയിലെ വലിയ കമ്പനിയുടെ ഒരു പാർട്ണർ ആയിരുന്നു അനിത. കന്പനിയിലെ ചിലർ നടത്തിയ വലിയ സാന്പത്തിക തിരിമറിയാണ് ഇവരെ തെരുവിലാക്കിയത്. പോസ്റ്റിന്റെ പൂർണരൂപം മലയാളികളുടെ തിരുവോണ ദിവസവും അനിത ചേച്ചി ബർദുബായിലെ ഈ ടെലിഫോൺ ബൂത്തിനകത്തു തന്നെയാണുള്ളത് . 2 മാസത്തോളമായി ഇവരുടെ വീടും ലോകവും ബർദുബൈ മ്യൂസിയം പള്ളിക്കടുത്തുള്ള ഈ ടെലിഫോൺ ബൂത്താണ് . ഇവരുടെ ജീവിത കഥകൾ അടുത്തായി പല പത്ര മാധ്യമങ്ങളിലും വാർത്തയായി വന്നിരുന്നു . കുറച്ചു സത്യങ്ങൾ ഉണ്ടെങ്കിലും വാർത്തകളിലെ പലതും വാസ്തവ വിരുദ്ധമാണ് . ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടു മുന്നിലും , സ്ഥിരമായി…
Read Moreഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തി! പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ഡോക്ടറും നഴ്സും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ഡോക്ടറുടെയും നഴ്സിന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ അരുണിമ, നഴ്സായ തസ്നി എന്നിവരാണ് നൃത്തം ചെയ്യുന്നത്. പിപിഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരുടേയും ഡാൻസ്. നൃകൊണ്ടോട്ടി എംഎൽഎ ടി.വി. ഇബ്രാഹിമാണ് ഫേയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്. ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടർ അരുണിമയും സ്റ്റാഫ് നഴ്സ് തസ്നി. ഉള്ളിലൊതുക്കി വെച്ച നൃത്തച്ചുവടുകൾക്ക് PPE കിറ്റ് തടസ്സമായില്ല…. ഏത് സാഹചര്യത്തിലും ഉത്തരവാദിത്തം നിർവഹിക്കുന്ന സേവന സമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ പ്രതീകമാണിവർ… കൊണ്ടോട്ടി മണ്ഡലത്തിലെ ഓമാനൂർ (പൊന്നാട്) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന്…. പ്രിയപ്പെട്ട ഡോക്ടർ അരുണിമക്കും സിസ്റ്റർ തസ്നിക്കും അഭിനന്ദനങ്ങൾ. – ടി.വി. ഇബ്രാഹിം കുറിച്ചു. D
Read Moreഎനിക്ക് ഇക്കയെ നന്നായിട്ട് അറിയാം ! ദിലീപ് തന്നെ വിളിപ്പിക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കലാഭവന്‍ ഹനീഫ്…
മിമിക്രി രംഗത്തു നിന്നെത്തി മലയാള സിനിമയില്‍ സജീവമായ നടന്മാരിലൊരാളാണ് കലാഭവന്‍ ഹനീഫ്. ചെറിയ റോളുകളിലാണെങ്കിലും ഏറെക്കാലമായി താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് മുന്നേറുകയാണ്. സന്ദേശം, ഗോഡ്ഫാദര് പോലുളള സിനിമകളിലൂടെയാണ് കലാഭവന്‍ ഹനീഫ് കയറിവന്നത്. കലാഭവന്‍ ഹനീഫ് ചെയ്ത കോമഡി റോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപിന്റെ മിക്ക സിനിമകളിലും നടന് ശ്രദ്ധേയ റോളുകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യത്തെ കുറിച്ച് മനസുതുറക്കുകയാണ് കലാഭവന്‍ ഹനീഫ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപിന്റെ സിനിമകളില്‍ എപ്പോഴും അവസരം ലഭിക്കാറുണ്ടെന്നും ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും താന്‍ പോയി അഭിനയിക്കുമെന്നും ഹനീഫ് പറയുന്നു. ദിലീപ് തന്നെ വിളിപ്പിക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഒരു കോക്കസിലും പെടാത്ത ആളായിരുന്നുവെന്നും ഹനീഫ് വ്യക്തമാക്കുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും…
Read Moreപൂജ്യം കൂട്ടിക്കൊണ്ടു വരണം ! സുരേഷ് ഗോപിയ്ക്ക് 2500 കിട്ടിയപ്പോള്‍ ചാക്കോച്ചന് കിട്ടിയത് 50000 ! ആ സംഭവം ഇങ്ങനെ…
മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോയായി വാഴ്ത്തപ്പെടുന്നയാളാണ് സുരേഷ് ഗോപി. ഒരു കാലത്ത് ചോക്ലേറ്റ് നായകനായി മലയാളി പെണ്‍കുട്ടികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബന്. പിന്നീട് ശക്തമായ വേഷങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളായി മാറാനും ചാക്കോച്ചനായി. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചാക്കോച്ചന് എന്ന കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും. രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയാണ് അഞ്ചിനോട് ഇഞ്ചോടിഞ്ച്. ഇതില്‍ അതിഥിയായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. അപ്പോഴാണ് സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് തന്റെ ആദ്യത്തെ പ്രതിഫലത്തിന്റെ പിന്നിലെ കഥ പറയുന്നത്. ആദ്യത്തെ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയത് എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ അമ്പതിനായിരം രൂപയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. പിന്നാലെ…
Read Moreഅലഞ്ഞു തിരിയുന്ന സിംഹം ! വീട്ടില്‍ വളര്‍ത്തുന്ന സിംഹം തെരുവില്‍ അലഞ്ഞു തിരിയുന്നതിന്റെ വീഡിയോ വൈറലാകുന്നു…
തെരുവില്‍ കൂടി അലഞ്ഞു തിരിയുന്ന പട്ടികളെ നാം കാണാറുണ്ട്. എന്നാല്‍ ഒരു സിംഹം തെരുവില്‍ കൂടി അലഞ്ഞു തിരിയുന്നത് സങ്കല്‍പ്പിക്കാനാവുമോ. ഇത്തരത്തില്‍ ഒരു സിംഹം തെരുവില്‍ അലയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിലെ (Phnom Penh) കോടീശ്വരന്മാര് താമസിക്കുന്ന തെരുവാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ സംഭവത്തിനു സാക്ഷ്യം വഹിച്ചത്. മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രൂ മാക്ഗ്രിഗോര്‍ മാര്‍ഷല്‍ ആണ് ട്വീറ്റുകളിലൂടെ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ശാന്തനായാണ് സിംഹത്തിന്റെ നടപ്പ്. നോം പെന്നില്‍ താമസിക്കുന്ന ചൈനീസ് വ്യവസായി ക്വി സിയാവോയുടെ വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് തെരുവിലിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സിംഹം എങ്ങനെയാണ് ക്വി സിയാവോയുടെ വീടിന്റെ പുറത്തെത്തിയത് എന്ന് വ്യക്തമല്ല. സിംഹത്തിന്റെ ടിക്ടോക് വിഡിയോകള്‍ വൈറലായതോടെ കംബോഡിയന്‍ അധികാരികള്‍ ഈ സിംഹത്തെ മുന്‍പ് കണ്ടുകെട്ടിയതാണെന്ന് മാര്‍ഷല്‍ ട്വീറ്റ് ചെയ്യുന്നു. 70…
Read More