നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. ജാര്‍ഖണ്ഡിലെ ചൈബാസയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകാത്തത് മുലമാണ് ഇത്തരം ഒരു നടപടിക്ക് കുടുംബം തയാറായത്. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്. സ്വന്തമായി വാഹനം വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് 20 രൂപയുടെ പ്ലാസ്റ്റിക് സഞ്ചി വാങ്ങി അതിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ച് ഗ്രാമത്തിലേക്ക് മടങ്ങിയത്. ശ്വാസതടസത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ കുഞ്ഞ് വെള്ളിയാഴ്ച മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മണിക്കൂറുകളോളം കാത്തിരുന്ന വലഞ്ഞ കുടുംബാംഗങ്ങള്‍ ഒടുവില്‍ ബസില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 100 രൂപയായിരുന്നു ഇവരുടെ പക്കല്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 20 രൂപ മുടക്കി…
Read MoreCategory: Today’S Special
ശ്രീനീ ഇതില്ലാതെ നീ എങ്ങനെ പോകും… കൂട്ടുകാരന്റെ ചിതയിൽ കടലാസും പേനയും സമർപ്പിച്ച് സത്യൻ അന്തിക്കാട്
കൊച്ചി: ചിതയിൽ എരിഞ്ഞ് തീരും മുൻപ് ശ്രീനിവാസന് പേപ്പറും പേനയും സമർപ്പിച്ച് പ്രിയ സുഹൃത്ത് സത്യൻ അന്തിക്കാട്. ‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതി നാളിതുവരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അവസാനമായി വച്ചു നീട്ടിയപ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. അൽപ്പ സമയം മുമ്പാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയ്ക്ക് തീ കൊളുത്തിയ ശേഷം ഉള്ളുലഞ്ഞ് ചിതയിലേക്ക് നോക്കി അച്ഛന് അവസാനമായി മുഷ്ടി ചുരുട്ടി ധ്യാനും അഭിവാദ്യങ്ങളർപ്പിച്ചു.
Read Moreമുട്ട സുരക്ഷിതം: കാൻസർ ഭീതി വേണ്ടെന്ന് എഫ്എസ്എസ്എഐ
ന്യൂഡൽഹി: മുട്ടകൾ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അഥോറിറ്റി – ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്നലെ വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ സുരക്ഷിതമാണ്, അവയ്ക്കു കാൻസർ സാധ്യതയുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും എഫ്എഎസ്എഐ അറിയിച്ചു. മുട്ടയിൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിലുണ്ടായിരുന്നു. ഈ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയ അടിത്തറയില്ലാത്തതും അനാവശ്യ പൊതുജന ആശങ്ക സൃഷ്ടിക്കാനുള്ളതുമാണെന്ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അവകാശപ്പെട്ടു. മുട്ടയിൽ കാൻസറിനു കാരണമാകുന്നതും ആരോഗ്യത്തിനു ഹാനികരവുമായ നൈട്രോഫുറാൻ മെറ്റബോളൈറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിൽ അടുത്തിടെ വന്നിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ഉപഭോക്താക്കളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതാണന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. 2011 ലെ ഭക്ഷ്യസുരക്ഷാ നിലവാര ചട്ടങ്ങൾ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫുറാൻ വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കർശനമായി…
Read Moreശ്രീനിയുടെ വിദ്യാരംഭവും എന്റെ സിനിമാരംഭവും: ശ്രീനിവാസന്റെ ഓർമയിൽ സംവിധായകൻ ജയരാജ്
മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ ഓർമകളിൽ സംവിധായകൻ ജയരാജ്. വടക്കുനോക്കി യന്ത്രത്തിൽ അസോസിയേറ്റ് ആയി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതു മുതലാണ് ശ്രീനിവാസനും ജയരാജും തമ്മിലുള്ള സൗഹൃദത്തിന്റെ ആരംഭം. അന്നു മുതൽ ഇന്നുവരെ ആ കൂട്ടുകെട്ടിന് ഒട്ടും മങ്ങലേറ്റിട്ടില്ല. ശ്രീനിവാസനുമൊത്തുള്ള ജയരാജിന്റെ ഓർമകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം. ജയരാജിന്റെ ആദ്യ സിനിമ വിദ്യാരംഭത്തിന് തിരക്കഥ എഴുതിയത് ശ്രീനിവാസനാണ്. നിർമാതാക്കളായ സെവൻ അർട്സ് വിജയ കുമാർ, കെ. ടി. കുഞ്ഞുമോൻ എന്നിവരെ പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ജീവിതത്തിലെ മറക്കാനാകാത്ത മനുഷ്യരുടെ കൂട്ടത്തിൽ മുൻ പന്തിയിലാണ് ശ്രീനിവാസനുള്ള സ്ഥാനമെന്നും ജയരാജ് പറഞ്ഞു. മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ടേണിംഗ് പോയിന്റ് ശ്രീനിവാസന്റെ തിരക്കഥകളുടെ ഉദയത്തോടെയാണ്. എത്ര സീരിയസ് വിഷയത്തെയും അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ കൊള്ളേണ്ടിടത്ത് കൊള്ളിച്ച് ഹാസ്യവത്കരിക്കാൻ തുടക്കമിട്ടതും ശ്രീനിയാണ്. ശ്രീനവാസന്റെ കഥകൾ മിക്കതും സാധാരണക്കാരന്റെ ജീവിതത്തെ മുൻ നിർത്തിയാണ്. രാഷ്ട്രീയക്കാരനും…
Read Moreപണത്തിനുമുന്നിൽ കുഞ്ഞുമനസുകൾ പതറിയില്ല; കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി
പൂച്ചാക്കൽ: പണത്തിനുമുന്നിൽ കുഞ്ഞുമനസുകൾ പതറിയില്ല. കളഞ്ഞുകിട്ടിയ പഴ്സ് വിദ്യാർഥികൾ തിരികെ നൽകി മാതൃകയായി. പണവും വിലപിടിച്ച രേഖകളും അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയ വിദ്യാർഥികൾ പൂച്ചാക്കൽ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി. തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് റോഷൻ, ഫഹദ്, ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആരോമൽ എന്നിവർക്കാണ് സ്കൂളിലേക്ക് പോകുന്ന വഴി ബസിൽനിന്നു പണമടങ്ങുന്ന പഴ്സ് കിട്ടിയത്. ഉടൻതന്നെ പൂച്ചാക്കൽ പോലീസിൽ പഴ്സ് ഏൽപ്പിച്ച ശേഷമാണ് വിദ്യാർഥികൾ സ്കൂളിലേക്ക് പോയത്. പേഴ്സിൽനിന്നു ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് വടുതല സ്വദേശി പി.എസ്. മുഹമ്മദിന്റേതായിരുന്നു പഴ്സ് എന്നു തിരിച്ചറിഞ്ഞത്. മരുന്ന് വാങ്ങിയ ശേഷം അരൂക്കുറ്റിയിൽനിന്നു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് മുഹമ്മദ് പറഞ്ഞു. മാതൃകാ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ നൽകിയാണ് പോലീസ് വിദ്യാർഥികളെ യാത്രയാക്കിയത്.
Read More‘അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാൻ കരുതിയില്ല, നിങ്ങൾ പോയി എന്ന് വിശ്വസിക്കാനാകുന്നില്ല: ശ്വേതാ മേനോൻ
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ അത് തങ്ങൾക്കിടയിലെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ശ്വേത പറഞ്ഞു. ഫേസ്ബുക്കിലാണ് ശ്വേതയുടെ വൈകാരിക കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… “ഏതാനും ദിവസങ്ങൾക്ക് മുൻപ് നമ്മൾ സംസാരിക്കുമ്പോൾ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങൾ പോയി എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. സത്യത്തിൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങൾ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.” എന്ന് ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഎടാ വിജയാ.. ‘ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു’: യാത്ര പറയാതെ ശ്രീനി മടങ്ങി; ഓർമകളിൽ വിതുന്പി മോഹൻലാൽ
ശ്രീനിവാസന്റെ വിയോഗത്തിൽ വിതുന്പി മോഹൻലാൽ. സ്ക്രീനിലും ജീവിതത്തിലും ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു. യാത്ര പറയാതെ ശ്രീനി മടങ്ങി എന്ന് മോഹൻലാൽ. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു തങ്ങളുടെ സ്നേഹബന്ധമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക്…
Read Moreആ വിളി പിറന്നാൾ ആശംസിക്കാനെന്ന് കരുതി, എന്നാൽ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് ഇനി ഒരു പിറന്നാളിനും അച്ഛനില്ലെന്ന വാർത്ത
മലയാള സിനിമയുടെ ശ്രീ വിടവാങ്ങിയത് മകന്റെ പിറന്നാൾ ദിനത്തിൽ. സമ്മാനപ്പൊതിയും കേക്കുമായി കാത്തിരിക്കുന്ന അച്ഛന്റെ ഫോൺ വിളിയ്ക്കായി കാത്തു നിന്ന മകൻ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാർത്ത. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അച്ഛൻ മകൻ എന്ന ബന്ധങ്ങൾക്കപ്പുറം നല്ല സുഹൃത്തുക്കളായിരുന്നു അവരെന്ന് പല ഇന്റർവ്യൂകളിലും ധ്യാൻ പറഞ്ഞിട്ടുണ്ട്. പരസ്പരം കളിയാക്കലുകൾകൊണ്ട് സംസാരിക്കുന്ന അച്ഛൻ -മകൻ കോംബോ ഇനി ഓർമകളിൽ മാത്രം. മലയാളസിനിമാ ലോകത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ നടത്തിയ നാൾവളികൾ ഏറെയായിരുന്നു. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി. ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി…
Read Moreകായൽപ്പുറം പള്ളിയിലെ മധ്യസ്ഥപ്രാർഥനയ്ക്ക് അന്‍പതാണ്ട്; ടി. ടി. തോമസിനിത് അഭിമാന നിമിഷം
കുട്ടനാട്: കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ 1975 ഡിസംബർ 22 മുതൽ എല്ലാ ബുധനാഴ്ചയും മുഴങ്ങിക്കേൾക്കുന്ന മധ്യസ്ഥ പ്രാർഥന ചൊല്ലാൻ തുടങ്ങിയിട്ട് അന്‍പതാണ്ട്. ഈ പ്രാർഥനയെഴുതിയത് പുരോഹിതരോ മെത്രാന്മാരോ ഒന്നുമല്ല, ഇടവകാംഗം തന്നെ. ടി.ടി. തോമസ് തുണ്ടയിൽ. കായൽപ്പുറം പള്ളിയിൽ ഇദ്ദേഹമെഴുതിയ മധ്യസ്ഥ പ്രാർഥന ചൊല്ലാൻ തുടങ്ങിയിട്ട് അന്‍പതാണ്ട് തികയുന്പോൾ തോമസിനുമിത് അഭിമാന നിമിഷമാണ്. 1970കൾ ചങ്ങനാശേരി അതിരൂപതയിൽ ഉണർവിന്റെ കാലമായിരുന്നു. യുവജനങ്ങൾ പ്രാർഥനാ ജീവിതത്തോട് കൂടുതൽ താത്പര്യം കാട്ടിയ കാലമെന്ന് ടി.ടി. തോമസ്. അങ്ങനെയാണ് 1975ൽ അന്നത്തെ വികാരിയായിരുന്ന ഇമ്മാനുവൽ നെല്ലുവേലി അച്ചന്റെയും യുവദീപ്തി പ്രവർത്തകരുടെയും താത്പര്യ പ്രകാരം പുതിയ മധ്യസ്ഥ പ്രാർഥനയ്ക്ക് തോമസ് രൂപം നൽകുന്നത്. ഗാനങ്ങൾക്ക് ബാബു പരുവപ്പറമ്പിൽ ഈണം നൽകി. കൈയെഴുത്തു പ്രതിയുമായി അംഗീകാരത്തിനു വേണ്ടി അന്നത്തെ സഹായ മെത്രാനായിരുന്ന മാർ ജോസഫ് പവ്വത്തിലിനെയാണ് സമീപിച്ചത്. പ്രാർഥന കണ്ട് സന്തുഷ്ടനായ അദ്ദേഹം…
Read Moreനാട് ക്രിസ്മസ് ആരവത്തിലേക്ക്…നക്ഷത്രദീപങ്ങള്‍ മിഴിതുറന്നു; താരമായി മഞ്ഞുപെയ്യും ട്രീ
തൊടുപുഴ: തെരഞ്ഞെടുപ്പ് ആവേശം ഒഴിഞ്ഞതോടെ നാട് ക്രിസ്മസ് ആരവത്തിലേക്ക്. ക്രിസ്മസിന്റെ വരവറിയിച്ചു വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം നക്ഷത്രവിളക്കുകള്‍ മിഴിതുറന്നു. വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പരീക്ഷ തീരുന്ന 23 വരെ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. ക്രിസ്മസ് -പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഇളവുകൾ പല വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രശാലകളിലും ക്രിസ്മസ് ഉത്പന്നങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് തിരക്കു കൂടുതല്‍. വ്യാപാരസ്ഥാപനങ്ങളില്‍ പ്രത്യേക ക്രിസ്മസ് കോര്‍ണറുകള്‍ ഒരുക്കി ആകര്ഷകമാക്കിയിട്ടുണ്ട്. വിപണിയില്‍ പല ഇനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവില്ല. നക്ഷത്രങ്ങള്‍, പുല്‍ക്കൂട് സെറ്റുകള്‍, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉള്‍പ്പെടുന്ന വിവിധ രൂപങ്ങള്‍, അലങ്കാരദീപങ്ങള്‍ എന്നിവയ്ക്കു തന്നെയാണ് വിപണികളില്‍ ഇപ്പോഴും മുന്‍തൂക്കം. വ്യത്യസ്തതകള്‍ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. ബേക്കറികളില്‍ വിവിധയിനം കേക്കുകളുടെ വില്പനയും സജീവമായി.…
Read More