തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വനിതാ – ശിശു വികസനവകുപ്പിന്റെ വകുപ്പ് തല അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ശിശുക്ഷേമസമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെ ത്തിയതെന്നാണ് സൂചന. കുഞ്ഞിനെ വിട്ടു കിട്ടാൻ അനുപമ പരാതിയുമായി ശിശുക്ഷേമസമിതിക്ക് മുന്നിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലും പോയ ശേഷവും ദത്ത് നടപടികൾ തുടർന്നത് വീഴ്ചയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രിൽ 22 ന് അനുപമയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടികൾ തടയാതെ മുന്നോട്ട് പോയി. സിറ്റിംഗിന് ശേഷം പോലീസിനെ ഈ കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കാത്തതും വീഴ്ചയാണെന്നാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന്…
Read MoreCategory: Top News
കൊച്ചിയിലെ രാത്രികള്‍ സുരഭിലമാക്കി ലൈംഗികതയും ലഹരിപ്പാര്‍ട്ടികളും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മിസ് കേരള വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടയ്ക്ക് പുറത്തു വരുന്നത് കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളുടെ വിവരമാണ്. കൊച്ചിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും, ഫ്ളാറ്റുകളിലും വന്‍മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നതായാണ് വിവരം. ലഹരിയില്‍ ഉന്മത്തരായ പെണ്‍കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ലോഡ്ജുകളില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നക്ഷത്ര ഹോട്ടലുകളിലേക്കും ഫ്ളാറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പറിച്ചു നട്ടിരിക്കുകയാണിപ്പോള്‍. ഇവയുടെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല. മുമ്പ് ഐടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഇപ്പോള്‍ ഡിജെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകയായി പ്രവര്‍ത്തിക്കുന്നത്. ലഹരിപാര്‍ട്ടികളിലേക്ക് ആളുകളെ എത്തിക്കുന്നതും ഇവരാണ്. മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ഇവരെ സ്വഭാവദൂക്ഷ്യത്തെത്തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇവരും മറ്റൊരു കൊച്ചി സ്വദേശിയും ചേര്‍ന്നാണ് സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്.…
Read Moreമൊഫിയ പര്‍വീണിന്റെ ആത്മഹത്യ; ഒളിവിൽ കഴിഞ്ഞ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ; മൊഫിയയുടെ ആത്മഹത്യാകുറുപ്പിൽ എഴുതിയ കാര്യങ്ങൾ ഞെട്ടിക്കുന്നത്
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മൂലം അഭിഭാഷക വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് മുഹമ്മദ് സുഹൈലും അച്ഛനും അമ്മയുമാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോതമംഗലത്തെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫിയ ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫിയ.
Read Moreതെറിയുടെ പൂരവുമായി ’ചുരുളി’; ഗ്രാമത്തിനു കളങ്കം വരുത്തുന്ന ചുരിളിയെ ചുരുട്ടിക്കെട്ടാൻ ചുരളിക്കാർ വരുന്നു…
ചെറുതോണി: സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് “ചുരുളി’ പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ ചുരുളിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ ചരിത്രത്തിൽപോലും സ്ഥാനംപിടിച്ച ചുരുളി എന്ന കുടിയേറ്റ ഗ്രാമത്തിനു കളങ്കം സൃഷ്ടിക്കുന്നതാണ് സിനിമയെന്ന് ചുരുളിക്കാർ ആരോപിച്ചു. ഒരു മദ്യശാല പോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്കു കളങ്കംവരുത്തുന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് ചിത്രത്തിലുടനീളമുള്ളത്. 1960-കളിൽ ജീവിക്കാൻവേണ്ടി ചുരുളി -കീരിത്തോട്ടിൽ കുടിയേറിയ കർഷകരെ അന്നത്തെ സർക്കാർ കുടിയിറക്കാൻ നടത്തിയ ശ്രമങ്ങൾ ഇന്നും ആരും മറന്നിട്ടില്ല. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജടക്കമുള്ള പീഡനങ്ങൾക്ക് കർഷകരിരയായി. എകെജി, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാനടക്കമുള്ളവർ കീരി ത്തോട്ടിലും ചുരുളിയിലും കർഷകർക്കായി സമരം നയിച്ചു. അങ്ങനെ നേടിയെടുത്ത ഗ്രാമമാണ് ചുരുളി. സമരത്തിന്റെ പിൻബലത്തിൽ പിന്നീട് അധികാരത്തിൽവന്ന സർക്കാർ കുടിയിരുത്തിയ മലയോര കർഷകർക്ക് മൊത്തം അപമാനം വരുത്തിവയ്ക്കുന്ന ചുരുളി എന്നു പേരിട്ടിരിക്കുന്ന സിനിമ നിരോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളിയിൽ നാനാജാതി…
Read More‘ലിവിംഗ് ടുഗെദറി’ന്റെ മറവില്‍ പെണ്‍വാണിഭം! ലോഡ്ജുകളില്‍ പ്രത്യേകം ‘മണിയറ’; യുവതികള്‍ എത്തുന്നത് ബംഗാള്‍, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന്
സ്വന്തംലേഖകന്‍ കോഴിക്കോട് : ലിവിംഗ് ടുഗെദറിന്റെ പേരില്‍ നഗരങ്ങളില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവം. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാമെന്ന് വിവിധ കോടതികളുടെ വിധിയെ തുടര്‍ന്നാണ് ഇതരദേശത്തുള്ള യുവതികളെ വന്‍തോതില്‍ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്നത്. വാടകവീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പോലീസെത്തി പരിശോധന നടത്തിയാലും യുവതികള്‍ ലിവിംഗ് ടുഗെദര്‍ ആണെന്ന് പറഞ്ഞ് നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ മാത്രം നാലു യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗാളില്‍ നിന്നെത്തിച്ച യുവതികളെല്ലാം പെണ്വാണിഭസംഘത്തിലുള്പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ പല നഗരങ്ങളിലും ലിവിംഗ് ടുഗെദര്‍ ബന്ധത്തിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭം നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ സ്ഥിരതാമസക്കാരായ ഇതരദേശ യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന…
Read Moreരാജ്യത്ത് പുതിയ ഇനം ഫംഗസ് ബാധ ! രണ്ടു പേര് മരിച്ചു;മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി…
രാജ്യത്ത് കോവിഡ് കുറഞ്ഞു വരുന്നതിനിടെ ആശങ്കയേറ്റി പുതിയ ഫംഗസ് ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന് പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…
പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന് പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Read Moreസത്യം തെളിഞ്ഞു..! കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം; കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കും വരെ സമരം തുടരുമെന്നു അനുപമ
തിരുവനന്തപുരം: ദത്ത് വിവാദക്കേസിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. പരിശോധനാ ഫലം ഉടൻ സിഡബ്ല്യുസി കോടതിയിൽ കൈമാറും. ജഗതിയിലുള്ള രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടന്നത്. ഫലം പോസിറ്റീവായതിനാൽ നിയമോപദേശം തേടിയശേഷം ശിശുക്ഷേമസമിതി തുടർനടപടി സ്വീകരിക്കും. ഡിഎൻഎ ഫലം പോസിറ്റീവായതിൽ സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
Read Moreആ ദൃശ്യങ്ങള്‍ പോലീസിനു കിട്ടി ? മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും ഹോട്ടലില്‍നിന്ന് ഇറങ്ങിയത് സന്തോഷത്തോടെ; 19 കിലോമീറ്ററിനുള്ളില്‍ സംഭവിച്ചതെന്ത് ?
കൊച്ചി: ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും മടങ്ങിയത് സന്തോഷത്തോടെ. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയതായാണ് സൂചന. എന്നാല്‍ ഇത് എവിടെനിന്ന് കിട്ടിയെന്നതു പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഹോട്ടലില്‍നിന്ന് അപകടം നടന്ന പാലാരിവട്ടം ഹോളിഡേ ഇന്നിനു മുന്നില്‍ വരെയുള്ള 19 കിലോ മീറ്ററിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലീസിനെ കുഴയ്ക്കുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിതവേഗത്തില്‍ കടന്നു പോയത്. അതുകൊണ്ടുതന്നെ കുണ്ടന്നൂരില്‍വച്ച് നിര്‍ണായകമായ എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം. മുങ്ങിത്തപ്പി കിട്ടിയില്ല കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെ സ്കൂബ സംഘം കായലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇടക്കൊച്ചി കായലിലാണ് തെരച്ചില്‍…
Read Moreസിനിമയിലേതുപോലെയല്ല അനുപമയും ആ കള്ളത്താടിയും..! ഇതിനെയൊക്കെ പ്രണയമെന്നു വിളിക്കാമോ ആവോ ? അഞ്ജു പാർവതി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ദത്ത് വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്ത് എത്തിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, കുഞ്ഞിനെ തിരിച്ചെത്തിച്ചതോടെ വിഷയത്തിൽ രണ്ട് തട്ടിലാണ് സോഷ്യൽ മീഡിയ. കുഞ്ഞിനെ ഒരുവർഷമായി പൊന്നുപോലെ വളർത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കൊപ്പമാണ് ഭൂരിഭാഗം പേരും. അഞ്ജു പാർവതി എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. പോസ്റ്റിന്റെ പൂർണരൂപം പെറ്റമ്മയ്ക്കൊപ്പം നില്‍ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് “എന്റെ മാമ്മാട്ടുകുട്ടിയമ്മയ്ക്ക് ” എന്ന സിനിമ കണ്ടപ്പോഴായിരുന്നു. വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ മേഴ്സിയ്ക്ക് അനാഥാലയത്തിൽ എല്പിക്കേണ്ടി വരുന്നു. പിന്നീട് അലക്സിന്റെ ഭാര്യയായി മേഴ്സി മാറിയെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയോർത്തുള്ള മാനസികവ്യഥയിൽ അവർ മനോരോഗിയായി മാറുന്നു. ഒരു ബോട്ടപകടത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട വിനോദ് -സേതു ദമ്പതികൾ അനാഥാലയത്തിലെത്തുന്നതും പിന്നീട് ടിന്റുവെന്ന മാലാഖക്കുഞ്ഞിന്റെ എല്ലാമെല്ലാമാകുന്നതും പിന്നീട് മേഴ്സിയുടെ തീരാവ്യഥ മനസ്സിലാക്കുന്ന സേതുവെന്ന പോറ്റമ്മ…
Read More